1 GBP = 92.50 INR                       

BREAKING NEWS

കോവിഡ് ബാധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെ മരിച്ചത് നാലു മലയാളികള്‍; നഴ്സ് അടക്കം മൂന്നു മലയാളികള്‍ കുവൈറ്റില്‍ മരിച്ചപ്പോള്‍ ഒരാള്‍ മരിച്ചത് ദുബായില്‍: ഇതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ച മലയാളികളുടെ എണ്ണം 72 ആയി: കുവൈറ്റില്‍ മരിച്ചത് എട്ട് മലയാളികള്‍: കോവിഡ് ബാധിച്ച് കേരളത്തിന് പുറത്ത് മരിച്ച മലയാളികളുടെ എണ്ണം 127 ആയി

Britishmalayali
kz´wteJI³

തിരുവനന്തപുരം: കോവിഡ് ബാധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെ നാലു മലയാളികള്‍ കൂടി മരിച്ചു. കണ്ണൂര്‍ പയ്യന്നൂര്‍ കവ്വായി അക്കാളത്ത് അബ്ദുല്‍ ഗഫൂര്‍ (34), തിരുവനന്തപുരം കിളിമാനൂര്‍ ഇരട്ടച്ചിറ രത്നാ ഭവനില്‍ സുരേഷ് ബാബു(60), തിരുവല്ല മഞ്ചാട് പാറക്കമണ്ണില്‍ ആനി മാത്യു(54) എന്നിവര്‍ കുവൈത്തിലും ആറ്റിങ്ങല്‍ വാളക്കാട് നിഹാസ് മന്‍സിലില്‍ നിതാവുദ്ദീന്‍ (55) ദുബായിലുമാണു മരിച്ചത്.

ഫര്‍വാനിയ ദജീജില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു അബ്ദുല്‍ ഗഫൂര്‍. ഭാര്യ: ഉമ്മു ഐമന്‍ (ഫാര്‍മസിസ്റ്റ്, പയ്യന്നൂര്‍ ക്ലിനിക്). മകന്‍: ഹാനി ഗഫൂര്‍. 23 വര്‍ഷമായി ഫര്‍വാനിയയില്‍ ഡാനിഷ് ഡെയറി ഫാം ജീവനക്കാരനാണു സുരേഷ് ബാബു.സംസ്‌കാരം നടത്തി. ഭാര്യ: എസ്.ലിജ. മക്കള്‍: ചിന്നു, ആദിത്യന്‍. 30 വര്‍ഷത്തിലേറെയായി ദെയ്റയിലാണു നിതാവുദ്ദീനു ജോലി. കബറടക്കം നടത്തി .ഭാര്യ: നദീറാ ബീവി. മക്കള്‍: നിഹാസ്, നിഷാദ്, നിസാര്‍.

ജാബീരിയ രക്തബാങ്കില്‍ നഴ്‌സായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു കുവൈറ്റില്‍ മരിച്ച ആനി മാത്യു. ഇക്കഴിഞ്ഞ ഫെബ്രുവരി 28-നാണ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കുവൈത്തില്‍ തന്നെ സംസ്‌കരിക്കും. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 72 ആയി. കുവൈത്തില്‍ മാത്രം എട്ടു മലയാളികളാണ് കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്.

ഇന്നലെയും ആറു മലയാളികളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ചത്. ഒരു മലയളി വനിതാ ഡോക്ടര്‍ ബ്രിട്ടനിലും കോവിഡ് ബാധിച്ച് മരിച്ചിരുന്നു. കേരളം കൊറോണയെ ഫലപ്രദമായി തടഞ്ഞു നിര്‍ത്തുമ്പോള്‍ കേരളത്തിന് പുറത്ത് മലയാളികള്‍ മരിച്ചു വീഴുന്നത് തുടര്‍ക്കഥയാവുകയാണ്. ഇന്നലെ നാലു മലയാളികള്‍ കൂടി ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ചതോടെ കൊറോണ ബാധിച്ച് കേരളത്തിന് പുറത്ത് മരിച്ച മലയാളികളുടെ എണ്ണം 127 ആയി ഉയര്‍ന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category