1 GBP = 99.40INR                       

BREAKING NEWS

ജന്മദിനം ഫണ്ട് സമാഹരണത്തിനായി മാറ്റിവച്ച് ബോള്‍ട്ടണിലെ ഷൈനു; ഏജന്റുമാരുടെ കെണിയി ല്‍ വീണവര്‍ക്ക് സഹായവുമായി 'കോവിഡ് സപ്പോര്‍ട്ട് അപ്പീല്‍' 4000 പൗണ്ട് കടന്നു

Britishmalayali
kz´wteJI³

കൊറോണയുടെ വറുതിയില്‍പെട്ടുഴലുന്നവരെ എങ്ങനെ ഈ അവസരത്തില്‍ സഹായിക്കാമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ഈ മാസം 22ന് തന്റെ ജന്മദിനം കൂടിയാണെന്നുള്ള കാര്യം ബോള്‍ട്ടണിലെ ഷൈനു ക്ലെയര്‍ മാത്യൂസ് ചിന്തിച്ചത്. സ്വന്തമായി ഒരു ഫണ്ട് റൈസിംഗ് പ്ലാറ്റ് ഫോം രൂപീകരിച്ചു ഫണ്ട് ശേഖരിച്ച് ജന്മദിനം മറ്റുള്ളവര്‍ക്ക് കൂടി പ്രയോജനപ്പെടുന്ന ഒരവസരമാക്കുവാനുള്ള ആശയം അങ്ങനെയാണ് ഉദിച്ചത്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ അഡൈ്വസറി കമ്മറ്റി അംഗം കൂടിയായ, സ്വന്തമായി നഴ്‌സിംഗ് ഹോം നടത്തുന്ന ഷൈനു ബ്രിട്ടനിലെ ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചുരുക്കം ചില വ്യക്തികളില്‍ ഒരാള്‍ കൂടിയാണ്.

യുകെയില്‍ ദുരിതം അനുഭവിക്കുന്ന വിദ്യാര്‍ത്ഥികളടക്കമുള്ളവരുടെ കാര്യത്തില്‍ കേരളത്തിലെ രാഷ്ട്രീയ ഭരണ നേതൃത്വങ്ങളെ ബന്ധപ്പെട്ടുകൊണ്ട് ഇടപെടുന്നതില്‍ ഷൈനു വളരെ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഭക്ഷണത്തിനും മറ്റാവശ്യങ്ങള്‍ക്കുമായി ബുദ്ധിമുട്ടുന്നവര്‍ക്ക് അത് എത്തിച്ചു കൊടുക്കുന്നതിലുപരി ഏകദേശം പന്ത്രണ്ടോളം മലയാളികള്‍ക്ക് തന്റെ നഴ്‌സിംഗ് ഹോമില്‍ താമസ സൗകര്യവും ഒരുക്കി അവര്‍ക്ക് ജോലി നല്‍കുകയും ചെയ്തു. ബ്രിട്ടനിലെ പല നഴ്‌സിംഗ് ഹോമുകളിലും കോവിഡ് പിടിപെട്ടപ്പോള്‍ ഷൈനു നടത്തുന്ന ഹോമില്‍ ഈയൊരു നടപടി മൂലം കൊറോണയുടെ ആക്രമണം ഉണ്ടായില്ല.

കേരളത്തിലെ നിര്‍ധനരായ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ സഹായിക്കുവാന്‍ 2017ല്‍ ബ്രിട്ടിഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സ്‌കൈ ഡൈവിങ്ങില്‍ ഏറ്റവും കൂടുതല്‍ തുക ശേഖരിച്ചതിന് പുറമേ 2018ല്‍ നടന്ന ത്രീപീക് ചലഞ്ചിലും പങ്കെടുത്ത് ആദിവാസികള്‍ അടക്കമുള്ള ജനസമൂഹത്തിന് കൈത്താങ്ങാവുകയും ചെയ്തിരുന്നു. ചാരിറ്റി ഫൗണ്ടേഷന്റെ മുന്‍ ട്രഷറര്‍ കൂടിയായിരുന്ന ഷൈനു കേരളത്തിലും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ജന്മദിനത്തിന്റെ ഭാഗമായി രൂപീകരിച്ചിരിക്കുന്ന ലിങ്കിലൂടെ ലഭിക്കുന്ന തുക ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ കോവിഡ് സപ്പോര്‍ട്ട് അപ്പീലിലേയ്ക്കായിരിക്കും പോകുന്നത്.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ തുടങ്ങിയ കോവിഡ് സപ്പോര്‍ട്ട് അപ്പീലിന് ഇപ്പോള്‍ 4,329.75 വരെ ലഭിച്ചിട്ടുണ്ട്. വിര്‍ജിന്‍മണി വഴി 3729.75 പൗണ്ട് ലഭിച്ചപ്പോള്‍ ബാങ്ക് വഴി നേരിട്ട് 600 പൗണ്ടും ലഭിച്ചു. കുട്ടികളടക്കമുള്ള കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമുള്‍പ്പെടെ 10 പേര്‍ക്ക് 1340 പൗണ്ട് ഇതുവരെ വിതരണം ചെയ്യുകയും ചെയ്തു.
കഴിഞ്ഞ ദിവസം വിതരണം ചെയ്ത 250 പൗണ്ട് ലഭിച്ചത് ലണ്ടനിലെ ഈസ്റ്റ് ഹാമില്‍ റിക്രൂട്ടിംഗ് ഏജന്റുമാരുടെ തട്ടിപ്പിനിരയായ തൃപ്പൂണിത്തുറ സ്വദേശിക്കാണ്. ലക്ഷങ്ങള്‍ ഏജന്‍സി ഫീസ് നല്‍കി ലണ്ടനിലെത്തിയ ഈ ഹതഭാഗ്യന് പറഞ്ഞു ധരിപ്പിച്ച ജോലി ലഭിച്ചില്ലെന്ന് മാത്രമല്ല കൊറോണയുടെ സാഹചര്യത്തില്‍ വളരെ കയ്‌പേറിയ അനുഭവങ്ങളാണ് കഴിഞ്ഞ കുറെ മാസങ്ങളായി നേരിട്ടത്. എങ്ങനെയെങ്കിലും തിരിയെ നാട്ടിലേയ്ക്ക് പോകുവാനുള്ള സൗകര്യം ഒരുക്കിത്തരണമെന്ന അഭ്യര്‍ത്ഥനയുമായാണ് ചാരിറ്റിയുടെ ഹെല്‍പ് ലൈനിലേക്ക് ഇദ്ദേഹം വിളിച്ചത്. സമാഹരിക്കുന്ന തുക എല്ലാവരിലൂമെത്തിക്കുന്നതിനും ഭക്ഷണം, ബേബിഫുഡ് തുടങ്ങിയ അത്യാവശ്യ സാധനങ്ങള്‍ക്കും പ്രാഥമിക പരിഗണനയോടെ കുറച്ച് പൈസ വീതം നല്‍കി കൂടുതല്‍ പേരിലേക്ക് സഹായം എത്തിക്കുക എന്നതാണ് ചാരിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റിമാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ വ്യക്തിയുടെ കേസ് സഹാനുഭൂതിയോടെ പരിഗണിച്ച് 250 പൗണ്ട് നല്‍കുവാന്‍ തുടര്‍ന്ന് ട്രസ്റ്റ് തീരുമാനിക്കുകയും അപ്രകാരം അദ്ദേഹത്തെ സഹായിക്കുകയുമായിരുന്നു.

02086387457/03300010641 എന്നിവയാണ് ഹെല്‍പ് ലൈന്‍ നമ്പരുകള്‍. കൂടാതെ [email protected] എന്ന ഇമെയിലിലും ബന്ധപ്പെടാവുന്നതാണ്. ഗവണ്‍മെന്റിന്റെ ലോക്ഡൗണ്‍ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. 

വിര്‍ജിന്‍ മണി അപ്പീല്‍ വഴിയും അതിനു സാധിക്കാത്തവര്‍ക്ക് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴിയും സഹായം നല്‍കാം. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നവര്‍ ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാന്‍ മറക്കരുതെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. വിര്‍ജിന്‍ മണി നിങ്ങള്‍ ഒരു പൗണ്ട് സംഭാവന നല്‍കിയാല്‍ 25 പെന്‍സ് എച്ച്എംആര്‍സി ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണം ഇതിനോടകം നികുതി അടച്ചതുകൊണ്ടാണ് എച്ച്എംആര്‍സി ഗിഫ്റ്റ് എയ്ഡ് ആയി ആ നികുതി തിരിച്ച് നല്‍കുന്നത്. ഇങ്ങനെ ഓരോരുത്തരും സഹായം നല്‍കുന്ന ചെറിയ തുക പിന്നീട് ഒരു നല്ല തുകയായി മാറുകയും അതുകൂടി അര്‍ഹരായവര്‍ക്ക് നല്‍കുവാനും സാധിക്കും. നിങ്ങള്‍ ആദ്യമായാണ് വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം മാത്രം പണം ഇടുക.
ചാരിറ്റി ഫൗണ്ടേഷനിലേയ്ക്ക് പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Covid Support Appeal
IBAN Number: GB70MIDL40470872314320

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category