1 GBP = 92.50 INR                       

BREAKING NEWS

പനിയും ചുമയും ശ്വാസം മുട്ടലും വരാന്‍ കാത്തുനില്‍ക്കേണ്ട; ഗന്ധം തിരിച്ചറിയാന്‍ സാധിക്കാതെ വന്നാല്‍ നിങ്ങളെ കൊറോണ ബാധിച്ചെന്നര്‍ത്ഥം; ഇംപീരിയല്‍ കോളേജും ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയും പറയുന്നത് കൊറോണയുടെ ആദ്യ ലക്ഷണം മണക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നതാണെന്നാണ്

Britishmalayali
kz´wteJI³

കോവിഡ് 19 വളരെ നേരത്തേ തിരിച്ചറിയാന്‍ സാധിച്ചാല്‍ ചികിത്സ എളുപ്പവും കൂടുതല്‍ ഫലപ്രദവുമാകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. മഹാവ്യാധി പടര്‍ന്ന് പിടിച്ച ജര്‍മ്മനിയില്‍ മരണസംഖ്യ വളരെ കുറവായതിനു കാരണം വ്യാപകമായ പരിശോധനയിലൂടെ രോഗം നേരത്തെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞതുകൊണ്ടാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ട സംഗതി കൂടിയാണ്. ഈ സാഹചര്യത്തിലാണ് രോഗബാധ നേരത്തേ കണ്ടുപിടിക്കാന്‍ സഹായിക്കുന്ന കാര്യങ്ങളുമായി ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലേയും കിംഗ്സ് കോളേജിലേയും ഒരുപറ്റം ഗവേഷകര്‍ എത്തിയിരിക്കുന്നത്.

ഏകദേശം 65% കൊറോണ രോഗികള്‍ക്കും സ്വാദും ഗന്ധവും തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടും എന്നാണ് അവര്‍ പറയുന്നത്. ഈ അടുത്ത് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ, ലക്ഷണങ്ങളുടെ പട്ടികയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട ഇത്, രോഗപരിശോധനയില്‍ നെഗറ്റീവ് ആയ 22% ആളുകളില്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. സിംപ്ടം ട്രാക്കിംഗ് ആപ്പ് ഉപയോഗിച്ച് ഈ ഗവേഷകര്‍ നിരീക്ഷിച്ചത് ഏകദേശം 2.6 ദശലക്ഷം ആളുകളെയാണ് ഇവരില്‍ 17 ശതമാനം പേര്‍ക്കും കൊറോണബാധ ഉണ്ടായി.

കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ നിരീക്ഷിക്കേണ്ടതും, രോഗം നേരത്തേ തന്നെ കണ്ടുപിടിക്കേണ്ടതും കൊറോണയുടെ രണ്ടാം തരംഗത്തെ തടയുന്നതില്‍ അതിപ്രധാനമായ പങ്ക് വഹിക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണമായി മാറിയിരിക്കുകയാണ് ഗന്ധം തിരിച്ചറിയാനുള്ള ശക്തി ഇല്ലാതെയാവുക എന്നത്.

രോഗം പൊട്ടിപ്പുറപ്പെട്ട ആദ്യനാളുകളില്‍, പനി, ചുമ, ശ്വസം മുട്ടല്‍ തുടങ്ങിയവയായിരുന്നു രോഗലക്ഷണങ്ങളായി പറഞ്ഞിരുന്നത്. എന്നാല്‍ പല സന്ദര്‍ഭങ്ങളിലും ഈ ലക്ഷണങ്ങള്‍ പ്രകടമാകുമ്പോഴേക്കും രോഗം മൂര്‍ച്ഛിച്ചിരിക്കും. 26,18,926 ആളുകള്‍ ഈ കോവിഡ് സിംപ്ടം സ്റ്റഡി ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരുന്നു. ഇവരില്‍ നടത്തിയ പഠനത്തില്‍ വേറെയും ലക്ഷണങ്ങള്‍ നല്‍കിയിരുന്നു. അതില്‍ നിന്നും അവര്‍ അനുഭവിക്കുന്ന, അല്ലെങ്കില്‍ അനുഭവിച്ച ലക്ഷണങ്ങള്‍ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇവരില്‍ 8 ലക്ഷത്തിലധികം പേര്‍ക്ക് യാതൊരു ലക്ഷണവും ഉണ്ടായിരുന്നില്ല.

ലക്ഷണങ്ങളില്‍ ഏറ്റവും പ്രധാനമായി കണ്ടെത്തിയത് ഗന്ധം തിരിച്ചറിയുന്നതിനുള്ള കഴിവ് നഷ്ടപ്പെടുക എന്നത് തന്നെയായിരുന്നു. ഏറ്റവും കൂടുതല്‍ പേരില്‍ കണ്ടെത്തിയത് ഈ ലക്ഷണമായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category