കല്ല്യാണം ആലോചിക്കാന്‍ നേരം അയ്യേ നഴ്സ് എന്ന് ചോദിച്ച് മാറി നിന്ന കാലം കഴിഞ്ഞോ? കുടുംബവും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് മറുനാട്ടില്‍ അന്നം തേടി പോയ നഴ്സ്മാരെ മറന്നോ? ശമ്പളം ഇല്ലാത്തതുകൊണ്ട് ഓട്ടോ ഓടിക്കുന്ന മെയില്‍ നഴ്സ്മാരെ മറന്നോ? ന്യായമായ ശമ്പളം ചോദിച്ചതിന്റെ പേരില്‍ സംഘടനാ നേതാക്കള്‍ക്ക് ഇപ്പോഴും പിടികിട്ടാപുള്ളികളായി കഴിയേണ്ടി വരുന്നതും മറന്ന് പോയോ? നഴ്സ്മാര് മലാഖയാണെന്ന് പറഞ്ഞ് തള്ളും മുമ്പ് ഉത്തരം പറയുക..
ഇന്നലെ വൈകുന്നേരം മുതല്‍ ഇതുവരെ ടെലിവിഷന്‍ ചാനലുകള്‍ തുറന്നാല്‍ കൊറോണയേക്കാള്‍ കൂടുതല്‍ കാണുന്നത് ഭൂമിയിലെ മാലാഖമാര്‍ക്കുള്ള ആദരവ് അര്പ്പിക്കലിന്റെ വാര്‍ത്തകളാണ്. ഇന്നത്തെ സകല പത്രങ്ങളും തുറന്ന് നോക്കുമ്പോള്‍ മാലാഖമാരുടെ വിശേഷങ്ങള്‍ മാത്രമേയുള്ളൂ. വാട്സാപ്പിലും ഫേസ്ബുക്കിലുമൊക്കെ മാലാഖമാരെ ഓര്‍ത്ത് അഭിമാനം കൊള്ളുകയാണ് സകലരും. ഫൂ.. ലജ്ജയില്ലാത്തവരെ.. നിങ്ങളുടെ വാക്കിന് അല്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ നിങ്ങള്‍ ഇവരെ മാലാഖമാരെന്ന് വിളിച്ച് വര്‍ഷം തോറും ഒരു ദിവസം പൊക്കിപ്പിടിക്കുകയല്ല ചെയ്യേണ്ടത്. ഇവര്‍ അര്‍ഹിക്കുന്ന ആദരവും സ്നേഹവും തുടര്‍ച്ചയായി കൊടുക്കണം.
കൊറോണ തുടങ്ങിയ അന്ന് തുടങ്ങിയതാണ് മാലാഖമാര്‍ എന്ന് പറഞ്ഞുള്ള പൊക്കിപ്പിടുത്തം. കൊറോണ നീണ്ട് പോയതുകൊണ്ട് ആ പൊക്കിപ്പിടുത്തവും നീളുന്നു. അതിനിടയില്‍ പതിവ് തെറ്റിക്കാതെ ആ ദിവസം എത്തിയപ്പോള്‍ എല്ലാവരും മാലാഖമാരുടെ വിശേഷം പറയുന്നു. പറയുന്ന ഒരുത്തനും അല്പം പോലും ആത്മാര്‍ത്ഥത ഈ മാലാഖമാരോടില്ല. എല്ലാവനും ഇവരോട് പുച്ഛമാണ്. ഹൊ, നേഴ്സോ എന്നാണ് ചോദിക്കുന്നത്. കല്യാണം ആലോചിക്കാന്‍ ചെല്ലുമ്പോള്‍ മാന്യമായ ഒരു ജോലി ഉണ്ടെങ്കില്‍ പറയും നഴ്സാണെങ്കില്‍ വേണ്ടെന്ന്.നല്ല പഠനവും മാര്‍ക്കും കിട്ടുന്ന പ്ലസ്ടു കഴിഞ്ഞ പിള്ളേര് എന്താണ് ഇനി പഠിക്കേണ്ടത് എന്ന് ചോദിക്കാന്‍ ഉപദേശം തേടി വിളിക്കുമ്പോ പോയി നഴ്സിംഗ് പഠിക്കൂ എന്ന് പറഞ്ഞാല്‍, ഓ നേഴ്സിംഗോ എന്ന് ചോദിക്കും.
ഈ നഴ്സുമാര്‍ക്ക് അമേരിക്കയിലും ന്യൂസിലന്റിലും ഓസ്ട്രേലിയയിലും കാനഡയിലും യൂറോപ്പിലും ഒക്കെ ജോലി കിട്ടിയപ്പോള്‍ അവരുടെ സാരിയില്‍ തൂങ്ങി അങ്ങോട്ട് പോകുന്നതിനുള്ള ആവേശം കാരണം ചിലരൊക്കെ ഞാന്‍ എഞ്ചിനീയറാണ്, ഞാന്‍ ഡോക്ടറാണ്, കെട്ടാം എന്ന് പറഞ്ഞ് വരുന്നുണ്ട്. വിദേശ സ്വപ്നമല്ലാതെ ഒരുത്തനും നഴ്സുമാരെ കല്ല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്താ കാര്യം? നഴ്സിംഗ് അത്രയും മോശം പ്രൊഫഷനാണോ? നഴ്സുമാര്‍ അത്രയും മോശക്കാരാണോ? പിന്നെ എന്തിനാണ് എല്ലാവരും അവരെ ഇങ്ങനെ പുച്ഛിക്കുന്നത്? നിങ്ങള്‍ക്കറിയാമോ, എന്റെയും നിങ്ങളുടേയുമടക്കം സകല മനുഷ്യരുടേയും ജീവന് സംരക്ഷിക്കുന്നതും കാത്തുസൂക്ഷിക്കുന്നതും ഈ നഴ്സുമാരാണ്.
ഡോക്ടര്‍മാര്‍ ഓടിവന്ന് പരിശോധിച്ചിട്ട് മരുന്നും കുറിച്ചിട്ട് പോകത്തേയുള്ളൂ. സ്നേഹത്തിന്റെ വാക്കുകള്‍ കൊടുത്ത് സ്നേഹത്തിന്റെയും സൗമത്യയുടെയും തലോടലോട് കൂടി ഒരു രോഗിയുടെ മനസ്സില്‍ സന്തോഷം കെടുത്ത് വളര്‍ത്തിയെടുക്കുന്നത് അവരാണ്. അവരെ പക്ഷേ ആര്‍ക്കും വേണ്ട. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..