1 GBP = 92.50 INR                       

BREAKING NEWS

പ്രവാസി സംഘടനയ്ക്കായി വൈസ് പ്രസിഡന്റുമാരുടെ കടുംപിടിത്തം; 85 അംഗ ജംബോ സെക്രട്ടറി പട്ടികയില്‍ കണ്ണു തള്ളി മുല്ലപ്പള്ളി; എണ്ണം 56 ആയി ചുരുക്കണമെന്ന ആവശ്യം അംഗീകരിക്കാതെ എ-ഐ ഗ്രൂപ്പുകള്‍; സംഘടനാ ചുമതല വൈസ് പ്രസിഡന്റുമാര്‍ക്ക് നല്‍കിയാല്‍ നിസ്സഹകരണത്തിന് ജനറല്‍ സെക്രട്ടറിമാര്‍; മുല്ലപ്പള്ളിയെ മുഖ്യമന്ത്രിയാക്കാന്‍ പുതിയ ഗ്രൂപ്പുണ്ടാക്കുന്നുവെന്ന ഭയത്തില്‍ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും; യുവ തുര്‍ക്കികള്‍ സ്വന്തം വഴിക്കും; കെപിസിസിയില്‍ സര്‍വ്വത്ര പ്രതിസന്ധി; കോണ്‍ഗ്രസില്‍ വീണ്ടും കലാപ നാളുകള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: സ്ഥാനമാനങ്ങളും ചുമതലകളും പങ്കുവയ്ക്കുന്നതിനെ ചൊല്ലി കെപിസിസിയില്‍ കലാപം അതിരൂക്ഷം. എ-ഐ ഗ്രൂപ്പു മാനേജര്‍മാരുടെ ഇടപെടല്‍ കാരണം പ്രതിസന്ധി അതിരൂക്ഷമാകുകയാണ്. സംഘടനാ ചുമതലകള്‍ തങ്ങള്‍ക്കും വേണമെന്ന കെപിസിസി വൈസ് പ്രസിഡന്‍രുമാരുടെ ആവശ്യമാണ് പുതിയ പ്രശ്നം. ഗ്രൂപ്പുകളെ പ്രതിനിധീകരിച്ച് ചര്‍ച്ചകളില്‍ സജീവമാകുന്നത് വൈസ് പ്രസിഡന്റുമാരാണ്. അതുകൊണ്ട് തന്നെ നിര്‍ണ്ണായകമായ പല ചുമതലകളും വൈസ് പ്രസിഡന്റുമാര്‍ ലക്ഷ്യമിടുന്നു. ഇതോടെ ജനറല്‍ സെക്രട്ടറിമാര്‍ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. ഇതും കെപിസിസിയുടെ മുമ്പോട്ട് പോക്കിനെ ബാധിക്കും. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ വാക്കുകളെ എ-ഐ ഗ്രൂപ്പുകള്‍ ചേര്‍ന്ന് അട്ടിമറിക്കുകയാണ്.

കെപിസിസിയില്‍ ജനറല്‍ സെക്രട്ടറിമാര്‍ക്കാണ് ചുമതലകള്‍ വീതിച്ച് നല്‍കാറുള്ളത്. എന്നാല്‍ അത് പോരെന്നും തങ്ങള്‍ക്കും സംഘടനാ ചുമതല വേണമെന്നുമാണ് വൈസ് പ്രസിഡന്റുമാരുടെ ആവശ്യം. പിസി വിഷ്ണുനാഥും ശൂരനാട് രാജശേഖരനും അടക്കമുള്ള പ്രമുഖരാണ് ഗ്രൂപ്പുകളെ പ്രതിനിധീകരിച്ച് ചര്‍ച്ചകള്‍ക്ക് എത്തുന്നത്. ഇവരെല്ലാം വൈസ് പ്രസിഡന്റുമാരാണ്. ചുമതലകള്‍ തങ്ങള്‍ക്കും വേണമെന്ന അവര്‍ വാശി പിടിക്കുന്നു. ഇതോടെയാണ് കെപിസിസിയില്‍ സമാനതകളില്ലാത്ത പ്രതിസന്ധിയുണ്ടാകുന്നത്. വൈസ് പ്രസിഡന്റുമാര്‍ക്ക് ചുമതല നല്‍കുന്നത് കെപിസിസിയില്‍ ഇതുവരെ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ ഇതിനെ അംഗീകരിക്കില്ലെന്ന് ജനറല്‍ സെക്രട്ടറിമാരും പറയുന്നു. അങ്ങനെ ഗ്രൂപ്പുകള്‍ക്ക് അപ്പുറത്തേക്കുള്ള പോര് രൂപപ്പെടുകയാണ്.

പ്രവാസി സംഘടനയായ ഒഐസിസിയുടെ ചുമതല ലക്ഷ്യമിട്ടാണ് ചില വൈസ് പ്രസിഡന്റുമാരുടെ നീക്കം. ഇത് തങ്ങള്‍ക്ക് വേണമെന്ന് എല്ലാവരും പറയുന്നു. കോവിഡുകാലത്ത് ഈ പദവിക്ക് വേണ്ടിയുള്ള തര്‍ക്കവും ശ്രദ്ധേയമാണ്. ദേശീയ കോണ്‍ഗ്രസിലും ജനറല്‍ സെക്രട്ടറിമാരാണ് സംഘടനാ ചുമതലകള്‍ നോക്കുക. എല്ലാ സംസ്ഥാനങ്ങളിലെ പിസിസിയിലും ഇതാണ് പതിവും. കേരളത്തില്‍ ഇത് മാറ്റിയെഴുതാനാണ് വൈസ് പ്രസിഡന്റുമാരുടെ ശ്രമം. ഇത് അംഗീകരിക്കില്ലെന്നാണ് ജനറല്‍ സെക്രട്ടറിമാരുടെ നിലപാട്. ഗ്രൂപ്പുകള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിനാല്‍ മുല്ലപ്പള്ളി രാമചന്ദ്രനും അസംതൃപ്തനാണ്. കെപിസിസി സെക്രട്ടറിമാരെ പോലും പ്രഖ്യാപിക്കാന്‍ മുല്ലപ്പള്ളിക്ക് കഴിയുന്നില്ല.

ഇന്നലെ നടന്ന രാഷ്ട്രീയകാര്യ സമിതിയിലും സെക്രട്ടറിമാരില്‍ തീരുമാനം ഉണ്ടായില്ല. ജംബോ പട്ടികയ്ക്ക് വേണ്ടി ഐയും എയും ബലം പിടിക്കുന്നു. ഇതിനെ അംഗീകരിക്കാന്‍ മുല്ലപ്പള്ളിക്ക് മനസ്സ് വരുന്നില്ല. ഇതാണ് സെക്രട്ടറിമാരുടെ പ്രഖ്യാപനം നീളാന്‍ കാരണം. കെപിസിസിക്ക് വേണ്ടി തയ്യാറാക്കിയ സെക്രട്ടറി പട്ടികയില്‍ 85 പേരുടെ പേരാണുള്ളത്. എന്തിനാണ് ഇത്രയും സെക്രട്ടറിമാരെന്നാണ് മുല്ലപ്പള്ളിയുടെ ചോദ്യം. എന്നാല്‍ ഇത് കൂടിയേ തീരുവെന്നും എല്ലാ നേതാക്കള്‍ക്കും പദവി വേണമെന്നും ചെന്നിത്തല-ഉമ്മന്‍ ചാണ്ടി വിഭാഗങ്ങള്‍ വാശി പിടിക്കുന്നു. 56 പേരെ സെക്രട്ടറിയാക്കാമെന്നതാണ് മുല്ലപ്പള്ളിയുടെ നിലപാട്. പട്ടികയില്‍ വെട്ടിച്ചുരുക്കല്‍ സാധ്യമല്ലെന്ന ഗ്രൂപ്പുകളുടെ വാശിയാണ് സെക്രട്ടറിമാരെ പ്രഖ്യാപിക്കാനുള്ള തടസ്സം.

ഇത്തരം പ്രശ്ന പരിഹാരത്തിന് ഗ്രൂപ്പുകള്‍ നിയോഗിച്ച വൈസ് പ്രസിഡന്റുമാര്‍ തങ്ങളുടെ ചുമതലകള്‍ക്ക് വേണ്ടി മത്സരിക്കുന്നു. ഇല്ലാത്ത കീഴ് വഴക്കങ്ങളുണ്ടാക്കി ചുമതലകള്‍ തട്ടിയെടുക്കാനാണ് ശ്രമം. ഉമ്മന്‍ ചാണ്ടിയുടെ അതിവിശ്വസ്തനായ വൈസ് പ്രസിഡന്റിന് പ്രവാസികളുടെ ചുമതല കൂടിയേ തീരൂ. ചെന്നിത്തലയുടെ രണ്ട് പ്രതിനിധികളും ചര്‍ച്ചകളില്‍ വൈസ് പ്രസിഡന്റുമാരുടെ സ്ഥാനത്തിന് വേണ്ടിയാണ് വാദമുയര്‍ത്തിയത്. ഇതോടെ കെപിസിസി സെക്രട്ടറിമാരുടെ കാര്യത്തിലെ അനിശ്ചിതത്വം ജനറല്‍ സെക്രട്ടറിമാരുടെ ചുമതല വീതം വയ്ക്കലിലും എത്തി. ഇതോടെ രാഷ്ട്രീയ കാര്യ സമിതിക്ക് ഇക്കാര്യത്തിലും തീരുമാനം എടുക്കാനായില്ല.

മുല്ലപ്പള്ളി ഗ്രൂപ്പ് വരുന്നുവെന്ന് ചെന്നിത്തലയ്ക്കും ചാണ്ടിക്കും ഭയം

കെപിസിസിയില്‍ മുല്ലപ്പള്ളി ഗ്രൂപ്പുണ്ടാകുന്നുവെന്ന ഭയം ചെന്നിത്തലയ്ക്കും ഉമ്മന്‍ ചാണ്ടിക്കുമുണ്ട്. ജനറല്‍ സെക്രട്ടറിയായ അനില്‍ കുമാര്‍ മുല്ലപ്പള്ളിയുടെ വിശ്വസ്തനാണ്. മണക്കാട് സുരേഷിനെ പോലുള്ളവര്‍ക്കും വ്യക്തമായ ഗ്രൂപ്പില്ല. ഇവരെല്ലാം ചേര്‍ന്ന് മുല്ലപ്പള്ളിക്ക് വേണ്ടി പുതിയ ഗ്രൂപ്പുണ്ടാക്കുമെന്നതാണ് ഭയം. ഈ സാഹചര്യത്തിലാണ് സെക്രട്ടറി പദവിയിലും മറ്റും ഗ്രൂപ്പ് സമവാക്യങ്ങള്‍ കൂടിയേ തീരുവെന്ന് ഗ്രൂപ്പ് മാനേജര്‍മാര്‍ നിര്‍ബന്ധം പിടിക്കുന്നത്. വീതം വയ്പ്പ് രാഷ്ട്രീയം തകര്‍ന്നാല്‍ മുല്ലപ്പള്ളി ഗ്രൂപ്പ് കരുത്താകുമെന്നും ഭയക്കുന്നു.

മുഖ്യമന്ത്രി കസേരയാണ് മുല്ലപ്പള്ളി ലക്ഷ്യമിടുന്നതെന്നും ഇഷ്ടക്കാരെ സെക്രട്ടറിമാരാക്കാന്‍ ചരടു വലിക്കുന്നുവെന്നും ആരോപണം ശക്തമാണ്. വി എം സുധീരന്റെ പിന്തുണയും മുല്ലപ്പള്ളിക്ക് കിട്ടുമെന്നും വിലയിരുത്തുന്നു. അതുകൊണ്ട് എല്ലാ തീരുമാനങ്ങളിലും ഗ്രൂപ്പ് ശക്തി ഉണ്ടാകണമെന്നാണ് ആവശ്യം. ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഈ നീക്കങ്ങളില്‍ ഒറ്റക്കെട്ടാണ്. അതുകൊണ്ട് തന്നെ വെല്ലുവിളിയോടെ ഇതിനെ എതിര്‍ക്കാന്‍ മുല്ലപ്പള്ളിക്ക് കഴിയുന്നുമില്ല. എല്ലാ സമവായത്തിലൂടെ മാത്രമേ കൊണ്ടു പോകാന്‍ കഴിയൂ. കേന്ദ്രത്തിലെ അധികാര നഷ്ടത്തോടെ ഹൈക്കമാണ്ടിന്റെ കരുത്തും ചോര്‍ന്നു. അതിനാല്‍ കേരളത്തിലെ കാര്യങ്ങളില്‍ വലിയ ഇടപെടലിന് അവരും തയ്യാറല്ല.

സെക്രട്ടറിമാരുടെ അടക്കം തീരുമാനം കേരളത്തില്‍ എടുക്കണമെന്നതാണ് നിര്‍ദ്ദേശം. ഇതോടെയാണ് സ്ഥാനങ്ങള്‍ പിടിച്ചെടുക്കാന്‍ ഗ്രൂപ്പുകള്‍ കളി തുടങ്ങിയത്. കെപിസിസിയിലെ പ്രത്യേക സമുദായത്തിലുള്ളവരെ ഒരുമിപ്പിച്ച് മുല്ലപ്പള്ളി പുതിയ ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ഇതിനിടെയാണ് ഉയരുന്നത്. കോണ്‍ഗ്രസിലെ യുവ തുര്‍ക്കികള്‍ 'വി' ഗ്രൂപ്പുണ്ടാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഇതും എത്തുന്നത്. ഇതോടെയാണ് ഗ്രൂപ്പുകള്‍ക്ക് മാത്രമായി സ്ഥാനങ്ങള്‍ വീതിച്ചെടുക്കാന്‍ എയും ഐയും കളികളുമായി എത്തിയതും.

തരൂരിന് വിമര്‍ശനം

സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചതിന് ശശിതരൂര്‍ എംപി, പി ജെ കുര്യന്‍ തുടങ്ങിയവര്‍ക്കെതിരെ കെപിസിസി രാഷ്ട്രീയ കാര്യസമിതിയില്‍ രൂക്ഷ വിമര്‍ശം. സര്‍ക്കാര്‍ നടപടികളെ പുകഴ്ത്തി ലേഖനമെഴുതുകയും കൈയടി നേടാന്‍ ശ്രമിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രീയം മറക്കുകയാണെന്ന് പി സി വിഷ്ണുനാഥും ഷാനിമോള്‍ ഉസ്മാനും പരിഹസിച്ചു.

പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആക്ഷേപങ്ങള്‍ ചൊരിയുമ്പോഴാണ് മറ്റ് ചിലര്‍ സര്‍ക്കാരിനെ പുകഴ്ത്തി ഗുഡ് സര്‍ട്ടിഫിക്കറ്റ് നേടാന്‍ ശ്രമിക്കുന്നതെന്നായിരുന്നു വിമര്‍ശനം. സ്പ്രിങ്ക്‌ളര്‍ വിഷയമേറ്റെടുത്ത് ശക്തമായി മുന്നോട്ട് പോകണമായിരുന്നു. പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മൂന്ന് നേതാക്കള്‍ മാത്രം കൂടിയാലോചിച്ച് തീരുമാനമെടുക്കാതെ എല്ലാവരുമായും കൂടിയാലോചിക്കണമെന്ന് വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

കെപിസിസിക്ക് ജംബോ പട്ടിക വേണ്ടെന്ന് പി ജെ കുര്യനും കെ മുരളീധരനും പറഞ്ഞു. തൃശൂര്‍, കോഴിക്കോട് ഡിസിസികള്‍ക്ക് അടിയന്തരമായി പൂര്‍ണസമയ പ്രസിഡന്റുമാരെ വേണം. കേരള കോണ്‍ഗ്രസിലെ തര്‍ക്കം എത്രയും വേഗം പരിഹരിച്ചില്ലെങ്കില്‍ ദോഷമാകുമെന്നും കെപിസിസി വിലയിരുത്തി. എന്നാല്‍ ഇതിലൊന്നും തീരുമാനം എടുക്കാന്‍ കെപിസിസിക്ക് കഴിയുന്നുമില്ല. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category