1 GBP = 98.20INR                       

BREAKING NEWS

വയലാര്‍ രവി, എ.കെ ആന്റണി ഉമ്മന്‍ ചാണ്ടി തുടങ്ങി കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ഉറ്റ സുഹൃത്ത്; സ്ഥാനമാനങ്ങള്‍ മോഹിക്കാത്ത രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയതിനാല്‍ രാഷ്ട്രീയമായി അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയ വ്യക്തിത്വം; അന്തരിച്ച കെ.എസ്.യു. സ്ഥാപക നേതാക്കളിലൊരാളായ വി എം.മോഹന്‍ദാസിന് കേരളത്തിന്റെ വിട

Britishmalayali
kz´wteJI³

തലശ്ശേരി: കോണ്‍ഗ്രസ് നേതാവും കെ.എസ്.യു. സ്ഥാപകനേതാക്കളിലൊരാളുമായ എരഞ്ഞോളി കുടക്കളം ആയനിയാട്ട് വി എം.മോഹന്‍ദാസിന്(77) കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലി. വയലാര്‍ രവി കെ.എസ്.യു. പ്രസിഡന്റായിരുന്നപ്പോള്‍ ജനറല്‍ സെക്രട്ടറിയായിരുന്ന വി എം മോഹന്‍ദാസ് കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുടെ എല്ലാം അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്നു. കെ.എസ്.യു. രൂപവത്കരണത്തില്‍ പ്രധാന പങ്കുവഹിച്ച വി എം മോഹന്‍ദാസ് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അന്തരിച്ചത്.

എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി തുടങ്ങി കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ എല്ലാം കൂടെ പ്രവര്‍ത്തിച്ചു. പിന്നീട് സംഘടനാ കോണ്‍ഗ്രസിന്റെ ഭാഗമായി. കോണ്‍ഗ്രസില്‍ തിരിച്ചെത്തിയെങ്കിലും സ്ഥാനമാനങ്ങള്‍ സ്വീകരിച്ചില്ല. കെ.എസ്.യു.വിന്റെ ചരിത്രത്തില്‍ ശ്രദ്ധേയമായ തലശ്ശേരി സമ്മേളനത്തിന്റെ മുഖ്യസംഘാടകനായിരുന്നു. എന്നാല്‍ സ്ഥാനമാനങ്ങള്‍ മോഹിക്കാത്ത രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയതിനാല്‍ രാഷ്ട്രീയമായി അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോകുക ആയിരുന്നു. അതിനാല്‍ തന്നെ പലപ്പോഴും ഒറ്റപ്പെട്ട ശബ്ദമായി മോഹന്‍ദാസ് മാറി. വാശിയും തന്റേടവും വിട്ടുവീഴ്ചയില്ലാത്ത നിലപാടും അദ്ദേഹം പിന്‍തുടര്‍ന്നു.

കെ.എസ്.യു.വിന്റെ സ്ഥാപക നേതാക്കളിലൊരാളാണ് തലശ്ശേരിയില്‍ അന്തരിച്ച വി എം.മോഹന്‍ദാസ്. കെ.എസ്.യു.വിന്റെ ആലോചനായോഗം മുതല്‍ നേതാക്കളോടൊപ്പം മോഹന്‍ദാസുമുണ്ടായിരുന്നു. വയലാര്‍ രവി, എ.കെ.ആന്റണി, പി.സി.ചാക്കോ, ഉമ്മന്‍ ചാണ്ടി, വി എം.സുധീരന്‍ എന്നിവര്‍ കണ്ണൂരിലെത്തിയാല്‍ ഇദ്ദേഹവുമായുള്ള സൗഹൃദം പുതുക്കി. ചികിത്സയിലായപ്പോള്‍ ഈ നേതാക്കളെല്ലാം വീട്ടിലെത്തി സുഖവിവരം അന്വേഷിച്ചു.

പ്രസ്ഥാനം ശക്തിപ്പെടുത്താന്‍ സംസ്ഥാനത്തുടനീളം തന്നോടൊപ്പം യാത്രചെയ്ത പ്രിയപ്പെട്ട സുഹൃത്താണ് മോഹന്‍ദാസെന്ന് മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി അനുസ്മരിച്ചു. കെ.എസ്.യു. പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ ഒപ്പം പ്രവര്‍ത്തിച്ച സഹോദരതുല്യനായ നേതാവാണ് മോഹന്‍ദാസെന്ന് മുന്‍ മുഖ്യമന്ത്രി എ.കെ.ആന്റണിയും അനുസ്മരിച്ചു. ഒരിക്കലും മറക്കാനാവാത്ത സഹോദരതുല്യനായ സഹപ്രവര്‍ത്തകനാണ് മോഹന്‍ദാസെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.

അസുഖമായി വീട്ടില്‍ കഴിയുമ്പോഴും പോരാട്ടവീര്യത്തിന് കുറവുണ്ടായിരുന്നില്ലെന്നും നിര്‍ഭാഗ്യവശാല്‍ രാഷ്ട്രീയമായി അര്‍ഹിക്കുന്ന അംഗീകാരം അദ്ദേഹത്തിന് ലഭിച്ചില്ലെന്നത് ദുഃഖകരമായ യാഥാര്‍ഥ്യമാണെന്നും സുധീരന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. വിദ്യാര്‍ത്ഥിപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നേതൃത്വം നല്‍കിയ അസാധാരണ വ്യക്തിത്വത്തിനുടമയാണെന്ന് കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഓര്‍മ്മിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.സി.വേണുഗോപാല്‍, എംപി.മാരായ കെ.മുരളീധരന്‍, എം.കെ.രാഘവന്‍, കെ.സുധാകരന്‍, ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി എന്നിവരും അനുശോചനമറിയിച്ചു.

കുടക്കളത്തെ ആയിനിയാട്ട് വേലാണ്ടി മാധവന്റെയും മാറോളി മാധവിയുടെയും മകനാണ്. ഭാര്യ: ഭാരതി. മക്കള്‍: പ്രഫുല്‍, പ്രജുന(എറണാകുളം), പ്രിയങ്ക(ബെംഗളൂരു). മരുമക്കള്‍: ലിഷ, നിഷിത്ത്, വിപു. സഹോദരങ്ങള്‍: രവീന്ദ്രന്‍, മോഹിനി, സരിത, ബാബുരാജ്, പരേതരായ സരോജിനി, സുജാത, കൃപാലിനി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category