1 GBP = 92.50 INR                       

BREAKING NEWS

ജൂണ്‍ രണ്ടു വരെ എത്തുക കേരളത്തിലേക്ക് എത്തുക 6,530 പ്രവാസികള്‍; സംസ്ഥാനത്തേക്ക് വരാനിരിക്കുന്നത് 38 വിമാനങ്ങളും; ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ ഡല്‍ഹി- തിരുവനന്തപുരം പ്രത്യേക ട്രെയിന്‍ ഡല്‍ഹിയില്‍ നിന്നു നാളെ പുറപ്പെടും

Britishmalayali
kz´wteJI³

തിരുവനന്തപുരം: വിദേശ നാടുകളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്നവരുടെ എണ്ണം കൂടി വരുമ്പോള്‍ സംസ്ഥാനത്ത് കോവിഡ് ഭീതിയും ഉയരുകയാണ്. വിദേശ രാജ്യങ്ങളില്‍ നിന്നു വിമാനത്തിലും കപ്പലിലുമായി ഇതുവരെ 5,815 പേര്‍ നാട്ടിലെത്തിക്കഴിഞ്ഞു. ജൂണ്‍ 2 വരെ 38 വിമാനങ്ങള്‍ കേരളത്തിലേക്കുണ്ടാകും. യുഎഇയില്‍ നിന്ന് 8, ഒമാന്‍ 6, സൗദി 4, ഖത്തര്‍ 3, കുവൈത്ത് 2 എന്നിങ്ങനെയാണു വിമാനങ്ങള്‍ എത്തുക. ബഹ്റൈന്‍, ഫിലിപ്പീന്‍സ്, മലേഷ്യ, യുകെ, യുഎസ്, ഓസ്ട്രേലിയ, ഫ്രാന്‍സ്, ഇന്തൊനീഷ്യ, അര്‍മീനിയ, തജിക്കിസ്ഥാന്‍, യുക്രെയ്ന്‍, അയര്‍ലന്‍ഡ്, ഇറ്റലി, റഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഓരോ വിമാനം വീതവും കേരളത്തിലെത്തും. 6530 യാത്രക്കാരാണ് ആകെ എത്തുക.

അതേസമയം നാട്ടിലേക്കു മടങ്ങുന്നവര്‍ പുറപ്പെടുന്ന സംസ്ഥാനത്തിന്റെയും എത്തിച്ചേരുന്ന സംസ്ഥാനത്തിന്റെയും പാസ് മാത്രം കരുതിയാല്‍ മതിയെന്നും ഇടയ്ക്കുള്ള സംസ്ഥാനം അതില്‍ ഇടപെടാന്‍ പാടില്ലെന്നു തന്നെയാണു കേന്ദ്രം നിര്‍ദേശിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ പ്രവേശിപ്പിക്കില്ലെന്ന കര്‍ണാടകയുടെ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു.

ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ ഡല്‍ഹി-തിരുവനന്തപുരം പ്രത്യേക ട്രെയിന്‍ ഡല്‍ഹിയില്‍ നിന്നു നാളെ പുറപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഞ്ചാബ്, കര്‍ണാടക, തെലങ്കാന, ആന്ധ്ര, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, യുപി, ജാര്‍ഖണ്ഡ്, ഒഡീഷ, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നു പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്താനുള്ള നടപടി അന്തിമഘട്ടത്തിലാണ്.

ഒരു സംസ്ഥാനത്തു നിന്നോ ഒരു സ്റ്റേഷനില്‍ നിന്നോ 1200 യാത്രക്കാര്‍ ആകുമ്പോഴാണു സ്പെഷല്‍ ട്രെയിന്‍ അനുവദിക്കുക. പുറപ്പെടുന്ന സംസ്ഥാനത്ത് ആവശ്യമെങ്കില്‍ ഒരു സ്റ്റോപ് കൂടി അനുവദിക്കണമെന്നു റെയില്‍വേയോടു ആവശ്യപ്പെട്ടിട്ടുണ്ട്. registernorkaroots.org ലിങ്കില്‍ ടിക്കറ്റ് നിരക്ക് ഓണ്‍ലൈനായി നല്‍കാം. ഇവര്‍ക്ക് ട്രെയിന്‍ ടിക്കറ്റ് ലഭിച്ചാല്‍ വിശദാംശങ്ങള്‍ ഫോണ്‍ സന്ദേശമായി കിട്ടും. ഇതു സംസ്ഥാനത്തേക്കു പ്രവേശിക്കാനുള്ള പാസ് ആയും കണക്കാക്കാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category