1 GBP = 103.40 INR                       

BREAKING NEWS

സമ്പൂര്‍ണ്ണ അടച്ചുപൂട്ടലിന്റെ ഫലമായി എത്രയോ മലയാളികള്‍ അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയി. അവരുടെ യാതനകളും വേദനകളും ആരറിവാന്‍- പോള്‍ മണ്ഡലം എഴുതുന്നു

Britishmalayali
പോള്‍ മണ്ഡലം

കണ്ണില്‍ ചോരയില്ലാത്ത ക്രൂരത

രാഷ്ട്രീയ നേട്ടത്തിനുവേണ്ടി കോവിഡിനെ തടഞ്ഞു നിര്‍ത്തി എന്ന ക്രഡിറ്റ് അടിച്ചെടുക്കുവാന്‍ വേണ്ടി എത്രയോ മലയാളി സഹോദരങ്ങളെയാണ് കൊടിയ യാതനകളിലേയ്ക്കും തീരാദുരിതങ്ങളിലേക്കും തള്ളിവിട്ടിരിക്കുന്നത്. ഇന്റര്‍വ്യൂവിനു പോയവര്‍, ബന്ധുജനങ്ങളെ കാണുവാന്‍ പോയവര്‍, യാത്രപോയവര്‍, വിദ്യാര്‍ത്ഥികള്‍ അങ്ങനെ അനാകായിരങ്ങള്‍ അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നു.  അവരെ തിരികെ നാട്ടിലെത്തിക്കുവാന്‍ ഒരു ശ്രമവും ഈ സര്‍ക്കാര്‍ ചെയ്യുന്നില്ല. മുഖ്യമന്ത്രിയോട് ഒന്നേ പറയുവാനുള്ളൂ താങ്കള്‍ കൊയ്യാമെന്നു പ്രതീക്ഷിക്കുന്ന രാഷ്ട്രീയ നേട്ടത്തിനു പിന്നീല്‍ അനേകായിരം മലയാളി സഹോദരങ്ങളുടെ കണ്ണുനീരും യാതനകളും വേദനകളും അനേകം കുടുംബങ്ങളുടെ ഉല്‍ക്കണ്ഠയും ദുഃഖങ്ങളുമുണ്ട്. എന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു.

കേന്ദ്രം ട്രയിന്‍ സര്‍വ്വീസ് നല്‍കാമെന്നു പറഞ്ഞിട്ടും കേരളം ഒന്നുപോലും ആവശ്യപ്പിട്ടില്ലത്രെ! ഒരൊറ്റ കെ.എസ്.ആര്‍.റ്റി.സി ബസ് പോലും കേരളാ അതിര്‍ത്തിയിലേക്ക് അയച്ചിട്ടില്ല! എത്രയോ ആയിരങ്ങള്‍, രോഗികള്‍, ഗര്‍ഭിണികള്‍, കൈക്കൂഞ്ഞുങ്ങളുമായി അമ്മമാര്‍, വൃദ്ധജനങ്ങള്‍ ദാഹജലം പോലും ലഭിക്കാതെ അനേക കാതങ്ങള്‍ കാല്‍ നടയായി യാത്രചെയ്ത് കേരളാ അതിര്‍ത്തിയിലെത്തിയിട്ടും കടത്തിവിട്ടില്ലത്രെ! അതിനു കോടതി ഇടപെടേണ്ടി വന്നു! സ്വന്തം നാട്ടിലേക്ക്, സ്വഭവനത്തിലേയ്ക്ക് അവരെ കടത്തിവിടില്ലത്രെ! ശത്രുസൈന്യം  ചെയ്യുന്ന കൊടും ക്രൂരത എന്നേ പറയുവാനുള്ളൂ. പാസ് ലഭ്യമല്ലതാനും. ഈ വേദന മനസ്സിലാക്കണമെങ്കില്‍ സ്വന്തം മക്കള്‍ക്കോ, കുടുംബാംഗങ്ങള്‍ക്കോ ഈ ഗതി വരണം. അപ്പോള്‍ മാത്രമേ ഈ വേദന എന്തെന്ന് ഓരോരുത്തര്‍ക്കും മനസ്സിലാകൂ.

ഹൈക്കോടതിയുടെ ചോദ്യം
എന്തുകൊണ്ട് കേരളത്തില്‍ മാത്രം ശ്രമിക് ട്രയിനുകള്‍ ഓടിയില്ല. എന്നുള്ള ഹൈക്കോടതിയുടെ ചോദ്യം ഇവിടെ പ്രസക്തമാണ്. ഇന്ത്യാ മഹാരാജ്യത്തിന്റെ വിരിമാറിലൂടെ മുന്നൂറില്‍പരം ശ്രമിക് ട്രയിനുകള്‍ തലങ്ങും വിലങ്ങും കൂകിപ്പാഞ്ഞിട്ടും കേരളത്തിലേക്കു മാത്രം ഒരൊറ്റ ട്രയിന്‍പോലും വന്നെത്തിയില്ലത്രെ! കേരള സര്‍ക്കാര്‍ ട്രയിന്‍ ആവശ്യപ്പെട്ടില്ല. കേന്ദ്രത്തിന്റെ ഒഫര്‍ തിരസ്‌ക്കരിക്കുകയാണ് ചെയ്തത്! മാത്രമല്ല തമിഴ് നാട്ടില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നും മലയാളികളുടെ യാത്രാ പ്രശ്‌നത്തിന് ഓള്‍ ഇന്ത്യാ ഗ.ങ.ഇ.ഇ തയ്യാറാക്കി നിര്‍ത്തിയിരിക്കുന്ന ഇരുന്നൂറോളം ബസുകള്‍ക്ക് കേരളത്തില്‍ പ്രവേശിക്കുവാന്‍ പാസ് നല്‍കണമെന്നാവശ്യപ്പെട്ട് പ്രസ്തുത സംഘടനയ്ക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നിരിക്കുന്നു.

ആരേയും അമ്പരപ്പിക്കുന്ന മറ്റൊരു സത്യം കൂടി. അയല്‍ സംസ്ഥാനങ്ങളിലെ മലയാളികളുടെ ദുരിതക്ലേശങ്ങള്‍ കണ്ടിട്ട് ആ സംസ്ഥാനങ്ങള്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തി മലയാളികളെ നാട്ടിലെത്തിക്കാമെന്നു പറഞ്ഞിട്ടും കേരളം സമ്മതിച്ചില്ലത്രേ! എന്തൊരു ക്രൂരത ധാര്‍ഷ്ട്ര്യം!

കഷ്ടം! ഇതൊന്നും ചോദ്യം ചെയ്യുവാനോ ശക്തമായ പ്രതികരണം ഉയര്‍ത്തുവാനോ ഇവിടെ ഒരു പ്രതിപക്ഷവുമില്ല. അതിര്‍ത്തിയിലേക്ക് ലോക്ടൗണ്‍ ലംഘിച്ച് ഒരു മാര്‍ച്ചി നടത്തുമെന്ന് ഒരു പ്രഖ്യാപനം പോലും നടത്തുവാന്‍ ഈ പ്രതിപക്ഷത്തേക്കൊണ്ട് സാധിക്കുന്നില്ലെന്നുള്ള സത്യം പരിതാപകരം തന്നെ. 

കള്ളുഷാപ്പുകളും മദ്യഷാപ്പുകളും തുറക്കുവാന്‍ കാണിക്കുന്ന വ്യഗ്രത ഈ പാവം അതിര്‍ത്തി മലയാളികളുടെ കാര്യത്തില്‍ കാണിച്ചിരുന്നു എങ്കില്‍ മദ്യഷാപ്പുകളില്‍ മാത്രം കോവിഡില്ല!

കൊടുക്കുകയുമില്ല കൊടുപ്പിക്കുകയുമില്ല
ഒന്നരമാസമായി ജോലിയും കൂലിയുമില്ലാതെ, കാശില്ലാതെ കൈകളിലൊന്നുമില്ലാതെ ലക്ഷക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികള്‍ ദിവസക്കൂലിവാങ്ങി അന്നം കഴിക്കുന്നവരായ തൊഴിലാളികള്‍. അവരുടെ കഷ്ടതകള്‍ തൊഴിലാളുകലുടെ വോട്ടു വാങ്ങി മുതലാളിമാര്‍ക്കുവേണ്ടി ഭരിക്കുന്ന പാര്‍ട്ടി തമ്പ്രാക്കള്‍ അറിയുമോ? ഇവരെ ട്രയില്‍ കയറ്റിവിടുവാനുള്ള പണം നല്കിയില്ലെന്നു മാത്രമല്ല കോണ്‍ഗ്രസ് പാര്‍ട്ടി ഇവര്‍ക്കു യാത്രാക്കൂലി നല്‍കിയിട്ടും പണം കൈപ്പറ്റുവാന്‍ ജില്ലാ കളക്ടര്‍മാര്‍ വിസമ്മതിച്ചു. ഇതേപ്പറ്റി മുഖ്യമന്ത്രി പറഞ്ഞത് ''അവരുടെ പണം അവരുടെ കയ്യില്‍ തന്നെ ഇരുന്നോട്ടെ'' എന്നാണ്. സി.പി എമ്മിന്റെ തൊഴിലാളി സ്‌നേഹം.

അവരുടെ മാതൃഭൂമി ചൈന
റഷ്യയില്‍ കമ്മ്യൂണിസം തകര്‍ന്നടിഞ്ഞതോടു കൂടി അതുവരെ റഷ്യയെ ആരാധിച്ചും വാനോളം പുകഴ്ത്തിയും നടന്ന സഖാക്കള്‍ ഇപ്പോള്‍ റഷ്യയെ വിട്ട് ചൈനയെ ആരാധിക്കുവാന്‍ തുടങ്ങി. പണ്ട് ചൈന ഇന്ത്യയെ ആക്രിച്ചപ്പോള്‍ പരസ്യമായി ചൈനയ്ക്ക് അനുകൂലമായ നിലപാട് എടുത്ത പാര്‍ട്ടിയാണ് സി.പി.എം. ഇന്നിപ്പോള്‍ മോടിയെ കുറ്റം പറയുന്ന ഇക്കൂട്ടര്‍എന്തുകൊണ്ട് ചൈനയെപ്പറ്റി ഒരക്ഷരം മിണ്ടുന്നില്ല.?

എല്ലാല്‍ ഒന്നു ചിന്തിക്കുക. ചൈനയിലെ മൈക്രോ ബയോളജി ലാബില്‍ നിന്നും പുറത്തു ചാടിയതാണ് ഈ വൈറസ്. ഇത് ഒരു ആഗോള മഹാമാരി ആയി മാറും എന്ന്  മുന്നറിയിപ്പു നല്‍കിയ ഡോക്ടറെ ഭീഷണിപ്പെടുത്തി. കൊന്നുകളഞ്ഞതാണെന്നും പറയപ്പെടുന്നു. ഈ ഡോക്ടറുടെ വനിതാ സുഹൃത്തിനേയും കാണാനില്ല. അവരും അപ്രത്യക്ഷമായി. ചൈനീസ് അധികൃതര്‍ മുന്‍കരുതല്‍ എടുത്തിരുന്നുവെങ്കില്‍ ലോക രാജ്യങ്ങള്‍ ഈ മഹാദുരന്തം ഏറ്റു വാങ്ങില്ലായിരുന്നു.

എന്നാല്‍ ഈ വൈറസ് പൊട്ടിപ്പുറപ്പെട്ടത് അമേരിക്കന്‍ മിലിട്ടറി ലാബില്‍ നിന്നായിരുന്നെങ്കില്‍ എന്തായിരുന്നേനേ സഖാക്കളുടെ പ്രതികരണം?  എന്തിന് ഇന്ത്യയിലെ ലാബിലായിരുന്നെങ്കില്‍ പോലും എന്തായിരുന്നേനെ സ്ഥിതി?  ഇന്ത്യാ മഹാരാജ്യം ഇളക്കി മറിക്കുകയില്ലായിരുന്നോ?  മോടിയുടെ രാജിക്കുവേണ്ടി മുറവിളി കൂട്ടില്ലായിരുന്നോ?  എന്നാല്‍ ഇപ്പോള്‍ ചൈനയെപ്പറ്റി ഒരക്ഷരം ആരും മിണ്ടുന്നില്ല.  പൊതുജനം അതൊന്നും ചിന്തിക്കുന്നുമില്ല.

കേരളാ അതിര്‍ത്തിയില്‍ മലയാളികളല്ല ചൈനാക്കാര്‍ അഭയാര്‍ത്ഥികളായി കുടുങ്ങിക്കിടക്കുകയാണെങ്കില്‍ ഈ സര്‍ക്കാരിന്റെ  പ്രതികരണം എത്ര വലുതായിരിക്കുമെന്ന് ചിന്തിക്കുക.  അപ്പോള്‍ മനുഷ്യത്വം, മനസാക്ഷി,  മര്യാദ, സഹാനുഭൂതി,  എന്നിങ്ങനെ എത്രയോ വാക്കുകള്‍ തട്ടിവിട്ട്  നിമിഷത്തിനകം അവരെ ക്യാമ്പുകളിലെത്തിച്ചേനേ. അപ്പോള്‍ പിണറായി സര്‍ക്കാരിന്റെ  മഹാ മനസ്‌കത വാഴ്ത്തിപ്പാടുവാന്‍ ലക്ഷക്കണക്കിനു സഖാക്കളും കാണും. 
പൊതു ജനാഭിപ്രായം സ്വരൂപിക്കാനും മാറ്റാനും മറിക്കാനും ഇവര്‍ക്കുള്ള കഴിവ് അപാരം തന്നെ.

എന്തു ചെയ്യാം കേരള മക്കള്‍ അതിര്‍ത്തിയില്‍ നരകയാതന അനുഭവിക്കുമ്പോള്‍ മേറ്റിംങ് സീസണില്‍ ചെന്നായ്ക്കളെപ്പോലെ തമ്മില്‍ കടിച്ചു  കീറുകയാണ് കേരളാകോണ്‍ഗ്രസ്സിനേപ്പോലുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍.  അവര്‍ക്കു ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളൊന്നും പ്രശ്‌നമേ അല്ല. അവര്‍ക്ക് അവരുടെ കാര്യം. സ്വന്തം കാര്യം സിന്ദാബാദ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category