1 GBP = 92.50 INR                       

BREAKING NEWS

നീ ആണോടാ........ അവന്റെ ഉമ്മയുടെ കൂടെ രാത്രി കിടക്കുന്നത്....; സതീശന്റെ ..... ടേസ്റ്റ് പിടിച്ചാല്‍ പിന്നെ നീ പട്ടിണിയാകും! പാവം കോണ്‍ഗ്രസുകാരെ നിന്നക്കറിയാല്ലോ; ഒരാള്‍ പാര്‍ട്ടി വിട്ടാല്‍ അവര്‍ കൊല്ലില്ല; ഈ ....... ഭാര്യയെ അവര്‍ ട്യൂണ്‍ ചെയ്തു....! വിഡി സതീശന്റെ വെരിഫൈഡ് പേജില്‍ നിന്നുള്ള കമന്റ് എന്ന് ആരോപിച്ച് സിപിഎം; ഫെയ്ക്കോ ഹാക്ക് ചെയ്ത സന്ദേശങ്ങളോ എന്ന് പരാതി നല്‍കി സതീശനും; യുവതിയുടെ പരാതിയില്‍ സത്യം അറിയാന്‍ വനിതാ കമ്മീഷനും; പറവൂര്‍ എംഎല്‍എ വമ്പന്‍ വിവാദത്തില്‍

Britishmalayali
kz´wteJI³

ആലുവ: വി.ഡി. സതീശന്‍ എംഎല്‍എയുടെ ഫെയ്സ് ബുക്ക് പേജുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. എംഎല്‍എക്കെതിരെ വനിതാ കമ്മിഷന്‍ കേസെടുത്തതാണ് ഇതിന് കാരണം. സമൂഹ മാധ്യമത്തിലൂടെ തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിലാണു കമ്മിഷന്റെ നടപടി. റൂറല്‍ ജില്ലാ പൊലീസ് മേധാവിയോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ അറിയിച്ചു.

സമൂഹ മാധ്യമത്തിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ചു സ്‌ക്രീന്‍ ഷോട്ട് സഹിതം വി.ഡി. സതീശന്‍ എംഎല്‍എ നല്‍കിയ പരാതിയും റൂറല്‍ ജില്ലാ പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് എംഎല്‍എ എസ്പിക്കു പരാതി നല്‍കിയത്. ഇതിന് പിന്നാലെ തന്നെ സിപിഎമ്മും സതീശനെതിരെ പരാതി കൊടുത്തിരുന്നു. ഇതിന് ശേഷമാണ് യുവതി വനിതാ കമ്മീഷനെ സമീപിച്ചത്. ഇതോടെ വിഡി സതീശന്റെ ഫെയ്സ് ബുക്ക് പേജുകളില്‍ വിശദ അന്വേഷണം നടക്കും. രാഷ്ട്രീയ പ്രത്യാരോപണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഈ വിവാദത്തിലേക്ക് പോകുന്നത്.

വിഡി സതീശന്‍ സിപിഎമ്മിനെതിരെ രാഷ്ട്രീയ ഇടപെടല്‍ നടത്തുന്നവരില്‍ പ്രധാനിയാണ്. സതീശന്‍ സിപിഎമ്മിന് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടിയും നല്‍കും. പറവൂരിലെ എംഎല്‍എ സിപിഎമ്മിന്റെ കണ്ണിലെ കരടുമാണ്. ഇതിനിടെയാണ് ഫെയ്സ് ബുക്ക് വിവാദം. ഇത് താനിട്ടത് അല്ലെന്ന് സതീശന്‍ പറയുന്നു. തന്റെ പേജ് ഹാക്ക് ചെയ്തിട്ടതാണെന്നാണ് വാദം. ഏതായാലും പ്രചരിച്ച പോസ്റ്റ് തീര്‍ത്തും ഗുരുതര സ്വഭാവമുള്ളതാണ്. അതുകൊണ്ടാണ് വിവാദം കത്തി പടരുന്നത്.

ഒരു പോസ്റ്റിന് താഴെ വിഡി സതീശനെ പ്രകോപിപ്പിച്ച് കമന്റ് എത്തി. ഇതില്‍ അതേ ഭാഷയില്‍ മറുപടിയും. ഇത് തന്റേതല്ലെന്നാണ് സതീശന്‍ പറയുന്നത്. എന്നാല്‍ ആണെന്ന് സിപിഎമ്മും. നീ ആണോ ടാ........ അവന്റെ ഉമ്മയുടെ കൂടെ രാത്രി കിടക്കുന്നത്.... സതീശന്റെ ..... ടേസ്റ്റ് പിടിച്ചാല്‍ പിന്നെ നീ പട്ടിണിയാകും എന്നൊരു കമന്റ്. തീര്‍ത്തും അശ്ലീലമായിരുന്നു ഇത്. നിനക്കെന്താടാ ഇത്ര വിഷമം. എടാ അവന്‍ കോണ്‍ഗ്രസിന്ന് പോയതാണ്. പാവം കോണ്‍ഗ്രസുകാരെ നിന്നക്കറിയാല്ലോ. ഒരാള്‍ പാര്‍ട്ടി വിട്ടാല്‍ അവര്‍ കൊല്ലില്ല. ഈ ....... ഭാര്യയെ അവര്‍ ട്യൂണ്‍ ചെയ്തു....-ഇതൊക്കെയായിരുന്നു ചര്‍ച്ചയായ കമന്റുകള്‍. ഇതൊന്നും താനിട്ടതല്ലെന്ന് സതീശന്‍ ആവര്‍ത്തിക്കുന്നു. ഇതിനിടെ ഫേസ്ബുക്കിലൂടെ തെറിയഭിഷേകം നടത്തിയെന്ന ആരോപണത്തില്‍ വി.ഡി.സതീശന്‍ എംഎല്‍എ.യുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ രംഗത്ത് വരികയും ചെയ്തു.

വി.ഡി. സതീശന്‍ പൊതുസമൂഹത്തോടു മാപ്പുപറയണമെന്ന് ഡിവൈഎഫ്‌ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. തന്റെ വെരിഫൈഡ് പേജിലൂടെയാണ് കേട്ടാലറയ്ക്കുന്ന പച്ചത്തെറി സതീശന്‍ വിളിച്ചത്. കഴിഞ്ഞ ദിവസം വാളയാറിലെ കോണ്‍ഗ്രസ്സ് സമര നാടകത്തെ ന്യായീകരിച്ചു പോസ്റ്റ് ചെയ്ത വീഡിയോയുടെ ചുവട്ടിലായിരുന്നു തന്റെ മണ്ഡലത്തിലെ ഒരു പൊതുപ്രവര്‍ത്തകന്റെ അമ്മയെപ്പോലും ചേര്‍ത്ത് അസഭ്യം പറഞ്ഞത്. വി.ഡി. സതീശന്റെ പുനര്‍ജ്ജനി പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ച വിമര്‍ശനത്തിനോടായിരുന്നു പുളിച്ച തെറിയഭിഷേകം. ഒരു ഉത്തരവാദിത്തപ്പെട്ട പൊതുപ്രവര്‍ത്തകനില്‍ നിന്നും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത അധമ പ്രവൃത്തിയാണ് സതീശനില്‍ നിന്നും ഉണ്ടായത്. കെപിസിസി.യുടെ വൈസ് പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. എംഎല്‍എ. എന്ന നിലയിലും കോണ്‍ഗ്രസ്സിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനം കൈകാര്യം ചെയ്യുന്ന ആള്‍ എന്ന നിലയിലും സമൂഹത്തിനു മാതൃകയാകേണ്ടയാളാണ് സതീശന്‍. എന്നാല്‍ കേരളത്തിന്റെ ഉയര്‍ന്ന സാംസ്‌കാരിക പൈതൃകത്തിനു ചേരാത്ത നിന്ദ്യ പ്രവൃത്തിയാണ് വി.ഡി. സതീശന്‍ നടത്തിയത്. ഒരു നിമിഷം പോലും വൈകാതെ മാപ്പ് പറയാന്‍ തയാറാകണം-ഇതായിരുന്നു ഡിവൈഎഫ്ഐയുടെ ആവശ്യം.

കോണ്‍ഗ്രസ്സിന്റെ സൈബര്‍ പ്രവര്‍ത്തനങ്ങളുടെ തലവനും സതീശനാണ്. തലവന്‍ തന്നെ തെറിവിളിച്ചു സൈബര്‍ അണികള്‍ക്ക് മാതൃകയാവുകയാണ്. കേരളത്തിന് തന്നെ അപമാനമായി മാറിയ സംഭവത്തില്‍ കെപിസിസി അധ്യക്ഷന്‍ പ്രതികരിക്കണമെന്നും ഡിവൈഎഫ്‌ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് തന്റെ പേജ് ഹാക്ക് ചെയ്തുവെന്ന പരാതിയുമായി വിഡി സതീശന്‍ എത്തിയത്. ഇത് വിവാദങ്ങള്‍ക്ക് പുതിയ തലം നല്‍കി. താന്‍ കമന്റ് ചെയ്തുവെന്ന രീതിയില്‍ കേട്ടാലറയ്ക്കുന്ന അസഭ്യം എഴുതിക്കൊണ്ട് തന്റെ പേരില്‍ സൈബര്‍ സഖാക്കള്‍ പ്രചരിപ്പിക്കുകയാണെന്ന് വി.ഡി. സതീശന്‍ ആരോപിച്ചു. തന്റെ ജീവിതത്തില്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത അസഭ്യ വാക്കുകളാണ് എഴുതി വച്ചിരിക്കുന്നതെന്നും തന്നെ അപമാനിക്കാന്‍ ഇത്തരം വാക്കുകള്‍ എഴുതേണ്ടി വരുന്നു എന്നത് തന്നെ അപമാനമാണെന്നും സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ആശയങ്ങള്‍ ഇല്ലാതെയാവുമ്പോഴാണ് അക്രമത്തിലേക്ക് തിരിയുക. ഇത് സൈബര്‍ മേഖലയിലെ അക്രമമാണ്. നിങ്ങളുടെ മുതിര്‍ന്ന നേതാക്കളോട് പോലും മര്യാദ വിട്ട് ഒരു വാക്കു പറയേണ്ടി വന്നിട്ടില്ലെന്നും വി.ഡി. സതീശന്‍ ഓര്‍മിപ്പിച്ചു. വ്യാജ സ്‌ക്രീന്‍ ഷോട്ടുണ്ടാക്കി പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വി.ഡി. സതീശന്‍ കുറിച്ചു. INSPല്‍ ജനസമ്മതിയുള്ള നല്ല ചില ചെറുപ്പക്കാരുണ്ട്. അവരെ ഏതെങ്കിലും പെണ്ണ് കേസില്‍ പെടുത്തി നാറ്റിക്കണം. സന്ദേശം എന്ന സിനിമയിലെ ഡയലോഗ് ആണ്. കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും കേന്ദ്രബിന്ദു ആക്കി ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് സത്യന്‍ അന്തിക്കാട് തന്നെ ഇവരുടെ തനിസ്വഭാവം വരച്ചു കാട്ടിയിരുന്നു. ഇന്നത്തെ സൈബര്‍ സഖാക്കള്‍ അത് വ്യാജ സ്‌ക്രീന്‍ ഷോട്ട് ഉണ്ടാക്കി നാറ്റിക്കുക എന്നതും കൂടി ചേര്‍ത്തിരിക്കുകയാണ്-ഇതായിരുന്നു സതീശന്റെ നിലപാട്

ഞാന്‍ കമന്റ് ചെയ്തു എന്ന രീതിയില്‍ കേട്ടാലറയ്ക്കുന്ന അസഭ്യം എഴുതിക്കൊണ്ട് ഒരു സ്‌ക്രീന്‍ ഷോട്ട് ആണ് അവസാനത്തേത്. എന്റെ ജീവിതത്തില്‍ ഞാന്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത അസഭ്യ വാക്കുകളാണ് എഴുതി വച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് എന്നെ അപമാനിക്കാന്‍ ഇത്തരം വാക്കുകള്‍ എന്റെ പേരില്‍ എഴുതേണ്ടി വരുന്നു എന്നത് തന്നെ എന്തൊരപമാനമാണ്. ആശയങ്ങള്‍ ഇല്ലാതെയാവുമ്പോഴാണ് അക്രമത്തിലേക്ക് തിരിയുക. ഇത് സൈബര്‍ മേഖലയിലെ അക്രമമാണ്.നിങ്ങളുടെയൊക്കെ മുതിര്‍ന്ന നേതാക്കളുമായി വരെ മാധ്യമങ്ങളുടെ മുന്നില്‍ ഞാന്‍ ഡിബേറ്റ് ചെയ്തിട്ടുണ്ട്. എനിക്ക് മര്യാദ വിട്ട് ഒരു വാക്കു പറയേണ്ടി വന്നിട്ടില്ല. അതിനുള്ള ശക്തമായ ആശയവും വസ്തുതകളും വച്ചാണ് ഞാന്‍ സംസാരിക്കാറുള്ളത്. ആ ആശയത്തിന്റെ ദൃഢതയുള്ളതു കൊണ്ട് തന്നെയാണ് ഇന്ന് വരെ നിങ്ങള്‍ എത്ര വലകള്‍ വിരിച്ചിട്ടും അതില്‍ കുരുങ്ങാന്‍ എന്നെ കിട്ടാത്തത്. അപ്പോള്‍ നിങ്ങള്‍ ശീലിച്ച ആ എതിര്‍പ്പാര്‍ട്ടിയില്‍ പെട്ട രാഷ്ട്രീയ പ്രവര്‍ത്തകരെ അപമാനിക്കാന്‍ കഥകള്‍ മെനയുന്ന രാഷ്ട്രീയം തുടരുക. നിങ്ങളെക്കുറിച്ച് എനിക്ക് സഹതാപമുണ്ട്. പക്ഷെ ഇതൊരു സൈബര്‍ കുറ്റകൃത്യം ആയതുകൊണ്ട് അതിനുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും പറഞ്ഞിരുന്നു.

ഇത് ചര്‍ച്ചയാകുന്നതിനിടെയാണ് യുവതിയെ കൊണ്ട് വനിതാ കമ്മീഷന് പരാതി നല്‍കിയത്. സതീശന്റെ വെരിഫൈഡ് പേജില്‍ നിന്നാണ് കമന്റ്. ഈ സാഹചര്യത്തിലാണ് സതീശനെതിരെ കേസെടുക്കാന്‍ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടതും. പ്രളയ ദുരിതാശ്വാസത്തിനു പണം കണ്ടെത്താന്‍ മന്ത്രിമാര്‍ വിദേശത്തു പോയേ തീരൂ എന്ന് കരുതുന്ന പിണറായി സര്‍ക്കാരിന് നേരായ വഴികാട്ടാന്‍ എന്ന തരത്തിലാണ് പുനര്‍ജനി എന്ന പദ്ധതി സതീശന്‍ അവതരിപ്പിച്ചത്. മഹാപ്രളയത്തില്‍ പറവൂരില്‍ 60000 പേരെയെങ്കിലും നേരിട്ട് ബാധിച്ചതായാണ് കണക്കാക്കുന്നത്. മണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളെയും പറവൂര്‍ മുനിസിപ്പാലിറ്റിയുടെ 40 ശതമാനം പ്രദേശവും പ്രളയ ജലത്തിന്റെ ദുരിതകാഴ്ചകളാണ് അന്ന് സമ്മാനിച്ചത്. മണ്ഡലത്തിലെ കൈത്തറി പ്രദേശമായ ചേന്ദമംഗലം ഏറെക്കുറെ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരുന്നു.

ഈ മേഖലയില്‍ പ്രവാസികളുടെ അടക്കം സഹായത്തോടെയുള്ള പുനരധിവാസ പദ്ധതിയായിരുന്നു പുനര്‍ജ്ജനി. എന്നാല്‍ ഇതില്‍ അഴിമതിയുണ്ടെന്ന് സിപിഎം ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട വിവാദമാണ് സതീശനെ ഇപ്പോള്‍ വനിതാ കമ്മീഷന്റെ കേസിലേക്ക് എത്തിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category