1 GBP = 92.50 INR                       

BREAKING NEWS

ബിബിസിയിലെ മൈക്കല്‍ മക്കന്റൈയേഴ്‌സ് ബിഗ് ഷോയില്‍ മലയാളി പെണ്‍കുട്ടിയും; സൗപര്‍ണികയുടെ ശബ്ദമധുര്യത്തിന് ലോകമെമ്പാടു നിന്നും കയ്യടി; ഒന്‍പതു വയസുകാരിയുടെ അസാധ്യ കഴിവിനെ വാഴ്ത്തി വാര്‍ത്താ മാധ്യമങ്ങളും; ലണ്ടനില്‍ നിന്നും മലയാളികള്‍ക്ക് അഭിമാനിക്കാന്‍ ഒരു പുത്തന്‍ താരോദയം

Britishmalayali
kz´wteJI³

ലണ്ടന്‍: ബിബിസി ചാനലില്‍ ഒന്നു മുഖം കാണിക്കുവാന്‍ കഴിഞ്ഞെങ്കില്‍ എന്ന സ്വപ്‌നവുമായി നടക്കുന്നവര്‍ നിരവധിയാണ്. ബ്രിട്ടനില്‍ നിന്നും ഏതാനും മലയാളികള്‍ക്ക് ഈ അപൂര്‍വ്വ ഭാഗ്യം ലഭിക്കുകയും പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തുകയും ചെയ്തിട്ടുണ്ട്. അതിന് നിരവധി ഉദാഹരണങ്ങളുമുണ്ട്. അക്കൂട്ടത്തിലേക്ക് ലണ്ടനിലെ ഒരു കൊച്ചു മിടുക്കി കൂടി എത്തിയിരിക്കുകയാണ്. ബിബിസി ചാനലിലെ മൈക്കല്‍ മക്കന്റൈയേഴ്‌സ് ബിഗ് ഷോയുടെ ഭാഗമാകുവാനുള്ള സുവര്‍ണാവസരമാണ് സൗപര്‍ണിക എന്ന ഒന്‍പതു വയസുകാരിയ്ക്ക് ലഭിച്ചത്.

ബിബിസി ചാനലിലെ വളരെ പ്രശസ്തമായ ഷോയാണ് മൈക്കല്‍ മക്കന്റൈയേഴ്‌സ് ബിഗ് ഷോ. ഇതില്‍ അവസരം ലഭിക്കുക എന്നതുപോലും വലിയ ഭാഗ്യമാണ്. പ്രശസ്ത ബ്രിട്ടീഷ് കൊമേഡിയന്‍ മൈക്കല്‍ മക്കന്റൈയര്‍ അവതരിപ്പിക്കുന്ന സ്റ്റാന്റപ്പ് കോമഡി സീരിസാണ് മൈക്കല്‍ മക്കന്റൈയേഴ്‌സ് ബിഗ് ഷോ. പ്രശസ്ത താരങ്ങളും പാട്ടുകാരും കൊമേഡിയന്മാരുമൊക്കെയാണ് സാധാരണ ഇതില്‍ അതിഥികളാകാറുള്ളത്. ഈ ഷോയുടെ ഭാഗമായി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം കൊച്ചു കലാകാരന്മാര്‍ക്കായി 'അണ്‍എക്‌സ്‌പെക്റ്റഡ് സ്റ്റാര്‍' എന്ന പ്രത്യേക ഷോ ഉണ്ടാകാറുണ്ട്. ഈ ഷോയിലേക്കാണ് സൗപര്‍ണികയ്ക്ക് അവസരം ലഭിച്ചത്. ഉയര്‍ന്നുവരുന്ന താരങ്ങള്‍ക്കായാണ് ഈ പ്രത്യേക ഷോ സംഘടിപ്പിക്കുന്നത്.

ഈ ബിഗ് ഷോയിലേയ്ക്ക് തിരഞ്ഞെടുത്തിരിക്കുന്ന വിവരം വളരെ രഹസ്യമാക്കി വയ്ക്കുകയും അവസരം ലഭിക്കുന്നവരെ മൈക്കല്‍ മക്കന്റൈയര്‍ തന്നെ നേരിട്ട് അറിയിക്കുകയും ആണ് ചെയ്യുന്നത്. സൗപര്‍ണികയുടെ കാര്യത്തിലും ഇതു തെറ്റിയില്ല. സൗപര്‍ണിക താമസിക്കുന്ന ലണ്ടനിലെ ബറി സെന്റ് എഡ്മണ്ട്‌സ് എന്ന സ്ഥലത്തെത്തി മൈക്കല്‍ മക്കന്റൈയര്‍ തന്നെ നേരിട്ട് അറിയിച്ചു. ഇങ്ങനെ 'അണ്‍എക്‌സ്‌പെക്റ്റഡ് സ്റ്റാറി' ന്റെ ഭാഗമായി ലണ്ടന്‍ പലെഡിയത്തില്‍ രണ്ടായിരത്തില്‍പ്പരം കാണികളുടെ മുന്നിലാണ് സൗപര്‍ണിക പാടിയത്. 

ലോകപ്രശസ്ത മ്യൂസിക്കല്‍ തിയറ്റര്‍ ഗാനമായ 'ഐ ഡ്രീംഡ് എ ഡ്രീം...'എന്ന പാട്ടാണ് സൗപര്‍ണിക ആലപിച്ചത്. ഈ ഗാനമാലപിച്ചു തീര്‍ന്നതോടെ പലെഡിയത്തില്‍ ഒത്തുചേര്‍ന്ന എല്ലാവരും ഒന്നടങ്കം എഴുന്നേറ്റ് കയ്യടികളോടെയാണ് ഈ കൊച്ചുമിടുക്കിയെ അഭിനന്ദിച്ചത്. എല്ലാം വളരെ അപ്രതീക്ഷിതമാണെന്നും തന്റെ ഏറ്റവും വലിയ സ്വപ്നമാണ് സാക്ഷാത്കരിച്ചതെന്നും ഈ മിടുക്കി പറയുന്നു. മാത്രമല്ല, ഷോയുടെ ചരിത്രത്തില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് ഒന്‍പതു വയസ്സുള്ള സൗപര്‍ണിക.


ആറു വയസുള്ളപ്പോള്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വന്ദേമാതരം പാടുന്ന സൗപര്‍ണികയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. 2016ലെ സ്വതന്ത്ര്യദിനാഘോഷത്തിന് രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെയാണ് സുന്ദരമായി വന്ദേമാതരം ഗാനാലാപനവുമായി സൗപര്‍ണിക എത്തിയത്. അതിനേക്കാള്‍ രസം സൗപര്‍ണികയ്ക്കു പിന്തുണ നല്‍കാന്‍ ഗിറ്റാറിലും സാക്‌സഫോണിലും വാദ്യ സംഗീതം പൊഴിച്ച് ബ്രിട്ടീഷുകാരനും ആര്‍ട്ടിസ്റ്റ് കൂടിയായ ഡോ. ജോര്‍ഡന്‍ അല്‍ഫോന്‍സോയാണ് കൂടെ ചേര്‍ന്നത്. മനോഹരമായി ഈ ഗാനാലാപനം സംയോജനം ചെയ്തിരിക്കുന്നത് ബി ബി സി പരിപാടികള്‍ പോലും തയ്യാറാക്കുന്ന പ്രശസ്ത റെക്കോര്‍ഡിങ് സ്റ്റുഡിയോ മിറാഷില്‍ ആണെന്നതും ശ്രദ്ധേയമായിരുന്നു.

യുട്യൂബില്‍ ഇട്ട വന്ദേമാതരം ഇതിനകം മൂന്നു ലക്ഷത്തോളം പേരിലേക്കാണ് എത്തിയിരിക്കുന്നത്. ഇതിനു മുമ്പ് നിരവധി ഇംഗ്ലീഷ് ഗാനങ്ങള്‍ ആലപിച്ചും സൗപര്‍ണിക കഴിവു തെളിയിച്ചിട്ടുണ്ട്. മിഡില്‍സ്ബറോ ഹോസ്പിറ്റലില്‍ ഡോക്ടര്‍ ആയ ബിനു നായരുടെയും നര്‍ത്തകിയായ രഞ്ജിത ചന്ദ്രന്റെയും മകളാണ് സൗപര്‍ണിക. കര്‍ണാട്ടിക് സംഗീതത്തില്‍ ഏറെ വര്‍ഷം പരിശീലനം നടത്തിയ കൊല്ലം സ്വദേശിയായ ബിനു തന്നെയാണ് സൗപര്‍ണികയുടെ ആദ്യ ഗുരു. ദക്ഷിണ കേരളത്തിലെ നിരവധി ക്ഷേത്രങ്ങളില്‍ ബിനു കച്ചേരികള്‍ അവതരിപ്പിച്ചിട്ടുണ്ട്. അമ്മയാകട്ടെ നൃത്തത്തെ കലോപാസന ആയി കണ്ടു ജീവിക്കുന്നയാളും. ചെറിയ കുട്ടി ആയിരിക്കുമ്പോള്‍ തന്നെ സൗപര്‍ണിക പാട്ടില്‍ ശ്രദ്ധ പതിപ്പിച്ചിരുന്നു. കുഞ്ഞിന്റെ പാട്ടിനോടുള്ള ഇഷ്ടം ശ്രദ്ധിച്ചാണ് ചെറിയ തോതില്‍ ശിക്ഷണം നല്‍കാന്‍ തയ്യാറായതെന്നും അച്ഛന്‍ ബിനു പറയുന്നു. പ്രശസ്ത സംഗീത ഉപാസകന്‍ ഡോ. റോബിന്‍ ഹാരിസന്റെ കീഴിലാണ് സൗപര്‍ണികയുടെ സംഗീത പഠനം. അച്ഛന്റെ കൂടെ ഇന്ത്യന്‍ സംഗീതവും.

യുകെയില്‍ നിരവധി സംഗീത പരിപാടികളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സൗപര്‍ണിക കഴിവു തെളിയിച്ചു കഴിഞ്ഞു. ബിബിസി പ്രോഗ്രാമിലെ പ്രകടനത്തിലൂടെ യുകെയിലെ സംഗീതപ്രേമികള്‍ക്കിടയില്‍ ലഭിച്ച പ്രശസ്തി ഇവിടുത്തെ മറ്റ് ടിവി സംഗീത പ്രോഗ്രാമുകളിലും സൗപര്‍ണികയ്ക്കായി നിരവധി അവസരങ്ങള്‍ക്കു വഴിതുറന്നിട്ടുണ്ട്. സൗപര്‍ണിക നായര്‍ എന്ന യു ട്യൂബ് ചാനലും ഈ കൊച്ചുമിടുക്കിയ്ക്കുണ്ട്. രണ്ടര ദശലക്ഷം കാഴ്ചക്കാരും ഏഴായിരത്തോളം സബ്‌സ്‌ക്രൈബേഴ്‌സുമാണ് ഈ ചാനലിനുളളത്. ബറിയിലെ സീബര്‍ട് വുഡ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് സൗപര്‍ണിക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category