1 GBP = 93.20 INR                       

BREAKING NEWS

യുകെ മലയാളികളില്‍ വില്ലനാകുന്നത് വൈറല്‍ ലോഡെന്നു സൂചന; ഓരോ മരണത്തിന്റെയും കാരണം തേടുമ്പോള്‍ ജോലി സ്ഥലവും സാമൂഹ്യ സമ്പര്‍ക്കവും കോവിഡ് മരണത്തില്‍ നിര്‍ണായക റോള്‍ ഏറ്റെടുക്കുന്നു; കോവിഡിനെ നിസാരമായി കാണരുതെന്ന് ഓര്‍മ്മിപ്പിച്ചു കടന്നു പോകുന്നത് യുകെ മലയാളികളുടെ പ്രിയപ്പെട്ടവര്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഇതുവരെ 14 കോവിഡ് മരണങ്ങള്‍ യുകെ മലയാളികള്‍ കണ്ടു കഴിഞ്ഞു. ഇതില്‍ പ്രായാധിക്യം കൊണ്ട് മരിച്ചവര്‍ വെറും നാലുപേര്‍ മാത്രം. കാരണം ലളിതം, യുകെ മലയാളികള്‍ പ്രായാധിക്യം മൂലമുള്ള വിഭാഗമായി ഇനിയും മാറിയിട്ടില്ല. അവശേഷിക്കുന്ന പത്തു പേരില്‍ ഒരാള്‍ കൂടി പ്രായാധിക്യ കണക്കില്‍ പെടുത്താമെങ്കിലും ആ വ്യക്തി രോഗം പിടിപെടും വരെ ജോലി ചെയ്തിരുന്ന സാഹചര്യത്തിലൂടെയാണ് കഴിഞ്ഞു പോയിരുന്നത്. അവശേഷിക്കുന്ന ഒന്‍പതു പേരില്‍ ഭൂരിഭാഗവും പ്രമേഹം ഉള്‍പ്പെടെയുള്ള മറ്റു രോഗങ്ങളുടെ അവശത അലട്ടിയിരുന്നവര്‍ കൂടിയാണ്. രോഗം സംബന്ധിച്ച സ്വകാര്യത കാത്തു സൂക്ഷിക്കാന്‍ ഏവരും ആഗ്രഹിക്കും എന്ന വാസ്തവം നിലനില്‍ക്കെ യുകെ മലയാളികളില്‍ കോവിഡ് മരണത്തില്‍ തികഞ്ഞ ആരോഗ്യത്തോടെ കഴിഞ്ഞവര്‍ മൂന്നു പേരാണ് ഉണ്ടായിരുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം.

ഇതില്‍ തന്നെ ചുരുങ്ങിയത് രണ്ടോ മൂന്നോ പേരുടെ എങ്കിലും ജീവനുകള്‍ അല്‍പം അശ്രദ്ധയിലും അനാസ്ഥയിലും രക്ഷിക്കാന്‍ സാധിക്കാതെ പോയി എന്ന പാപഭാരവും എന്‍എച്ച്എസിനെ തേടി എത്തുകയാണ്. കോവിഡ് രോഗികള്‍ക്കൊപ്പം ജോലി ചെയ്യേണ്ടി വന്ന സാഹചര്യത്തില്‍ രോഗം പിടിപെട്ടിട്ടും വേണ്ട ശ്രദ്ധ ലഭിക്കാതെ പോയവരാണ് ഈ രണ്ടോ മൂന്നോ പേര്‍. ഓരോ മരണവും പ്രത്യേകമായ വിലയിരുത്തലിന് വിധേയമാക്കുമ്പോള്‍ ജോലി ചെയ്തിരുന്ന പത്തു പേരില്‍ ഭൂരിഭാഗവും ചെയ്തിരുന്ന ''വൈറല്‍ ലോഡ്'' എന്നറിയപ്പെടുന്ന സാഹചര്യത്തില്‍ ജോലി ചെയ്യാന്‍ നിര്ബന്ധിതര്‍ ആയവരും വിധിക്കപ്പെട്ടവരും ആയിരുന്നു. 

ഇതോടെ യുകെ മലയാളികളുടെ കാര്യത്തില്‍ എങ്കിലും വൈറല്‍ ലോഡിന് നിര്‍ണായക പ്രാധാന്യം കൈവരുകയാണ്. ഇക്കാര്യം മാര്‍ച്ച മാസം അവസാനം തന്നെ ബ്രിട്ടീഷ് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നതുമാണ്. ഓരോ വ്യക്തിയും ഇടപെടുന്ന അന്തരീക്ഷത്തില്‍ ഉണ്ടാകുന്ന കോവിഡ് വൈറസ് സാന്നിധ്യമാണ് വൈറല്‍ ലോഡ് എന്നറിയപ്പെടുന്നത്. നിലവില്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന പല മലയാളികളും വൈറല്‍ ലോഡ് കൂടിയ സാഹചര്യത്തില്‍ നിന്നും രോഗവാഹകരായാണ് ആശുപത്രിയില്‍ പ്രവശിപ്പിക്കപ്പെട്ടത്. കടുത്ത രോഗബാധയുണ്ടായി അനേകം ആഴ്ചകള്‍ വെന്റിലേറ്ററില്‍ കഴിഞ്ഞു ഒടുവില്‍ രോഗമുക്തി തേടിയവര്‍ വെളിപ്പെടുത്തുന്നതും വൈറല്‍ ലോഡ് ഉണ്ടായിരുന്ന സാഹചര്യത്തില്‍ ജോലി ചെയ്യേണ്ടി വന്നതിനെ കുറിച്ച് തന്നെയാണ്. ഇതോടെ വൈറല്‍ ലോഡാണ് കോവിഡ് മരണങ്ങളില്‍ വലിയ പങ്കു വഹിക്കുന്നതെന്നു ചുരുങ്ങിയ പക്ഷം യുകെ മലയാളികളുടെ കോവിഡ് അനുഭവം തെളിയിക്കുകയാണ്. 

പ്രധാനമായും ആശുപത്രി ഐടിയു, എ ആന്‍ഡ് ഇ, കോവിഡ് ഐസലേഷന്‍ യൂണിറ്റുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍, അനേകം രോഗികള്‍ ഉള്ള കെയര്‍ ഹോം ജീവനക്കാര്‍, അനേകം ആളുകളെ കൈകാര്യം ചെയ്യേണ്ടി വരുന്ന ബസ്, ടാക്‌സി ഡ്രൈവര്‍മാര്‍, പെട്രോള്‍ പമ്പു ജീവനക്കാര്‍, കടകളിലും മറ്റും ജോലി ചെയുന്ന റീറ്റെയ്ല്‍ രംഗത്തെ ജീവനക്കാര്‍, ലണ്ടന്‍ ട്യൂബ് ട്രെയിനിലെ യാത്രക്കാര്‍, പൊതുഗതാഗതം ഉപയോഗിക്കുന്ന യാത്രക്കാര്‍ എന്നിവരൊക്കെ വൈറല്‍ ലോഡ് കൂടിയ സാഹചര്യങ്ങളിലാണ് കോവിഡിന് വിധേയരായി മാറുന്നത്. ഇത്തരക്കാര്‍ക്ക് കോവിഡ് രോഗബാധ ഉണ്ടായാല്‍ അതുണ്ടാക്കുന്ന പ്രത്യാഘാതം മറ്റുള്ളവരെക്കാള്‍ കൂടുതല്‍ തീവ്രമായിരിക്കും എന്ന നിഗമനമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. യുകെയില്‍ ആകെ മരണങ്ങളില്‍ ജോലി ചെയ്തിരുന്നവരെ കുറിച്ചുള്ള പഠനവും സമാനമായ കണ്ടെത്തലാണ് പങ്കു വയ്ക്കുന്നത്. 

കോവിഡ് ഒരു ദയയും ഇല്ലാതെ കടന്നാക്രമണം നടത്തിയ ലണ്ടനിലെ ആശുപത്രികളില്‍ കോവിഡ് രോഗികളെ കിടത്തിയിരുന്ന എമര്‍ജന്‍സി യൂണിറ്റുകളില്‍ എല്ലാം വൈറല്‍ ലോഡ് പരിധിയിലും ഏറെ ഉയര്‍ന്നത് ആയിരുന്നു എന്ന് മലയാളി ജീവനക്കാര്‍ തന്നെ വെളിപ്പെടുത്തുന്നു. ജീവനക്കാരില്‍ പലരും രോഗബാധിതര്‍ ആയതോടെ മൈക്രോ ബയോളജിസ്റ്റുകളും മറ്റും ചേര്‍ന്ന് നടത്തിയ അന്തരീക്ഷ സാമ്പിള്‍ പഠനത്തില്‍ കോവിഡ് സാന്നിധ്യം ശക്തമായിരുന്നു. ഇതോടെ ഇത്തരം സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് എന്‍എച്ച്എസ് പരിപൂര്‍ണ സുരക്ഷാ ഉറപ്പാക്കുന്ന പിപിഇ കിറ്റുകള്‍ നിര്‍ബന്ധമാക്കിയിട്ടണ്ട്. ഇത് സൂചിപ്പിക്കുന്ന ഇ മെയില്‍ മുന്നറിയിപ്പുകള്‍ എല്ലാ ജീവനക്കാര്‍ക്കും നല്‍കിയിട്ടുണ്ട്. കൂടുതല്‍ സമയം ഈ സാഹചര്യത്തില്‍ കഴിയുന്നത് ഒഴിവാക്കാന്‍ ഷിഫ്റ്റ് സമയ ക്രമീകരണം അടക്കമുള്ള കാര്യങ്ങള്‍ നടപ്പാക്കണമെന്നാണ് ജീവനക്കര്‍ ആവശ്യപ്പെടുന്നത്. 

ഇതോടെ കടുത്ത സാമൂഹ്യ അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യം ഒരിക്കല്‍ കൂടി ബോധ്യപ്പെടുകയാണ്. നിസാരമായി കോവിഡിനെ കാണരുത് എന്നാണ് ഓരോ കോവിഡ് മരണവും ഓര്‍മ്മിപ്പിക്കുന്നത്. അതിനാല്‍ തന്നെ ബ്രിട്ടീഷ് സര്‍ക്കാര്‍ വീട്ടില്‍ ഇരുന്നു ജോലി ചെയ്യാന്‍ സാധിക്കുന്നവര്‍ അത് തുടരണമെന്ന കാര്യം പ്രോത്സാഹിപ്പിക്കുകയാണ്. അല്ലാത്തവര്‍ ലോക് ഡൗണ്‍ നിയന്ത്രണം ഇളവ് ചെയ്യുമ്പോള്‍ കഴിവതും പൊതു ഗതാഗതം ഉപയോഗിക്കരുതെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു. കാല്‍നടയായോ സൈക്കിള്‍ ഉപയോഗിച്ചോ മാത്രമായിരിക്കണം ജോലിക്കു പോകേണ്ടതെന്നു സര്‍ക്കാര്‍ ഓര്‍മ്മിപ്പിക്കുന്നത് വൈറല്‍ ലോഡിനെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ ശക്തമായതോടെയാണ്.

കടകളിലും മറ്റും ഷോപ്പിംഗ് അത്യാവശ്യ സാഹചര്യങ്ങളില്‍ മതിയെന്ന് പറയുന്നതും ഇതുകൊണ്ടു തന്നെയാണ്. സുഹൃത്തുക്കളെയും മറ്റും സന്ദര്‍ശിക്കാന്‍ വെമ്പി നില്‍ക്കുന്ന മലയാളികള്‍ പലരും ഓര്‍ത്തിരിക്കേണ്ടത് കോവിഡ് തുടച്ചു മാറ്റപ്പെടും വരെ പാലിക്കേണ്ട സാമൂഹ്യ അകലത്തെ കുറിച്ച് കൂടിയാണ്. എത്രയും സമൂഹത്തില്‍ നിന്നും ഒറ്റപ്പെടാമോ അത്രയും രോഗസാധ്യതയില്‍ നിന്നുമുള്ള അകല്‍ച്ച കൂടിയാണ് വൈറല്‍ ലോഡ് ഓരോ വ്യക്തിയേയും ഓര്‍മ്മിപ്പിക്കുന്നത്. സാമൂഹ്യ ജീവിതത്തില്‍ ഏറെ സന്തുഷ്ടരായ മലയാളികള്‍ക്ക് ഇതത്ര വേഗത്തില്‍ വഴങ്ങാത്ത കാര്യം അല്ലെന്നതാണ് സത്യം. എന്നാല്‍ വീഴ്ച വരുത്തിയാല്‍ കാത്തിരിക്കുന്നത് കോവിഡിന്റെ പ്രഹര ശേഷി കൂടിയ ആക്രമണം ആയിരിക്കും എന്നത് ഇപ്പോള്‍ കൂടുതല്‍ വ്യക്തമായി ഓര്‍മ്മിക്കപ്പെടുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category