1 GBP = 92.50 INR                       

BREAKING NEWS

ആ ബൈക്കപകടം കണ്ണൂര്‍ വിമാനത്താവളത്തെ കോവിഡില്‍നിന്ന് രക്ഷിച്ചു, ഒപ്പം കേരളത്തെയും; വിമാനത്താവളത്തിലേക്ക് വരവേ ബൈക്ക് അപകടത്തില്‍ പരിക്കേറ്റത് എയര്‍ഇന്ത്യാ എക്‌സ്പ്രസ് ജീവനക്കാരന്; പ്രാഥമിക ശുശ്രൂഷകള്‍ക്കുശേഷം സ്രവ പരിശോധന നടത്തിയപ്പോള്‍ കോവിഡ് പോസിറ്റീവായി; അപകടം ഉണ്ടായില്ലെങ്കില്‍ ഞായറാഴ്ച ഗള്‍ഫില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ഈ ജീവനക്കാരനുണ്ടാകുമായിരുന്നു

Britishmalayali
kz´wteJI³

കണ്ണൂര്‍: ചെറിയൊരു വാഹനാപകടം കോവിഡില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തെ രക്ഷിച്ച കഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിമാനത്താവളത്തില്‍ ജോലിക്കുവരുകയായിരുന്ന എയര്‍ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരന്റെ ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. തുടര്‍ന്ന് നടതത്തിയ പരിശോധനയില്‍ ഇയാള്‍ കോവിഡ് പോസിറ്റീവാണെന്ന് വ്യക്തമാകുകയും ചെയ്തു. മെയ് 15-നായിരുന്നു അപകടം.

പുതുച്ചേരി സ്വദേശിയായ ഇയാള്‍ ജോലിക്കായി പാലക്കാട് അതിര്‍ത്തിയിലെ വാളയാര്‍ വഴിയാണ് ബൈക്കോടിച്ചെത്തിയത്. വിമാനത്താവളത്തിന് മൂന്നുകിലോമീറ്റര്‍ അകലെയെത്തിയപ്പോള്‍ മറ്റൊരു ബൈക്കില്‍ ഇടിച്ചു. ഇരുകാലിനും പരിക്കേറ്റ ജീവനക്കാരനെ നാട്ടുകാര്‍ അപകടസ്ഥലത്തു നിന്നുമാറ്റി കിയാല്‍ അധികൃതരെ വിവരമറിയിച്ചു.

വിമാനത്താവളത്തിലെ ആംബുലന്‍സില്‍ ആദ്യം മട്ടന്നൂരിലെയും പിന്നീട് കണ്ണൂരിലെയും സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കണ്ണൂരില്‍ പ്രാഥമിക ചികിത്സ തുടങ്ങാറായപ്പോഴാണ് പുതുച്ചേരിയില്‍നിന്ന് വരുന്നതിനിടയിലാണ് അപകടമെന്ന് വ്യക്തമായത്. തുടര്‍ന്ന് പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു.

അവിടെയെത്തി പ്രാഥമികശുശ്രൂഷകള്‍ക്കുശേഷം സ്രവ പരിശോധന നടത്തി. ഞായറാഴ്ച വൈകീട്ടോടെ കോവിഡ് സ്ഥിരീകരിച്ച് ഫലവും വന്നു. അപകടമുണ്ടായിരുന്നില്ലെങ്കില്‍ ഞായറാഴ്ച ഗള്‍ഫില്‍നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തോടനുബന്ധിച്ച ജോലിയില്‍ ഈ ജീവനക്കാരനുണ്ടാകുമായിരുന്നു. ഇത് രോഗപ്പകര്‍ച്ചയ്ക്കും വിമാനത്താവളം അടച്ചിടുന്നതിനും ഇടയാക്കിയേനെ.

അതേസമയം ജീവനക്കാരിലൊരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ ഡല്‍ഹിയിലെ എയര്‍ ഇന്ത്യ ആസ്ഥാനം അടച്ചിടുന്ന അവസ്ഥയും ഉണ്ടായിരുന്നു. ഓഫീസിലെ ഒരു പ്യൂണിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചെയര്‍മാനും എംഡിയും ഉള്‍പ്പെടെ ഓഫീസിലെ എല്ലാ ജീവനക്കാരും വീടുകളിലിരുന്ന് ജോലി തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച ജീവനക്കാരന്‍ നിലവില്‍ വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയാണ്.

കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യയുടെ അഞ്ച് പൈലറ്റുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചൈനയിലേക്കുള്ള കാര്‍ഗോ വിമാനത്തിലെ പൈലറ്റുമാരായിരുന്നു ഇവര്‍. എന്നാല്‍ തെറ്റായ ടെസ്റ്റ് കിറ്റ് മൂലം ഇവരുടെ പരിശോധന ഫലത്തില്‍ പിഴവുണ്ടായതാണെന്നും അഞ്ച് പേരുടെയും പരിശോധന ഫലം നെഗറ്റീവ് ആണെന്നുമാണ് ഇപ്പോള്‍ ഔദ്യോഗികമായി ലഭിക്കുന്ന വിവരം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category