1 GBP = 98.80INR                       

BREAKING NEWS

ബെംഗളൂരുവില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; ബെന്നാര്‍ഘട്ട സര്‍ക്കിളിലെ കടയ്ക്കു മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് നൂറനാട് പണയില്‍ കേശവനിവാസില്‍ എസ്. ബിനുവിനെ

Britishmalayali
kz´wteJI³

ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. നൂറനാട് പണയില്‍ കേശവനിവാസില്‍ ശിവദാസിന്റെ മകന്‍ എസ്. ബിനു (39) വിന്റെ മൃതദേഹമാണ് ബെന്നാര്‍ഘട്ട സര്‍ക്കിളിലെ കടയ്ക്കുമുന്നില്‍ നിന്നും മരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തില്‍നിന്ന് വോട്ടേഴ്സ് കാര്‍ഡ് ലഭിച്ചതിനെത്തുടര്‍ന്ന് അധികൃതര്‍ കര്‍ണാടക പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. നാട്ടില്‍നിന്ന് ബന്ധുക്കള്‍ എത്തിയതിനു ശേഷം മൃതദേഹപരിശോധന നടത്തും. എങ്ങനെയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാവൂ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category