1 GBP = 92.70 INR                       

BREAKING NEWS

മദ്യശാലകള്‍ തുറക്കുന്നത് ആപ്പ് പ്രവര്‍ത്തന സജ്ജമായ ശേഷം മാത്രം; ബാര്‍ബര്‍ ഷോപ്പും ബ്യൂട്ടി പാര്‍ലറും എസിയില്ലാതെ; എസ്എസ്എല്‍സി-ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ 26 മുതല്‍; കാണികളില്ലാതെ സ്‌പോര്‍ട്‌സ് ആകാം; ടിവി യൂണിറ്റുകള്‍ക്ക് ഇന്‍ഡോര്‍ ഷൂട്ടിങ് അനുമതി; കൊറോണക്കാലത്ത് ഇനി കേരളം കരുതലോടെ സാധാരണ ജീവിതത്തിലേക്ക്

Britishmalayali
kz´wteJI³

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകള്‍ നാളെ തുറക്കില്ലെന്ന് സൂചന. ആപ്പിലെ പ്രശ്നങ്ങള്‍ പൂര്‍ണ്ണമായും പരിഹരിച്ച ശേഷമേ മദ്യശാലകള്‍ തുറക്കൂ. അതിനിടെ ബാര്‍ബര്‍ ഷോപ്പുകള്‍ക്കും ബ്യൂട്ടി പാര്‍ലറുകള്‍ക്കും എസിയില്ലാതെ ഹെയര്‍ കട്ടിങ്, ഹെയര്‍ ഡ്രസിങ്, ഷേവിങ് ജോലികള്‍ക്കു മാത്രമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തു മദ്യവില്‍പന വ്യാഴാഴ്ച ആരംഭിക്കാനായിരുന്നു പദ്ധതി. ബുക്കിങ്ങിനായി സ്റ്റാര്‍ട്ടപ് കമ്പനി വികസിപ്പിച്ച മൊബൈല്‍ ആപ്പ് പ്ലേ സ്റ്റോറില്‍ സമര്‍പ്പിച്ചിരുന്നു. മൊബൈല്‍ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമായ ശേഷം പരീക്ഷണാടിസ്ഥാനത്തില്‍ ആപ് ഉപയോഗിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ആപ്പ് പെര്‍ഫെക്ട് ആണെന്ന് ഉറപ്പിച്ച ശേഷമേ മദ്യ ശാലകള്‍ തുറക്കൂ. തുടര്‍ന്ന് വ്യാഴാഴ്ച വില്‍പന ആരംഭിക്കും. സാങ്കേതിക തടസ്സം ഉണ്ടായാല്‍ മാത്രം വില്‍പന വൈകും. വെര്‍ച്വല്‍ ക്യൂ വഴി പ്രത്യേക കൗണ്ടറുകളിലൂടെ പാഴ്സലായി മദ്യം വിതരണം ചെയ്യാന്‍ ഇന്നലെ വൈകിട്ടുവരെ 511 ബാറുകളും 222 ബീയര്‍ വൈന്‍ പാര്‍ലറുകളും സര്‍ക്കാരിനെ താല്‍പര്യം അറിയിച്ചിട്ടുണ്ട്.

ബവ്കോ, കണ്‍സ്യൂമര്‍ഫെഡ് വില്‍പന കേന്ദ്രങ്ങളിലും ബാര്‍ കൗണ്ടറുകളും മദ്യം വാങ്ങുന്നതിനു മൊബൈല്‍ ആപ്പിലൂടെ ടോക്കണ്‍ ലഭിക്കും. അതില്‍ പറയുന്ന സമയത്ത്, പറയുന്ന കേന്ദ്രത്തില്‍ പോയി വാങ്ങാം. എല്ലായിടത്തും ഒരേ വിലയായിരിക്കും. ബവ്കോ കേന്ദ്രങ്ങളില്‍ തിരക്കില്ലാത്ത സ്ഥിതിയായാല്‍ ബാര്‍ കൗണ്ടര്‍ നിര്‍ത്തുമെന്നാണു സൂചന. ക്ലബുകളില്‍ ഒരു സമയത്ത് 5 ആളുകളിലധികം വരില്ലെന്ന് ഉറപ്പാക്കിയും സാമൂഹിക അകലം പാലിച്ചും അംഗങ്ങള്‍ക്ക് മദ്യവും ആഹാരവും പാഴ്സലായി നല്‍കാം. ക്ലബ് അംഗത്വമില്ലാത്തവര്‍ക്കു പ്രവേശനമില്ല. മദ്യവില്‍പന കേന്ദ്രങ്ങള്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ മാത്രമാകും പ്രവര്‍ത്തിക്കുകയെന്നു സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു. ബവ്കോ കേന്ദ്രങ്ങള്‍ നേരത്തേ രാത്രി 9 വരെ പ്രവര്‍ത്തിച്ചിരുന്നു.

പൊതു ഗതാഗതത്തിനും അനുമതിയുണ്ട്. കെ എസ് ആര്‍ ടി സി ബസുകള്‍ നാളെ മുതല്‍ ഓടി തുടങ്ങും. എന്നാല്‍

ബാര്‍ബര്‍ ഷോപ്പും ബ്യൂട്ടി പാര്‍ലറും തുറക്കും
ബാര്‍ബര്‍ ഷോപ്പിലും ബ്യൂട്ടി പാര്‍ലറിലും ഒരു സമയം 2 പേരില്‍ കൂടുതല്‍ കാത്തുനില്‍ക്കാന്‍ പാടില്ല. ഒരേ ടവല്‍ പലര്‍ക്കായി ഉപയാഗിക്കരുത്. ഉപഭോക്താക്കള്‍ തന്നെ ടവല്‍ കൊണ്ടുവരുന്നതാണു നല്ലത്. ഫോണ്‍ ബുക്കിങ് പ്രോത്സാഹിപ്പിക്കണം. ഷോപ്പിങ് കോംപ്ലക്സുകളില്‍ (മാള്‍ ഒഴികെ) ഒരു ദിവസം ആകെയുള്ള കടകളുടെ 50% മാത്രം തുറക്കാം. ഏതൊക്കെ ദിവസങ്ങളില്‍ ഏതൊക്കെ തുറക്കണമെന്നു കച്ചവടക്കാരുടെ കൂട്ടായ്മകള്‍ തദ്ദേശ സ്ഥാപനത്തിന്റെ അനുമതിയോടെ തീരുമാനിക്കണം.

വിവാഹം, സംസ്‌കാരം
വിവാഹത്തിന് 50 പേര്‍ക്കും അനുബന്ധ ചടങ്ങുകളില്‍ 10 പേര്‍ക്കും പങ്കെടുക്കാം. മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍. 65 വയസ്സിനു മുകളിലുള്ളവര്‍, തുടര്‍ രോഗബാധയുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസ്സില്‍ താഴെയുള്ളവര്‍ എന്നിവര്‍ അടിയന്തര കാര്യങ്ങള്‍ക്കും ചികിത്സയ്ക്കുമേ പുറത്തിറങ്ങാവൂ.

മദ്യ വില്‍പ്പന അകലം പാലിച്ച്
സര്‍ക്കാരിന്റെ 301 വില്‍പനകേന്ദ്രങ്ങള്‍ വഴി മാത്രം മദ്യം വിറ്റാല്‍ സാമൂഹിക അകലം പാലിക്കാന്‍ കഴിയാതെ വരുമെന്നും അതിനാലാണു ബാറുകളും ബീയര്‍വൈന്‍ പാര്‍ലറുകളും വഴി പാഴ്സല്‍ വില്‍പനയ്ക്ക് അനുമതി നല്‍കുന്നതെന്നും ഉത്തരവില്‍ പറയുന്നു. ആപ്പിലൂടെ വെര്‍ച്വല്‍ ക്യൂ സമ്പ്രദായത്തിലേ മദ്യം വില്‍ക്കാവൂ.

നടത്തിപ്പും പ്രവര്‍ത്തനവും ബവ്കോ മാനേജിങ് ഡയറക്ടറുടെ നിയന്ത്രണത്തിലായിരിക്കും. മാര്‍ഗരേഖ എംഡി തയാറാക്കും. ജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും എംഡി പ്രസിദ്ധീകരിക്കും. ബാറുകളില്‍ ഇരുന്നു മദ്യം കഴിക്കാന്‍ അനുമതിയില്ലാത്ത കാലത്തേക്കു മാത്രമാണു പാഴ്സല്‍ കൗണ്ടര്‍ വില്‍പന.

പരീക്ഷകള്‍ 26 മുതല്‍ 30 വരെ
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 31 വരെ അടച്ചിടണമെന്ന കേന്ദ്ര വിജ്ഞാപനം നിലനില്‍ക്കെ, എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ 26 മുതല്‍ 30 വരെ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍. പ്രഖ്യാപിച്ച സമയക്രമം അനുസരിച്ചു തന്നെ പരീക്ഷ നടക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

സര്‍ക്കാര്‍ ഓഫിസുകള്‍ക്കു ശനിയാഴ്ച അവധി നല്‍കിയെങ്കിലും പരീക്ഷ നടത്തേണ്ടതിനാല്‍ സ്‌കൂളുകള്‍ക്ക് അവധിയില്ല. ലോക്ഡൗണ്‍ നിലനില്‍ക്കെ നാലര ലക്ഷം മുതല്‍ 13 ലക്ഷം വരെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പരീക്ഷാ ദിനങ്ങളില്‍ പുറത്തിറങ്ങേണ്ടി വരും.

പരീക്ഷാ മുന്നൊരുക്കങ്ങള്‍ക്ക് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാമെന്നു മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂള്‍ ബസുകളും മറ്റും ഉപയോഗിച്ച് ഗതാഗത സൗകര്യം ഒരുക്കുമെന്നും പറഞ്ഞു.

എംജി നാലാം സെമസ്റ്റര്‍ ബിരുദ പരീക്ഷ മാറ്റി
എംജി സര്‍വകലാശാല 27 മുതലുള്ള നാലാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ മാറ്റി. അതേസമയം, 26 മുതലുള്ള ആറാം സെമസ്റ്റര്‍ ബിരുദ (റഗുലര്‍, പ്രൈവറ്റ്) പരീക്ഷകള്‍ക്കും ജൂണ്‍ 3 മുതലുള്ള പിജി പരീക്ഷകള്‍ക്കും 4 മുതലുള്ള അഞ്ചാം സെമസ്റ്റര്‍ ബിരുദ പ്രൈവറ്റ് പരീക്ഷകള്‍ക്കും മാറ്റമില്ലെന്നു പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.

കാണികളില്ലാതെ കായിക പ്രവര്‍ത്തനം
സ്‌പോര്‍ട്‌സ് കോംപ്ലക്സുകളിലും ക്ലബുകളിലും സ്റ്റേഡിയങ്ങളിലും കാണികള്‍ക്കു പ്രവേശനം അനുവദിക്കില്ലെന്ന വ്യവസ്ഥയില്‍ കായിക പ്രവര്‍ത്തനങ്ങള്‍ നടത്താം. കായിക വിനോദത്തില്‍ ഏര്‍പ്പെടുന്നവര്‍ സാമൂഹിക അകലം പാലിക്കണം. സാമൂഹിക അകലം പാലിച്ച് ടിവി പ്രൊഡക്ഷന്‍ യൂണിറ്റുകള്‍ക്ക് ഇന്‍ഡോര്‍ ഷൂട്ടിങ്ങിന് അനുമതി. ഒരേ സമയം പരമാവധി 10 പേര്‍ മാത്രമേ പാടുള്ളൂ.

പാഴ്സല്‍ സമയം നീട്ടി
റസ്റ്ററന്റുകളില്‍ പാഴ്സല്‍ വില്‍പന രാവിലെ 7 മുതല്‍ രാത്രി 9 വരെ. ഓണ്‍ലൈന്‍ ഡോര്‍ ഡെലിവറി രാത്രി 10 വരെ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category