1 GBP =93.80 INR                       

BREAKING NEWS

മൂന്നു വിഭാഗങ്ങളിലായി സിംഗിള്‍ സിനിമാറ്റിക് മത്സരം; സമീക്ഷാ സര്‍ഗ്ഗവേദിയുടെ ജനപ്രിയ ഇന മത്സരത്തിലേക്ക് നിങ്ങളുടെ വീഡിയോകള്‍ ജൂണ്‍ ഏഴു വരെ അയക്കാം

Britishmalayali
ബിജു ഗോപിനാഥ്

ലോക്ക് ഡൗണില്‍ യുകെയിലെ കൊച്ചു പ്രതിഭകള്‍ സര്‍ഗശേഷി പരിപോഷിപ്പിക്കുവാനും പ്രകടിപ്പിക്കുവാനും കഴിയാതെ ബന്ധനസ്ഥരാണ്. അവരുടെ അടുത്തേയ്ക്കു സമ്മാനങ്ങളുമായി എത്തുകയാണ് സമീക്ഷ സര്‍ഗ്ഗവേദി. അടുത്ത മത്സരയിനം ജനപ്രിയ സിംഗിള്‍ സിനിമാറ്റിക നൃത്തം ആണ്. മെയ് 11 മുതല്‍ ജൂണ്‍ ഏഴു വരെയാണ് മത്സരങ്ങള്‍. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍.


സബ് ജൂനിയര്‍ -  Year 2 വരെ പഠിക്കുന്നവര്‍
ജൂനിയര്‍  -  Year 3 മുതല്‍ year 6 വരെ പഠിക്കുന്നവര്‍
സീനിയര്‍ -  Year 7 മുതല്‍ 2020 സെപ്തംബര്‍ 1ന് 18 വയസ് തികയാത്തവര്‍ വരെ

മൂന്നു വിഭാഗങ്ങളിലും ഒന്നാമത് എത്തുന്നവര്‍ക്ക് സ്വര്‍ണ്ണ നാണയങ്ങള്‍ സമീക്ഷ ദേശീയ സമ്മേളനത്തില്‍ വച്ച് വിശിഷ്ടാതിഥികള്‍ വിതരണം ചെയ്യുന്നതാണ്. ഡാന്‍സിന്റെ വീഡിയോ ജൂണ്‍ ഏഴിന് മുന്‍പ് [email protected] എന്ന ഇമെയില്‍  അഡ്രസ്സില്‍ അറ്റാച്ച്‌മെന്റായി അയക്കുകയോ താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പരിലേക്ക് whatsapp ആയോ അയക്കുക. അയക്കുമ്പോള്‍ താഴെ കൊടുത്തിട്ടുള്ള വിവരങ്ങള്‍ നിര്‍ബന്ധമായും രേഖപ്പെടുത്തണം.

Participants Name  :
School Year in 2019-20    :
ഗ്രൂപ്പ് (Sub Juniors / Juniors / Seniors ) :
Date of Birth ( Seniors only) :
Parents Name :
Parents email address :
Parents consent for participation ( Yes or No) :

നിബന്ധനകള്‍:
ഡാന്‍സ് വീഡിയോകള്‍ക്ക് മൂന്നു മുതല്‍ അഞ്ചു മിനിട്ടു വരെ ദൈര്‍ഘ്യം ആവാം.  
ഒരാള്‍ ഒരു എന്‍ട്രി മാത്രമെ അയക്കുവാന്‍ പാടുള്ളൂ.
വീഡിയോകള്‍ മെയ് 11ന് മുന്‍പ് റിക്കോര്‍ഡ് ചെയ്തതാവാന്‍ പാടില്ല.

മൂന്നു വിഭാഗങ്ങളില്‍ നിന്നും പത്ത് വീതം നൃത്തങ്ങള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് മൂല്യനിര്‍ണ്ണയത്തിനയക്കും. മൂല്യനിര്‍ണ്ണയത്തിന് ശേഷം തിരഞ്ഞെടുക്കപ്പെടുന്ന വീഡിയോകള്‍ സമീക്ഷയുടെ ഫേസ് ബുക്കിലൂടെ വോട്ടിങ്ങിനായി പ്രസിദ്ധീകരിക്കുന്നതാണ്. 90% മാര്‍ക്ക് വിധികര്‍ത്താക്കളും 10% വോട്ടിംഗിനും ആയിരിക്കും. സമീക്ഷ സര്‍ഗവേദിയുടെ ഏപ്രില്‍ 26ന് അവസാനിച്ച ചിത്രരചനാ മത്സര ചിത്രങ്ങള്‍ വിധികര്‍ത്താക്കളുടെ പരിശോധനക്ക് ശേഷം വോട്ടിംഗിനായി സമീക്ഷ യുകെയുടെ ഫേസ് ബുക്കില്‍ ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
+44 7828 659608, +44 7449 145145, +44 7882 791150, +44 7984 744233

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category