1 GBP = 92.50 INR                       

BREAKING NEWS

നഴ്സസ് ദിനത്തില്‍ വിട പറഞ്ഞ 'മാലാഖയ്ക്ക്' അന്ത്യകര്‍മ്മം ചെയ്ത് സഹപ്രവര്‍ത്തകന്‍; എയിംസില്‍ മരിച്ച മലയാളി നഴ്സിന് സഹോദര സ്ഥാനത്ത് നിന്ന് കര്‍മ്മം ചെയ്ത് പത്തനംതിട്ട സ്വദേശിയായ വിപിന്‍ വിജയന്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: നഴ്സസ് ദിനത്തില്‍ മരിച്ച മലയാളി നഴ്സിന് സഹോദരസ്ഥാനത്ത് നിന്ന് അന്ത്യകര്‍മങ്ങള്‍ ചെയ്ത് യാത്രയാക്കിയത് സഹപ്രവര്‍ത്തകന്‍. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ഇന്നലെ പുലര്‍ച്ചെ മരിച്ച തൊടുപുഴ സ്വദേശിനിക്കാണ് സഹോദര സ്ഥാനത്ത് നിന്ന് സഹപ്രവര്‍ത്തകന്‍ അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത്.

എയിംസിലെ നഴ്സായിരുന്നുപുറപ്പുഴ തട്ടാംപറമ്പില്‍ ടി.പി. സ്വപ്നയുടെ (46) അന്ത്യകര്‍മങ്ങളാണ് എയിംസ് ഡയാലിസിസ് വിഭാഗത്തിലെ നഴ്സും പത്തനംതിട്ട സ്വദേശിയുമായ വിപിന്‍ വിജയന്‍ നിര്‍വ്വഹിച്ചത്. 11 വര്‍ഷത്തിലേറെയായി വൃക്കരോഗിയായ സ്വപ്ന ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസിനു വിധേയയായാണു ജോലി ചെയ്തിരുന്നത്.

അമ്മ രമണിക്കൊപ്പമാണ് സ്വപ്ന താമസിച്ചിരുന്നത്. ഡിസംബറില്‍ തലച്ചോറിലേക്കുള്ള രക്തക്കുഴല്‍ പൊട്ടിയ സ്വപ്നയുടെ ഇടതുവശം തളര്‍ന്നു. ന്യൂറോ ഐസിയുവില്‍ നിന്നു വാര്‍ഡിലേക്കു മാറ്റിയെങ്കിലും നില മോശമായി തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category