1 GBP = 92.50 INR                       

BREAKING NEWS

സംസ്ഥാനത്ത് മദ്യ വില്‍പ്പന ബുധനാഴ്ച മുതല്‍ തുടങ്ങും; ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുറക്കും, ബാര്‍ കൗണ്ടറില്‍ പാഴ്‌സല്‍ സംവിധാനവും; മദ്യവില്‍പ്പനയ്ക്ക് വെര്‍ച്വല്‍ ക്യൂ സംവിധാനം ഒരുക്കാന്‍ തെരഞ്ഞെടുത്ത ആപ്പിന്റെ ട്രയല്‍ തുടങ്ങി; ബെവ്ക്കോ ആപ്പ് തയ്യാറാക്കിയത് എറണാകുളത്തെ സ്റ്റാര്‍ട്ട് അപ്പ് കമ്പനി; പ്രതിദിനം ഏഴു ലക്ഷത്തോളംപേര്‍ മദ്യം വാങ്ങാന്‍ എത്തുമെന്ന് കണക്കു കൂട്ടല്‍; ടോക്കണുകള്‍ ആപ്പിലൂടെ സമയം അനുസരിച്ച് ലഭിക്കും; ടോക്കണിലെ ക്യൂആര്‍ കോഡ് ബിവറേജസ് ഷോപ്പില്‍ സ്‌കാന്‍ ചെയ്തശേഷം മദ്യം നല്‍കും

Britishmalayali
kz´wteJI³

കൊച്ചി: സംസ്ഥാനത്ത് മദ്യവില്‍പ്പന ബുധനാഴ്ച്ച മുതല്‍ തുടങ്ങാന്‍ തീരുമാനം. ലോക്ക് ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് കടക്കുന്നതിന് മുമ്പായി തന്നെ പല സംസ്ഥാനങ്ങളിലും മദ്യവില്‍പ്പന തുടങ്ങിയിരുന്നു. എന്നാല്‍, കേരളം ഇക്കാര്യത്തില്‍ പിന്നോട്ടു നില്‍ക്കുകയാണ് ചെയ്തത്. ഇപ്പോള്‍ ബുധനാഴ്ച്ച മുതല്‍ മദ്യം വില്‍ക്കാനാണ് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. വെര്‍ച്വല്‍ ക്യൂ സംവിധാനം ഒരുക്കി ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളിലൂടെയും ബാറുകളിലെ കൗണ്ടറുകളിലൂടെയുമാവും വില്‍പ്പന. ലോക്ക് ഡൗണ്‍ ഇളവുകള്‍ തീരുമാനിക്കാന്‍ ഇന്നു ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം.

ബാറുകളിലെ കൗണ്ടര്‍ വഴി പാഴ്‌സല്‍ വില്‍പ്പന മാത്രമായിരിക്കും അനുവദിക്കുക. ബാറുകള്‍ തുറക്കരുതെന്ന് കേന്ദ്രം ലോക്ക് ഡൗണ്‍ ചട്ടങ്ങളില്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും പ്രത്യേക അനുമതി നേടിയാവും കൗണ്ടറുകള്‍ തുറക്കുക. മദ്യവില്‍പ്പനയ്ക്ക് വെര്‍ച്വല്‍ ക്യൂ സംവിധാനം ഒരുക്കാന്‍ തെരഞ്ഞെടുത്ത ആപ്പിന്റെ ട്രയല്‍ തുടങ്ങി. എറണാകുളത്തെ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് ആപ്പ് തയ്യാറാക്കിയത്. ഔട്ട്‌ലറ്റുകളില്‍ മദ്യവിതരണത്തിന് ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പ്രതിദിനം ഏഴു ലക്ഷത്തോളംപേര്‍ മദ്യം വാങ്ങാന്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. മദ്യം വാങ്ങിക്കാനുള്ള ടോക്കണുകള്‍ആപ്പിലൂടെ വിതരണം ചെയ്യാനാണ് നീക്കം. സമയം അനുസരിച്ച് ടോക്കണ്‍ ലഭിക്കും. ടോക്കണിലെ ക്യൂആര്‍ കോഡ് ബിവറേജസ് ഷോപ്പില്‍ സ്‌കാന്‍ ചെയ്തശേഷം മദ്യം നല്‍കും.

മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. അടുത്തുള്ള ഷോപ്പുകളും തിരക്കു കുറഞ്ഞ ഔട്ട്‌ലറ്റുകളും തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ടാകും.ബിവറേജസിന്റെയും കണ്‍സ്യുമര്‍ ഫെഡിന്റെയും ഔട്ട്‌ലറ്റുകളും ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും ഉള്‍പ്പെടെ സംസ്ഥാനത്താകെയുള്ള 1200 ഓളം മദ്യവിതരണ ശാലകളുടെ വിവരം ആപ്പില്‍ ഉള്‍പ്പെടുത്തും.

അതേസമയം സംസ്ഥാനത്ത് മദ്യവില്‍പ്പന പുനരാരംഭിക്കാന്‍ ഇരിക്കവേ ബീവറേജസ് കോര്‍പ്പറേഷന്‍ വഴി മാത്രമല്ല മദ്യവില്‍പ്പനക്ക് സര്‍ക്കാര്‍ പ്ലാന്‍ചെയ്യുന്നത്. ബാറുകാര്‍ക്കും സഹായകരമായ വിധത്തില്‍ അവര്‍ക്ക് കൗണ്ടര്‍ വിട്ടു നല്‍കി കൊണ്ടുള്ള തീരുമാനം കൈക്കൊള്ളുമ്പോള്‍ ഖജനാവിന് തന്നെയാണ് വലിയ നഷ്ടം വരിക എന്ന ആരോപണവും ശക്തമാണ്. ബീവറേജസ് കോര്‍പറേഷന്റെ വില്‍പന കേന്ദ്രങ്ങള്‍ക്കൊപ്പം ബാര്‍ കൗണ്ടറുകള്‍ കൂടി തുറക്കുമ്പോള്‍ സര്‍ക്കാരിനു കോടികളുടെ നഷ്ടമാകുമ്പോള്‍ ബാറുടമകള്‍ക്കു വന്‍ കൊയ്ത്തിനുള്ള അവസരമാണ് ഒരുങ്ങുന്നത്.

ബവ്‌കോ വില്‍പന കേന്ദ്രങ്ങള്‍ വഴിയുള്ള മദ്യവില്‍പനയിലൂടെ സര്‍ക്കാരിനു നേരിട്ടു കിട്ടേണ്ട വരുമാനം വിഭജിക്കപ്പെട്ടു പോകുന്നതിനു പിന്നില്‍ അഴിമതിയുണ്ടെന്നു പ്രതിപക്ഷം ആരോപണത്തെ ശരിവെക്കുന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. ഈ അഴിമതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതോടെ ഇപ്പോള്‍ പുതിയ തന്ത്രവുമായി ബാറുടമകളും രംഗത്തുവന്നു. ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കണം എന്ന ആവശ്യമാണ് ഇവര്‍ സര്‍ക്കാര്‍ മുമ്പാകെ വെച്ചിരിക്കുന്നത്. എങ്കില്‍ മാത്രമേ ബാറുകള്‍ വഴി മദ്യവില്‍പ്പന നടത്തുകയുള്ളൂ എന്നാണ് ഇവര്‍ ഇപ്പോള്‍ പറയുന്നത്. എന്നാല്‍ ഈ വാദത്തിന് പിന്നിലും ഗൂഢാലോചനയാണ്. സര്‍ക്കാറും ബാര്‍ ഉടമകളും തമ്മിലുള്ള ഒത്തുകളി ഒഴിവാക്കാന്‍ വേണ്ടിയാണ് ഈ നീക്കമെന്നാണ് അറിയുന്നത്.

ബവ്‌കോ വഴി മദ്യവില്‍പനയ്ക്കു സര്‍ക്കാര്‍ തീരുമാനിച്ചതിനൊപ്പമാണു ബാറുകളിലൂടെയും അതേ വിലയ്ക്കു മദ്യം വില്‍ക്കാന്‍ തീരുമാനിച്ചത്. ഇതിനായി നിയമ ഭേദഗതി വരുത്തുകയും മദ്യം വാങ്ങാന്‍ ടോക്കണ്‍ ഏര്‍പ്പെടുത്താന്‍ മൊബൈല്‍ ആപ് വികസിപ്പിക്കുകയും ചെയ്തു. 'മദ്യം വില്‍ക്കാമോ' എന്നു ബാര്‍ ഉടമകളുടെ സമ്മതപത്രവും തേടി. സംസ്ഥാനത്ത് 265 ബവ്‌കോ വില്‍പന കേന്ദ്രങ്ങളും 35 കണ്‍സ്യൂമര്‍ഫെഡ് വില്‍പന കേന്ദ്രങ്ങളുമാണുള്ളത്. 2001819 സാമ്പത്തിക വര്‍ഷം മദ്യവില്‍പനയിലൂടെ 12400 കോടി രൂപയോളം ഖജനാവിലേക്കു ലഭിച്ചു. നിലവില്‍ 605 ബാറുകളും 387 ബീയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളും സംസ്ഥാനത്തുണ്ട്. ബവ്‌കോ വില്‍പന കേന്ദ്രങ്ങള്‍ വഴിയുള്ള മദ്യവില്‍പന വഴി പ്രതിദിനം ശരാശരി 40 കോടി രൂപയാണു ഖജനാവില്‍ എത്തുന്നത്. ബാറുകളും വൈന്‍ പാര്‍ലറും ബവ്‌കോയും ഒരുമിച്ചു തുറക്കുമ്പോള്‍ ഈ വരുമാനം വിഭജിക്കപ്പെടും. അതായത്, ഖജനാവില്‍ എത്തിയിരുന്നതിന്റെ മൂന്നിലൊന്നേ ഇനി ലഭിക്കൂ. മൂന്നില്‍ രണ്ടും ബാര്‍ ഉടമകള്‍ക്ക്.

ഒരു കുപ്പി മദ്യം വില്‍ക്കുമ്പോള്‍ ബവ്‌കോയ്ക്ക് 20% ലാഭം കിട്ടിയിരുന്നത് ഇനി ബാറുടമകള്‍ക്കും ലഭിക്കും. സര്‍ക്കാര്‍ വികസിപ്പിക്കുന്ന ആപ്പില്‍ ഉപഭോക്താവിനു വില്‍പന കേന്ദ്രം തിരഞ്ഞെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍, ആപ്പ് വികസിപ്പിച്ച സ്റ്റാര്‍ടപ് കമ്പനി ഇഷ്ടമുള്ള ബാറിലേക്ക് ഉപഭോക്താവിനെ തള്ളി വിടും. അവിടെയും നഷ്ടം സര്‍ക്കാരിനാണ്. മദ്യവില്‍പ്പനയ്ക്ക് വെര്‍ച്വല്‍ ക്യൂ സംവിധാനം ഒരുക്കാന്‍ തെരഞ്ഞെടുത്ത ആപ്പിന്റെ ട്രയല്‍ തുടങ്ങിയിട്ടണ്ട്. എറണാകുളത്തെ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് ആപ്പ് തയ്യാറാക്കിയത്. മദ്യവില്‍പ്പന സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്ന് പുറത്തിറക്കുമെന്നും വ്യാഴാഴ്ചയോടെ മദ്യവിതരണം തുടങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഔട്ട്ലറ്റുകളില്‍ മദ്യവിതരണത്തിന് ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പ്രതിദിനം ഏഴു ലക്ഷത്തോളംപേര്‍ മദ്യം വാങ്ങാന്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. മദ്യം വാങ്ങിക്കാനുള്ള ടോക്കണുകള്‍ ആപ്പിലൂടെ വിതരണം ചെയ്യാനാണ് നീക്കം. സമയം അനുസരിച്ച് ടോക്കണ്‍ ലഭിക്കും. ടോക്കണിലെ ക്യൂആര്‍ കോഡ് ബിവറേജസ് ഷോപ്പില്‍ സ്‌കാന്‍ ചെയ്തശേഷം മദ്യം നല്‍കും. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. അടുത്തുള്ള ഷോപ്പുകളും തിരക്കു കുറഞ്ഞ ഔട്ട്‌ലറ്റുകളും തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ടാകും. ബിവറേജസിന്റെയും കണ്‍സ്യുമര്‍ ഫെഡിന്റെയും ഔട്ട്ലറ്റുകളും ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും ഉള്‍പ്പെടെ സംസ്ഥാനത്താകെയുള്ള 1200 ഓളം മദ്യവിതരണ ശാലകളുടെ വിവരം ആപ്പില്‍ ഉള്‍പ്പെടുത്തും.

ബാറുകളില്‍ മദ്യം പാഴ്‌സല്‍ നല്‍കാനുള്ള തീരുമാനത്തിന് പുറമേ ബാര്‍ ലൈസന്‍സ് ഫീസിലും ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി സൂചനയുണ്ട്. കോവിഡിന്റെ മറവില്‍ ബാറുകളില്‍ പ്രത്യക്ഷ കൗണ്ടര്‍ അനുവദിക്കുന്നത് ബിവറേജസ് ഔട്ട് ലെറ്റുകളെ ബാധിക്കുമെന്നത് ഉറപ്പാണ്. വേണമെങ്കില്‍ കോവഡു കാലത്ത് ബിവറേജിനെ കൊണ്ട് കൂടുതല്‍ താല്‍കാലിക കൗണ്ടറുകളും സംസ്ഥാനത്തുടനീളം തുറക്കാം. ഇതൊക്കെ അവസരമായി മുന്നില്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ അതിന് തയ്യാറാകുന്നില്ലെന്നതാണ് വസ്തുത.

കേരളത്തിലെ മൊത്തം ബാറുകളുടെ എണ്ണം 598 ആണ്. ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ 357. ആകെ 955 എണ്ണം. സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട് ലെറ്റുകള്‍ 265, കണ്‍സ്യുമര്‍ ഫെഡ്ഡിന്റെ ഔട്ട് ലെറ്റുകള്‍ 36. ആകെ ഔട്ട് ലെറ്റുകള്‍ 301. ഈ 301 ഔട്ട് ലെറ്റുകളോടൊപ്പം ബാറുകളുടെ 955 ഔട്ട് ലെറ്റുകള്‍ കൂടെ പുതുതായി വരികയാണ്. അതിന്റെ അര്‍ത്ഥം സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഔട്ട്ലെറ്റുകളുടെ മൂന്നിരിട്ടി സ്വകാര്യ ഔട്ട്ലെറ്റുകള്‍ കേരളത്തില്‍ വരാന്‍ പോകുന്നു എന്നാണ്. മദ്യം പാഴ്സലായി ബാറുകളിലൂടെ നല്‍കിയാല്‍ ബിവറേജസ് ഒട്ട് ലെറ്റുകളിലെ കച്ചവടെ പാടെ കുറയും. ഇത് ഫലത്തില്‍ സര്‍ക്കാരിന്റെ വരുമാനത്തേയും ബാധിക്കും. എന്നിട്ടും ബാറുകളെ സഹായിക്കാനുള്ള പാഴ്സല്‍ സംവിധാനത്തിന് പിന്നില്‍ അഴിമതിയാണെന്നാണ് ഉയരുന്ന ആരോപണം. 2018-19 ല്‍ ബിവറേജസിന്റെ വരുമാനം 12400 കോടി രൂപയാണ്. അത് ഗണ്യമായി കുറയാന്‍ പോവുകയാണ്. ബാറുകാരുമായി സിപിഎം ഉണ്ടാക്കിയിട്ടുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണ് ഈ തിരുമാനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നു. ഇതില്‍ മറ്റൊരു ആശങ്ക കൂടിയുണ്ട്. സെക്കന്റ്സ് എന്ന് പറയുന്ന വ്യാജ മദ്യം ഒഴുകാനുള്ള സാധ്യത.

സ്വകാര്യമേഖലക്ക് ചില്ലറ മദ്യവിപ്പന തിറെഴുതിക്കൊടുക്കുന്ന നയവ്യതിയാനം സമൂഹത്തില്‍ അതീവ ഗുരുതരമായ പ്രശ്നങ്ങളാണ് ഉണ്ടാക്കാന്‍ പോകുന്നത്. 1984 ഫെബ്രുവരി 23 നാണ് സംസ്ഥാനത്ത് ബിവറേജസ് കോര്‍പ്പറേഷന്‍ നിലവില്‍ വന്നത്. അതിന് മുമ്പ് കേരളത്തില്‍ മദ്യക്കച്ചവടം സ്വകാര്യമേഖലയിരുന്നു. അതിന്റെ ഫലമായി കേരളത്തില്‍ അടിക്കടി മദ്യദുരന്തങ്ങളുണ്ടായി. ആ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇത് ഏറ്റെടുക്കാന്‍ തിരുമാനിച്ചത്. അന്ന് പതിനാല് ജില്ലകളില്‍ പതിനാല് ഔട്ട്‌ലറ്റുകളാണ് ആരംഭിച്ചത്. അതോടൊപ്പം സ്വകാര്യമേഖലയിലെ ചില്ലറ വില്‍പ്പന 2002വരെ തുടര്‍ന്നു. അന്ന് ഒരു ചില്ലറ വില്‍പ്പന ശാല അമ്പത് ലക്ഷം മുതല്‍ ഒരു കോടി വരെ രൂപക്കായിരുന്നു ലേലത്തില്‍ പോയിരുന്നത്. അതനുസരിച്ച് ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ചില്ലറ വില്‍പ്പന ശാലകള്‍ ലേലം ചെയ്താല്‍ മൂന്ന് കോടി മുതല്‍ അഞ്ച് കോടി വരെ കിട്ടാനുള്ള സാധ്യത ഉണ്ട്. അതാണ് സൗജന്യമായി ബാറുടമകള്‍ക്ക് നല്‍കിയിരിക്കുന്നത്.

ഓരോ ബാറില്‍ നിന്നും ഒരു ലക്ഷം രൂപ വീതം പിരിവു നടന്നുവെന്നാണ് യുഡിഎഫ് ആരോപണം. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയുള്ള സിപിഎം തയ്യാറെടുപ്പാണ് ഇതിന് പിന്നിലെന്നും ആരോപണമുണ്ട്. അതീവ രഹസ്യമായാണ് ചര്‍ച്ചകള്‍ നടക്കുന്നതെന്നും അവര്‍ പറയുന്നു. ബിയര്‍ പാര്‍ലറില്‍ നിന്നും പിരിവ് നടക്കുന്നുവെന്ന ആക്ഷേപവും ഉണ്ട്. ബാറുകളില്‍ മദ്യം വില കൂട്ടിയാണ് കൊടുക്കാറുള്ളത്. അതുകൊണ്ടാണ് സാധാരണക്കാര്‍ ബിവറേജുകളേയും കണ്‍സ്യൂമര്‍ ഫെഡ് ഔട്ട് ലെറ്റുകളേയും കൂടുതലായി ആശ്രയിക്കുന്നത്. എന്നാല്‍ പാഴ്സല്‍ കൊടുക്കുമ്പോള്‍ ബിവറേജസുകളിലെ അതേ വിലയ്ക്ക് ബാറിലും കൊടുക്കണം. പ്രത്യക്ഷത്തില്‍ നല്ല തീരുമാനമായി തോന്നുമെങ്കിലും ഇതിന് പിന്നില്‍ മദ്യ കച്ചവടം ബാറിലേക്ക് കേന്ദ്രീകരിക്കാനുള്ള നീക്കമാണ്. രണ്ടിടത്തും വില ഒന്നാകുമ്പോള്‍ എല്ലാവരും തൊട്ടടുത്തുള്ള ബാറുകളില്‍ പോയി പാഴ്സല്‍ വാങ്ങും. ഇതോടെ ബിവറേജിന്റെ കാര്യവും തീരും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category