1 GBP = 98.20INR                       

BREAKING NEWS

പ്രവാസികള്‍ ഇങ്ങോട്ട് പോരട്ടെ ഞങ്ങള്‍ എല്ലാം ഒരുക്കിയിട്ടുണ്ട് എന്ന് പലവട്ടം പറഞ്ഞപ്പോള്‍ ഓര്‍ത്തില്ലേ മറുനാട്ടില്‍ വണ്ടി കാത്തിരുന്ന മലയാളികളെക്കുറിച്ച്? മുംബൈയിലും ബാഗ്ലൂരിലും ചെന്നൈയിലുമൊക്കെ ഉള്ളവര്‍ എത്തുമെന്ന് ഊഹിക്കാന്‍ പോലും കഴിഞ്ഞില്ലേ ഈ രക്ഷകന്? അവരെ അതിര്‍ത്തിയില്‍ തളച്ചിട്ട ശേഷം പാസില്ലാത്തവര്‍ വരുന്നുണ്ടെന്ന് പറയുന്നത് എന്തുതരം മര്യാദയാണ്? ട്രെയിനോ ബസോ അയച്ച് അവരെ എത്തിക്കേണ്ട ചുമതല പിന്നാരുടെയാണ്? തള്ളിനിടയില്‍ കര്‍മ്മം മറന്നു പോയ പിണറായിയോട്..

Britishmalayali
kz´wteJI³

ന്ത്യയില്‍ ആദ്യമായി കോവിഡ് ബാധിച്ചത് കേരളത്തിലായിരുന്നു. അപ്പോള്‍ മുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച പിണറായി വിജയന്‍ സര്‍ക്കാര്‍ കൃത്യമായി ആ കൊലയാളി വൈറസിനെ നേരിട്ടു. റൂട്ട്മാപ്പ് തയ്യാറാക്കി രോഗത്തെ നേരിടാനുള്ള പിണറായി വിജയന്‍ സര്‍ക്കാരിന്റെ ധീരമായ നിലപാട് എല്ലാവരുടെയും കയ്യടി നേടി. ആ നേട്ടത്തില്‍ മതിമറന്ന് അത് മാര്‍ക്കറ്റ് ചെയ്ത് വോട്ടാക്കുന്ന തിരക്കിലായിപ്പോയി പിന്നീട് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ അനുയായികളും. ലോകമെമ്പാടുമുള്ള മാധ്യമങ്ങളില്‍ മലയാളികളായ മാധ്യമപ്രവര്‍ത്തകരുടെ പിന്തുണയോട് കൂടി എങ്ങനെയെങ്കിലും വാര്‍ത്തകള്‍ എത്തിക്കുക, ചാനലുകളായ ചാനലുകളിലൊക്കെ സ്തുതി?ഗീതങ്ങള്‍ ആലപിക്കുക എന്നതിനപ്പുറത്തേക്ക് വരാന്‍ പേകുന്ന കാലത്തെ തടഞ്ഞ് നിര്‍ത്തുന്നതിനുള്ള ഒരു തയ്യാറെടുപ്പും ഈ സര്‍ക്കാര്‍ ചെയ്തില്ല.

അതിനിടയില്‍ ഏതെങ്കിലും തരത്തില്‍ വോട്ട് നേടുന്നതിനുള്ള അവസരം കിട്ടിയാല്‍ അത് കൃത്യമായി മുതലാക്കി. അതില്‍ ഏറ്റവും മാസ്സീവായിട്ടുള്ള മൂവ്‌മെന്റായിരുന്നു പ്രവാസികളെ ഇങ്ങോട്ട് കൊണ്ടുവരുന്നതിനുള്ള കേരള സര്‍ക്കാരിന്റെ മുന്‍കൈ. ?ഗള്‍ഫ് രാജ്യങ്ങളിലും പാശ്ചാത്യ രാജ്യങ്ങളിലുമായി കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് ഇന്ത്യാരാജ്യത്തേക്ക് വരാനുള്ള അവകാശം സംരക്ഷിക്കണമെന്ന കേരള സര്‍ക്കാരിന്റെ നിലപാടിനോട് പൂര്‍ണമായും യോജിക്കുന്ന ആളാണ് ഞാന്‍. എന്നാല്‍, കൊറോണ ബാധിച്ച് ആയിരങ്ങള്‍ മരിച്ച് വീഴുന്ന ഇടങ്ങളില്‍ നിന്നും ഈ നാട്ടിലേക്ക് ആരെത്തിയാലും അവരില്‍ നിന്നും ഒരാള്‍ക്കും രോ?ഗം പടരാതിരിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനുള്ള ബാധ്യത മറന്ന് കൊണ്ട് രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഞങ്ങള്‍ എല്ലാം ഒരുക്കിയിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു പിണറായി വിജയനും കൂട്ടരും.

ഒടുവില്‍, പ്രവാസികള്‍ എത്താന്‍ തുടങ്ങിയപ്പോള്‍ അവരെ ക്വാറന്റൈന്‍ ചെയ്യാന്‍ സൗകര്യങ്ങള്‍ ഇല്ലാത്തതുകൊണ്ട് ഏഴ് ദിവസം ചെയ്യുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ പലരേയും ഏഴ് ദിവസം പോലും സര്‍ക്കാര്‍ ക്വാറന്റൈനില്‍ വിടാതെ വീട്ടിലേക്ക് അയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. അതില്‍ ചില ആളുകള്‍, സര്‍ക്കാര്‍ ക്വാറന്റൈനില്‍ നിന്ന് പോലും ഒളിച്ചോടിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അപ്പോള്‍ വീട്ടില്‍ ക്വാറന്റൈന്‍ ചെയ്യുന്നവര്‍ അതിനുള്ള ഉത്തരവാദിത്തം കാട്ടും എന്നതിന് ഒരു തെളിവുമില്ല. ഇങ്ങനെ എത്തിയ പ്രവാസികളില്‍ ചിലര്‍ കൊറോണ ബാധിച്ചവരായി മാറുമ്പോള്‍ രോഗ വ്യാപനത്തിന്റെ ഭീതി വളരുകയാണ്. പിണറായി വിജയന്‍ സര്‍ക്കാരിനോടുള്ള ആദ്യത്തെ ചോദ്യം ഇത്രയും സമയമുണ്ടായിട്ടും എന്തുകൊണ്ടാണ് പ്രവാസികളെ കൃത്യമായി ഇവിടെ എത്തുമ്പോള്‍ ക്വാറന്റൈന്‍ ചെയ്യുകയും രോഗം പടരാതിരിക്കുകയും ചെയ്യാനുള്ള നടപടികള്‍ എടുക്കാതിരുന്നത്.


അതിനേക്കാള്‍ പ്രധാനപ്പെട്ട മറ്റൊരു ഭീഷണി ഇപ്പോള്‍ കേരളം നേരിടുകയാണ്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ കൂട്ടത്തോടെ കേരളത്തിലേക്ക് വരികയാണ്. ഇവിടുത്തെ അതിഥി തൊഴിലാളികള്‍ അവരവരുടെ നാടുകളിലേക്ക് പോകാന്‍ കാട്ടിയ അതേ തിടുക്കവും വെപ്രാളവും കേരളത്തിന് പുറത്തുള്ള എല്ലാ നഗരങ്ങളിലേയും മലയാളികള്‍ ഇങ്ങോട്ട് വരാന്‍ കാട്ടുന്നു. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്‌പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category