1 GBP = 92.50 INR                       

BREAKING NEWS

കേന്ദ്രം വായ്പാ പരിധി ഉയര്‍ത്തിയത് സ്വാഗതാര്‍ഹമങ്കിലും നിബന്ധനകള്‍ വെച്ചത് ശരിയായില്ലെന്ന് കേരളത്തിന്റെ ധനമന്ത്രി; നിബന്ധനകള്‍ മാറ്റുകയോ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തുകയോ വേണമെന്നും തോമസ് ഐസക്; റിസര്‍വ് ബാങ്കില്‍ നിന്നും നേരിട്ട് വായ്പ എടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്നും ആവശ്യം

Britishmalayali
kz´wteJI³

 സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമെങ്കിലും ഇതിന് നിബന്ധനകള്‍ വെച്ചത് ശരിയായില്ലെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക്. വായ്പ എടുക്കുന്നതിന് ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ മാറ്റുകയോ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തുകയോ വേണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു. റിസര്‍വ് ബാങ്കില്‍ നിന്നും നേരിട്ട് വായ്പ എടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.


വായ്പയ്ക്ക് 9 ശതമാനമാണ് പലിശ. ഇത് ഇനിയും കൂടാനാണ് സാധ്യത. അതിനാല്‍ റിസര്‍വ് ബാങ്കില്‍ നിന്ന് നേരിട്ട് വായ്പയെടുക്കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കണം. അല്ലെങ്കില്‍ സംസ്ഥാനങ്ങളുടെ ബോണ്ട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച് വായ്പ അനുവദിക്കണം. തൊഴിലുറപ്പ് പദ്ധതിക്കായി 40,000 കോടി രൂപ അധികമായി വകയിരുത്തിയതിനെ സ്വാഗതം ചെയ്യുന്നു. തുക ഇനിയും കൂട്ടേണ്ടിവരും. തൊഴിലുറപ്പ് തൊഴിലാളികളുടെ അക്കൗണ്ടില്‍ മുന്‍കൂറായി പണം നിക്ഷേപിച്ച് മാസ വരുമാനത്തില്‍ നിന്ന് ചെറിയ തുക ഈടാക്കുകയാണെങ്കില്‍ കോടിക്കണക്കിന് മനുഷ്യര്‍ക്ക് സഹായകരമാകുമെന്നും തോമസ് ഐസക്ക് പറഞ്ഞു. കേരളം പ്രളയകാലം മുതലേ ആവശ്യപ്പെടുന്നതാണ് സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയര്‍ത്തണമെന്നത്.

സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി മൂന്നില്‍ നിന്ന് അഞ്ച് ശതമാനമാക്കി ഉയര്‍ത്തി എന്നായിരുന്നു കേന്ദ്ര ധനമന്ത്രിയുടെ അഞ്ചാം സാമ്പത്തിക പ്രഖ്യാപനം. ഉപാധികളോടെയാണ് കടമെടുപ്പ് പരിധി ഉയര്‍ത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തേയ്ക്ക് മാത്രമാണ് കടമെടുപ്പ് പരിധി ഉയര്‍ത്തിയത്. അധികമായി എടുക്കാനാവുന്ന രണ്ടുശതമാനം വായ്പാ തുകയില്‍ ഉപാധിയില്ലാതെ ചെലവഴിക്കാനാവുന്നത് അര ശതമാനം മാത്രമാണ്. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് , വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കല്‍, വൈദ്യുതി വിതരണ മേഖല, നഗരസഭകളുടെ വരുമാനം ഉയര്‍ത്തല്‍ എന്നീ നാലു മേഖലകള്‍ക്കായി ഒരു ശതമാനം തുക ചെലവഴിക്കണം. ഇതില്‍ മൂന്നെണ്ണത്തില്‍ മുന്നേറ്റമുണ്ടാക്കിയാലേ അര ശതമാനം കൂടി സംസ്ഥാനങ്ങള്‍ക്ക് വായ്പ എടുക്കാന്‍ അനുമതി നല്‍കുകയുള്ളൂ.

വായ്പാപരിധി വര്‍ദ്ധിപ്പിച്ചതിനൊപ്പം തന്നെ ധനമന്ത്രി സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്തു. മിക്ക സംസ്ഥാനങ്ങളും കടമെടുക്കാനുള്ള പരിധിയില്‍ പകുതി പോലും എടുത്തിട്ടില്ലെന്നും. സംസ്ഥാനങ്ങള്‍ ഇതുവരെ അവര്‍ക്ക് അനുവദിച്ചതില്‍ 16 ശതമാനം മാത്രമാണ് വായ്പ എടുത്തിട്ടുള്ളതെന്നും നിര്‍മ്മലാ സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 50 ശതമാനം വരെ അവര്‍ക്ക് വായ്പ എടുക്കാവുന്നതാണ്. എന്നിട്ടും, പല സംസ്ഥാനങ്ങളും ആ വായ്പ എടുത്തിട്ടില്ല. ഇത് അസാധാരണമായ പ്രതിസന്ധിയാണെന്നും, ഗുരുതര സ്ഥിതിവിശേഷമാണെന്നും കണക്കിലെടുത്ത് വായ്പാ പരിധി ജിഎസ്ഡിപിയുടെ മൂന്ന് ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി വര്‍ദ്ധിപ്പിക്കുന്നു എന്നും ധനമന്ത്രി അറിയിച്ചു. കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ കഴിഞ്ഞ പ്രളയകാലം മുതല്‍ ആവശ്യപ്പെടുന്നതാണിത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category