1 GBP = 94.00 INR                       

BREAKING NEWS

വരുമാനം ഇല്ലാത്തതിനാല്‍ ഞങ്ങളുടെ അന്നം മുടങ്ങി; കാശില്ലാത്തതിനാല്‍ വാടകയും വൈദ്യുതി ബില്ലും മുടങ്ങി;പാവപ്പെട്ട പണിക്കാര്‍ക്ക് കാശുകൊടുക്കാന്‍ ആവാത്തതിനാല്‍ അവരുടെ കുടുംബവും പട്ടിണിയില്‍;ലോണിന്റെ അടവാകട്ടെ രണ്ടു മാസമായി മുടങ്ങിക്കിടക്കുന്നു;ഉണ്ടാക്കിവച്ച സ്റ്റോക്കെല്ലാം നശിച്ചുപോയി;കൃഷി ചെയ്തുണ്ടാക്കിയത് വാങ്ങാന്‍ ആരുമില്ല;20 ലക്ഷം കോടി വാരി വിതറിയിട്ടും ഞങ്ങളുടെ അവസ്ഥയ്ക്ക് ഒരു മാറ്റവും വരുന്നില്ല;എന്താ മോദി നന്നാവാത്തേ?

Britishmalayali
kz´wteJI³

കൊറോണകാലത്ത് പൗരന്മാര്‍ അനുഭവിക്കുന്ന പ്രതിസന്ധിയെ മറികടക്കാന്‍ ഇന്ത്യന്‍ .ജി.ഡി.പിയുടെ പത്ത് ശതമാനമായ 20 ലക്ഷം കോടി രൂപയാണ് പ്രധാനമന്ത്രി അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസമായി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇതിന്റെ വിശദാംശങ്ങള്‍ ജനങ്ങളോട് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ പുറത്ത് വന്നതിന് ശേഷം അത് നല്ലതാണ് മോശമാണ് എന്ന തരത്തിലുള്ള ചര്‍ച്ചകളും നടന്നുകൊണ്ടിരിക്കുന്നു.

നല്ലതാണോ മോശമാണോ എന്ന് വിലയിരുത്തുന്നതിനുള്ള സാമ്പതഡ്തിക ജഞാനം ഇല്ലാത്തതുകൊണ്ട് നല്ലതും കാണും മോശവും കാണും എന്ന നിഗമനത്തില്‍ അവസാനിപ്പിക്കുകയാണ് എന്റെ വിലയിരുത്തല്‍. സാമ്പത്തിക ശാസ്ത്രത്തിന്റെ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് നോക്കിയാല്‍ പലതും മികച്ചത് തന്നെയാകും.എന്നാല്‍ എന്നെപോലൊരു സാധാരണക്കാരന്‍ ഈ നാട്ടിലെ സാധാരണക്കാരുടെ ഭാഷ്യത്തിലുടെ നോക്കുമ്പോള്‍ നിരാശയും ദുഃഖവും മാത്രമാണ് ബാക്കിയാകുന്നത്. 20ലക്ഷം കോടിയില്‍ കേവലം 2.2ലക്ഷം കോടി രൂപമാത്രമാണ് സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത എന്ന് ഓര്‍ക്കുക.

ബാക്കി വരുന്ന 16.8ലക്ഷം കോടിരൂപയും ഒരുതരം ഒത്തുതീര്‍പ്പിലൂടെ ബാങ്കുകളില്‍ നിന്നോ മറ്റേതെങ്കിലും ധനകാര്യസ്ഥാപനങ്ങളില്‍ നിന്നോ വിപണിയിലേക്ക് ഇറക്കുന്നതാണ്. അവയൊക്കെയും വിപണിയിലിറക്കി ഈ നാട്ടിലെ ജനങ്ങള്‍ക്ക് സാമ്പത്തിക സ്ഥിരത ഉണ്ടാക്കി കൊടുക്കുന്നവയല്ല നേരേ മറിച്ച് ഏതെങ്കിലും രൂപത്തിലുള്ള കടത്തിന്റെ രൂപത്തില്‍ തിരിച്ചുപിടിക്കുന്നവയും പലിശ അടയ്ക്കുന്നവയുമാണ്. അതുകൊണ്ട് തന്നെ 20ലക്ഷം കോടിരൂപ നല്‍കുന്നു എന്നത് ഒരു വ്യാജ വാഗ്ദാനമായി വിലയിരുത്തേണ്ടതുണ്ട്.

ഇവിടുത്തെ സാധാരണക്കാരന്‍ ചോദിക്കുന്നത് ഞാന്‍ ഇന്നല വരെ ജീവിച്ചിരുന്നത് ഇങ്ങനെയാണ് ഇപ്പോള്‍ എന്റെ ജീവിതം ഇങ്ങനെയായി പോയി. ഈ പ്രതിസന്ധിയില്‍ സഹായിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ എന്ന ലളിതമായ ചോദ്യമാത്രമാണ്. ഞാനൊരു ചെറുകിട കച്ചവടക്കാരനാണ് എന്ന് കരുതുക. ഞാന്‍ ജീവിക്കുന്ന ചെറിയ ടൗണില്‍ കടയുണ്ട്. അവിടെ മൂന്ന് ജീവനക്കാരുണ്ട്. ദിവസവും 50,000 രൂപയുടെ കച്ചവടമാണ് ഞാന്‍ നടത്തിയിരുന്നത്. ഈ 50,000 രൂപ കൊണ്ടാണ് എന്റെ കടയുടെ വാടകയും വൈദ്യുതിബില്ലും മറ്റ് നികുതികളടക്കമുള്ള ചിലവുകളും എന്റെ മൂന്ന് ജീവനക്കാരുടെ ശമ്പളവും എന്റെ എല്ലാവിധ ലോണുകളും കൊടുക്കേണ്ടിയിരുന്നത്.

ഈ കടയിലേക്കുള്ള സാധനങ്ങള്‍ വാങ്ങാനുള്ള പണവും കിട്ടാക്കടമായി കിടക്കുന്ന പണവുമൊക്കെ എന്റൈ കച്ചവടത്തിന്റെ ആണികല്ലുകളാണ്. 50,000 കോടിരൂപയുടെ വിറ്റ്വരവുണ്ടെങ്കിലും എനിക്ക് കൊണ്ടുപോകാന്‍ ബാക്കിയാകുന്നത് എന്റെ വീട്ടിലേക്ക് ആവശ്യത്തിനുള്ള പണം മാത്രമാകും. കഴിഞ്ഞ രണ്ട്സമായി ഞാന്‍ എന്റെ കട അടച്ചിട്ടിരിക്കുന്നു. എന്റെ സ്റ്റോക്കുകള്‍ അവിടെയിരുന്ന് നശിച്ച് പോകുന്നു. എന്റെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ ഞാന്‍ കടം വാങ്ങിക്കുന്നു. അതേ സമയം സര്‍ക്കാരിന് അടയ്ക്കാനുള്ള നികുതി പണവും എന്റെ വൈദ്യുതിബില്ലും എന്റെ ഗ്യാസ്ബില്ലും ഒക്കെയും ഞാന്‍ അടച്ചുകൊണ്ടേയിരിക്കുന്നു.

ഇതാണ് എന്റെ പ്രതിസന്ധി ഇതിന് എന്തെങ്കിലും പരിഹാരം കണ്ടെത്തിയിട്ടുണ്ടോ? അതല്ല ഞാനൊരു കൂലിപ്പണിക്കാരനാണ് എന്ന് കരുതുക എനിക്കൊരു ദിവസം 750രൂപയാണ് കിട്ടുന്നത്. ആ 750 രൂപകൊണ്ട് എന്റെ വീട്ടിലേക്കുള്ള അരിയും പച്ചക്കറിയും ഞാന്‍ വാങ്ങിക്കൊണ്ടിരുന്നു. എന്റെ വീടിന്റെ വാടക അല്ലെങ്കില്‍ എന്റെ ഹൗസിങ് ലോണിന്റെ വിഹിതം അതുകൊണ്ട് അടച്ചിരുന്നു.

കൃഷി  നടത്തുന്നതിനുള്ള ചിലവുമുണ്ട്. എന്റെ കൃഷിയിലൂടെ വിളവെടുക്കേണ്ട സമയമായിരുന്നു. പക്ഷെ അതെടുത്ത് വില്‍ക്കുവാനോ വാഹനം പുറത്തിറക്കാനോ എന്നെ അനുവദിച്ചില്ല. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category