1 GBP = 97.70 INR                       

BREAKING NEWS

50 പൗണ്ട് വീതം മാസം നിക്ഷേപിക്കുക; 50 ശതമാനം ബോണസ് നേടാം; രണ്ട് കൊല്ലം കൊണ്ട് കോളടിക്കാം; കൊറോണ കാലത്ത് ഒരു കിടിലന്‍ മണി സേവിംഗ് ടിപ്പുമായി മാര്‍ട്ടിന്‍ ലെവിസ്

Britishmalayali
kz´wteJI³

കോവിഡ്-19 തീര്‍ത്ത പ്രതിസന്ധി കാരണം യുകെയിലെ മില്യണ്‍ കണക്കിന് പേരാണ് ഇന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്നത്. ഈ ഒരു സന്ദിഗ്ദാവസ്ഥയില്‍ ഇന്നത്തെ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നതിനാണ് മിക്കവരും യത്നിക്കുന്നത്. എന്നാല്‍ അതോടൊപ്പം നമ്മുടെ സമ്പാദ്യത്തെയും സാധ്യമായ മാര്‍ഗങ്ങളിലൂടെ വര്‍ധിപ്പിച്ച് ഈ പ്രതിസന്ധിയെ മറി കടക്കണമെന്നാണ് പ്രശസ്ത മണി സേവിംഗ്സ് എക്സ്പര്‍ട്ടായ മാര്‍ട്ടിന്‍ ലെവിസ് നിര്‍ദേശിക്കുന്നത്.  ഹെല്‍പ് ടു സേവ് അക്കൗണ്ട് എന്ന ഒരു നിയമാനുസൃതമായ മാര്‍ഗത്തിലൂടെ നമ്മുടെ സമ്പാദ്യത്തില്‍ നല്ല വര്‍ധനവുണ്ടാക്കാമെന്നാണ്  ദി മാര്‍ട്ടിന്‍ ലെവിസ് മണി ഷോ ലൈവിലൂടെ അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.

50 പൗണ്ട് വീതം മാസം നിക്ഷേപിക്കുകയും അതിലൂടെ സമ്പാദ്യത്തില്‍ 50  ശതമാനം വര്‍ധനവ്   രണ്ട് കൊല്ലം കൊണ്ട് നേടി കൊളടിക്കാനും സാധിക്കുന്ന സ്‌കീമാണിതെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ഇത്തരത്തില്‍   കൊറോണ കാലത്ത് ഒരു കിടിലന്‍ മണി സേവിംഗ് ടിപ്പുമായിട്ടാണ് മാര്‍ട്ടിന്‍ ലെവിസ് രംഗത്തെത്തിയിരിക്കുന്നത്. ഹെല്‍പ് ടു സേവ് ഒരു സ്റ്റേറ്റ് സ്‌കീമാണെന്നും രണ്ട് കൊല്ലക്കാലത്തേക്ക് വെറും 50 പൗണ്ട് മാസം തോറും നിക്ഷേപിച്ച് ഇതില്‍ പങ്കെടുക്കാമെന്നും ലെവിസ് വെളിപ്പെടുത്തുന്നു.ഇതിലൂടെ സമ്പാദ്യത്തിന് മേല്‍ 50 ശതമാനം ബോണസ് ഉറപ്പായും നേടാനാവുമെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

ഇത്തരത്തില്‍ സമ്പാദ്യത്തെ വലിയ മുതല്‍മുടക്കില്ലാതെ വര്‍ധിപ്പിച്ച് കൊറോണ തീര്‍ത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിന് ആക്കം കൂട്ടാമെന്നാണ് ലെവിസ് ഏവരെയും ഓര്‍മിപ്പിക്കുന്നത്.പ്രതിമാസം ഇത്തരത്തില്‍ 50 പൗണ്ട് നിക്ഷേപിക്കുന്നതിലൂടെ വര്‍ഷത്തില്‍ 600 പൗണ്ടുണ്ടാകുമെന്നും  ഈ പണം നിങ്ങളുടെ ആവശ്യത്തിനെടുത്താലും ഇതിന്റെ 50 ശതമാനമായ 300പൗണ്ട് ഈ സ്‌കീം പ്രകാരം ബോണസായി നിങ്ങളുടെ അക്കൗണ്ടില്‍ ശേഷിക്കുമെന്നും ലെവിസ് വിശദീകരിക്കുന്നു.

നിലവിലെ സാഹചര്യത്തില്‍ പ്രതിസന്ധിയില്‍ നിന്ന് കരകയറാനും സമ്പാദ്യം പ്രോത്സാഹിപ്പിക്കാനുമുള്ള സ്‌കീമായി ഹെല്‍പ് ടു സേവ് അക്കൗണ്ട് വര്‍ത്തിക്കുന്നുവെന്നാണ് ലെവിസ് അഭിപ്രായപ്പെടുന്നത്. ഈ അക്കൗണ്ട് ഇപ്പോള്‍ ഓപ്പണ്‍ ചെയ്താല്‍ ഏത് സമയത്തും ഉപയോഗിക്കാം. അതായത് നമുക്ക് സമ്പാദിക്കാന്‍ ശേഷി പിന്നീടാണുണ്ടാകുന്നതെങ്കിലും ഇപ്പോള്‍ ഈ അക്കൗണ്ട് ഓപ്പണ്‍ ചെയ്യാമെന്നാണ് ലെവിസ് നിര്‍ദേശിക്കുന്നത്.

വര്‍ക്കിംഗ് ടാക്സ് ക്രെഡിറ്റ് അല്ലെങ്കില്‍ വര്‍ക്കിംഗ് ടാക്സ് ക്രെഡിറ്റും ചൈല്‍ഡ് ടാക്സ് ക്രെഡിറ്റും സ്വീകരിക്കുന്നവര്‍ക്ക്  ഹെല്‍പ് ടു സേവ് അക്കൗണ്ട് തുറക്കാന്‍ അര്‍ഹതയുണ്ട്. കൂടാതെ യൂണിവേഴ്സല്‍ ക്രെഡിറ്റ് ക്ലെയിം ചെയ്യുന്നവരും കഴിഞ്ഞ മാസാന്ത അസെസ്മെന്റ് കാലത്ത് പെയ്ഡ് വര്‍ക്കിലൂടെ 604.56 പൗണ്ടോ അതിലധികമോ ലഭിച്ച കുടുംബമുള്ളവരോ ആയവര്‍ക്കും ഹെല്‍പ് ടു സേവ് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ അര്‍ഹതയുണ്ട്.
ദമ്പതികളെന്ന നിലയില്‍ പേമെന്റുകള്‍ ലഭിക്കുന്നവര്‍ക്ക്  അവരുടേതായ അക്കൗണ്ടുകള്‍ക്കായി അപേക്ഷിക്കാം.ഇവര്‍ വെവ്വേറെ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകര്‍ യുകെയില്‍ ജീവിക്കുന്നവരാകണമെന്ന നിബന്ധനയുണ്ട്. എന്നാല്‍ ക്രൗണ്‍ സെര്‍വന്റ് അല്ലെങ്കില്‍ അവരുടെ പങ്കാളി അല്ലെങ്കില്‍ സിവില്‍ പാര്‍ട്ട്ണര്‍ എന്നിവര്‍ വിദേശത്തായാലും ഇതിന് അപേക്ഷിക്കാം.  വിദേശത്ത് സേവനം അനുഷ്ഠിക്കുന്ന ബ്രിട്ടീഷ് ആംഡ് ഫോഴ്സ് അംഗം അല്ലെങ്കില്‍ അവരുടെ പങ്കാളി , സിവില്‍ പാര്‍ട്ണര്‍ എന്നിവര്‍ക്കും ഈ അക്കൗണ്ടിന് അപേക്ഷിക്കാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category