1 GBP = 92.50 INR                       

BREAKING NEWS

തന്നോടുള്ള ചെറിയ പിണക്കത്തിന്റെ പേരില്‍ മഹാരാഷ്ട്രക്കാരിയായ ഭാര്യ വീടുവിട്ടുപോയെന്ന പരാതിയുമായി യുവാവ് പൊലീസ് സ്റ്റേഷനില്‍; മുംബൈ ട്രെയിനില്‍ യാത്ര ചെയ്ത ഭാര്യയെ കണ്ടെത്തി സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ ഞെട്ടിയത് പൊലീസും; ഷിനോ വിദേശത്ത് നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ കേസിലെ പ്രതിയെന്ന് ഹീന വെളിപ്പെടുത്തിയതോടെ അറസ്റ്റു ചെയ്തു പൊലീസ്; ഇലവുംതിട്ടയില്‍ നിന്നും ഒരു വാദി പ്രതിയായ കഥ!

Britishmalayali
kz´wteJI³

ഇലവുംതിട്ട: ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയ യുവാവ് സാമ്പത്തിക തട്ടിപ്പു കേസില്‍ അറസ്റ്റിലായി. അടൂര്‍ കണ്ണങ്കോട് കടുവുങ്കല്‍ ഹൗസിങ് പ്ലോട്ടിലെ ഗ്രേസ് വില്ലയില്‍ ഷിനോ സജി ജോണ്‍ (28) ആണ് അറസ്റ്റിലായത്. തന്നോടുള്ള ചെറിയ പിണക്കത്തിന്റെ പേരില്‍ മഹാരാഷ്ട്രക്കാരിയായ ഭാര്യ ഹീന വീടുവിട്ടുപോയെന്ന പരാതിയുമായാണ് ഷിനോ സജി ജോണ്‍ അടൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. യുവാവിന്റെ പരാതി ഗൗരവമായെടുത്ത് കേസ് അന്വേഷിച്ചപ്പോഴാണ് പൊലീസിന് നഴ്സിങ് റിക്രൂട്ട്മെന്റ് കേസിലെ പ്രതിയെ പൊക്കാന്‍ സാധിച്ചത്.

ഷിനോയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങിയ പൊലീസ് ഹീനയുടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. എസ്ഐ. ശ്രീജിത്തും എഎസ്‌ഐ. ഷിജു പി.സാമും അന്വേഷിച്ച് ആര്യങ്കാവിലെത്തിയപ്പോള്‍ യുവതി ഫോണ്‍ തിരുവനന്തപുരത്ത് ഓണ്‍ ചെയ്തതായി വിവരം ലഭിച്ചു. കേരളത്തില്‍നിന്നുള്ള അതിഥിതൊഴിലാളികളെ കൊണ്ടുപോകുന്ന തിരുവനന്തപുരം-മുംബൈ ട്രെയിനില്‍ യാത്ര ചെയ്യുന്നതായും വിവരം കിട്ടി. പക്ഷേ, പൊലീസ് തിരുവനന്തപുരത്ത് എത്തിയെങ്കിലും ട്രെയിന്‍ വിട്ടു പോയിരുന്നു.

പിന്നീട് പൊലീസ് വിവരം അറിയിച്ചതോടെ എറണാകുളത്ത് വെച്ച് യുവതിയെ റെയില്‍വേ പൊലീസ് കണ്ടെത്തി. അടൂര്‍ പൊലീസ് എറണാകുളത്തെത്തി. പരാതിക്കാരനായ യുവാവും കൂടെയുണ്ടായിരുന്നു. മഹാരാഷ്ട്രയിലുള്ള സഹോദരനാണ് ട്രെയിന്‍ ടിക്കറ്റെടുത്തതെന്നും ഇത് വാട്‌സാപ്പില്‍ അയച്ചുതന്നാണ് യാത്രചെയ്തതെന്നും യുവതി പറഞ്ഞു. യുവതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ്, പരാതിക്കാരനായ ഷിനോ തട്ടിപ്പുകേസിലെ പ്രതിയാണെന്നും ഇലവുംതിട്ട സ്റ്റേഷനില്‍ കേസുണ്ടെന്നും സ്പെഷ്യല്‍ ബ്രാഞ്ച് അറിയിക്കുന്നത്. ഭര്‍ത്താവിനെ കുറിച്ചുള്ള പരാതി പറഞ്ഞ ഭാര്യ തന്നെയാണ് ഇതേക്കുറിച്ചു പറഞ്ഞത്.

ക്രൊയേഷ്യയില്‍ നഴ്സ് ജോലി വാഗ്ദാനംചെയ്ത് മാത്തൂര്‍ സ്വദേശിനി രജനി ഉള്‍പ്പെടെ മൂന്ന് യുവതികളില്‍നിന്ന് ഏഴുലക്ഷംരൂപ ഷിനോ തട്ടിയെടുത്തെന്നായിരുന്നു കേസ്. മാത്തൂര്‍ സ്വദേശി രജനിയും മറ്റുമൂന്ന് യുവതികളുമാണ് പരാതിക്കാര്‍. തുടര്‍ന്ന്, ഇലവുംതിട്ട പൊലീസ് ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി തിരുവനന്തപുരം സ്പെഷ്യല്‍ ജയിലിലേക്ക് റിമാന്‍ഡുചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category