സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ അധിക വായ്പ നല്കുമ്പോള് അത് നികുതി ദായകരുടെ തലയില്‍ വരാതിരിക്കാന്‍ എന്താണ് ചെയ്യേണ്ടത്? 15,000 രൂപയില്‍ താഴെ ശമ്പളമുള്ള ജീവനക്കാര്‍ മാത്രമുള്ള സ്ഥാപനങ്ങള്‍ ഏത് നാട്ടിലാണ് ഉള്ളത്? പലിശ രഹിത മോറട്ടോറിയം കൊടുത്ത് പിടിച്ച് നില്ക്കാന് സഹായിക്കാന്‍ ആരെയാണ് പേടിക്കുന്നത്? ജീവനക്കാരുടെ ചട്ടങ്ങളിലും നിയമങ്ങളിലും മാത്രം പിടി മുറുക്കുന്ന ജനമനസറിയാത്ത ബ്യൂറോക്രസിക്ക് അടിമപ്പെട്ട് പോയ നിര്‍മ്മല സീതാരാമന് ആറ് ലക്ഷം കോടി വീതിച്ചു നല്‍കുന്നത് ആര്‍ക്ക് വേണ്ടി?
പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസം മുമ്പ്പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ കൊറോണ പാക്കേജിന്റെ ആദയ ഗഡുവിന്റെ വിശദാംശങ്ങള്‍ പുറത്ത് വരുമ്പോള്‍ സാധാരണക്കാരന് ആഹ്ലാദിക്കാന്‍ വകയൊന്നുമില്ല. ആറ് ലക്ഷം കോടി രൂപയുടെ പാക്കേജുകളുടെ വിശദാംശങ്ങള്‍ ഇന്നലെ കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന് പ്രഖ്യാപിക്കുമ്പോള്‍ അതിന്റെ നേട്ടം ഉണ്ടാകുന്നത് ആര്‍ക്ക് എന്ന ചോദ്യം ബാക്കിയാകുകയാണ്. ഈ ആറ് ലക്ഷം കോടി രൂപയില്‍ പകുതിയിലേറെയും ചെറുകിട സൂക്ഷ്മ ഇടത്തരം സ്ഥാപനങ്ങളുടെ അഭിവൃദ്ധിക്ക് വേണ്ടി ഉപയോ?ഗിക്കും എന്നാണ് മന്ത്രി പറഞ്ഞത്. എന്നാല്‍, അതില്‍ തന്നെ 3.7ലക്ഷം കോടി രൂപ കൊടുക്കാന്‍ പോകുന്നത് അധിക വായ്പ്പക്ക് വേണ്ടിയാണ്. അതായത്, ഒരു സ്ഥാപനം മുമ്പോട്ട് പോകാന്‍ ആവശ്യത്തിന് പണം ഇല്ലാതിരിക്കുമ്പോള്‍ അവര്‍ക്ക് കൂടുതല്‍ വായ്പ എടുക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഇല്ലെങ്കില്‍ അതിനുള്ള ?ഗ്യാരണ്ടിയായി സര്‍ക്കാര്‍ നിന്നുകൊണ്ട് വായ്പ കൊടുക്കുക മാത്രം ചെയ്യുന്നു.
വാസ്തവത്തില്‍ ഈ അധിക വായ്പ സൃഷ്ടിക്കുന്നത് ആശങ്കയും അനിശ്ചിതത്വവും മാത്രമാണ്. ലാഭത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ഒരു കമ്പനി കൊറോണക്കാലത്ത് പ്രവര്‍ത്തനം നിലച്ച് പോയെങ്കില്‍ കൂടി അവര്‍ക്ക് ഇപ്പോഴും ലോണ്‍ കിട്ടാന്‍ പ്രയാസം ഒന്നുമില്ല എന്ന് ഓര്‍ക്കേണ്ടതുണ്ട്.ആവശ്യമില്ലാതെ അവര്‍ സര്‍ക്കാര്‍ ?ഗ്യാരണ്ടിയില്‍ നിലവിലുള്ള വായ്പയുടെ 20 ശതമാനം കൂടി കിട്ടുമ്പോള്‍ അത് എടുക്കുന്നവര്‍ തിരിച്ചടയ്ക്കേണ്ടി വരും. അതും പലിശസഹിതം തിരിച്ചടയ്ക്കേണ്ടി വരും എന്നത് നിസ്സാര കാര്യമല്ല. ആവശ്യമില്ലാതെ ആര് ലോണ്‍ എടുത്താലും അവരെല്ലാം നശിച്ച് പോയിട്ടുള്ളതാണ് ചരിത്രത്തിന്റെ ബാക്കിപത്രം. അതുകൊണ്ട് തന്നെ ആവശ്യമില്ലാതെ വായ്പ എടുക്കുന്നതിനുള്ള പ്രേരണ സര്‍ക്കാര്‍ കൊടുക്കുകയാണ് എന്ന് പറയേണ്ടിവരും.
ഈ അധിക വായ്പയുടെ ?ഗ്യാരണ്ടിയായി പറയുന്നത് സര്‍ക്കാരാണ്. അതുകൊണ്ട് യാതൊരുവിധത്തിലുള്ള ഈടുമില്ലാതെ ബാങ്കുകള്‍ പണം കൊടുക്കേണ്ടി വരും. ചെറിയ തോതില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം അവര്‍ ഇതിനോടകം എടുത്തിരിക്കുന്ന ലോണിന് ഇപ്പോള്‍ തന്നെ ബാങ്കില്‍ വെച്ചിരിക്കുന്ന ഈടുകള്‍ മതിയാകും അധിക വായ്പക്കും ഉപയോ?ഗിക്കാന്‍. അതേസമയം, കള്ള ഈടുകള്‍ വെച്ച് പണം എടുക്കുന്ന ഇടത്തരം കമ്പനികള്‍ക്ക് 20 ശതമാനം കൂടി വായ്പ കിട്ടുമ്പോള്‍ അവര്‍ തിരിച്ചടയ്ക്കാതിരിക്കുകയും അവര്‍ക്ക് നിലവിലുള്ള ഈടുകള്‍ ബാങ്കുകള്‍ക്ക് ?ഗുണപ്രദമാകാതിരിക്കുകയും ചെയ്യുമ്പോള്‍ ആ പണം സര്‍ക്കാര്‍ തിരിച്ചടയ്ക്കേണ്ട ?ഗതി ഉണ്ടാകുകയും സാധാരണക്കാരായ നികുതിദായകരുടെ പണം നഷ്ടമാകുകയും ചെയ്യുന്ന സാഹചര്യമാകും സൃഷ്ടിക്കപ്പെടുക.
അതേസമയം, തൊഴില്‍ അവസരങ്ങള്‍ സംരക്ഷിക്കുന്നതിനോ സാമ്പത്തിക ഇടപാടുകള്‍ തുടരുന്നതിനോ ഒരുതരത്തിലുള്ള ?ഗുണവും ഉണ്ടാകുന്നുമില്ല. ഇതടക്കം മറ്റ് ചില പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഈ വായ്പാ ഇടപാടിലെ മാറ്റമാണ് ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. നിര്‍മ്മല സീതാരാമന്റെയും മോദി സര്‍ക്കാരിന്റെയും ഏറ്റവും വലിയ വീഴ്ച്ച ജനമനസ്സറിയാത്ത ബ്യൂറോക്രാറ്റുകളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അതേപടി നടപ്പിലാക്കുന്നു എന്നതാണ്. ജനമനസ്സറിയാവുന്ന, ജനങ്ങളുടെ വികാരം അറിയാവുന്ന, ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന നേതാക്കന്മാരും രാഷ്ട്രീയ പ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും പറയുന്നതൊന്നും ഇവര്‍ ശ്രദ്ധിക്കുന്നേയില്ല. ഇത്തരം ബ്യൂറോക്രാറ്റുകളാവട്ടെ എക്കാലത്തും ചട്ടങ്ങളും നിയമങ്ങളും മാത്രം മുറുകെ പിടിക്കുകയും അവര്‍ പുറത്ത് വിടുന്ന എല്ലാ നിര്?ദ്ദേശങ്ങളും അത്തരം ചട്ടങ്ങളുടെയും നിയമങ്ങളുടെയും പരിധിയില്‍ പെടുന്നതുമാകും. അതുകൊണ്ട് സാധാരണക്കാരന് ഒരു ?ഗുണവും ഉണ്ടാകുകയില്ല.
ഈ പ്രഖ്യാപനം വ്യക്തമാക്കുന്നതും ജനമനസ്സ് അറിയാത്ത ഉദ്യോ?ഗസ്ഥന്മാര് എഴുതിക്കൊടുത്തത് അതേപടി വായിച്ചു എന്ന് തന്നെയാണ്. സൂക്ഷ്മ ചെറുകിട സ്ഥാപനങ്ങല്‍ നേരിടുന്ന പ്രതിസന്ധികള്‍ എന്തൊക്കെയാണ്? അവര്‍ ഇതിന് മുമ്പ് തന്നെ സാമ്പത്തികമായി നഷ്ടത്തിലാണ് ഓടിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയും വിപണിയും എത്ര മോശമായിരുന്നു എന്ന് എല്ലാവര്ക്കും അറിയാവുന്നതാണ്. എന്നിട്ടും അവര്‍ ദൈനംദിനം ഉണ്ടാകുന്ന വിറ്റുവരവ് കൊണ്ട് പിടിച്ച് നില്‍ക്കുകയായിരുന്നു. ഒരു സുപ്രഭാതത്തില്‍ അവരോട് കടകള്‍ അടച്ചിടാന്‍ പറഞ്ഞു. രണ്ട് മാസമായി അവരുടെ ഉത്പാദനം നിര്‍ത്തിവെച്ചിരിക്കുന്നു. കടകള്‍ അടച്ചിട്ടിരിക്കുന്നു. അവര്‍ അതുവരെ ഉണ്ടാക്കിവെച്ചിരുന്ന സ്റ്റോക്കുകള്‍ മുഴുവന്‍ നശിച്ച് പോയിരിക്കുന്നു. മിക്ക ഉല്‍പ്പന്നങ്ങളും ഉപയോ?ഗിക്കാന്‍ കൊള്ളാതായിരിക്കുന്നു. വിറ്റ് വരവ് ഇല്ലാത്തതുകൊണ്ട് അവരുടെ വായ്പ അടവ് മുടങ്ങിയിരിക്കുന്നു.
ഇനി അവര്‍ ആ സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കണം എങ്കില്‍ ഒട്ടേറെ രൂപ അറ്റകുറ്റപ്പണിക്ക് വേണ്ടി മുടക്കണം. ഫാക്ടറികളും മറ്റും നശിച്ച് പോയിരിക്കുന്നു. മെഷീനുകള്‍ പലതും വീണ്ടും റിപ്പയര്‍ ചെയ്യേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നു. കരണ്ട് ചാര്‍ജ്ജും നികുതിയും അടക്കമുള്ളവയൊക്കെ ഇപ്പോഴും അവര്‍ തുടര്‍ന്ന് കൊടുത്തുകൊണ്ടിരിക്കണം താനും. രണ്ടോമൂന്നോ ജീവനക്കാര്‍ മുതല്‍ പത്തും ഇരുപതും ജീവനക്കാര്‍ വരെയുള്ളവയാണ് ഇത്തരം സ്ഥാപനങ്ങളൊക്കെ. ഈ ജീവനക്കാരൊക്കെയും അവരുടെ കുടുംബം പോറ്റിയിരുന്നത് ഈ സ്ഥാപനത്തെ ആശ്രയിച്ചാണ്. അതുകൊണ്ട് തന്നെ അവര്‍ക്ക് ജീവിക്കാനുള്ള ശമ്പളം കൊടുക്കാതിരിക്കാനും നിവൃത്തിയൊന്നുമില്ല. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..