1 GBP =93.80 INR                       

BREAKING NEWS

ലോക്ഡൗണ്‍ ആയതിനാല്‍ ഡ്യൂട്ടിക്ക് വന്നത് സഹോദരന്റെ ബൈക്കിന് പിന്നില്‍: കുറുകേ ചാടിയ തെരുവുനായയെ ഇടിച്ച് ബൈക്ക് മറിഞ്ഞപ്പോള്‍ റോഡില്‍ വീണത് തലയിടിച്ച്: പത്തനംതിട്ട കെഎസ്ഇബി സബ്എന്‍ജിനീയര്‍ ശ്രീതുവിന് ദാരുണാന്ത്യം: അപകടമുണ്ടായത് അടൂര്‍ ആനന്ദപ്പള്ളിയില്‍

Britishmalayali
ശ്രീലാല്‍ വാസുദേവന്‍

പത്തനംതിട്ട: തെരുവുനായയെ ഇടിച്ച ബൈക്കില്‍ നിന്ന് തെറിച്ച് റോഡില്‍ തലയിടിച്ചു വീണ് വനിതാ സബ് എന്‍ജിനീയര്‍ക്ക് ദാരുണാന്ത്യം. പത്തനംതിട്ട കെഎസ്ഇബി സെക്ഷനിലെ സബ് എന്‍ജിനീയര്‍ ചവറ സ്വദേശിനി ശ്രീതു സുഭാഷാ(32)ണ് മരിച്ചത്.

അടൂര്‍-പത്തനംതിട്ട റോഡില്‍ ആനന്ദപ്പള്ളിക്ക് സമീപം ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. ചവറയില്‍ നിന്ന് സഹോദരനൊപ്പം ബൈക്കില്‍ പത്തനംതിട്ടയിലേക്ക് വരികയായിരുന്നു. ആനന്ദപ്പള്ളിക്ക് സമീപം വച്ചാണ് ബൈക്ക് നായയെ ഇടിച്ചു മറിഞ്ഞത്. സഹോദരന് നിസാര പരുക്കേറ്റു.ശ്രീതു ഹെല്‍മറ്റ് ധരിച്ചിട്ടുണ്ടായിരുന്നില്ല. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് മരിച്ചു. മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം സഹോദരനൊപ്പമാണ് ഡ്യൂട്ടിക്ക് വന്നിരുന്നത്. കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ ശക്തമായ കാറ്റും മഴയും കാരണം വൈദ്യുതി മുടങ്ങിയപ്പോള്‍ അറ്റകുറ്റപ്പണിക്ക് മുന്നിട്ട് നിന്നതും ശ്രീതുവായിരുന്നു. നേരത്തേ വാട്ടര്‍അഥോറിറ്റിയിലും ശ്രീതു ജോലി നോക്കിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category