1 GBP = 92.70 INR                       

BREAKING NEWS

ഉംപുന്‍ അതിതീവ്ര ചുഴലിക്കാറ്റായി രൂപം കൊണ്ടു, ബുധനാഴ്ച തീരം തൊടുമ്പോള്‍ വേഗത 230 കിലോമീറ്ററാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം; കേരളത്തിലും ശക്തമായ മഴയും കാറ്റും; പേമാരിയിലും കാറ്റിലും വൈക്കത്ത് വ്യാപകനാശനഷ്ടം; ക്ഷേത്രത്തിന്റെ ഊട്ടുപുരയും കലാപീഠവും തകര്‍ന്നു; സംസ്ഥാനത്ത് ആകെ മൂടിക്കെട്ടിയ അന്തരീക്ഷം; രാമേശ്വരത്ത് കനത്ത മഴയിലും കാറ്റിലും നശിച്ചത് 50 ബോട്ടുകള്‍; കൊവിഡ് പ്രതിസന്ധിക്കിടെ വന്ന ചുഴലിക്കാറ്റ് ഏറ്റവും ഭീതി വിതയ്ക്കുന്നത് പശ്ചിമബംഗാളിലും ഒഡിഷയിലും

Britishmalayali
kz´wteJI³

കൊച്ചി: ഒഡിഷ, പശ്ചിമബംഗാള്‍ തീരങ്ങള്‍ ലക്ഷ്യമാക്കി നീങ്ങുന്ന ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു. 'ഉംപുന്‍' അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പും നല്‍കി. ഒഡിഷയിലെ പാരാദ്വീപിന് 870 കിലോമീറ്റര്‍ തെക്കും പശ്ചിമബംഗാളിന്റെ ദിഖയുടെ 1110 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറും ഭാഗത്തായാണ് ഇപ്പോള്‍ ചുഴലിക്കാറ്റുള്ളത്. ഇത് ബുധനാഴ്ചയോടെ ഇന്ത്യന്‍ തീരം തൊടുമെന്നാണ് കണക്കുകൂട്ടുന്നത്. ഒഡിഷ, പശ്ചിമബംഗാള്‍ തീരങ്ങളില്‍ ശക്തിയായ മഴയും കാറ്റുമുണ്ടാകുമെന്നും, ഏതാണ്ട് 230 കിലോമീറ്റര്‍ ആണ് ഇപ്പോള്‍ ചുഴലിക്കാറ്റിന്റെ വേഗമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളിലും ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കനത്ത മഴയും കാറ്റുമുണ്ടാകും.

ഒഡിഷയില്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകസംഘത്തെ നിയോഗിച്ചാണ് രക്ഷാദൗത്യത്തിനും മുന്നൊരുക്കങ്ങള്‍ക്കും മുഖ്യമന്ത്രി നവീന്‍ പട്നായിക് നേതൃത്വം നല്‍കുന്നത്. ''ഈ വര്‍ഷം കൊറോണവൈറസിന്റെ ഭീഷണി കൂടി നിലനില്‍ക്കുന്നതിനാല്‍ ആളുകളെ ഒരുകാരണവശാലും കൂട്ടത്തോടെ പാര്‍പ്പിക്കാനാകില്ല. സാമൂഹിക അകലം പാലിച്ച് ആളുകളെ താമസിപ്പിക്കാനാകുന്ന തരത്തില്‍ വലിയ താത്കാലിക രക്ഷാകേന്ദ്രങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. മിക്കവയും സ്‌കൂള്‍, കോളേജ് കെട്ടിടങ്ങളാണ്'', എന്ന് ഒഡിഷയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സ്പെഷ്യല്‍ ഓഫീസര്‍ പ്രദീപ് ജെന അറിയിച്ചു.

കൊവിഡ് പ്രതിസന്ധിക്കിടെ വന്ന ചുഴലിക്കാറ്റ് ഭീഷണിയില്‍ ജാഗ്രതയിലാണ് പശ്ചിമബംഗാളും ഒഡിഷയും. ചുഴലിക്കാറ്റ് തീരം തൊടുമെന്ന് കണക്കുകൂട്ടപ്പെടുന്ന ജഗത് സിങ്പൂരില്‍, എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. നാളെയോടെ കടലോരമേഖലയിലെയും നഗരങ്ങളിലെ ചേരികളിലും താമസിക്കുന്ന എല്ലാവരെയും ഒഴിപ്പിക്കും. ദേശീയ ദുരന്ത നിവാരണസേനയെ വിന്യസിച്ചതായും ജില്ലാ ഭരണകൂടം അറിയിക്കുന്നു. ജഗത് സിങ് പൂരിന് പുറമേ, ഒഡിഷയിലെ പുരി, കേന്ദ്രപാഡ, ബാലാസോര്‍, ജാപൂര്‍, ഭാദ്രക്, മയൂര്‍ഭാജ് എന്നിവിടങ്ങളിലും കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. ബംഗ്ലാദേശിലും കാറ്റിന്റെ പ്രഭാവത്തില്‍ ശക്തമായ മഴയും കാറ്റുമുണ്ടാകും. പശ്ചിമബംഗാളില്‍ നോര്‍ത്ത്, സൗത്ത് പര്‍ഗാനാസ്, കൊല്‍ക്കത്ത, ഈസ്റ്റ, വെസ്റ്റ് മിദ്നാപൂര്‍, ഹൗറ, ഹൂഗ്ലി എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.


പേമാരിയിലും കാറ്റിലും വൈക്കത്ത് വ്യാപകനാശനഷ്ടം
അതേസമയം, കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടരാന്‍ തന്നെയാണ് സാധ്യത. ഇന്നലെ രാത്രി തെക്കന്‍ ജില്ലകളില്‍ ഉള്‍പ്പടെ ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും ലക്ഷദ്വീപിലും ഇന്ന് യെല്ലോ അലര്‍ട്ട് ആണ്.
ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തീരത്തും കണ്ടു തുടങ്ങി. തെക്കന്‍, മധ്യ കേരളത്തിലെ ജില്ലകളിലെല്ലാം ഇന്നലെ രാത്രി മുതല്‍ ശക്തമായ മഴയാണ്. തിരുവനന്തപുരത്തും കൊച്ചിയിലുമെല്ലാം രാവിലെ മുതല്‍ മഴ തുടരുകയാണ്. സംസ്ഥാനത്ത് ആകെ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. കോട്ടയം ജില്ലയിലെ വൈക്കത്ത് ഇന്നലെ രാത്രിയുണ്ടായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം സംഭവിച്ചു. അന്‍പതിലേറെ വീടുകള്‍ തകര്‍ന്നു. വൈക്കം ക്ഷേത്രത്തിന്റെ ഊട്ടുപുരയും കലാപീഠവും തകര്‍ന്നു. നിരവധി പോസ്റ്റുകള്‍ ഒടിഞ്ഞുവീണു. മരങ്ങള്‍ കടപുഴകി. വൈക്കത്തിന് സമീപുള്ള പഞ്ചായത്തുകളിലും കാറ്റ് വന്‍ നാശംവിതച്ചു. വൈദ്യുതിബന്ധം പൂര്‍ണമായും തകരാറിലായി. റോഡുകളിലെല്ലാം മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് ഗതാഗതവും താറുമാറായി.
അതേമയം തമിഴ്നാട്ടിലെ രാമേശ്വരത്തും ചുഴലിക്കാറ്റ് വലിയ നാശം വരുത്തിവെച്ചു. ഉംപുണ്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തീരത്ത് കെട്ടിയിട്ടിരുന്ന 50 ഓളം മല്‍സ്യബന്ധനബോട്ടുകള്‍ നശിച്ചു. കൊടുങ്കാറ്റിനെത്തുടര്‍ന്ന് ബോട്ടുകള്‍ കൂട്ടിയിടിച്ചാണ് നാശം സംഭവിച്ചത്. പ്രദേശത്ത് ഇന്നലെ രാത്രി കനത്ത മഴയും ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടായിരുന്നു. തീരദേശത്തെ നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചതായി നാട്ടുകാര്‍ പറഞ്ഞു. ഉംപുണ്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ രാമേശ്വരത്ത് അതീവ ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category