1 GBP = 99.00INR                       

BREAKING NEWS

മലബാര്‍ മേഖലയില്‍ യൂത്ത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തിയ നേതാവ്; എ.കെ.ആന്റണിയുടെ സമകാലികന്‍; എ ഗ്രൂപ്പിന്റെ സംസ്ഥാന നേതാക്കളില്‍ മുന്‍നിരയിലെത്തിയപ്പോഴും സംസ്ഥാന കോണ്‍ഗ്രസിന്റെ മുന്‍നിരയിലേക്ക് വരാതെ ജനങ്ങള്‍ക്ക് വേണ്ടി ജീവിച്ച വ്യക്തിത്വം: പി.ഗംഗാധരന്‍ നായരുടെ മരണത്തില്‍ മൂന്നുദിവസത്തെ ദുഃഖാചരണം ഏര്‍പ്പെടുത്തി കോണ്‍ഗ്രസ്

Britishmalayali
kz´wteJI³

കാസര്‍കോട്: രാഷ്ട്രീയ ജീവിതത്തില്‍ ഉന്നതികള്‍ താണ്ടാമായിരുന്നിട്ടും ജനങ്ങള്‍ക്ക് വേണ്ടി സ്ഥാനമാനങ്ങള്‍ വേണ്ടെന്ന് വെച്ച വ്യക്തിത്വമായിരുന്നു പി.ഗംഗാധരന്‍ നായര്‍ (79). മലബാര്‍ മേഖലയില്‍ യൂത്ത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തിയ നേതാവ്. ഉമ്മന്‍ ചാണ്ടിയും എ.കെ ആന്റണിയും പോലും അദ്ദേഹത്തിന്റെ വാക്കകള്‍ക്കും നല്ല ഉപദേശങ്ങള്‍ക്കും വേണ്ടി കാതോര്‍ത്തിരുന്നു. എ ഗ്രൂപ്പിന്റെ സംസ്ഥാനനേതാക്കളില്‍ മുന്‍നിരയിലെത്തിയപ്പോഴും സംസ്ഥാന കോണ്‍ഗ്രസിന്റെ മുന്‍നിരയിലേക്ക് വരാതെ ജനങ്ങള്‍ക്ക് വേണ്ടി ജീവിച്ച വ്യക്തിത്വമായിരുന്നു പി. ഗംഗാധരന്‍ നായര്‍.

വൃക്കസംബന്ധമായ രോഗവുമായി വീട്ടില്‍ കഴിയുന്നതിനിടെ വെള്ളിയാഴ്ച രാത്രി ഒന്‍പതോടെയാണ് അന്ത്യം. അവിഭക്ത കണ്ണൂര്‍ ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്, ഡി.സി.സി. ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. യു.ഡി.എഫ്. കാസര്‍കോട് ജില്ലാ കണ്‍വീനറായിരുന്നു. പുല്ലൂര്‍- പെരിയ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് (എ) വിഭാഗത്തിന്റെ മലബാറിലെ പ്രധാനികളിലൊരാളായിരുന്നു.

രാഷ്ട്രീയജീവിതത്തില്‍ എ.കെ.ആന്റണിയുടെ സമകാലികനായിരുന്നു അദ്ദേഹം. യൂത്ത് കോണ്‍ഗ്രസിന്റെ അവിഭക്ത കണ്ണൂര്‍ ജില്ലാ പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിക്കുകയുംചെയ്തു.കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെച്ചപ്പോള്‍ എ ഗ്രൂപ്പിന്റെ സംസ്ഥാനനേതാക്കളില്‍ മുന്‍നിരയിലെത്തി. സംസ്ഥാനരാഷ്ട്രീയത്തില്‍ത്തന്നെ പല തീരുമാനങ്ങളും എ ഗ്രൂപ്പ് കൈക്കൊണ്ടപ്പോള്‍ ഗംഗാധരന്‍ നായര്‍ അതിലെല്ലാം പങ്കാളിയായി. കാസര്‍കോട് ഡി.സി.സി. അധ്യക്ഷപദവി വന്നുചേര്‍ന്നപ്പോഴും അതിനുശേഷവും സംസ്ഥാന കോണ്‍ഗ്രസിന്റെ മുന്‍നിരനേതാവാകാന്‍ ഗംഗാധരന്‍ നായര്‍ ഒരിക്കലും ശ്രമിച്ചില്ല. മുന്‍നിര രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും അകന്ന് നിന്ന് ജനങ്ങള്‍ക്ക് വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

യൂത്ത് കോണ്‍ഗ്രസിലായിരുന്നപ്പോഴും ഡി.സി.സി.യുടെ അമരത്തുണ്ടായിരുന്നപ്പോഴും ഏതു പാതിരാത്രിയിലാണെങ്കിലും പ്രവര്‍ത്തകരുടെ വിളി കേള്‍ക്കാനും ഓടിയെത്താനും തയ്യാറായിരുന്നു. എ ഗ്രൂപ്പിന്റെ നേതൃസ്ഥാനം ഉമ്മന്‍ ചാണ്ടിയുടെ കൈയിലെത്തിയപ്പോഴും ഗംഗാധരന്‍ നായരുടെ സ്ഥാനത്തിന് പോറലേറ്റില്ല. മാത്രമല്ല, ഉമ്മന്‍ ചാണ്ടി വടക്കന്‍ കേരളത്തിലെ ഏറ്റവും വിശ്വസ്തനായി അടുപ്പിച്ചുനിര്‍ത്തുകയുംചെയ്തു. പ്രവര്‍ത്തകരെ ഒപ്പംനിര്‍ത്താനുള്ള അദ്ദേഹത്തിന്റെ നേതൃപാടവം സവിശേഷമാണ്.

രണ്ടുവര്‍ഷമായി കിടപ്പിലായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ സംസ്ഥാന-ദേശീയ നേതാക്കള്‍ ജില്ലയിലെത്തിയാല്‍ ഗംഗാധരന്‍ നായരെ സന്ദര്‍ശിക്കാതെ മടങ്ങിയിരുന്നില്ല. എ.കെ.ആന്റണിയും വയലാര്‍ രവിയും കെ.സി.വേണുഗോപാലും ഉമ്മന്‍ ചാണ്ടിയും തുടങ്ങി രണ്ടുവര്‍ഷത്തിനിടെ മിക്ക നേതാക്കളും ഗംഗാധരന്‍ നായരുടെ വീട്ടിലെത്തി സൗഹൃദം പങ്കിട്ടതും ഈ സ്നേഹബന്ധത്തിന്റെ കെട്ടുറപ്പുതന്നെ.

മരണവിവരമറിഞ്ഞ് മിനിറ്റുകള്‍ക്കുള്ളില്‍ ആന്റണിയും ഉമ്മന്‍ ചാണ്ടിയുമുള്‍പ്പെടെയുള്ള നേതാക്കളെല്ലാം വിളിച്ച് അനുശോചനമറിയിച്ചു. 40 വര്‍ഷം കെപിസിസി. എക്സിക്യുട്ടീവ് അംഗമായ, കാസര്‍കോട് ജില്ലയിലെ ഏകനേതാവ് കൂടിയാണ് അദ്ദേഹം. 2006-ല്‍ ഉദുമ മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു.

ഭാര്യ: ഇ.പി.മാലതി. മക്കള്‍: ഷീജ (വെല്‍സ്ഫാര്‍ഗോ ബാങ്ക്, യു.എസ്.എ.), ധന്യ (ഡി.സി.സി. ജനറല്‍ സെക്രട്ടറി), രമ്യ. മരുമക്കള്‍: സതീശന്‍ വണ്ണാട്ടില്‍ (യു.എസ്.എ.), കെ.കെ.സുരേഷ്ബാബു (കര്‍ണാടക ബാങ്ക്), എസ്.എസ്.വിഷ്ണു (ബിസിനസ്, കോയമ്പത്തൂര്‍). സഹോദരങ്ങള്‍: പി.ലക്ഷ്മിയമ്മ, പരേതരായ പി.നാരായണന്‍ നായര്‍, പി.നാരായണിയമ്മ, പി.ശാന്ത. ശവസംസ്‌കാരം ശനിയാഴ്ച രാവിലെ 10-ന് പെരിയ തറവാട് ശാന്തികവാടത്തില്‍.

മൂന്നുദിവസത്തെ ദുഃഖാചരണം
കാസര്‍കോട്: പി.ഗംഗാധരന്‍ നായരോടുള്ള ആദരസൂചകമായി വരുന്ന മൂന്നുദിവസത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എല്ലാ പരിപാടികളും ഉപേക്ഷിച്ചതായി ഡി.സി.സി. പ്രസിഡന്റ് ഹക്കീം കുന്നില്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category