1 GBP = 94.00 INR                       

BREAKING NEWS

പാകം ചെയ്ത ഭക്ഷണ കിറ്റുകളുടെ വിതരണം വ്യാഴാഴ്ച വൈകിട്ട് ഈസ്റ്റ് ഹാമില്‍; മാതൃകയായി ആറ്റിങ്ങല്‍ കെയര്‍ പ്രവാസി ഹെല്‍പ്പ് ഡെസ്‌ക്ക് യുകെ വീണ്ടും

Britishmalayali
kz´wteJI³

റ്റിങ്ങല്‍ പ്രവാസി ഹെല്‍പ്പ് ഡെസ്‌ക്ക് യുകെയുടെ നേതൃത്വത്തില്‍ പാകം ചെയ്ത ഭക്ഷണ കിറ്റുകള്‍ വീണ്ടും വിതരണം ചെയ്യുന്നു. വ്യാഴാഴ്ച വൈകിട്ട് ആറു മണി മുതല്‍ ഈസ്റ്റ്ഹാം ടൗണ്‍ ഹാളിനു സമീപമുള്ള (ബാര്‍ക്കിങ് റോഡ്) റോയല്‍ ഷെഫില്‍വെച്ച് ആണ് ഭക്ഷണ വിതരണം നടക്കുക. ആവശ്യമുള്ളവര്‍ക്ക് സ്ഥലത്തെത്തി വാങ്ങാവുന്നതാണ്.

ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശിന്റെ നേതൃത്വത്തിലാണ് ഇത്തരമൊരു പ്രവര്‍ത്തനത്തിന് തുടക്കമിട്ടത്. ആറ്റിങ്ങലില്‍ തുടക്കമിട്ട ഭക്ഷണ വിതരണം യുകെയിലെ ആറ്റിങ്ങലുകാരും ഏറ്റെടുക്കുകയായിരുന്നു. ആദ്യ ദിവസങ്ങളില്‍ ഏതാനും പേര്‍ക്കു മാത്രമാണ് ഭക്ഷണ വിതരണം ചെയ്തിരുന്നതെങ്കില്‍ പിന്നീടുള്ള ദിവസങ്ങളില്‍ ആവശ്യക്കാരുടെ എണ്ണം വര്‍ധിക്കുകയും ഒരു ദിവസം മാത്രം നൂറിലധികം പേര്‍ക്ക് ഭക്ഷണം നല്‍കുന്ന രീതിയിലേക്ക് എത്തുകയും ആയിരുന്നു.

ഇത് അഞ്ചാം തവണയാണ് ആറ്റിങ്ങല്‍ കെയര്‍ യുകെ ഭക്ഷണം വിതരണം ചെയ്യുന്നത്. ഇതിനോടകം അഞ്ഞൂറിലധികം പേര്‍ ഇവിടെ നിന്നും ഭക്ഷണം ശേഖരിച്ചിട്ടുണ്ട്. ഭക്ഷണം ലഭിക്കാത്ത ആളുകളുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുന്നതിനാല്‍ എല്ലാ ദിവസവും ഭക്ഷണം നല്‍കുവാന്‍ സാധിക്കുമോയെന്ന് ചോദിക്കുന്നവര്‍ നിരവധിയാണ്. എങ്കിലും തങ്ങളുടെ പരിമിതമായ സാഹചര്യത്തില്‍ നിന്നുകൊണ്ടാണ് ആഴ്ചയില്‍ ഒരു ദിവസം നൂറിലധികം പേര്‍ക്ക് വയറു നിറയെ ഭക്ഷണം നല്‍കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category