1 GBP = 98.20INR                       

BREAKING NEWS

ഉത്ര എന്ന യുവതിയെ വിടാതെ പിന്തുടര്‍ന്ന് പാമ്പ് കടിച്ചത് എന്ത് സൂചനയാണ് നല്‍കുന്നത്? എന്തുകൊണ്ടാണ് പത്രം എടുത്ത് നോക്കിയാല്‍ പാമ്പ് കടിയേറ്റ് മരിച്ചവരുടെ വാര്‍ത്തകള്‍ പ്രവഹിക്കുന്നത്? കൊറോണയെക്കാള്‍ പേടിക്കേണ്ട പാമ്പിനെ നമ്മള്‍ എന്തുകൊണ്ടാണ് ഇങ്ങനെ ഗൗനിക്കാതെ വിടുന്നത്.

Britishmalayali
kz´wteJI³

പാമ്പ് കടിയേറ്റ് ചികിത്സ നടത്തുന്നതിനിടയില്‍ വീണ്ടും പാമ്പ് കടിയേറ്റ് ഉത്ര എന്ന് പേരുള്ള ഒരു യുവതി മരിച്ചതിന്റെ വാര്‍ത്ത ആരെയാണ് ഞെട്ടിക്കാത്തത്. അടൂരിലെ ഭര്‍ത്യവീട്ടില്‍ വച്ച് പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് ചികിത്സയ്ക്കും വിശ്രമത്തിനുമായി അഞ്ചലിലെ സ്വന്തം വീട്ടിലേക്ക് പോയ ആ യുവതിയായ വീട്ടമ്മയെ രാത്രിയില്‍ ഒരു കരിമൂര്‍ഖന്‍ കടിച്ചു കൊന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എസി റൂമില്‍ എങ്ങനെ കിരമൂര്‍ഖന്‍ എത്തിയെന്നും എങ്ങനെ ആ കരിമൂര്‍ഖന്റെ കടി യുവതിക്കേറ്റെന്നുമുള്ള സംശയങ്ങള്‍ ചിലര്‍ ഉന്നയിക്കുന്നുണ്ടെങ്കിലും ആ കുടുംബവുമായി ബന്ധപ്പെട്ടവര്‍ക്ക് അത്തരം സംശയങ്ങളൊന്നുമില്ല. എന്നാല്‍ രാത്രിയില്‍ കടിയേറ്റ് മരിച്ച് കിടന്ന ആ യുവതിയെ പിറ്റേദിവസമാണ് തിരിച്ചറിയുന്നത് എന്നത് സങ്കടകരമാണ്. ആ വാര്‍ത്തയുടെ നടുക്കം മാറുന്നതിന് മുന്‍പാണ് മലപ്പുറത്ത് നിന്നും ഖദീജ എന്ന് പേരുള്ള ഒരുവീട്ടമ്മ പാമ്പ് കടിയേറ്റ് മരിച്ചതിന്റെ ഞെട്ടല്‍ കേരളീയ സമൂഹത്തെ പിടികൂടുന്നത്.

ഏതാനം ദിവസങ്ങളായി വേനല്‍മഴ ശക്തിപ്രാപിച്ചതോടെ കേരളത്തില്‍ അങ്ങോളം ഇങ്ങോളം നിരവധി പേരാണ് പമ്പ് കടിയേറ്റ് മരിക്കുന്നത്. ഇത്തരം മരണങ്ങള്‍ പ്രാദേശിക പേജുകളില്‍ ഒതുങ്ങി പോകുന്നതുകൊണ്ടുതന്നെ എത്രപേരാണ് മരിച്ചതെന്നോ ആ മരണങ്ങളുടെ ആഘാതമോ ഗൗരവമോ കേരളീയ സമൂഹം ചര്‍ച്ച ചെയ്യുന്നില്ല എന്നതാണ് വാസ്തവം. കേരളീയര്‍ ധാരളമായി തിങ്ങിപാര്‍ക്കുന്ന കേരളത്തിലെ മലയോര പ്രദേശങ്ങളില്‍ എല്ലാവര്‍ഷവും ഒന്നിലധികം ആളുകള്‍ വീതം മരിച്ചുകൊണ്ടിരിക്കുന്നു. പാമ്പുകളാകട്ടെ ചെവി കേള്‍ക്കാത്ത ഗന്ധം തിരിച്ചറിയാനാകാത്ത ആരോടും ശത്രുത പുലര്‍ത്താത്ത സാധാരണ ജീവിയാണ് എന്ന് വാവാ സുരേഷിനെ പോലെയുള്ളവര്‍ പറഞ്ഞ് കൊണ്ടിരിക്കുന്നു.


നമ്മളാകട്ടെ കൊറോണ എന്ന മഹാവ്യാഥിയെ പിടിച്ചുകെട്ടാന്‍ വേണ്ടി വീട്ടില്‍ കയറി ഇരുന്ന് കൊണ്ട് ഇത്തരം മരണങ്ങള്‍ ചോദിച്ച് വാങ്ങുകയും ചെയ്യുന്നു. കൊറോണയെ ലോകം നേരിടാന്‍ ഒരുങ്ങിയപ്പോള്‍ അത് പടരും എന്നതുകൊണ്ട് നമ്മളെടുത്ത കരുതലിന്റെ നേരിയ അംശം എങ്കിലും മറ്റ് രോഗം തടയുന്നതിനും മറ്റ് മരണം തടയുന്നതിനും നമ്മള്‍ എടുക്കുന്നുണ്ടോ? അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് പാമ്പ് കടിയെന്ന നിര്‍ഭാഗ്യകരമായ അവസ്ഥ തന്നെയാണ്. പാമ്പ് കടിയേറ്റ് മരിച്ചവരേയോ അല്ലെങഅകില്‍ ഗുരുതരാവസ്ഥയിലായവരേയോ നിങ്ങള്‍ നേരിട്ട് അവര്‍ അനുഭവിക്കുന്ന വേദനയും അവരുടെ അവസ്ഥയും മറക്കാന്‍ കഴിയുകയില്ല. ഏഴാം ക്ലാസില്‍ എന്നോടൊപ്പം പഠിച്ച കൂട്ടുകാരന്‍ പാമ്പ് കടിയേറ്റ് നീലിച്ച് മരിച്ചതിന്റെ ഓര്‍മകള്‍ ഇപ്പോഴും എന്നെ വേട്ടയാടുന്നുണ്ട്. ഉപ്പുമാവ് ഉണ്ടാക്കുന്ന ചേച്ചിക്ക് കൊടുക്കാന്‍ കറിവേപ്പില പറിക്കാന്‍ പോയപ്പോള്‍ പൊങ്ങി ഉയര്‍ന്ന് വന്ന് പത്തിവിടര്‍ത്തി വന്ന് ഭയപ്പെടുത്തിയ മൂര്‍ഖന്റെ രൂപം ഇപ്പോഴും മറന്നിട്ടില്ല.

ഇങ്ങനെ പാമ്പുകളുടെ ഭീകരത നേരിട്ട് അനുഭവിക്കാത്തവര്‍ മലയോരപ്രദേശങ്ങളില്‍ കുറവാണ്. എന്നാല്‍ എത്രപേര്‍ പാമ്പ് കടിയേറ്റ് മരിക്കുന്നെന്നോ അവര്‍ എങ്ങനെ മരിക്കുന്നെന്നോ ഒരു പഠനവും നമ്മളാരും നടത്തിയിട്ടില്ല. വാവ സുരേഷ് എന്ന പാമ്പുപിടുത്തക്കാരന്‍ നൂറിലധികം രാജവെമ്പലായെ പിഠിച്ചു എന്ന് ഓര്‍ക്കുക. ഓര്‍ത്ത് നോക്കേണ്ടത് ഒരു രാജവെമ്പാലയ്ക്ക് പന്ത്രണ്ടും പതിമൂന്നും അടി വലിപ്പമുണ്ട് എന്നതാണ്.

ഒരു രാജവെമ്പാല എഴുനേറ്റ് നിന്ന് പത്തിവിടര്‍ത്തിയാല്‍ അത് കാണുന്നവന്‍ ഹൃദയാഘാതം മൂലം മരിച്ചുപോകും. ഭാഗ്യവശാല്‍ കേരളത്തില്‍ ഇതുവരെ ആരും രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചിട്ടില്ല.എന്നാല്‍ രാജവെമ്പാല അടക്കമുള്ള സര്‍പ്പങ്ങള്‍ കേരളത്തിലെ ഗ്രാമങ്ങളിലും വീടുകളിലും കയറുന്നു എന്നത് നിസാരമായി കരുതേണ്ട കാര്യമല്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category