1 GBP = 93.50 INR                       

BREAKING NEWS

മുന്‍നിര പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒരു സമര്‍പ്പണം; അയര്‍ലന്‍ഡ് മലയാളിയുടെ ദി ഫ്രണ്ട്‌ലൈന്‍' ഹ്രസ്വചിത്രം കാണാം

Britishmalayali
kz´wteJI³

ഡബ്ലിന്‍: അയര്‍ലന്‍ഡ് മലയാളി സലിന്‍ ശ്രീനിവാസിന്റെ തിരക്കഥയില്‍ ഡാലസ് ഭരതകല തീയറ്റേഴ്‌സ് നിര്‍മ്മിച്ച് ഹരിദാസ് തങ്കപ്പന്‍ സംവിധാനം നിര്‍വഹിച്ച ഹ്രസ്വചിത്രം 'ദി ഫ്രണ്ട്‌ലൈന്‍' മെയ് 12 നഴ്സസ് ദിനത്തില്‍ ലോകമെമ്പാടും കോവിഡ് പ്രതിരോധ യജ്ഞത്തില്‍ മുന്‍നിരപോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സമര്‍പിച്ചുകൊണ്ട് വെബ് റിലീസ് ചെയ്തു. 

ഡബ്ലിന്‍ തപസ്യ ഡ്രാമ തീയറ്റേഴ്സിന്റെ പ്രശസ്ത നാടകം 'ലോസ്റ്റ് വില്ല'യുടെ രചയിതാവ് കൂടിയായ സലിന്‍ ശ്രീനിവാസ് കഥയും തിരക്കഥയും നിര്‍വഹിച്ച 'ദി  ഫ്രണ്ട്‌ലൈന്‍' അമേരിക്കയിലെ ഡാലസില്‍ കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് അഭിനേതാക്കള്‍ പൂര്‍ണ്ണമായും സ്വന്തം വീടുകളില്‍ തന്നെ ചിത്രീകരിച്ചതാണ്. ഈ പരീക്ഷണ ഹ്രസ്വചിത്രത്തിന്റെ കലാസംവിധാനം അനശ്വര്‍ മാമ്പിള്ളി, എഡിറ്റിങ് ജയ് മോഹന്‍, സംഗീതം അശ്വിന്‍ രാമചന്ദ്രന്‍. ബിന്ദു ടിജി ഗാനരചനയും ഗാന വിവര്‍ത്തനം ആമി ലക്ഷ്മിയും ആലാപനം ആശ്വിന്‍ രാമചന്ദ്രനും ദീപ ജെയ്‌സണും നിര്‍വ്വഹിച്ചു. ചാര്‍ളി അങ്ങാടിച്ചേരില്‍, ഉമ ഹരിദാസ് എന്നിവര്‍ തിരക്കഥാ സഹായികള്‍ ആയി പ്രവര്‍ത്തിച്ചു. 

ഡാലസിലെ അറിയപ്പെടുന്ന സ്വഭാവനടനപ്രതിഭകളായ മീന നിബു, ചാര്‍ളി അങ്ങാടിചേരില്‍ എന്നിവര്‍ക്കൊപ്പം ലീലാമ്മ ഫ്രാന്‍സിസ്, ഐറിന്‍ കല്ലൂര്‍, ഉമാ ഹരിദാസ്, രോഹിത് മേനോന്‍, അനശ്വര്‍ മാമ്പള്ളി, ഹരിദാസ് തങ്കപ്പന്‍, സലിന്‍ ശ്രീനിവാസ് എന്നിവര്‍ ചേര്‍ന്ന് അഭിനയിച്ചിരിക്കുന്ന ഈ പരീക്ഷണ ചിത്രം മൊബൈല്‍ ക്യാമറകളിലാണ് പകര്‍ത്തിയിരിക്കുന്നത്. ജയ്‌സന്‍ ആലപ്പാട്ട്, റയന്‍ നിബു, ഏഞ്ചല്‍ ജ്യോതി, ആഷ്ലി കല്ലൂര്‍, സുനിത ഹരിദാസ്, ഹര്‍ഷാ ഹരിദാസ്, ചാര്‍ളി അങ്ങാടിചേരില്‍, തേജസ്വി സാഗര്‍, അനന്യ റോസ് ദീപന്‍ എന്നിവരാണ് ഛായാഗ്രാഹകര്‍.

പ്രശസ്ത സിനിമാ ടെലി ഫിലിം നടനായ മണികണ്ഠന്‍ പട്ടാമ്പിയുടെ ചിന്തോദ്ദീപകമായ വീഡിയോ സന്ദേശത്തോടൊപ്പം എത്തിന്ന 'ദി ഫ്രണ്ട്‌ലൈന്‍' ഹ്രസ്വ ചിത്രത്തിന്റെ യുട്യൂബ് പ്രദര്‍ശനോദ്ഘാടനം ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെയും ക്ഷണിക്കപ്പെട്ട വ്യക്തികളുടെയും ടെലി കോണ്‍ഫറന്‍സില്‍ നൈന (നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യന്‍ നഴ്സസ് ഓഫ് അമേരിക്കയുടെ) പ്രസിഡന്റ് ഡോ: ആഗ്‌നസ് തേറാഡി നിര്‍വ്വഹിച്ചു. ആതുരസേവകരെ ആദരിക്കുവാന്‍ ഉല്‍ബോധിപ്പിക്കുന്ന ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ ആഗ്‌നസ് അനുമോദിച്ചു.

2020 ലെ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര നഴ്‌സസ് ദിനത്തില്‍ ഈ ഹ്രസ്വചിത്രം അവതരിപ്പിക്കപെട്ടതു തികച്ചും അവസരോചിതമായി.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category