1 GBP = 92.50 INR                       

BREAKING NEWS

അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് തുടങ്ങുക രണ്ട് സംസ്ഥാനങ്ങളും സമ്മതം മൂളിയാല്‍ മാത്രം; റെഡ്, ഗ്രീന്‍, ഓറഞ്ച് സോണുകള്‍ നിര്‍ണയിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ സമ്മതിച്ചതിലൂടെ അംഗീകരിക്കപ്പെട്ടത് കേരളത്തിന്റെ ആവശ്യം; അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ രാത്രി ഏഴ് മണി മുതല്‍ രാവിലെ ഏഴ് മണി വരെയുള്ള എല്ലാ യാത്രകള്‍ക്കും നിരോധനം വരും; ബാറുകള്‍ തുറക്കാന്‍ പാടില്ലെന്ന് നിര്‍ദേശമെങ്കിലും കൗണ്ടര്‍ മദ്യവില്‍പ്പനയ്ക്ക് തടസ്സമുണ്ടായേക്കില്ല; ലോക്ക്ഡൗണ്‍ നാലാം ഘട്ടത്തിലെ നിയന്ത്രണങ്ങളും ഇളവുകളും ഇങ്ങനെ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കേരളം കേന്ദ്രസര്‍ക്കാറിനോട് നേരത്തെ ആവശ്യപ്പെട്ട ഇളവുകളില്‍ വലിയൊരു ഭാഗവും അംഗീകരിക്കപ്പെട്ടു എന്നതാണ് വസ്തുത. റെഡ്, ഗ്രീന്‍, ഓറഞ്ച് സോണുകള്‍ നിര്‍ണയിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം എന്നതായിരുന്നു ഇതില്‍ പ്രധാന നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. കൂടാതെ ഇനി കോവിഡ് നിയന്ത്രണത്തിന്റെ കൂടുതല്‍ കാര്യങ്ങള്‍ സംസ്ഥാനങ്ങളുടെ പരിധിയിലേക്ക് വരുന്നു എന്നതാണ് പ്രത്യേകത. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടിയ സാഹചര്യത്തിലാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്.

ദേശീയ ദുരന്തനിവാരണ അഥോറിറ്റിയാണ് (എന്‍ഡിഎംഎ) ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. പുതുക്കിയ ലോക്ഡൗണ്‍ മാര്‍ഗരേഖ പ്രകാരം രാജ്യാന്തരആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് തുടരും. മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ക്കും മെയ് 31 വരെ വിലക്കുണ്ട്. ആളുകള്‍ കൂടിച്ചേരുന്ന ഒരു പരിപാടിയും അനുവദിക്കില്ല. 31 വരെ ഒരു വിദ്യാഭ്യാസ സ്ഥാപനവും തുറന്നു പ്രവര്‍ത്തിക്കരുതെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

വിവാഹ ചടങ്ങുകള്‍ക്ക് 50 പേര്‍ വരെ പങ്കെടുക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കും ഒരു സമയം പങ്കെടുക്കാം. സ്‌പോര്‍ട്‌സ് കോംപ്ലക്സുകളും സ്റ്റേഡിയങ്ങളും ഉപാധികളോടെ തുറക്കാന്‍ അനുമതി നല്‍കും. എന്നാല്‍ കാഴ്ചക്കാരെ അനുവദിക്കില്ല. ഹോം ഡെലിവറിക്കായി അടുക്കളകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ റസ്റ്ററന്റുകള്‍ക്ക് അനുമതിയുണ്ട്. മാളുകളിലെയും കണ്ടെയ്‌ന്മെന്റ് സോണുകളിലെയും ഒഴികെയുള്ള ഷോപ്പുകള്‍ മെയ് 18 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും, എന്നാല്‍ ബന്ധപ്പെട്ട അധികൃതര്‍ നിര്‍ദേശിച്ചിട്ടുള്ള സമയക്രമം പാലിച്ചു മാത്രം. ഒരു സമയം 5 പേരില്‍ കൂടുതല്‍ കടകളിലുണ്ടാകരുത്. ഓരോരുത്തര്‍ക്കുമിടയില്‍ ആറടി അകലമുണ്ടായിരിക്കണം.

ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെ രാജ്യത്ത് കുടുങ്ങിപ്പോയവര്‍ എന്നിവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവയും ക്വാറന്റീനു വേണ്ടി ഉപയോഗപ്പെടുത്തുന്നതുമായ ഹോട്ടലുകളും റസ്റ്ററന്റുകളും ഉള്‍പ്പെടെയുള്ള ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ക്കു പ്രവര്‍ത്തിക്കാം. ബസ് ഡിപ്പോകള്‍, റെയില്‍വേ സ്റ്റേഷന്‍, എയര്‍പോട്ട് എന്നിവിടങ്ങളിലെ കന്റീനുകള്‍ക്ക് പ്രവര്‍ത്തിക്കാം. വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പരസ്പര സമ്മതത്തോടെ ഇവിടങ്ങളിലേക്കുള്ള യാത്ര അനുവദിക്കും. ഓരോ സംസ്ഥാനത്തെയും കേന്ദ്ര ഭരണ പ്രദേശത്തെയും യാത്ര എപ്രകാരം വേണമെന്ന് ബന്ധപ്പെട്ട സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശ അധികൃതര്‍ക്കു തീരുമാനിക്കാം. എന്നാല്‍ കണ്ടെയ്‌ന്മെന്റ് സോണുകളില്‍ ഒരുതരത്തിലുമുള്ള യാത്ര അനുവദിക്കില്ല.

പ്രത്യേകമായി നിരോധിച്ചതല്ലാതെ മറ്റെല്ലാ സേവനങ്ങള്‍ക്കും അനുമതിയുണ്ട്. മെഡിക്കല്‍ പ്രവര്‍ത്തകര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ശുചീകരണ തൊഴിലാളികള്‍, ആംബുലന്‍സ് എന്നിവയുടെ സഞ്ചാരം സംസ്ഥാനങ്ങള്‍ക്ക് അകത്തും അതിര്‍ത്തിയിലും തടയരുത്. കാലിയായ ട്രക്കുകള്‍ ഉള്‍പ്പെടെ എല്ലാ ചരക്ക്കാര്‍ഗോ വാഹനങ്ങളുടെയും സംസ്ഥാനാന്തര സഞ്ചാരം തടസ്സപ്പെടുത്തരുത്. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ പ്രത്യേകമായി പരാമര്‍ശിച്ചിട്ടുള്ള നിരോധനങ്ങളല്ലാതെ മറ്റൊന്നും നിലവിലുണ്ടാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ സംസ്ഥാനങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്താം. ബാര്‍ബര്‍ ഷോപ്പുകള്‍, സലൂണുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവയ്ക്ക് നിരോധനമുള്ളതായി മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നില്ല. ഈ സാഹചര്യത്തില്‍ ഇതിന്മേല്‍ സംസ്ഥാന സര്‍ക്കാരുകളാണു തീരുമാനമെടുക്കേണ്ടത്.

നാലാം ഘട്ടത്തിന്റെ സാഹചര്യത്തില്‍ എന്തൊക്കെ ചെയ്യാാം ചെയ്യരുത് എന്ന നിര്‍ദേശങ്ങള്‍ കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്. ഏതെല്ലാം സേവനങ്ങളും സ്ഥാപനങ്ങളുമാകും ഈ ഘട്ടത്തില്‍ തുറന്നുപ്രവര്‍ത്തിക്കുക, യാത്ര ചെയ്യാനുള്ള നിയന്ത്രണങ്ങള്‍ എങ്ങനെയാണ്. എന്തിനെല്ലാമാണ് നിരോധനമുള്ളത് തുടങ്ങിയ കാര്യങ്ങള്‍ ചുവടെ വിശദീകരിക്കുന്നു.

ലോക്ക്ഡൗണിലെ നിയന്ത്രണങ്ങള്‍

* ആഭ്യന്തര, അന്താരാഷ്ട്ര വിമാനയാത്രകള്‍ക്ക് നിരോധനം. അതേസമയം, മെഡിക്കല്‍ ആവശ്യങ്ങള്‍, എയര്‍ ആംബുലന്‍സ്, സുരക്ഷാ മേഖല തുടങ്ങിയവുമായി ബന്ധപ്പെട്ട ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് അനുമതി.

* മെട്രോ റെയില്‍ സര്‍വീസുകള്‍ ഉണ്ടാകില്ല

*സ്‌കൂളുകള്‍, കോളേജുകള്‍, പരിശീലന സ്ഥാപനങ്ങള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. അതേസമയം, ഓണ്‍ലൈന്‍-വിദൂര പഠന സംവിധാനങ്ങള്‍ തുടരാം.

* ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, മറ്റു ഹോസ്പിറ്റാലിറ്റി സര്‍വീസുകള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. അതേസമയം, പൊലീസ്, ആരോഗ്യവകുപ്പ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ക്വാറന്റീനില്‍ കഴിയുന്നവര്‍, വിനോദസഞ്ചാരികള്‍, ലോക്ക്ഡൗണ്‍ കാരണം കുടുങ്ങിപ്പോയവര്‍ തുടങ്ങിയവര്‍ക്ക് വേണ്ടിയുള്ള ഹോട്ടല്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാം. ബസ് ഡിപ്പോകള്‍, റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലെ കാന്റീനുകളും പ്രവര്‍ത്തിപ്പിക്കാം. ഹോം ഡെലിവറിക്കായും ഹോട്ടലുകള്‍ പ്രവര്‍ത്തിപ്പിക്കാം

* സിനിമാ തീയേറ്ററുകള്‍, ഷോപ്പിങ് മാളുകള്‍, ജിംനേഷ്യം, നീന്തല്‍ക്കുളം, വിനോദ പാര്‍ക്കുകള്‍, ബാര്‍, ഓഡിറ്റോറിയം, അസംബ്ലി ഹാള്‍ എന്നിവയും തുറക്കാന്‍ പാടില്ല. അതേസമയം, സ്‌പോര്‍ട്‌സ് കോംപ്ലക്സ്, സ്റ്റേഡിയം തുടങ്ങിവയ്ക്ക് പ്രവര്‍ത്തിക്കാം. എന്നാല്‍ സന്ദര്‍ശകരെയോ കാണികളെയോ അനുവദിക്കില്ല.

* എല്ലാതരത്തിലുമുള്ള രാഷ്ട്രീയ,സാമൂഹിക,വിനോദ,സാംസ്‌കാരിക,മതപരമായ കൂടിച്ചേരലുകള്‍ക്കും നിരോധനം.

* എല്ലാ ആരാധനാലയങ്ങളും അടഞ്ഞുകിടക്കും. സംഘംചേര്‍ന്നുള്ള പ്രാര്‍ത്ഥനകള്‍ക്കും നിരോധനം.

കണ്ടെയ്‌ന്മെന്റ് സോണുകള്‍ അല്ലാത്ത മേഖലകളില്‍ അനുവദിക്കുന്നവ

* അന്തര്‍-സംസ്ഥാന യാത്ര(ബസുകള്‍, മറ്റു വാഹനങ്ങള്‍). എന്നാല്‍ സംസ്ഥാനങ്ങളുടെയോ കേന്ദ്രഭരണ പ്രദേശങ്ങളുടെയോ സമ്മതത്തോടെ മാത്രമേ ഇത് അനുവദിക്കുകയുള്ളൂ.

* സംസ്ഥാനത്തിനുള്ളിലെ യാത്ര(ബസുകളിലും മറ്റു യാത്രവാഹനങ്ങളിലും) അതത് സംസ്ഥാനങ്ങളുടെ തീരുമാനത്തിനനുസരിച്ച് അനുവദിക്കാം.

വിവിധ സോണുകള്‍
ഇനി മുതല്‍ റെഡ്, ഗ്രീന്‍, ഓറഞ്ച് സോണുകള്‍ നിര്‍ണയിക്കുക അതത് സംസ്ഥാനങ്ങളോ കേന്ദ്രഭരണ പ്രദേശങ്ങളോ ആയിരിക്കും. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ചായിരിക്കും ഇത്.

കണ്ടെയ്‌ന്മെന്റ് സോണുകളില്‍ ആവശ്യസേവനങ്ങള്‍ മാത്രമേ അനുവദിക്കൂ. ഇവിടങ്ങളില്‍നിന്ന് ആളുകള്‍ പുറത്തേക്ക് പോകുന്നില്ലെന്നും ആരും ഇവിടേക്ക് വരുന്നില്ലെന്നും ഉറപ്പാക്കും. അതേസമയം അടിയന്തര വൈദ്യസഹായം, ആവശ്യസാധനങ്ങളുടെ വിതരണം തുടങ്ങിയവയ്ക്ക് ഇളവ് നല്‍കും. കണ്ടെയ്‌ന്മെന്റ് സോണുകളില്‍ വീടുകള്‍ തോറുമുള്ള നിരീക്ഷണവും കോണ്‍ടാക്ട് ട്രേസിങും ഉറപ്പുവരുത്തും.

അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ രാത്രി ഏഴ് മണി മുതല്‍ രാവിലെ ഏഴ് മണി വരെയുള്ള എല്ലാ യാത്രകള്‍ക്കും നിരോധനം. പ്രാദേശിക ഭരണകൂടങ്ങള്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കണം.

വയോധികര്‍, കുട്ടികള്‍ തുടങ്ങിയവര്‍ക്കുള്ള നിര്‍ദേശങ്ങള്‍

65 വയസ്സിന് മുകളിലുള്ളവര്‍, അസുഖബാധിതര്‍, ഗര്‍ഭിണികള്‍, പത്ത് വയസ്സിന് താഴെയുള്ള കുട്ടികള്‍ തുടങ്ങിയവര്‍ വീടുകളില്‍ തന്നെ കഴിയണം. അടിയന്തര ചികിത്സാ ആവശ്യങ്ങള്‍ക്കല്ലാതെ ഇവര്‍ പുറത്തിറങ്ങരുത്.

ബസ് ഡിപ്പോകള്‍, റെയില്‍വേ സ്റ്റേഷന്‍, എയര്‍പോട്ട് എന്നിവിടങ്ങളിലെ കന്റീനുകള്‍ക്ക് പ്രവര്‍ത്തിക്കാം.

വിവിധ സ്ഥാപനങ്ങളിലുള്ളവരുടെ മൊബൈലുകളില്‍ ആരോഗ്യ സേതു ആപ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോയെന്ന് സ്ഥാപന ഉടമകള്‍ ഉറപ്പാക്കണം.

മെഡിക്കല്‍ പ്രവര്‍ത്തകര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ശുചീകരണ തൊഴിലാളികള്‍, ആംബുലന്‍സ് എന്നിവയുടെ സഞ്ചാരം സംസ്ഥാനങ്ങള്‍ക്ക് അകത്തും അതിര്‍ത്തിയിലും തടയരുത്.

കാലിയായ ട്രക്കുകള്‍ ഉള്‍പ്പെടെ എല്ലാ ചരക്ക്കാര്‍ഗോ വാഹനങ്ങളുടെയും സംസ്ഥാനാന്തര സഞ്ചാരം തടസ്സപ്പെടുത്തരുത്.

പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ ഒരുതരത്തിലും വെള്ളം ചേര്‍ക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. നിര്‍ദ്ദേശം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് അനുമതി നല്‍കി.

പൊതുതൊഴിലിടങ്ങളില്‍ മാസ്‌ക് തുടര്‍ന്നും നിര്‍ബന്ധമാക്കി

പൊതുതൊഴിലിടങ്ങളില്‍ തുപ്പിയാല്‍ പില ചുമത്തും

പൊതു ഇടങ്ങളിലും ഗതാഗതത്തിനിടയിലും സാമൂഹിക അകലം ഉറപ്പാക്കണം.

പൊതുഇടങ്ങളിലെ മദ്യപാനം, പാന്‍, ഗുഡ്ക, പുകയില എന്നിവ ചവയ്ക്കുന്നതും നിരോധിച്ചു

ഒരു സമയം 5 പേരില്‍ കൂടുതല്‍ കടകളിലുണ്ടാകരുത്. ഓരോരുത്തര്‍ക്കുമിടയില്‍ ആറടി അകലമുണ്ടായിരിക്കണം.

പരമാവധി വര്‍ക്ക് ഫ്രം ഹോമിനുള്ള അവസരങ്ങള്‍ തൊഴിലുടമകള്‍ ഒരുക്കണം

തെര്‍മല്‍ സ്‌ക്രീനിങ്ങും ഹാന്‍ഡ് വാഷും സാനിറ്റൈസര്‍ ഉപയോഗും എല്ലാ തൊഴിലിടങ്ങളിലും ഉറപ്പാക്കണം

തൊഴിലിടങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ വാതില്‍പ്പിടികള്‍ ഉള്‍പ്പെടെ കൃത്യമായി വൃത്തിയാക്കണം

സാമൂഹിക അകലവും തൊഴിലിടത്തില്‍ ഉറപ്പാക്കണം

മാര്‍ഗരേഖയില്‍ ആവശ്യം വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി തലവനായ ദേശീയ നിര്‍വാഹക സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് 19 പ്രതിരോധത്തോടൊപ്പം സാമ്പത്തികനില മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും മാര്‍ഗരേഖയില്‍ നിര്‍ദേശമുണ്ടാകുമെന്നും എന്‍ഡിഎംഎ മെംബര്‍ സെക്രട്ടറി ജി.വി.വി. ശര്‍മ പറഞ്ഞു. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 24നാണ് രാജ്യത്ത് 21 ദിവസത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ 14 വരെയായിരുന്നു ആദ്യ ഘട്ടത്തില്‍ ലോക്ഡൗണ്‍. ഇതു പിന്നീട് മെയ് മൂന്ന് വരെയും അതിനു ശേഷം 17 വരെയും നീട്ടുകയായിരുന്നു. നാലാം ഘട്ട ലോക്ഡൗണ്‍ നേരത്തേയുള്ളതില്‍നിന്ന് ഏറെ വ്യത്യസ്തമായിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category