1 GBP =93.80 INR                       

BREAKING NEWS

യാത്രക്കാരെ സൗജന്യമായി എത്തിച്ചാല്‍ മാത്രമേ വന്ദേ ഭാരത് ദൗത്യത്തിന് ഖത്തര്‍ അനുമതി നല്‍കൂ; യാത്രക്കാരില്‍ നിന്ന് അമിത നിരക്ക് ഈടാക്കിയുള്ള വിമാന യാത്രയ്ക്ക് ദോഹയില്‍ നിന്ന് അനുമതിയുണ്ടാകില്ല; യാത്ര സൗജന്യമല്ലെങ്കില്‍ ഇന്ത്യാക്കാരെ ഖത്തര്‍ എയര്‍വേയ്സില്‍ നാട്ടിലെത്തിക്കാമെന്ന അതിശക്തമായ നിലപാട്; ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ളത് സൗജന്യാ യാത്രാ വിമാനമെന്ന് ഖത്തറിനെ എയര്‍ ഇന്ത്യ തെറ്റിദ്ധരിപ്പിച്ചെന്നും റിപ്പോര്‍ട്ട്; കേന്ദ്ര സര്‍ക്കാര്‍ ഒഴിപ്പിക്കല്‍ ദൗത്യം ഗള്‍ഫില്‍ പ്രതിസന്ധിയാകും

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഖത്തറിനെ കേന്ദ്ര സര്‍ക്കാര്‍ പറ്റിക്കാന്‍ ശ്രമിച്ചതാണ് വന്ദേഭാരത ദൗത്യത്തിലെ ദോഹ - തിരുവനന്തപുരം വിമാനം റദ്ദാക്കിയതിന് കാരണമെന്ന് റിപ്പോര്‍ട്ട്. യാത്രക്കാരില്‍ നിന്ന് പണം വാങ്ങി സര്‍വീസ് നടത്തുന്നതാണ്, ദോഹ , തിരുവനന്തപുരം വിമാനത്തിന് ഖത്തര്‍ അനുമതി നിഷേധിക്കാന്‍ കാരണമെന്ന് വ്യക്തമാകുന്നതാണ് പുതിയ വിശദീകരണം. എയര്‍ ഇന്ത്യ സാധാരണ സര്‍വീസാണ് നടത്തുന്നത് എങ്കില്‍, യാത്രക്കാരെ തിരിച്ചെത്തിക്കാന്‍ ഖത്തര്‍ എയര്‍വേയ്സ് തയ്യാറാണെന്ന് വ്യോമയാന മന്ത്രാലയത്തെ ഖത്തര്‍ അറിയിച്ചതായാണ് സൂചന.

യാത്രക്കാരെ സൗജന്യമായി നാട്ടിലെത്തിക്കുന്നതാണ് വന്ദേ ഭാരത് മിഷനെന്നാണ് ഖത്തര്‍ കരുതിയിരുന്നത്. ഈ സാഹചര്യത്തിലാണ് ആദ്യം ഇന്ത്യന്‍ വിമാനത്തിന് അനുമതി നല്‍കിയത്. എന്നാല്‍ സൗജന്യ യാത്രയല്ലെന്ന് മനസ്സിലായതോടെ ഖത്തര്‍ നിലപാട് കടുപ്പിച്ചു. എയര്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് തെറ്റിധാരണയുണ്ടായി എന്നാണ് ഖത്തറിന്റെ വിലയിരുത്തല്‍. സൗജന്യ വിമാനമെന്ന രീതിയില്‍ എയര്‍പോര്‍ട്ടില്‍ വിവിധ ഇളവുകളും എയര്‍ ഇന്ത്യയ്ക്ക് നല്‍കാന്‍ ഖത്തര്‍ തീരുമാനിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ ചൊവ്വാഴ്ചത്തെ വിമാന സര്‍വീസും മാറ്റി.

തങ്ങളുടെ പൗരന്മാരുടെ കൊണ്ടുപോകാന്‍ എല്ലാ രാജ്യങ്ങള്‍ക്കും അനുമതിയുണ്ട്. സാധാരണ ഇത്തരം വിമാന സര്‍വീസുകളുടെ കൂലി അതത് രാജ്യമാണ് ഏറ്റെടുക്കാറ്. എന്നാല്‍ എയര്‍ ഇന്ത്യ സാധാരണ നിരക്കിനേക്കാള്‍ ഉയര്‍ന്ന തുക ഈടാക്കിയത് ഖത്തറിനെ ചൊടിപ്പിച്ചു. അത്തരത്തില്‍ സര്‍വീസ് നടത്താന്‍ ഖക്തര്‍ എയര്‍വേസും തയ്യാറെമെന്ന് നിലപാടറിയിച്ചു. ഇതോടെയാണ് പ്രശ്നം സങ്കീര്‍ണ്ണമായത്. എന്നാല്‍ ഖത്തറിന്റെ നിലപാടിനോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല.

ഖത്തറില്‍ നിന്ന് എയര്‍ ഇന്ത്യ 750 ദിര്‍ഹമാണ് ഈടാക്കുന്നത്. 15000 രൂപയോളം വരുമിത്. ഖത്തറിന് പിന്നാലെ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്ന് സമാന നീക്കം ഉണ്ടാകുന്നുണ്ട്. കോഴിക്കോട്ട് നിന്ന് പുറപ്പെട്ട് ദോഹയിലെത്തി തിരികെ യാത്രക്കാരെ തിരുവനന്തപുരത്തേക്ക് എത്തിക്കേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് കത 373 ആണ് റദ്ദാക്കിയത്. ഉച്ചയ്ക്ക് 1 മണിക്ക് കരിപ്പൂരില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനമായിരുന്നു ഇത്. ദോഹയില്‍ നിന്ന് വരേണ്ടിയിരുന്ന രണ്ടാം വിമാനമാണ്. ഇന്ത്യന്‍ സമയം വൈകീട്ട് ആറരയ്ക്ക് തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരുന്നതായിരുന്നു.

96 സ്ത്രീകളും 20 കുട്ടികളും 85 പുരുഷന്മാരുമാണ് വിമാനത്തില്‍ യാത്ര ചെയ്യേണ്ടിയിരുന്നത്. തിരുവനന്തപുരത്തേക്ക് 48 പേര്‍, കൊല്ലത്ത് നിന്ന് 46 പേര്‍, പത്തനംതിട്ടയില്‍ നിന്ന് 24 പേര്‍ അങ്ങനെ ആലപ്പുഴ, തൃശ്ശൂര്‍, എറണാകുളം, കോഴിക്കോട്, വയനാട്, കാസര്‍കോട് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യേണ്ടവരുണ്ടായിരുന്നു. ഇതില്‍ 15 പേര്‍ ഗര്‍ഭിണികളായിരുന്നു. അറുപത് വയസ്സിന് മുകളിലുള്ള 25 പേരും ഉണ്ടായിരുന്നു. ഒപ്പം തമിഴ്നാട്ടില്‍ നിന്ന് 19 പേരും, മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി എത്തേണ്ടിയിരുന്ന കര്‍ണാടകത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും ഓരോരുത്തരും ഉണ്ടായിരുന്നു.

അടിയന്തരമായി എത്തിക്കേണ്ടിയിരുന്നവരുടെ പട്ടികയില്‍ നിന്ന് തന്നെയാണ് ഇവരെയെല്ലാവരെയും തെരഞ്ഞെടുത്തത്. ഇവരെല്ലാവരും യാത്രയ്ക്ക് തയ്യാറായി നാല് മണിക്കൂര്‍ മുന്നേ തന്നെ വിമാനത്താവളത്തില്‍ എത്തുകയും ചെയ്തിരുന്നതാണ്. പെട്ടെന്നാണ് ഖത്തര്‍ നിലപാട് മാറ്റിയത്. ഇതോടെ ദോഹയില്‍ നിന്നുള്ള വന്ദേ ഭാരത് ദൗത്യം പ്രതിസന്ധിയിലാവുകയാണ്.

തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിനായി 181 യാത്രക്കാര്‍ ദോഹ വിമാനത്താവളത്തില്‍ കാത്തുനിന്നത് മൂന്നര മണിക്കൂറോളം ആണ്. പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ് വിമാനം റദ്ദാക്കല്‍ വാര്‍ത്ത എത്തിയത്. ദോഹയില്‍നിന്നു പ്രാദേശിക സമയം 3.30നാണു പുറപ്പെടേണ്ടിയിരുന്നത്. ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ രാവിലെ 11.30 മുതല്‍ തന്നെ യാത്രക്കാര്‍ എത്തിത്തുടങ്ങി. നാട്ടില്‍നിന്നു വിമാനത്തിന് പുറപ്പെടാന്‍ കഴിയാത്തതിനാല്‍ ഇവരെ ചെക്ക് ഇന്‍ ചെയ്യാന്‍ അനുവദിച്ചില്ല. മൂന്നു മണിയോടെയാണ് സര്‍വീസ് റദ്ദാക്കിയതായി എയര്‍ ഇന്ത്യ യാത്രക്കാരെ അറിയിച്ചത്. അതേസമയം, സാങ്കേതിക പ്രശ്‌നം എന്നല്ലാതെ ഇന്ത്യന്‍ എംബസി വൈകിട്ടു വരെ കൂടുതല്‍ പ്രതികരിച്ചിട്ടില്ല.

ഗര്‍ഭിണികള്‍, കൈക്കുഞ്ഞുങ്ങള്‍, അടിയന്തര ചികിത്സ വേണ്ടവര്‍, മുതിര്‍ന്ന പൗരന്മാര്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവരുള്‍പ്പെടെയുള്ള യാത്രക്കാര്‍ മണിക്കൂറുകള്‍ വിമാനത്താവളത്തില്‍ കാത്തിരുന്നിട്ടും ഭക്ഷണമോ മറ്റു സൗകര്യങ്ങളോ ഇന്ത്യന്‍ എംബസിയോ എപ്പെക്സ് സംഘടനകളോ ഏര്‍പ്പെടുത്തിയില്ല. ഉദ്യോഗസ്ഥരോ സംഘടനാ ഭാരവാഹികളോ വിമാനത്താവളത്തില്‍ എത്താത്തതും പ്രതിഷേധമുണ്ടാക്കി. ഗര്‍ഭിണികള്‍ക്കു യാത്ര ചെയ്യാനുള്ള ആരോഗ്യമുണ്ടെന്നു ഗൈനക്കോളജിസ്റ്റിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

ഇതിന്റെ കാലാവധി 3 ദിവസമാണ്. വിമാനം റദ്ദാക്കിയ സാഹചര്യത്തില്‍ വീണ്ടും സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടി വരും. ഒരാഴ്ച കൂടി മാത്രം വിമാന യാത്രയ്ക്ക് അനുമതിയുള്ള ഗര്‍ഭിണികള്‍ ഓരോ ദിവസം കഴിയുമ്പോഴും ആശങ്കയിലാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category