1 GBP = 98.50INR                       

BREAKING NEWS

മുന്‍ അധോലോക നേതാവ് മുത്തപ്പ റായ് അന്തരിച്ചു; ദാവൂദ് ഇബ്രാഹിം മുതല്‍ രവി പൂജാരിയുമായി വരെ അടുത്ത ബന്ധമുണ്ടായിരുന്ന മുത്തപ്പ റായി മരിച്ചത് തലച്ചോറിലെ കാന്‍സറിനെ തുടര്‍ന്ന്: അന്തരിച്ചത് അധോലോക നേതാവില്‍ നിന്നും മാനസാന്തരപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനായി മാറിയ വ്യക്തി

Britishmalayali
kz´wteJI³

ബെംഗളൂരു: മുന്‍ അധോലോക നേതാവ് മുത്തപ്പ റായ് (68) അന്തരിച്ചു. തലച്ചോറില്‍ അര്‍ബുദത്തെത്തുടര്‍ന്ന് കുറേനാളായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ 1.43-ന് ബെംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഏപ്രില്‍ 30-നാണ് മുത്തപ്പ റായിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നഗരത്തിലെ അധോലോകത്ത് ദീര്‍ഘനാള്‍ വിരാജിച്ചശേഷം മാനസാന്തരപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനായി മാറിയ ആളാണ് എന്‍. മുത്തപ്പ റായ്.

അധോലോക കുറ്റവാളികളായ ദാവൂദ് ഇബ്രാഹിം, രവി പൂജാരി തുടങ്ങിയവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മുത്തപ്പ റായ് പിന്നീട് മാനസാന്തരപ്പെട്ട് കുറ്റകൃത്യങ്ങളില്‍നിന്നു വിട്ട് 'ജയകര്‍ണാടക' എന്ന സാമൂഹിക-സാംസ്‌കാരിക സംഘടനയ്ക്ക് രൂപംനല്‍കി. വിജയ ബാങ്കില്‍ ക്ലര്‍ക്കായിരുന്ന മുത്തപ്പ റായ് ബെംഗളൂരു കേന്ദ്രമായി ബിസിനസ് ആരംഭിച്ചതോടെയാണ് കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച ആരോപണങ്ങള്‍ ഉയര്‍ന്നുതുടങ്ങിയത്. കൊലപാതകം, ഗൂഢാലോചന തുടങ്ങിയ ഒട്ടേറെ കേസുകളില്‍ മുത്തപ്പറായിക്കെതിരേ വാറന്റ് പുറപ്പെടുവിച്ചിരുന്നു.

ദക്ഷിണ കന്നഡയിലെ പുത്തൂര്‍ സ്വദേശിയായ ഇദ്ദേഹം രാമനഗര ബിഡദിയിലായിരുന്നു താമസം. കര്‍ണാടക അത്‌ലറ്റിക്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ പദവിയും വഹിച്ചിട്ടുണ്ട്. അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായതിനെത്തുടര്‍ന്ന് ബിഡദിയിലെ വീട്ടില്‍ മുത്തപ്പ റായിയില്‍നിന്ന് അന്വേഷണസംഘം മൊഴിയെടുത്തിരുന്നു. 1980-കളില്‍ ബെംഗളൂരുവിനെ ഭീതിയിലാക്കിയിരുന്ന അധോലോക കുറ്റവാളി എംപി. ജയരാജ് 1989-ല്‍ കൊല്ലപ്പെട്ടതോടെയാണ് മുത്തപ്പ റായ് കൂടുതല്‍ കരുത്തനായത്.

ഇതിനിടയില്‍ മുംബൈയിലെ ദാവൂദ് ഇബ്രാഹിമുമായും ബന്ധം സ്ഥാപിച്ചു. ഇതേത്തുടര്‍ന്ന് രാജ്യംവിട്ട് യു.എ.ഇ.യിലെത്തിയ മുത്തപ്പ റായിയെ 2002-ല്‍ ഇന്ത്യയിലേക്കു തിരികെ നാടുകടത്തി. സിബിഐ., ഇന്റലിജന്‍സ് ബ്യൂറോ, റോ, കര്‍ണാടക പൊലീസ് തുടങ്ങിയ അന്വേഷണ ഏജന്‍സികള്‍ റായിയെ ചോദ്യംചെയ്തെങ്കിലും തെളിവുകളുടെ അഭാവത്തില്‍ വെറുതേവിട്ടു.

പിന്നീട് മാനസാന്തരപ്പെട്ട അദ്ദേഹം തുളു, കന്നഡ ചലച്ചിത്രങ്ങളില്‍ അഭിനയിച്ചു. മുത്തപ്പയുടെ ജീവിതത്തെ ആസ്പദമാക്കി വിവേക് ഒബ്രോയിയെ നായകനാക്കി ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ 'ദ ഗോഡ്ഫാദര്‍' എന്നപേരില്‍ ചലച്ചിത്രം ആസൂത്രണം ചെയ്തെങ്കിലും പൂര്‍ത്തീകരിക്കാനായില്ല. 2000-ത്തില്‍ മുത്തപ്പറായിക്കു നേരെ കൊലപാതക ശ്രമം നടന്നിരുന്നു. 2002-നു ശേഷം ഇദ്ദേഹത്തിനെതിരേ കേസുകളൊന്നും ഇല്ല. 2018-ല്‍ പഴയ തോക്കുകളും കത്തികളും ആയുധപൂജയ്ക്കു വെച്ചത് വാര്‍ത്തയായിരുന്നു. മൃതദേഹം രാമനഗരയിലെ ബിഡദിയില്‍ സംസ്‌കരിച്ചു. ആദ്യഭാര്യ രേഖ റായ് മരിച്ചതിനെത്തുടര്‍ന്ന് അനുരാധയെ വിവാഹം ചെയ്തു. രണ്ടു മക്കളുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category