1 GBP = 92.50 INR                       

BREAKING NEWS

വിപണിയില്‍ ലഭ്യമായ മൗത്ത് വാഷുകള്‍ക്ക് വൈറസിന്റെ സുരക്ഷാ കവചം തകര്‍ക്കാന്‍ കഴിവുണ്ടെന്ന് ശാസ്ത്രജ്ഞര്‍; കൊറോണ പ്രതിരോധത്തില്‍ നിര്‍ണ്ണായകമായേക്കാവുന്ന ഈ വിഷയത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണെന്നും പറയുന്നു; കൊറോണ പ്രതിരോധത്തിന്റെ പുതിയ വിശേഷങ്ങള്‍

Britishmalayali
kz´wteJI³

കോവിഡിനെ പ്രതിരോധിക്കുന്നതില്‍ മുഴുകിയിരിക്കുകയാണ് ശാസ്ത്രലോകവും ലോകത്തിലെ രാഷ്ട്രീയ നേതൃത്വവും. തത്ക്കാലത്തേക്കെങ്കിലും മറുമരുന്നില്ലാത്ത ഈ മഹാവ്യാധിയുടെ വ്യാപനം എങ്ങനെ കുറയ്ക്കാം എന്നതിനെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ ലോകത്തിന്റെ പല ഭാഗത്തും നടക്കുന്നുണ്ട്. അത്തരമൊരു ഗവേഷണപദ്ധതിയിലാണ് ഇന്ന് വിപണിയില്‍ സുലഭമായ മൗത്ത് വാഷ്, കൊറോണയുടെ പ്രതിരോധത്തിന് ഉപയോഗിക്കാം എന്ന നിഗമനത്തില്‍ ഒരുകൂട്ടം അന്താരാഷ്ട്ര ഗവേഷകര്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്.

കൊറോണാ വൈറസിന് മനുഷ്യകോശങ്ങളെ ആക്രമിക്കാന്‍ സാധിക്കുന്നതിനു മുന്‍പ് തന്നെ അവയെ നശിപ്പിക്കുവാനുള്ള ശക്തി ഈ മൗത്ത് വാഷുകള്‍ക്കുണ്ടെന്നാണ് ഇവര്‍ പറയുന്നത്. ''ചുറ്റപ്പെട്ട വൈറസുകള്‍'' അഥവാ ''എന്‍വലപ്പ്ഡ് വൈറസ്'' എന്ന വിഭാഗത്തിലാണ് കൊറോണ വൈറസ് ഉള്‍പ്പെടുന്നത്. അതായത് ഇവയ്ക്ക് ചുറ്റുമായി ഫാറ്റി ആസിഡിന്റെ ഒരു സംരക്ഷണ വലയം ഉണ്ടായിരിക്കും. പല രാസപദാര്‍ത്ഥങ്ങള്‍ക്കും ഈ വലയത്തെ ഇല്ലാതെയാക്കാന്‍ സാധിക്കും. മൗത്ത് വാഷില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ക്ക് ഈ വലയം നശിപ്പിക്കുവാനും അതുവഴി വായ, തൊണ്ട എന്നിവിടങ്ങളില്‍ വച്ചുതന്നെ വൈറസിനെ ഇല്ലാതെയാക്കുവാനും സാധിക്കും എന്നാണ് ഇവര്‍ പറയുന്നത്.

ഇതുവരെ ഒരു ക്ലിനിക്കല്‍ ടെസ്റ്റിലും ഇത് തെളിയിച്ചിട്ടില്ലെങ്കിലും, കൊറോണയെ ചെറുക്കുവാനുള്ള പരീക്ഷണങ്ങളില്‍ മൗത്ത് വാഷിന്റെ സാദ്ധ്യതകൂടി പരിശോധിക്കണം എന്നാണ് ഈ ശാസ്ത്രജ്ഞര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, മൗത്ത് വാഷ് കൊറോണയില്‍ നിന്നും സംരക്ഷിക്കും എന്നതിന് തെളിവുകളൊന്നുമില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. ഈ പഠനം നടത്തിയ ശാസ്ത്രജ്ഞരും ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ മൗത്ത് വാഷിന് കൊറോണയെ നശിപ്പിക്കുമെന്നല്ല പറയുന്നത്, മറിച്ച് അതില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ക്ക് അതിനുള്ള കഴിവുണ്ടെന്നാണ് പറയുന്നത്.

ഈ മേഖലയില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തിയാല്‍ മാത്രമേ മൗത്ത് വാഷുകളുടെ ഫലസാദ്ധ്യത പുറത്തുവരികയുള്ളു എന്നും അവര്‍ പറയുന്നു. മൗത്ത് വാഷുകളുടെ ഉപയോഗ സാദ്ധ്യത ഇതുവരെ കൊറോണാ പ്രതിരോധ പരീക്ഷണങ്ങളില്‍ സ്ഥാനം പിടിച്ചിട്ടില്ല.എന്നാല്‍ ടെസ്റ്റ്ട്യുബ് പരീക്ഷണങ്ങളില്‍ ചില മൗത്ത് വാഷുകള്‍, വൈറസിന്റെ സംരക്ഷണ കവചം ഭേദിക്കുവാന്‍ കെല്പുള്ള രാസപദാര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ക്ലോര്‍ ഹെക്സിഡൈന്‍, സെറ്റൈല്പിരിഡിനിയം ക്ലോറൈഡ്, ഹൈഡ്രജന്‍ പെറോകസൈഡ്, പോവിഡോണ്‍- അയോഡിന്‍ എന്നീ രാസപദാര്‍ത്ഥങ്ങളാണ് ഇന്ന് വിപണിയില്‍ ലഭ്യമായ മൗത്ത് വാഷുകളില്‍ അടങ്ങിയിരിക്കുന്നത്. ഈ പദാര്‍ത്ഥങ്ങള്‍ക്കെല്ലാം അണുബാധ തടയുവാനുള്ള കെല്പുണ്ട്. ഇക്കാര്യത്തില്‍ പക്ഷെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഒന്നുംതന്നെ ഇതുവരെ നടന്നിട്ടില്ല. ഈ സംരക്ഷണ കവചം ഉപയോഗിച്ചാണ് വൈറസുകള്‍ മനുഷ്യകോശത്തില്‍ ഒട്ടിപ്പിടിക്കുക. അപ്പോള്‍ ഈ കവചം നശിപ്പിച്ചാല്‍ പിന്നെ വൈറസിന് മനുഷ്യ കോശത്തില്‍ പ്രവേശിക്കാനാകാതെ വരും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category