1 GBP = 98.20INR                       

BREAKING NEWS

തൊഴില്‍ നഷ്ടപ്പെട്ടവരും ഗര്‍ഭിണികളും കുടുങ്ങിക്കിടക്കുന്നവരും കാത്തു നില്‍ക്കുമ്പോള്‍ ഷെട്ടിയുടെ തട്ടിപ്പുകള്‍ക്ക് കുടപിടിച്ചവനും അടുക്കളക്കാരിയും അടക്കമുള്ളവര്‍ എങ്ങനെ നാടണഞ്ഞു? ലേബര്‍ ക്യാമ്പില്‍ പെട്ടവര്‍ക്കു ടിക്കറ്റ് എടുത്തുകൊടുക്കാന്‍ ഒരുക്കമുള്ളവരെ പോലും കുഴപ്പിക്കുന്ന ആ അലസത ആര്‍ക്ക് വേണ്ടിയാണ്? വന്ദേ ഭാരതത്തിന്റെ പേരില്‍ എന്തൊക്കെ തോന്ന്യാസമാണ് സാര്‍ ഇപ്പോള്‍ നടക്കുന്നത്?

Britishmalayali
kz´wteJI³

ലോകമെമ്പാടുമുള്ള പ്രവാസികളെ സംബന്ധിച്ചിടത്തോളം ആശ്വസത്തിന്റേയും ആഘോഷത്തിന്റേയും വാര്‍ത്തയായിരുനപ്നു പ്രവാസികളെ കേന്ദ്ര സര്‍ക്കാര്‍ നാട്ടിലേക്ക് തിരിച്ചു കൊണ്ടുവരുന്നു എന്നത്. ഗള്‍ഫ് നാടുകളില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികളെ എങ്കിലും ഇങ്ങോട്ട് കൊണ്ടുവരണം എന്ന് ആവശ്യം ഉയര്‍ന്നപ്പോള്‍ അത് സാധിക്കുന്ന കാര്യമല്ല എന്ന് പറഞ്ഞ് രംഗത്തിറങ്ങിയ കേന്ദ്ര സര്‍ക്കാര്‍ പൊടുന്നനെ നിലപാട് മാറ്റുകയും ഗള്‍ഫിലെ മാത്രമല്ല ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികളെ കൊണ്ടുവരാം എന്ന് തീരുമാനിക്കുകയും ചെയ്തത് ഉണ്ടാക്കിയ ആഹ്ലാദം തെല്ലൊന്നുമല്ല. ഗള്‍ഫിലെ മിക്കരാജ്യങ്ങളില്‍ നിന്നും പ്രവാസികളെ എത്തിക്കുന്നു എന്നതിനപ്പുറം സിംഗപ്പൂര്‍ മലേഷ്യ, മാലിദ്വീപ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള പ്രവാസികളെ കേന്ദ്രസര്‍ക്കാര്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്.

ഇതിനോടകം വിമാനത്തിലും കപ്പലിലുമായി ഏതാണ്ട് ആറായിരത്തോളം മലയാളികള്‍ നാടണഞ്ഞ് കഴിഞ്ഞു. എന്നാല്‍ ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ വ്യക്തമാകുന്നത് മുന്‍ഗണനാക്രമം എന്നത് ഒരു പ്രഹസനമാണെന്നും എംബസിയിലെ ജീവനക്കാര്‍ക്കോ അല്ലെങ്കില്‍ സ്വാധീനമുള്ളവര്‍ക്കോ മാത്രമായി മുന്‍ഗണനാ ലിസ്റ്റ് മാറുന്നു എന്നതുമാണ്. ആദ്യം ദുബായില്‍ നിന്നെത്തിയ വിമാനത്തില്‍ എന്‍.എം.സി തട്ടിപ്പ് കേസിലെ സുരേഷ് എന്ന ഒരു പ്രമാണിയും അയാളുടെ ഭാര്യയും മക്കളും അടുക്കളക്കാരിയും അടക്കം ആറ് പേരുണ്ടായിരുന്നു എന്നത് ആരെയാണ് ഞെട്ടിക്കാത്തത്.

ഇവിടെയെത്തിയ പല യാത്രക്കാരേയും ചാനലുകള്‍ അഭിമുഖം ചെയ്തപ്പോള്‍ അവര്‍ക്ക് ഒരുതരത്തിലുള്ള ആരോഗ്യപ്രശ്നനവും ഇല്ലായിരുന്നു എന്നത് വ്യക്തമാണ്. ഏതോ ഒരു ചാനല്‍ അക്കൂട്ടത്തില്‍ കാണിച്ചത് ഓണ്‍ലൈനിലൂടെ അദ്ധ്യാപനം നടത്തുന്ന ഒരു അദ്ധ്യാപകന്റെ ശബ്ദമാണ്. അദ്ദേഹം പറയുന്നു എനിക്ക് ഇവിടെയിരുന്നാലും ഓണ്‍ലൈന്‍ വഴി പഠിപ്പിക്കാന്‍ കഴിയുമല്ലോ അതുകൊണ്ട് ഞാനിങ്ങ് പോന്നു എന്ന്.

നൂറ് കണക്കിന് രോഗികളും നിലാരംബരും ഗര്‍ഭിണികളും ജീവിക്കാനൊരു നിവൃത്തിയുമില്ലാത്തവര്‍ അവിടെ കുടുങ്ങികിടക്കുമ്പോഴാണ് സ്വാധീനത്തിന്റെ പേരില്‍ ഇത്തരക്കാര്‍ ഈ നാട്ടിലേക്ക് വന്നത് എന്ന് ഓര്‍ക്കണം. ഏറ്റവും ഭയാനകമായ വെര്‍ഷന്‍ 50,000 കോടി രൂപ തട്ടിച്ച ഷെട്ടിയുടെ സാമ്പ്രാജ്യത്വത്തിന്റെ ചുക്കാന്‍ പിടിച്ച ചുമട് താങ്ങികള്‍ എത്തി എന്നത് തന്നെയാണ്. സുരേഷ് കൃഷ്ണമൂര്‍ത്തി എന്ന സി.എഫ്.ഒ. ആ കമ്പനിയിലെ ഏറ്റവും പ്രമുഖനായിരുന്നു.

അയാളുടെ പേരില്‍ തത്കാലം ക്രിമിനല്‍ കേസില്ല എന്നത് ഒഴിച്ചാല്‍ എന്‍.എം.സി എന്ന സാമ്രാജ്യത്തിന്റെ തകര്‍ച്ചയുടെ പ്രധാനികളില്‍ ഒരാള്‍ സുരേഷ് കൃഷ്ണമൂര്‍ത്തി കൂടിയായിരുന്നു. സുരേഷും ഭാര്യയും മക്കളും വേലക്കാരികളും വരെ ആദ്യവിമാനത്തില്‍ കയറി വന്നു എന്നതിന് അര്‍ത്ഥം ഗള്‍ഫിലെ ഇംഗ്ലീഷ് മാധ്യമങ്ങള്‍ അദ്ദേഹത്തേക്കുറിച്ച് വാര്‍ത്ത എഴുതി എന്നതിന് അര്‍ത്ഥം ആരോ ചില കുതന്ത്രങ്ങളും നീക്കങ്ങളും നടത്തുന്നു എന്നത് തന്നെയാണ്. പിന്നെ എന്തിനാണ് ഞങ്ങള്‍ ഗര്‍ഭിണികളേയും രോഗികളേയും നിലാരംബരേയും ആദ്യം കൊണ്ടുവരും എന്ന് ഗീര്‍വാണം അടിച്ചത്.

ഇങ്ങനെ ചട്ടവും നിയമവും ലംഘിച്ച് ഇവിടെയെത്തിയവരുടെ പേരില്‍ ക്രിമിനല്‍ കേസെടുക്കാന്‍ വകുപ്പ് ഇല്ലെങ്കില്‍ അതിന് വേണ്ട നിയമനിര്‍മ്മാണം നടത്താനാകണം സര്‍ക്കാര്‍ ഉത്തരവാദിത്തം കാണിക്കേണ്ടത്. നിയമവിരുദ്ധമായി ഇവരെ കയറ്റിവിട്ടവര്‍ ആരോ, അവര്‍ക്കെതിരെയും നടപടിയുണ്ടാകണം. കാലാകാലങ്ങളായി വിദേശ എംബസികള്‍ രാജ്യത്തിന്റെ മാനം കെടുത്തുകയും അവിടെയുള്ള പാവങ്ങളായ ഇന്ത്യക്കാരെ വേദനിപ്പിക്കുകയും ചെയ്യുന്നു എന്ന പരാതി നിലവിലുണ്ട്. ഷെട്ടിയുടെ ചുമട് താങ്ങികള്‍ക്ക് ഒരേ പി.എം.ആര്‍ നമ്പരില്‍ ഒരേ ടിക്കറ്റ് അനുവദിച്ച് നല്‍കിയ തെമ്മാടിത്തരത്തിന് കൂട്ട് നിന്നവന്‍ ആരാണെങ്കിലും അവര്‍ശിക്ഷിക്കപ്പെടുക തഡന്നെ ചെയ്യണം. (ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് പൂര്‍ണരൂപം വീഡിയോ കാണാം).

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category