1 GBP = 94.20 INR                       

BREAKING NEWS

യുകെ മലയാളികളെ തേടി വീണ്ടും കൊവിഡ് മരണം; 50-ാം പിറന്നാള്‍ ആഘോഷിക്കാന്‍ കാത്തു നില്‍ക്കാതെ വിടവാങ്ങിയത് ലീഡ്‌സിനടുത്തുള്ള പൊന്തെഫ്രാക്ട് മലയാളി; സ്റ്റാന്‍ലി സിറിയക് രണ്ടാഴ്ചയോളമായി അസുഖബാധിതനായിരുന്നുവെന്ന് വിവരം

Britishmalayali
kz´wteJI³

യുകെ മലയാളി തേടി വീണ്ടും കൊവിഡ് മരണം എത്തിയിരിക്കുകയാണ്. ലീഡ്‌സിനടുത്തുള്ള പൊന്തെഫ്രാക്ടിലെ മലയാളിയായ സ്റ്റാന്‍ലി സിറിയകാണ് കൊറോണ വൈറസ് പിടിപെട്ടു മരിച്ചത്. 49 വയസായിരുന്നു പ്രായം. അടുത്താഴ്ച അമ്പതാം വയസ് പൂര്‍ത്തിയാകാനിരിക്കെയാണ് സ്റ്റാന്‍ലി മരണത്തിനു കീഴടങ്ങിയത്.

രോഗം ബാധിച്ചു വീട്ടില്‍ മരുന്നു കഴിച്ചു ഇരിക്കവേ അസുഖം കൂടുകയും മൂന്ന് ദിവസം മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആയിരുന്നു. എന്നാല്‍ പെട്ടെന്ന് സ്‌ട്രോക്ക് ഉണ്ടാവുകയും അല്‍പം സമയം മുന്‍പ് മരണവാര്‍ത്ത ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിക്കുകയുമായിരുന്നു. കോഴിക്കോട് സ്വദേശിയായ സ്റ്റാന്‍ലിയ്ക്ക് രണ്ടാഴ്ച മുമ്പാണ് കൊവിഡ് ബാധിച്ചത്.

കുറുപ്പുംതറ സ്വദേശിനിയായ മിനിമോള്‍ ജോസഫ് ആണ് ഭാര്യ. മിനിമോളും കൊവിഡ് ബാധിതയായി ആശുപത്രിയില്‍ ആണെന്നാണ് വിവരം. ആല്‍ബിന്‍, അഞ്ജലി എന്നീ രണ്ടു മക്കളാണ് ദമ്പതികള്‍ക്കുള്ളത്. ലീഡ്സ് സീറോ മലബാര്‍ ഇടവകയിലെ സജീവ അംഗമായിരുന്നു മരിച്ച സ്റ്റാന്‍ലി. നാട്ടില്‍ കോഴിക്കോട് കാക്കവയല്‍ ഇടവകാംഗമാണ്. സ്റ്റാന്‍ലിയുടെ നിര്യാണത്തില്‍ ബ്രിട്ടീഷ് മലയാളിയും അനുശോചനം രേഖപ്പെടുത്തുന്നു.

ഓരോ ദിവസവും അരുതാത്തത് ഒന്നും ആര്‍ക്കും സംഭവിക്കരുതേ എന്ന പ്രാര്‍ത്ഥനയോടെ ഉണരുന്ന യുകെ മലയാളികള്‍ക്കിടയിലേക്കാണ് സ്റ്റാന്‍ലിയുടെ മരണ വാര്‍ത്ത എത്തിയത്. യുകെ മലയാളികള്‍ക്കിടയില്‍ സംഭവിക്കുന്ന 14-ാമത്തെ മരണമാണ് സ്റ്റാന്‍ലിയുടേത്. 

സന്ദര്‍ലാന്റില്‍ ജിപിയായി സേവനം അനുഷ്ഠിച്ചിരുന്ന പൂര്‍ണിമയും ഒരേദിവസം വിടവാങ്ങിയ ലണ്ടന്‍ സെന്റ് തോമസ് പള്ളി വികാരി ഡോ. ബിജി മാര്‍ക്കോസ് ചിറത്തലേട്ടും പ്രെസ്റ്റണിലെ കോലഞ്ചേരി സ്വദേശി ജോണ്‍ സണ്ണിയും അടക്കം 13 പേരാണ് സ്റ്റാന്‍ലിക്കു മുന്നേ കോവിഡില്‍ പൊലിഞ്ഞ മലയാളി ജീവനുകള്‍. ഇതിനു മുമ്പ് കുറവിലങ്ങാട് താമസിച്ചിരുന്ന മോനിപ്പളളി ഇല്ലിയ്ക്കല്‍ ജോസഫ് വര്‍ക്കിയുടെ ഭാര്യ ഫിലോമിനയാണ് കൊവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. ഓക്‌സ്‌ഫോഡില്‍ നഴ്‌സായിരുന്നു. ലണ്ടനിലെ എന്‍എച്ച്എസ് നഴ്‌സും കോട്ടയം വെളിയന്നൂര്‍ സ്വദേശിയുമായ അനൂജ് കുമാര്‍ ആണ് ഏപ്രില്‍ 28ന് വിട വാങ്ങിയത്. 44 വയസ് മാത്രമായിരുന്നു പ്രായം. കുടുംബാംഗങ്ങള്‍ക്കും കൊവിഡ് 19 ബാധിച്ചിരുന്നുവെങ്കിലും രോഗം ഭേദപ്പെട്ടു വീട്ടിലേക്ക് മടങ്ങിയിരുന്നു. അതുപോലെ തന്നെ അനൂജും രോഗത്തെ കീഴടങ്ങും എന്ന പ്രതീക്ഷയില്‍ ഇരിക്കെയാണ് മരണവാര്‍ത്ത എത്തിയത്.

കൊവിഡ് 19 ബാധിച്ച് യുകെയില്‍ മരണത്തിനു കീഴടങ്ങുന്ന എട്ടാമത്തെ മലയാളി സതാംപ്ടണിലെ സെബി ദേവസി ആയിരുന്നു. അതിനു മുമ്പ് ബര്‍മിങാമിലെ സീനിയര്‍ ജിപി ആയിരുന്ന ഡോ. അമറുദീനും പ്രസ്റ്റണിലെ ഡോക്ടറായിരുന്ന കോഴഞ്ചേരി സ്വദേശിയായ ഡോക്ടര്‍ ജെ സി ഫിലിപ്പും ഡെര്‍ബി മലയാളി സിബി മാണിയും വിടവാങ്ങിയവരില്‍ ഉള്‍പ്പെടുന്നു. കൂടാതെ, ഒരു ദിവസം തന്നെ മൂന്നു മരണങ്ങളും യുകെ മലയാളികളെ തേടിയെത്തിയിരുന്നു. റെഡ് ഹില്‍ മലയാളി സിന്റോ ജോര്‍ജും ലണ്ടനില്‍ മകളെ കാണാന്‍ എത്തിയ കൊല്ലം സ്വദേശിനിയും റിട്ടയേര്‍ഡ് അധ്യാപികയുമായ ഇന്ദിരയും വെംബ്ലിയിലെ തൃശൂര്‍ ചാവക്കാട് പുതിയകത്തു വീട്ടില്‍ ഇഖ്ബാലുമാണ് ഒരേദിവസം മരണത്തിനു കീഴടങ്ങിയത്.

ബര്‍മിങാമിലെ മലയാളി ഡോക്ടറായിരുന്ന പെരിന്തല്‍മണ്ണ സ്വദേശി ഡോ. ഹംസയാണ് മരണത്തിനു കീഴടങ്ങുന്ന ആദ്യ മലയാളി. അതേസമയം, നിരവധി മലയാളികള്‍ കൊറോണ ബാധിതരായി ബ്രിട്ടനിലെ വിവിധ ആശുപത്രികളിലും വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ടെന്നാണ് വിവരം. മാത്രമല്ല, രോഗത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങിവന്നവരും നിരവധി പേരുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category