1 GBP = 103.40 INR                       

BREAKING NEWS

ജീവിച്ചിരിക്കുന്ന മനുഷ്യരുടെ സംരക്ഷണം ലക്ഷ്യം വച്ചുള്ള അഴിമതി മുക്തമായ ഭരണ സംവിധാനങ്ങളാണ് പൊതുജനങ്ങള്‍ ആഗ്രഹിക്കുന്നത്

Britishmalayali
റോയ് സ്റ്റീഫന്‍

പൊതുജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട അവരുടെ സ്വന്തം രാഷ്ട്രീയ നേതൃത്വം മാതൃകാ നേതാക്കന്മാരും നല്ല വ്യക്തികളായിരിക്കണമെന്നും പൊതുജനങ്ങള്‍ക്ക് വേണ്ടി ധാര്‍മ്മികമായി പ്രവര്‍ത്തിക്കണമെന്നും മാത്രമാണ് ജനാധിപത്യ വ്യവസ്ഥികളില്‍ വിശ്വസിക്കുന്ന പൊതുജനങ്ങള്‍ ആഗ്രഹിക്കുന്നത്. എന്നിട്ടും പൊതുജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് യോജിച്ച വിധത്തില്‍ ജീവിക്കുന്നതില്‍ അവര്‍ നിരന്തരം പരാജയപ്പെടുന്ന സാഹചര്യമാണെന്നുമുള്ളത്. പൊതുജനങ്ങളില്‍ നിന്നുള്ള  പ്രധാനപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുവാന്‍ മടികാണിക്കുകയും ചില അവസരങ്ങളില്‍ അവ്യക്തമായ മറുപടികള്‍ നല്‍കുകയും എന്നാല്‍ നുണകള്‍ പറയുവാന്‍ ഒരു മടിയും കാണിക്കുന്നില്ലാ എന്നതും ദിനവും കണ്‍മുന്പിലെത്തുന്ന വസ്തുതകള്‍ മാത്രമാണ്. പ്രത്യേകിച്ചും ഈ കൊറോണാക്കാലത്ത് നടത്തുന്ന രാഷ്ട്രീയ പത്രസമ്മേളനങ്ങള്‍. രാഷ്ട്രീയമെന്നാല്‍ പൊതുജനങ്ങള്‍ക്കുപരി രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെന്ന നിലയിലേയ്ക്ക് അധപധിച്ചെങ്കിലും ഈ രാഷ്ട്രീയക്കാരെല്ലാവരും തന്നെ  രാജ്യത്തിന്റെ എവിടെ എന്ത് നന്മ പ്രവര്‍ത്തനം നടന്നാലും അവകാശവാദം ഉന്നയിക്കുവാന്‍ യാതൊരു മടിയും കാണിക്കാറില്ല. ഇതുപോലെ നിരവധിയായ കാരണങ്ങളാല്‍ പൊതുജനങ്ങള്‍ക്ക് അവരുടെ സ്വന്തം രാഷ്ട്രീയ നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. പുതുതലമുറയില്‍ പോലും ഈ വിശ്വാസരാഹിത്യം അനുദിനം വളര്‍ന്നു കൊണ്ടിരിക്കുകയാണെന്നാണ് അവരുടെ രാഷ്ട്രീയ നിലപാടുകളോടുള്ള സമീപനം സൂചിപ്പിക്കുന്നത്.

2019 പൊതുതെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് ഭാരതത്തിലെ പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ നടന്ന ഒരു സര്‍വേയില്‍ രാഷ്ട്രീയ നേതൃത്ത്വത്തിലുള്ള പൊതുജനങ്ങളുടെ വിശ്വാസം ഏറ്റവും താഴേക്കിടകളില്‍ മാത്രമാണെന്ന് തെളിയുകയുണ്ടായി. രാജ്യത്തിന്റെ സംരക്ഷണച്ചുമതലുകളുള്ള പട്ടാളത്തിലുള്ള പൊതുജനങ്ങളുടെ വിശ്വാസം ഏറ്റവും ഉയര്‍ന്ന നിലയില്‍ തന്നെ നില്‍ക്കുമ്പോഴും നീതിന്യായ വ്യവസ്ഥിതികളിലെ വിശ്വാസവും കുറവുള്ളതല്ല. എന്നാല്‍ ഏറ്റവും ആശങ്കാജനകമായ വസ്തുത രാഷ്ട്രീയ നേതൃത്ത്വത്തിലുള്ള വിശ്വാസം ലെവലേശമില്ലാ എന്നത് തന്നെയാണ്. അതായത് രാഷ്ട്രീയ നേതാക്കന്മാരില്‍ വിശ്വാസമര്‍പ്പിക്കുന്നവരുടെയും അവരില്‍ വിശ്വാസമില്ലാത്തവരുടെയും അനുപാതികമെടുക്കുമ്പോള്‍ രാഷ്ട്രീയ നേതൃത്ത്വത്തില്‍ പൊതുജങ്ങള്‍ക്കുള്ള വിശ്വാസം മൈനസ്സിലേയ്ക്ക് പോവുകയാണ്. ചുരുക്കത്തില്‍ പൊതുജനങ്ങക്ക് രാഷ്ട്രീയ നേതൃത്ത്വത്തില്‍ തരിമ്പു വിശ്വാസം പോലും നിലനില്‍ക്കുന്നില്ല എന്നത് തന്നെ. അന്താരഷ്ട്രതലങ്ങളിലും ഈ നിലപടുകളില്‍ വലിയ മാറ്റങ്ങളില്ലെങ്കിലും ലോകത്തെന്പാടും പൊതുജനങ്ങള്‍ക്ക് രാഷ്ട്രീയ നേതൃത്ത്വത്തോടുള്ള കാഴ്ചപ്പാടുകളിലെ നിലവാരക്കുറവുകള്‍ ജനാധിപധ്യ വ്യവസ്ഥികളിലെ പോരായ്മകളിലേയ്ക്ക് മാത്രമാണ് വിരല്‍ ചൂണ്ടുന്നത്. വികസിത രാജ്യമായ യുണൈറ്റഡ് കിംഗ്ഡത്തില്‍ നടത്തിയ സര്‍വേയില്‍ വെറും പതിനാറ് ശതമാനം വ്യക്തികള്‍ മാത്രമാണ് രാഷ്ട്രീയ നേതാക്കന്മാരില്‍ ഏതെങ്കിലും തരത്തില്‍ വിശ്വസനീയതയുള്ളവരായി അംഗീകരിച്ചത്. എന്നാല്‍ നിലവിലെ കൊറോണക്കാലത്ത് ലോകമെന്പാടുമുള്ള മനുഷ്യര്‍ ഭൂമിയിലെ മാലാഖാമാരായി ആദരിക്കുന്ന നഴ്സുമാരില്‍ ഏകദേശം നൂറുശതമാനവും വിശ്വാസമര്‍പ്പിക്കുന്നതായാണ് കാണപ്പെടുന്നത്.

ജനാധിപത്യ വ്യവസ്ഥികളില്‍ പൊതുജനങ്ങളോട് വോട്ട് ചെയ്യുവാന്‍ ആവശ്യപെടുമ്പോഴും അതവരുടെ നിയമപ്രകാരമുള്ള അധികാരമായി മാറ്റിയപ്പോഴും അവര്‍ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികള്‍ എത്രത്തോളം ആല്‍മാര്‍ഥത പ്രകടിപ്പിക്കണം അതോടൊപ്പം അവര്‍ ചെയ്യുന്ന ജോലിയോട് എത്രത്തോളം കൂറുപുലര്‍ത്തണമെന്ന് എവിടെയും  നിഷ്‌കര്‍ഷിക്കുന്നില്ല. അലിഖിത നിയമങ്ങളായ ധാര്‍മ്മിതകള്‍ മാത്രമായിരുന്നു ഇതുവരെയുള്ള പ്രതീക്ഷകള്‍ പക്ഷെ കാലോചിതമായി ധാര്‍മ്മിതകളുടെ നിര്‍വചനവും ഈ കൂട്ടര്‍ സ്വയം മാറ്റിയെടുത്തു രാഷ്ട്രീയത കലര്‍ത്തിയെടുത്തു. ജീവിത മൂല്യങ്ങള്‍ തന്നെ അന്യം നിന്നുപോയപ്പോള്‍ നിര്‍വചനങ്ങളില്ലാത്ത ധാര്‍മ്മിതകളില്‍ എത്രത്തോളം പ്രതീക്ഷിക്കുവാന്‍ സാധിക്കും. ഓരോ വകുപ്പിന്റെയും തലപ്പത്തിരിക്കുന്ന മന്ത്രിമാര്‍ക്ക്  തന്റെ അധികാരപരിധികളിലുള്ള എല്ലാ കേന്ദ്രങ്ങളുടെയും അതിലുള്ള ജീവനക്കാരുടെയും അവരുടെ അനുദിന പ്രവര്‍ത്തനങ്ങള്‍ക്കും ഉത്തരവാദിത്ത്വത്തിനുപരി, അതുമൂല ഉണ്ടാവുന്ന എല്ലാ വരുംവരായ്കകള്‍ക്കും ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട തനിക്കാണെന്ന ധാര്‍മ്മിക വിശ്വാസമാണ് ഇപ്പോള്‍ ജീവിത മൂല്യങ്ങളോടൊപ്പം നഷ്ടപെട്ടിരിക്കുന്നത്.  എവിടെയെങ്കിലും അറിഞ്ഞും അറിയാതെയും പിഴവുകള്‍ സംഭവിക്കുമ്പോള്‍ അന്വേഷിക്കും എന്നുള്ള ഒരു അറിയിപ്പ് മാത്രമാണ് പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന മറുപടി.  അതുമല്ലെങ്കില്‍ അവരുടെ ചൊല്‍പടിക്കുന്ന നില്‍ക്കുന്ന ഏതെങ്കിലും ഉദ്യോഗസ്ഥരെ മുന്നില്‍ നിര്‍ത്തി ഒരു പഠന കമ്മീഷനെ വയ്ക്കും. അതോടെ പൊതുജനം തല്‍ക്കാലം ആശ്വസിക്കും പിന്നീട് പുതിയ സംഭവവികാസങ്ങളുടെ പുറകെ പായും പഴയതെല്ലാം വീണ്ടും മറക്കും, കഴിഞ്ഞുപോയില്ലേ എന്ന് കരുതി പൊതുജനം വീണ്ടും ആശ്വസിക്കും.  

നീതിബോധ്യവും സാമൂഹിക പ്രതിബദ്ധതയുമില്ലാത്ത രാഷ്ട്രീയ നേതൃത്ത്വമുണ്ടായാല്‍ സംഭവിക്കാവുന്ന കെടുകര്യസ്ഥതകള്‍ വിവരിക്കുന്ന ധാരാളം വാര്‍ത്തകള്‍ അനുദിനം മാധ്യമങ്ങളില്‍ നിറയുന്നുണ്ട്. എല്ലാം മാസവും ലക്ഷങ്ങള്‍ ശമ്പളമായും അനേക ആയിരങ്ങള്‍ മറ്റു അനുകൂല്യങ്ങളായി സര്‍ക്കാരില്‍ നിന്നും കൈപ്പറ്റുന്ന മന്ത്രിമാരടങ്ങുന്ന ഉദ്യോഗസ്ഥരുടെ സാമാന്യബുദ്ധിയ്ക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ ജനങ്ങള്‍ പ്രതികരിക്കുവാന്‍ മറന്നുപോയി തുടങ്ങി. ഈയിടെ കേരളത്തിലെ അഗ്‌നിരക്ഷാസേന ഇരട്ടിയിലധികം വിലകൊടുത്ത് തീയണയ്ക്കാന്‍ ഉപയോഗിക്കുന്ന വാട്ടര്‍ മിസ്റ്റ് ബുള്ളറ്റുകള്‍ വാങ്ങിയത് അതിലൊന്ന് മാത്രമാണ്. പൊതുജനങ്ങള്‍ക്ക് ശരാശരി ഒന്നേമുക്കാല്‍ ലക്ഷം രൂപയ്ക്ക് കമ്പോളത്തില്‍ ലഭിക്കുന്ന ബുള്ളറ്റ് ബൈക്കില്‍ ഏകദേശം ഒന്നര ലക്ഷം രൂപയില്‍ താഴെമാത്രം വിലയുള്ള അഗ്‌നിസുരക്ഷാ ഉപകരണങ്ങളും ചേര്‍ത്ത് മൊത്തം നാലു ലക്ഷത്തില്‍ താഴെ വരുമ്പോഴും സര്‍ക്കാരിന്റെ വില ഒരെണ്ണത്തിന് ഒന്‍പതര ലക്ഷം രൂപ. അതായത് ഏകദേശം അഞ്ച് ലക്ഷത്തിലധികം വില കൂടുതലാണ് ചിലവഴിക്കുന്നത്. വിപണിയില്‍ നിന്നും മൊത്തമായ വിലയ്ക്ക് വാങ്ങുമ്പോള്‍ സാധാരണക്കാര്‍ക്ക് കൊടുക്കുന്നതിലും ധാരാളം കുറവ് ലഭിക്കുവാനുള്ള സാധ്യതകളും നിലനില്‍ക്കുമ്പോളാണ് ഇരട്ടിയിലധികം  വിലനല്‍കുന്നത്.  അന്‍പത്തെണ്ണമാണ് ഒരുമിച്ച് വാങ്ങിയത് അതായത് പൊതുജനങ്ങളുടെ രണ്ടരക്കോടി രൂപയാണ് എങ്ങുംതൊടാതെ ധൂര്‍ത്തടിക്കുന്നത്. അതിലും വേദനാജനകമായ വസ്തുത ഇതിനു മുന്‍പ് വാങ്ങിയ ഇതേപോലുള്ള മുപ്പത് ബുള്ളറ്റുകള്‍  ഉപയോഗശൂന്യമായി പോയി എന്നതുമാണ്.

അതോടൊപ്പം ലഭിച്ച മറ്റൊരു വാര്‍ത്ത വേളിയിലെ ടൂറിസം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഫ്‌ളോട്ടിങ് റസ്റ്റോറന്റ് കായലില്‍ മുങ്ങിയതിനോടനുബന്ധിച്ചുള്ളതും. 2017 നവംബര്‍ അവസാനമെത്തിയ ഓഖി ചുഴലികൊടുങ്കാറ്റില്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചതിനുശേഷം പൂട്ടിയിട്ടിരുന്ന സ്ഥാപനം ഈയിടെയാണ്  80 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ചത്. ഏതായാലും വകുപ്പ് മന്ത്രി നേരിട്ട് വീണ്ടും ഉത്ഘാടനം ചെയ്തിട്ട് വളരെ കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ മറ്റു യാതൊരുവിധ അപകടമോ പ്രകൃതിദുരന്തവുമില്ലാതെ വെള്ളത്തില്‍ വീണ്ടും താഴുന്നത് നിര്‍മ്മാണത്തിലെ അപാകതയല്ലാതെ മറ്റൊരു കാരണവും ചൂണ്ടിക്കാണിക്കുവാന്‍ സാധിക്കില്ല. ഏതായാലും കൊറോണാക്കാലങ്ങളിലെ നിയന്ത്രണങ്ങള്‍ മൂലം ഉപഭോക്താക്കള്‍ ഇല്ലാതിരുന്നത് ഭാഗ്യമായി അല്ലായിരുന്നെങ്കില്‍ മറ്റൊരു വലിയ ദുരന്തത്തിന് കേരളം സാക്ഷിയാകേണ്ടിയിരുന്നു. ഈ അന്യായങ്ങളെല്ലാം കണ്ട് പൊതുജനങ്ങള്‍ പ്രതികരിക്കാതിരിക്കുന്നത് അവര്‍ക്ക് മനസിലാകാഞ്ഞിട്ടോ അല്ലെങ്കില്‍ പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടോ അല്ല മറിച്ച് പ്രത്യാശ നശിച്ചിട്ടാണ്. രാഷ്ട്രീയ നേതൃത്വവും രാഷ്ട്രീയപ്രസ്ഥാനങ്ങളും പൊതുജനങ്ങളെ നഗ്നമായി ചൂഷണം ചെയ്യുന്നത് കാണുവാന്‍ വിധിക്കപ്പെട്ടവര്‍.

പരിഷ്‌കൃത ലോകത്തില്‍ നിയമവ്യവസ്ഥിതികള്‍ നിലനില്‍ക്കേണ്ടതിന്റെ ആവശ്യകത ഉള്ളതുകൊണ്ട് മാത്രമാണ് ഇന്നും ജനങ്ങള്‍ ജനാധിപത്യ വ്യവസ്ഥികളെ ആശ്രയിക്കുന്നതും നിയമപരമായി ഒരു അധികാരവര്‍ഗത്തെ തിരഞ്ഞെടുക്കന്നതും. സാമൂഹിക മാധ്യമങ്ങള്‍ക്ക്  ധാരാളം സ്വാധീനമുള്ള ഈ ആധുനിക യുഗത്തില്‍ ഓരോ രാഷ്ട്രീയ നേതാവിനും പൊതുജനങ്ങളില്‍ അവരുടെ മതിപ്പ് എത്രത്തോളമുണ്ടെന്ന് വളരെ കൃത്യമായ ധാരണയുണ്ട്. എങ്കില്‍പ്പോലും സംശുദ്ധമായ രാഷ്ട്രീയപ്രവര്‍ത്തനങ്ങളിലൂടെ പൊതുജനങ്ങളുടെ മികച്ച താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്നതിനും മൂല്യവത്തായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് പകരം കൂടുതലും സ്ഥാനമാനമോഹങ്ങളും അധികാരഭ്രമവുമാണ് അനുയോജ്യരല്ലാത്ത ഈ വ്യക്തികളെ രാഷ്ട്രീയത്തിലേയ്ക്ക് ആകര്‍ഷിക്കുന്നത്. കേരള രാഷ്ട്രീയത്തില്‍ തന്നെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളിലായി പ്രായാധിക്യത്താലും രോഗത്താലും വലയുന്ന ധാരാളം വയോധികര്‍ പുതുതലമുറയ്ക്ക് വഴിമാറിക്കൊടുക്കാതെ അധികാര ശ്രോതസുകളായി നിലനില്‍ക്കുന്നുണ്ട്. ഒരു പരിധിവരെ കേരളജനതയുടെ ജീവിതത്തിലെ ഇത്തിള്‍ കണ്ണികള്‍ തന്നെയാണ് ഈ സ്വാര്‍ത്ഥമതികളും അഹംഭാവികളും നിന്ദ്യരുമായ വ്യക്തികള്‍. സര്‍ക്കാരുദ്യോഗസ്ഥര്‍ക്കും സ്വകാര്യസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ജോലി ചെയ്യുവാന്‍ ഒരു നിശ്ചിതകാലയളവ് അതായത് പെന്‍ഷന്‍ പ്രായം (വിരമിക്കല്‍ പ്രക്രിയ) തീരുമാനിച്ചിരിക്കുന്നത് പ്രായാധിക്യത്താല്‍ അവരുടെ ശാരീരികവും മാനസികവുമായ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാവുന്നതുകൊണ്ട് മാത്രമാണ്. അതോടൊപ്പം അവരെക്കാളും കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുവാന്‍ കഴിവുള്ള യുവാക്കള്‍ സമൂഹത്തില്‍  നിരവധിയുള്ളതുകൊണ്ടും. എങ്കിലും രാഷ്ട്രീയത്തില്‍ മാത്രം ഈ വിരമിക്കല്‍ പ്രക്രിയ നിലനില്‍ക്കാത്തത് വിരോധാഭാസം മാത്രമാണ്.

നിലവിലുള്ള ജനാധിപധ്യ വ്യവസ്ഥിതികളില്‍ അഴിമതിരഹിത ഭരണത്തിന് ധാരാളം സാധ്യതകളുണ്ട് പക്ഷെ രാഷ്ട്രീയ നേതൃത്വം തയ്യാറാവണം. നിലവിലുള്ള കോവിഡ് പ്രതിസന്ധി തരണം ചെയ്യുവാന്‍ മെയ്ക്ക് ഇന്‍ ഇന്ത്യയിലൂടെ ആല്‍മനിര്‍ഭരായി തീരണമെന്ന് ആഗ്രഹിക്കുന്നതും ആഹ്വാനം ചെയ്യുന്നത് നല്ലത് തന്നെയാണ് പക്ഷെ അനുകൂല സാഹചര്യമൊരുക്കേണ്ടത് മറ്റാരുമല്ല രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും രാഷ്ട്രീയ നേതൃത്ത്വവും തന്നെ. രാഷ്ട്രീയം ജീവനോപാധികള്‍ക്കുപരി പൊതുജനങ്ങള്‍ക്ക് മറുപടി നല്‍കുവാന്‍ കടപ്പെട്ടവരാണെന്ന അവബോധ്യം ഓരോ രാഷ്ട്രീയ പ്രവര്‍ത്തകനുമുണ്ടാവണം. അഴിമതിക്കെതിരെ കാവല്‍ നില്‍ക്കുന്ന നിയമ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍  മെച്ചപ്പെടുത്തുവാനും മേല്‍നോട്ടത്തിനുപരി സുതാര്യത ഉറപ്പുവരുത്തണം. പൊതുജനങ്ങള്‍ക്ക് അഴിമതി നടപടികളെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കാന്‍ കഴിയുമെന്ന് ഉറപ്പുവരുത്തുന്നതുപോലെ പത്രസ്വാതന്ത്യം ശക്തിപ്പെടുത്തുകയും കൂടുതല്‍ ഫലപ്രദമാക്കുകയും ചെയ്യണം. പൗരന്മാരുടെ അധികാരണത്തിനുമേലുള്ള ഉദ്യോഗസ്ഥരുടെ വിവേചനാധികാരം പരിമിതപ്പെടുത്തുന്നതിനായി ബ്യൂറോക്രസിയുടെ പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കുക തന്നെ ചെയ്യണം.

രാഷ്ട്രീയ നേതൃത്ത്വത്തിനെയും പ്രവര്‍ത്തകരെയും അവരുടെ രാഷ്ട്രീയ നിലപാടുകളിലൂടെ മാത്രം വിലയിരുത്തണമെന്ന് ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്ന സമൂഹവുമുണ്ട്.  അവര്‍ നിരത്തുന്ന കാരണങ്ങള്‍  ചില സാഹചര്യങ്ങളില്‍ സാമൂഹിക പ്രതിബദ്ധത അധികമുള്ള നേതാക്കന്മാര്‍ക്ക് അവരുടെ വ്യക്തിപരമായ കാഴ്ചപ്പാടുകള്‍ക്കുപരി രാഷ്ട്രീയപ്പാര്‍ട്ടികളുടെ നിലപാടുകള്‍ക്കൊത്ത് തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്നതാണ്. ഇങ്ങനെയുള്ള തീരുമാനങ്ങള്‍ ചില അവസരങ്ങളില്‍ ഭൂരിഭാഗം വരുന്ന പൊതുജനങ്ങള്‍ക്ക് ഗുണമാവാതെയും വരുന്നുണ്ട്. അപ്പോഴും പൊതുജനം രാഷ്ട്രീയ നേതൃത്ത്വത്തിനെ മാത്രമാണ് പഴിപറയുന്നത്. ഇവിടെയാണ് കാലഹരണപ്പെട്ട തത്ത്വസംഹിതകളില്‍ ജീവിക്കാതെ ലോകം വളരുന്നതിനോടൊപ്പം തത്ത്വസംഹിതകളിലും പ്രവര്‍ത്തനരീതികളിലും മാറ്റങ്ങള്‍ വരുത്തേണ്ടതിന്റെ ആവശ്യകത നിറയുന്നത്. മുതിര്‍ന്ന നേതൃത്ത്വത്തിന്റെ അനുഭവസമ്പത്തും കഠിനാധ്വാനവും വിലമതിക്കേണ്ടത് തന്നെയാണ് പക്ഷെ കാലോചിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് മാത്രമായിരിക്കണം.

അഴിമതിക്കെതിരായ പ്രചാരണത്തിലെ ഏറ്റവും ഫലപ്രദവും നിര്‍ണായകവുമായ പങ്കു വഹിക്കുന്നത് ഓരോരുത്തരുടെയും ഇച്ഛയാണ്, പക്ഷെ അത് സ്വാര്‍ത്ഥതയിലൂന്നിയ ഇച്ഛയാവരുത് പകരം സാമൂഹിക നന്മയിലൂന്നിയ ഇച്ഛയായിരിക്കണം. അതായത് രാഷ്ട്രീയ നേതൃത്വം ആല്‍മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നേതൃത്വത്തിന്റെ ലക്ഷ്യങ്ങളില്‍ സ്വാര്‍ത്ഥത കലര്‍ത്താതെ സാമൂഹിക നന്മകള്‍ കൈവരിക്കുവാന്‍ സാധിക്കും. ജനാധിപധ്യത്തില്‍ വിശാലമായ കാഴ്ചപ്പാടുകളും പ്രവര്‍ത്തനശൈലികളും മാത്രമാണ് എന്നെന്നേയ്ക്കുമായി നിലനില്‍ക്കുന്നത് എന്നുള്ളതിന് ലോകത്തെമ്പാടുനിന്നും ധാരാളം തെളിവുകള്‍ ലഭിക്കുന്നുണ്ട്. പൊതുസമൂഹത്തിന്റെ വിലയേറിയ വോട്ടും കൈയ്യടിയും നേടി അധികാരത്തിലെത്തുന്നതിനൊപ്പം അവരോരുത്തരുടേയും പ്രതീക്ഷയ്ക്കൊത്ത് മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന ജനപ്രധിനിധികളെയാണ് ഇന്നത്തെ സമൂഹം ആഗ്രഹിക്കുന്നതും വീണ്ടും അധികാരത്തിലേറുവാന്‍ അനുവദിക്കുന്നതും. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category