1 GBP = 95.60 INR                       

BREAKING NEWS

ജിമിക്കി കമ്മല്‍ ഇട്ടു നടക്കാന്‍ മോഹിച്ച പെണ്‍കുട്ടി നേഴ്‌സ് ആകാന്‍ കാതില്‍ പച്ച ഈര്‍ക്കിലി ഇട്ടതിന്റെ ഓര്‍മ്മയില്‍; ഗില്‍ഫോര്‍ഡിലെ മലയാളി നഴ്‌സായ ജിന്‍സി കൊറോത്ത് പങ്കുവെച്ച കുറിപ്പ്

Britishmalayali
kz´wteJI³

ഴ്സിംഗിന്റെ നാള്‍വഴികള്‍....

എല്ലാവരെ പോലെ നേഴ്‌സ് ആകണം എന്ന ആശ മൂത്താണ് നഴ്‌സിംഗ് എന്ന മഹാ സാഗരത്തിലേക്ക് കാല്‍ വെച്ചത്.

വെറും 16, 17 വയസ് പ്രായം, ആദ്യമായി സ്വന്തം വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നു,ഇതൊക്കെ മനസിന്റെ ഒരു കോണില്‍ ഉണ്ടെങ്കിലും പണ്ട് സ്വപ്നം കണ്ട ആ നഴ്സിംഗിന്റെ ചിറകില്‍ കയറി പറക്കുന്നതായിരുന്നു മനസ് നിറയെ. പിന്നീട് അങ്ങോട്ട് അതിജീവനത്തിന്റെ നാള്‍ വഴികള്‍ ആയിരുന്നു. ജിമിക്കി കമ്മല്‍ ഇട്ടുനടന്ന കാതില്‍ നിന്നും അത് ഊരി പകരം പച്ച ഈര്‍ക്കിലി ഇട്ടു. (ഏതെങ്കിലും കാലത്തു ജിമിക്കി കമ്മല്‍ ഇടാന്‍ പറ്റിയാല്‍ ഓട്ട അടഞ്ഞു പോകണ്ടല്ലോ എന്ന് കരുതി) പിന്നീട് അങ്ങോട്ട് ഇഷ്ട്ടമുള്ളതെല്ലാം ഉപേക്ഷിക്കേണ്ടതായി വന്നു. നഖം നീട്ടി വളര്‍ത്തി നെയില്‍ പോളിഷ് ഇട്ടു നടക്കുന്നവരെ കാണുമ്പോള്‍ അന്നും ഇന്നും നോക്കി നില്‍ക്കും.ആദ്യമായി വെള്ള വസ്ത്രം ധരിച്ചു ആശുപതി യില്‍ പോയപ്പോള്‍ പെര്‍ഫ്യൂമിനേക്കാള്‍ ഡെറ്റോളിന്റെയും ക്ലീനിങ് ഏജന്റിന്റെയും മണം ആയിരുന്നു ശരീരം മുഴുവന്‍. അവിടുന്നങ്ങോട് മണം തിരിച്ചറിയാനുള്ള കഴിവ് തന്നെ നഷ്ടപ്പെട്ടു . diabetic foot ന്റെയും ശരീരം പൊള്ളി അടര്‍ന്ന മണവും ചിരപരിചിതമായി . സ്വന്തം ബന്ധുക്കള്‍ വരെ മൂക്കു പൊത്തുമ്പോള്‍ ഞങ്ങള്‍ക്ക് ഈ മണം മാലാഖമാരുടെ മണം ആയി.

17 ആം വയസില്‍ പ്രസവിക്കാതെ ഞങ്ങള്‍ പേറ്റുനോവിന്റെ വേദന അറിഞ്ഞു. ചെറിയ ഒരു എലികുഞ്ഞിന്റെ വലിപ്പം മാത്രം ഉള്ള കുഞ്ഞുങ്ങള്‍ക്ക് ഞങ്ങള്‍ മാറിടം ചുരത്താത്ത അമ്മമാരായി. പൊള്ളി അടര്‍ന്ന ശരീരത്തില്‍ നിന്നും പുഴുക്കളെ പെറുക്കി കളയുമ്പോള്‍ ആ രോഗിയുടെ നോട്ടത്തില്‍ നിന്നും കിട്ടുന്ന നിര്‍വൃതി പല അവാര്ഡുകളെക്കാളും മികച്ചതായിരുന്നു. എല്ലാ  പണികളും ഒന്ന് ഒതുക്കി രാവിലെ കൊണ്ടു വന്ന ചോറിന്റെ പാത്രം തുറക്കുമ്പോള്‍ ആണ് ഞങ്ങള്‍ അറിയുക diabetic foot  നെ ക്കാളും മണം ആണ് വളിച്ച ചോറിന് എന്ന്. ആ ചോറ് കളഞ്ഞാല്‍ പിന്നീട് പട്ടിണി ആണല്ലോ എന്നോര്‍ക്കുമ്പോള്‍ ആ വളിച്ച ചോറും വാരി തിന്നും. മിക്കവാറും അത് പോലും മുഴുവന്‍ ആകുവാന്‍ പറ്റി എന്ന് വരില്ല അതിനു മുന്‍പേ സിസ്റ്ററെ എന്ന വിളി കേള്‍ക്കും. വാരി തിന്ന കുറച്ചു പറ്റുമായി വീണ്ടും ഓട്ടമാണ്. ഇതു ഒരു ദിനചര്യ  ആയി. കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും കൈയ്യില്‍ക്കിടയില്‍ കൂടി ഓരോ ജീവന്‍ ചോര്‍ന്നു പോകുമ്പോള്‍ നെഞ്ചില്‍  നിന്നും ഒരു വിങ്ങല്‍ ഉയരും. പക്ഷേ കരയാന്‍ ഞങ്ങള്‍ക്കാവില്ലല്ലോ. തേങ്ങല്‍ അടക്കി പിടിച്ചു ആ കണ്ണുകള്‍ അടച്ചു മുഖം മൂടുമ്പോള്‍ നെഞ്ചില്‍ ഒരു വലിയ ഭാരം കയറ്റിയ പ്രതീതി ആണ്.

നേഴ്‌സ് ആയതു കൊണ്ടുമാത്രം വിവാഹ കമ്പോളത്തില്‍ നിന്നും തള്ള പെട്ട ഒരു പാട് ചേച്ചി മാര്‍ , നേഴ്‌സ് ആയതു കൊണ്ട് മാത്രം വീട്ടിലെ കറവ പശു ആയി തീര്‍ന്നവര്‍ ഇതൊക്കെ ആണ് നഴ്സിന്റെ പല ഭാവങ്ങള്‍ അന്ന് ഞാന്‍ കണ്ടത്. (ഇന്ന് അതിനു മാറ്റം വന്നിട്ടുണ്ട്).

നിങ്ങള്‍ ഞങ്ങളെ മാലാഖ മാര് എന്നൊന്നും വിളിക്കണ്ട. അങ്ങനെ കാണുകയും വേണ്ട. കാരണം ഞങ്ങളും നിങ്ങളെ പോലെ മജ്ജയും മാംസവും മനസും ഉള്ള സാധാരണ മനുഷ്യന്‍ മാരാണ്. ഡിസാസ്റ്റര്‍ വരുമ്പോള്‍ മാലാഖമാരും വേലക്ക് കൂലി ചോദിച്ചാല്‍ അഹങ്കാരികളും എന്നുള്ള പട്ടം ഞങ്ങള്‍ക്ക് വേണ്ട. പകരം ഇത്രയും മതി 

ജനിക്കുമ്പോള്‍ സ്വന്തം അമ്മയെ ക്കാള്‍ മുന്‍പേ നിന്നെ പൊതിഞ്ഞു പിടിച്ചു , ഇനി മരിക്കുമ്പോള്‍ നിന്റെ കൂടെ നിന്ന് അവസാന തുള്ളി വെള്ളം ഇറ്റിച്ചു തരാന്‍ ഉള്ള വെറും മനുഷ്യരാണ് ഞങ്ങള്‍ ഈ നേഴ്‌സ് മാര് എന്ന പരിഗണന മാത്രം മതി...... 

എന്റെ എല്ലാ നേഴ്‌സ് കൂട്ടുകാര്‍ക്കും ഒരായിരം ആശംസകള്‍.
 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category