1 GBP = 93.20 INR                       

BREAKING NEWS

നിങ്ങള്‍ ടാക്സി ഓടിക്കുകയോ ഏജന്‍സി വഴി നഴ്സിംഗ് ജോലി ചെയ്യുകയോ ആണോ? സെല്‍ഫ് എംപ്ലോയ്മെന്റ് പദ്ധതിയില്‍ അപേക്ഷിച്ച് 80 ശതമാനം ലാഭം വെറുതെ നേടാം

Britishmalayali
kz´wteJI³

രുപക്ഷെ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതാദ്യമായിട്ടായിരിക്കും ബ്രിട്ടന്‍ ഇത്രയും വലിയൊരു പ്രതിസന്ധി നേരിടുന്നത്. 34,796 പേരുടെ ജീവനാണ് ബ്രിട്ടനിലെ കൊറോണയുടെ തേരോട്ടത്തില്‍ പൊലിഞ്ഞുപോയത്. മാത്രമല്ല, പൊതുജീവിതം തന്നെ താറുമാറാക്കിയ ലോക്ക്ഡൗണ്‍ വരുത്തി വച്ച സാമ്പത്തിനഷ്ടം അതിഭീമവും. എങ്കിലും, പൗരന്മാരുടെ ജീവിതദുരിതങ്ങള്‍ക്ക് കുറേയേറെയെങ്കിലും ശമനം വരുത്താന്‍ ഭരണകൂടം അവരുടെ കഴിവിനനുസരിച്ച് ശ്രമിക്കുന്നുണ്ട്.

തകര്‍ന്നടിഞ്ഞ ജീവിതങ്ങളെ വീണ്ടും ഉയര്‍ത്തെഴുന്നേല്പിന്റെ പാതയിലേക്ക് കൊണ്ടുവരാന്‍ ബ്രിട്ടീഷ സര്‍ക്കാര്‍ പുതിയ സാമ്പത്തിക ഉത്തേജന പാക്കേജുകളുമായി എത്തിയിരുന്നു. സ്വയം തൊഴില്‍ കണ്ടെത്തിയിരുന്ന രണ്ട് ദശലക്ഷത്തിലധികം പേര്‍ ഇതുവരെ ഈ പാക്കേജുകള്‍ വഴി ലഭ്യമാകുന്ന സഹായത്തിനായി അപേക്ഷിച്ചിട്ടുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 6 ബില്ല്യണ്‍ പൗണ്ടിനുള്ള അപേക്ഷകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത് എന്ന് ചാന്‍സലര്‍ ഋഷി സുനക് പറഞ്ഞു. ഈ പദ്ധതി പ്രഖ്യാപിച്ചതിന് അഞ്ചു ദിവസങ്ങള്‍ക്കുള്ളിലാണ് ഇത്രയധികം അപേക്ഷകള്‍ ലഭിച്ചിട്ടുള്ളത്.

കഴിഞ്ഞ 300 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് ബ്രിട്ടന്‍ കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. ലോക്ക്ഡൗണ്‍ മൂലം വലിയൊരു ബാദ്ധ്യതയാണ് രാജ്യത്തിന് ഏറ്റെടുക്കേണ്ടിവന്നിരിക്കുന്നത് എന്നാണ് ഈ അപേക്ഷകളുടെ എണ്ണം കാണിക്കുന്നത്. പൊതുകടം ഈ മാസം 2 ട്രില്ല്യണ്‍ ഡോളര്‍ എന്ന ഭീമമായ സംഖ്യയില്‍ എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ അവതരിപ്പിച്ച ബജറ്റില്‍, പൊതുകടം ഈ സംഖ്യയില്‍ എത്തുന്നത് നാല് വര്‍ഷത്തിന് ശേഷമായിരിക്കും എന്നാണ് കണക്കാക്കിയിരുന്നത്.

സ്വയം തൊഴില്‍ കണ്ടെത്തിയിരുന്നവര്‍ക്ക്, അവര്‍ പ്രതിമാസം നേടിയിരുന്ന ലാഭത്തിന്റെ 80% വരെ അടുത്ത മൂന്ന് മാസത്തേക്ക് നല്‍കുന്നതാണ് ഈ പാക്കേജിലെ പ്രധാന ധനസഹായം. എന്നാല്‍ ഇത് 7,500 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. വിചാരിച്ചതിലും നേരത്തേ ഈ പരിപാടി കഴിഞ്ഞ ആഴ്ച്ച ആരംഭിച്ചതായും ഇതുവരെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ധനസഹായം നല്‍കിയതായും ചാന്‍സലര്‍ പറഞ്ഞു. അപേക്ഷ നല്‍കിയാല്‍, യോഗ്യതയുള്ളവര്‍ക്ക് ആറു പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ അവരുടെ ബാങ്ക് അക്കൗണ്ടില്‍ പണമെത്തും എന്നതാണ് ഇതിന്റെ പ്രത്യേകത.

മൂന്ന് വിഭാഗങ്ങളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ആദ്യത്തേത് സെല്‍ഫ് എംപ്ലോയ്മെന്റ് ഇന്‍കം സപ്പോര്‍ട്ട് സ്‌കീം ആണ്. നിങ്ങള്‍ ഒരു സ്വയം തൊഴില്‍ കണ്ടെത്തിയ വ്യക്തിയോ, ഒരു വ്യാപാരസ്ഥപനത്തിലെ വ്യക്തിയോ ആണെങ്കില്‍, കൊറോണ ബാധമൂലം സാമ്പത്തികമായി തകര്‍ന്നിട്ടുണ്ട് എങ്കില്‍ നിങ്ങള്‍ക്ക് ഈ പദ്ധതിക്കായി അപേക്ഷിക്കാം.
നിങ്ങളുടെ സ്ഥാപനം ലോക്ക്ഡൗണ്‍ കാലത്ത് അടച്ചുപൂട്ടുകയും എന്നാല്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുകയും ചെയ്യേണ്ടി വന്നിട്ടുണ്ടെങ്കില്‍, അവരുടെ ശമ്പളത്തിന്റെ 80% വരെ നിങ്ങള്‍ക്ക് ലഭ്യമാക്കുന്ന പദ്ധതിയാണ് രണ്ടാമത്തേത്. നിങ്ങളുടെ ജീവനക്കാരുടെ വിശദാംശങ്ങള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവയുള്‍പ്പടെ ഇതിനായി അപേക്ഷിക്കുവാന്‍ വേണ്ട വിശദാംശങ്ങള്‍ ചുവടെ:
കൊറോണ ബാധമൂലം തകര്‍ന്നുപോയ ബിസിനസ്സ് പുനരുജ്ജീവിപ്പിക്കുവാനാണ് നിങ്ങള്‍ ശ്രമിക്കുന്നതെങ്കില്‍ അതിനാവശ്യമായ വായ്പ ഉള്‍പ്പടെയുള്ള സാമ്പത്തിക സഹായങ്ങള്‍ ആവശ്യമായി വരും. 
ഇതിനായി പൊതുവെ ആവശ്യമായ യോഗ്യത നേടുവാന്‍ നിങ്ങള്‍ 2018-2019 അസ്സെസ്സ്മെന്റ് വര്‍ഷത്തിലെ ടാക്സ് റിട്ടേണ്‍ സമര്‍പ്പിച്ചിരിക്കണം. മാത്രമല്ല, 2019-2020 വര്‍ഷം നിങ്ങള്‍ വ്യാപാരം നടത്തിയിരുന്നതായി തെളിയിക്കുകയും വേണം. നിങ്ങളുടെ ബിസിനസ്സിനെ കൊറോണ ബാധ വിപരീതമായി ബാധിച്ചുവെന്നും ഇനി 2020-2021 വര്‍ഷത്തില്‍ നിങ്ങള്‍ ബിസിനസ്സ് തുടര്ന്നും നടത്താന്‍ ഉദ്ദേശിക്കുന്നുവെന്നും വ്യക്തമാക്കണം.

ജീവനക്കാരുടെ എണ്ണം, ബിസിനസ്സിന്റെ വ്യാപ്തി എന്നിവ അനുസരിച്ച് ചില നിബന്ധനകള്‍ കൂടിയുണ്ട്. അതിന്റെ വിശദാംശങ്ങള്‍ അതാത് ലിങ്കില്‍ നിന്നും ലഭിക്കുന്നതാണ്. പരമാവധി സുതാര്യമായാണ് നടപടികള്‍ പുരോഗമിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ആറ് പ്രവര്‍ത്തി ദിവസങ്ങള്‍ മാത്രമേ നിങ്ങള്‍ക്ക് അര്‍ഹമായ തുക ലഭിക്കുവാന്‍ സമയമെടുക്കുകയുള്ളു. അതിനാല്‍ തന്നെ ഒട്ടും സമയം കളയാതെ, നിങ്ങള്‍ക്ക് ആവശ്യമായ യോഗ്യതകളുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് അപേക്ഷ നല്‍കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category