1 GBP = 93.20 INR                       

BREAKING NEWS

കോഴിക്കോട്ടുകാരന്‍ സ്റ്റാന്‍ലി കോവിഡ് ബാധിച്ച് മരണത്തിനു ഇരയായത് കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍; ഭാര്യ മിനിമോള്‍ പൂര്‍ണ സുഖം പ്രാപിച്ചു വരവേ എത്തിയതു ഭര്‍ത്താവിന്റെ മരണം, രോഗം എത്തിയത് അനവധി ആളുകള്‍ എത്തുന്ന പെട്രോള്‍ പമ്പിലെ ജോലിക്കിടയില്‍ നിന്നെന്നു സംശയമുയരുന്നു, അന്‍പതാം പിറന്നാളിന്റെ ആഘോഷത്തിന് കാത്തുനില്‍ക്കാതെ സ്റ്റാന്‍ലി മടങ്ങുമ്പോള്‍ ഇനിയാരെന്ന ചോദ്യവുമായി യുകെ മലയാളികള്‍

Britishmalayali
kz´wteJI³

കവന്‍ട്രി  : ണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് വെസ്റ്റ് യോര്‍ക്ഷയറിലെ പോന്റെഫ്രാക്ട് മലയാളിയായ കോഴിക്കോട്ടുകാരന്‍ സ്‌റാന്‍ലിയെ തേടി മരണത്തിന്റെ രൂപത്തില്‍ കോവിഡ് എത്തുന്നത് . ഏറ്റവും പ്രയാസകരമായ മരണം എന്നുപോലും ലോകം വിധി എഴുതിയ കോവിഡ് ഏറെ അനായാസകരമായാണ് സ്‌റാന്‍ലിയെ കീഴ്‌പ്പെടുത്തിയത് . വെറും ഒരാഴ്ചത്തെ ആശുപത്രി വാസമാണ് ഇദ്ദേഹത്തിന് രോഗം മൂലം വേണ്ടിവന്നുള്ളൂ എന്നാണ് പ്രദേശവാസികളായ മലയാളികള്‍ അറിയിക്കുന്നത് . നാല്‍പതു ദിവസത്തിലേറെയായി ജീവന് വേണ്ടി പൊരുതുന്ന മലയാളികള്‍ യുകെയില്‍ ആശുപത്രിയില്‍ കഴിയവെയാണ് രോഗബാധയുണ്ടായി വെറും ഒരാഴ്ചക്കിടയില്‍ ഒരാള്‍ ഓര്‍മ്മയായി മാറുന്നത് . പൂര്‍ണ ആരോഗ്യവാനായിരുന്നു സ്റ്റാന്‍ലി എന്നാണ് ലഭ്യമായ വിവരം . ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടും വെന്റിലേറ്ററില്‍ പോലും എത്താതെയാണ് അദ്ദേഹം മരണത്തിനു കീഴടങ്ങിയതത്രെ . ഇതോടെ കലശലായ തരത്തില്‍ രോഗബാധ പ്രകടമായില്ല എന്നാണ് വക്തമാകുന്നത് . 

മ്യുട്ടേഷന്‍ സംഭവിക്കുന്ന രോഗാണു പലവിധത്തിലാണ് മനുഷ്യരെ ആക്രമിക്കുന്നത് എന്നതിന്റെ സൂചനയായും സ്‌റാന്‍ലിയുടെ മരണം വിലയിരുത്തപ്പെടാവുന്നതാണ് . രോഗാണുവിന്റെ സാന്നിധ്യം ഏറിയിടത്തും നിന്നും ലഭിക്കുന്ന രോഗബാധ ഏല്‍ക്കുന്ന ആള്‍ കൂടുതല്‍ വേഗത്തില്‍ ഗുരുതരാവസ്ഥയിലേക്കു നീങ്ങുന്നു എന്നാണ് ഏറ്റവും ഒടുവില്‍ ശാസ്ത്രലോകം പങ്കുവയ്ക്കുന്ന വിവരം . ഈ സാധ്യതയില്‍ അനേകം ആളുകള്‍ വന്നുപോകുന്ന പെട്രോള്‍ പമ്പിലെ ജോലിക്കിടയില്‍ കോവിഡ് പിടികൂടിയിരിക്കാന്‍ ഉള്ള സാധ്യതയാണ് സ്‌റാന്‍ലിയുടെ കാര്യത്തില്‍ ഊഹിക്കാവുന്നത് . ശരീരത്തില്‍ എത്തിയ വൈറസിന്റെ ആധിക്യം എറിയതായിരിക്കാം  രോഗ ബാധ ഉണ്ടായി വളരെ വേഗത്തില്‍ മരണം എത്താനും കാരണമെന്നു അനുമാനിക്കപ്പെടുന്നു . അടുത്ത ആഴ്ച അന്‍പതാം പിറന്നാള്‍ ആഘോഷിക്കാന്‍ ഇരുന്ന സ്‌റാന്‍ലിയുടെ മരണ വാര്‍ത്ത എത്തിയത് കുടുംബ സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ള മലയാളികള്‍ക്ക് ഞെട്ടിപ്പിയ്ക്കുന്ന വാര്‍ത്തയായി മാറുക ആയിരുന്നു . 

സ്‌റാന്‍ലിയുടെ ഭാര്യ ജോലി ചെയ്യുന്ന പിന്റര്‍ഫീല്‍ഡ് ആശുപത്രിയില്‍ തന്നെയാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നതും . രോഗനില ആശങ്കപ്പെടേണ്ട നിലയില്‍ ഉള്ള തരത്തില്‍ അല്ലെന്നായിരുന്നു പ്രദേശത്തെ മിക്കവാറും ആളുകളും ധരിച്ചിരുന്നത് . അതിനാല്‍ തന്നെ ഇന്നലെ ഉച്ചക്കുണ്ടായ മരണം ഏവരെയും അസ്വസ്ഥരാക്കുക ആയിരുന്നു . മാത്രമല്ല , സ്‌റാന്‍ലിയുടെ ഭാര്യ മിനിമോള്‍ ജോസെഫ് അതിവേഗം സാധാരണ നിലയിലേക്കു മടങ്ങി എത്തിയതും അദ്ദേഹത്തിന്റെ വേഗത്തില്‍ ഉള്ള സുഖപ്രാപ്തി ഏവരുടെയും പ്രതീക്ഷ ആയിരുന്നു . വെയ്ക്ഫീല്‍ഡ് മലയാളി അസോസിയേഷന്‍ അംഗം കൂടിയായ സ്‌റാന്‍ലിയുടെ കുടുംബത്തെ സഹായിക്കാന്‍ പ്രാദേശികമായി മലയാളികള്‍ എല്ലാവരും ഒറ്റക്കെട്ടായി നില്കും എന്നാണറിയുന്നത് .
സ്റ്റാലിന്റെ സഹോദരി സ്റ്റെയ്‌നി ഡെര്‍ബിയിലാണ് താമസിക്കുന്നത്
മരണത്തില്‍ തങ്ങള്‍ അഗാധമായ ദുഃഖം പങ്കിടുക ആണെന്ന് വെയ്ക് ഫീല്‍ഡ് മലയാളി അസോസിയേഷന്‍ പ്രെസിഡന്റ്‌റ് സിബി മാത്യു അറിയിച്ചിട്ടുണ്ട് . ഒന്നര പതിറ്റാണ്ടായി പൊന്റഫ്രീറ്റിലെ മലയാളി സമൂഹത്തിലെ സാന്നിധ്യം ആയിരുന്ന സ്റ്റാന്‍ലി പ്രദേശതെ സീറോ മലബാര്‍ പള്ളിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു മുന്നില്‍ തന്നെ ആയിരുന്നു എന്നാണ് അറിയാന്‍ സാധിക്കുന്നത് . ഇദ്ദേഹത്തിന്റെ സഹോദരി ഷാന്റി സജി സ്റ്റോക് ഓണ്‍ ട്രെന്റ് മലയാളിയാണ് . ഇവര്‍ വഴി സ്റ്റാന്‌ലിക് സ്റ്റോക് ഓണ്‍ ട്രെന്റിലും ഏറെ പരിചയക്കാര്‍ ഉണ്ട് . സ്‌റാന്‍ലിയുടെ കുടുംബം നേരിടുന്ന പ്രയാസകരമായ അവസ്ഥയില്‍ തങ്ങളും പങ്കുചേരുകയാണെന്നു സ്റ്റോക് ഓണ്‍ ട്രെന്റ് മലയാളി കൂട്ടായ്മയായ കെ സി എ യും അറിയിച്ചിട്ടുണ്ട് . 

ഇതിനിടെ സ്‌റാന്‍ലിയുടെ മരണം പുറത്തു വന്ന ഉടനെ അദ്ദേഹം നേഴ്‌സ് ആണെന്ന മട്ടില്‍ പ്രചാരണം നടന്നിരുന്നു . എന്നാല്‍ ഇത് തെറ്റായ വിവരം ആരോ കൈമാറിയതിന്റെ ഫലമായി കേരളത്തിലെ വാര്‍ത്ത ചാനലുകളും ഇതേ കാര്യമാണ് അവര്‍ത്തിച്ചത് . ഇതോടെ യുകെയില്‍ മലയാളികളായ ആരോഗ്യപ്രവര്‍ത്തകരുടെ മരണ നിരക്ക് ഉയരുകയാണ് എന്ന മട്ടിലും വാര്‍ത്തകള്‍ പ്രചരിക്കാന്‍ ഇടയായി . സ്‌റാന്‍ലിയുടെ മരണത്തോടെ 14 മത്തെ കോവിഡ് മരണവും നേരിട്ട യുകെമലയാളികള്‍ ഇനിയാരെന്ന നിസ്സംഗതയുമായാണ് ഓരോ ദിവസവും കോവിഡുമായി ഏറ്റുമുട്ടാന്‍ തയാറെടുക്കുന്നത് . പ്രത്യേകിച്ചും അനേകം പേര്‍ ഇപ്പോഴും ആശുപത്രികളില്‍ കോവിഡില്‍ നിന്നും രക്ഷപെടാന്‍ തീവ്രമായി പരിശ്രമിക്കുന്ന അവസരത്തിലും ഏതാനും പേര്‍ വളരെ അവിശ്വനീയമായി മരണമുഖത്തു നിന്നും ജീവിതത്തിലേക്ക് തിരിച്ചു നടക്കുന്നു എന്ന വാര്‍ത്തകളും എത്തുന്നുണ്ട് . ഇത്തരത്തില്‍ ഒരാള്‍ രണ്ടു നാള്‍ മുന്‍പ് ഹാറോവില്‍ നിന്നും കോവോഡിനോട് പൊരുതി വിജയിച്ചു വീട്ടിലേക്കു മടങ്ങിയിട്ടുണ്ട് .  

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category