1 GBP =93.80 INR                       

BREAKING NEWS

സാധാരണ ചുഴലിക്കാറ്റില്‍ നിന്ന് 24 മണിക്കൂറിനുള്ളില്‍ സൂപ്പര്‍ സൈക്ലോണ്‍ ആയി ഒരു ചുഴലിക്കാറ്റ് മാറുന്നത് അത്യപൂര്‍വ്വം; കടലില്‍ ചൂടു കൂടുന്നതാണ് ഈ പ്രതിഭാസത്തിന് കാരണം; കരയിലെത്തുമ്പോള്‍ വേഗം കുറയുമെന്ന് പ്രതീക്ഷ; 1999ലെ ഒഡിഷ സൂപ്പര്‍ സൈക്ലോണിനെ പോലും കരയിലും ആഞ്ഞു വീശിയാല്‍ കാത്തിരിക്കുന്നത് വന്‍ ദുരന്തം; കരുതലോടെ ഒഡീഷ; ബംഗാളിലും ജാഗ്രത; കേരളത്തില്‍ അതിതീവ്ര മഴയും ഇടിമിന്നലും കാറ്റും; ആരും കടലില്‍ പോകരുത്; ഉംപുന്‍ പാഞ്ഞടുക്കുന്നത് അതീവ ഭീകരതയോടെ

Britishmalayali
kz´wteJI³

കൊച്ചി: ഉംപുന്‍ സൂപ്പര്‍ ചുഴലിക്കാറ്റായി മാറുകയാണ്. സൂപ്പര്‍ സൈക്ലോണ്‍ ഗണത്തിലേക്ക് മാറും വിധം ഉംപുന്‍ ശക്തിപ്പെട്ടത് കേവലം 12 മണിക്കൂറിലാണ്. ഒന്നാം വിഭാഗത്തില്‍പ്പെട്ട, താരതമ്യേന ശക്തികുറഞ്ഞ 'സാധാരണ ചുഴലിക്കാറ്റിന്റെ' ഗണത്തിലായിരുന്നു ഉംപുന്‍. ഇതാണ് മാറുന്നത്. അതിതീവ്ര ചുഴലിക്കാറ്റ് എന്ന നാലാം വിഭാഗത്തിലേക്കാണ് കുറഞ്ഞ സമയത്തില്‍ ഉംപുന്‍ എത്തിയത്. മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വേഗമാണ് കൂടിയത്. അടുത്ത പത്തു മണിക്കൂറിനുള്ളില്‍ സൂപ്പര്‍ ചുഴലിക്കാറ്റ് എന്ന അഞ്ചാം കാറ്റഗറിയില്‍ എത്തി.

ഒഡിഷ സൂപ്പര്‍ സൈക്ലോണിനുശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊള്ളുന്ന ആദ്യ സൂപ്പര്‍സൈക്ലോണാണിത്. ഈ നൂറ്റാണ്ടിലെ ആദ്യത്തെത്. അറബിക്കടലില്‍ കഴിഞ്ഞവര്‍ഷവും സൂപ്പര്‍ സൈക്ലോണ്‍ ഉണ്ടായിരുന്നു, ക്യാര്‍. അതിന് മുമ്പുണ്ടായത് 'ഗോനു'വാണ്, 2007-ല്‍. ചുഴലിക്കാറ്റ്, അതിശക്തമായ ചുഴലിക്കാറ്റ്, തീവ്ര ചുഴലിക്കാറ്റ്, അതിതീവ്ര ചുഴലിക്കാറ്റ്, സൂപ്പര്‍ ചുഴലിക്കാറ്റ് എന്നിവയാണ് അഞ്ചുഘട്ടങ്ങള്‍. സാധാരണ അടുത്തഘട്ടത്തിലേക്ക് കടക്കുന്നത് 2-3 ദിവസങ്ങള്‍ കൊണ്ടാണ്. ഇതാദ്യമായാണ് സാധാരണ ചുഴലിക്കാറ്റില്‍നിന്ന് 24 മണിക്കൂറിനുള്ളില്‍ സൂപ്പര്‍ സൈക്ലോണ്‍ ആയി ഒരു ചുഴലി മാറുന്നത്.

മണിക്കൂറില്‍ 220 കിലോമീറ്ററില്‍ കൂടുതല്‍ വേഗംവരുന്ന ചുഴലിക്കാറ്റുകളെയാണ് സൂപ്പര്‍ സൈക്ലോണെന്ന് വിളിക്കുന്നത്. കരയില്‍ എത്തുമ്പോഴും ഇതേവേഗം തുടര്‍ന്നാലാണ് നാശനഷ്ടങ്ങള്‍ കൂടും. കടലില്‍ ചൂടുകൂടുന്നതാണ് ചുഴലിക്കാറ്റിന്റെ വേഗം നിര്‍ണയിക്കുക. കരയിലെത്തുമ്പോള്‍ കെട്ടിടങ്ങള്‍, മലകള്‍, പര്‍വതങ്ങള്‍ എന്നിവയില്‍ തട്ടുന്നതിനാല്‍ വേഗംകുറയും. എന്നാല്‍, 1999-ലെ ഒഡിഷ സൂപ്പര്‍ സൈക്ലോണ്‍ കരയിലെത്തിയതിനുശേഷവും ശക്തി കുറഞ്ഞിരുന്നില്ല. 24 മണിക്കൂറോളം അതേ തീവ്രതയില്‍ ആഞ്ഞു വീശി.

എങ്ങും തീവ ജാഗ്രത
സൂപ്പര്‍ സൈക്ലോണായി മാറിയ ഉംപുന്‍ ഒഡീഷ തീരത്തിന് അടുത്തെത്തി. നാളെ ഉച്ചയോടെ ഉംപുന്‍ തീരം തൊടും. ബുധനാഴ്ച ഉച്ചയോടെ ശക്തികുറഞ്ഞ് പശ്ചിമ ബംഗാളിലെ ദിഘ, ബംഗ്ലാദേശിലെ ഹത്തിയ ദ്വീപുകള്‍ക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുന്ന ഉംപുന്‍ കരയിലെത്തുമ്ബോള്‍ മണിക്കൂറില്‍ 165-175 മുതല്‍ 195 കിലോമീറ്റര്‍വരെ വേഗത കൈവരിച്ചേക്കാം. ഒഡിഷ, ബംഗാള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ തീരങ്ങളില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാകും. ഉംപുന്‍ തീരം തൊടുമ്ബോള്‍ ദിഘയില്‍ മണ്ണിടിച്ചില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് സംസ്ഥാനങ്ങളും ബംഗ്ലാദേശും അതീവ ജാഗ്രതയിലാണ്, 'വന്‍തോതില്‍ കുടിയൊഴിപ്പിക്കല്‍' നടക്കുന്നുണ്ടെന്ന് ഒഡീഷയിലെ ഭദ്രക് കളക്ടറും ജില്ലാ മജിസ്‌ട്രേറ്റും പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ഇന്ത്യയെ ബാധിച്ച ഫാനി ചുഴലിക്കാറ്റിനെപ്പോലെ വ്യാപകമായ നാശനഷ്ടമുണ്ടാക്കാന്‍ ഉംപുന്‍ ചുഴലിക്കാറ്റിന് കഴിയുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഉുംപുന്‍ നേരിടാനുള്ള തയ്യാറെടുപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉന്നതാധികാര സമിതി ചേര്‍ന്ന് വിലയിരുത്തി. ദുര്‍ബല പ്രദേശങ്ങളില്‍നിന്ന് ഒഡിഷ സര്‍ക്കാര്‍ ആളുകളെ ഒഴിപ്പിക്കല്‍ തുടങ്ങി. കോവിഡിനെയും ഉംപുന്‍ ചുഴലിക്കാറ്റിനെയും നേരിടാന്‍ ദേശീയ ദുരന്ത നിവാരണ സേന 27 സംഘങ്ങളെ പശ്ചിമ ബംഗാളിലും ഒഡിഷയിലും വിന്യസിച്ചു.

ഉംപുന്‍ പ്രഭാവത്തില്‍ സംസ്ഥാനത്ത് ആഞ്ഞുവീശിയ കാറ്റിലും മഴയിലും വന്‍നാശ നഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ചയും കനത്ത മഴ തുടരും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്. ശക്തമായ മഴയ്ക്കും 30 മുതല്‍ 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളിലും നദിക്കരകളിലും, കടലാക്രമണ സാധ്യതയുള്ള തീരങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

ഇന്ത്യയെ ബാധിച്ച സൂപ്പര്‍ സൈക്ലോണുകള്‍
1. ക്യാര്‍ (255 കി.മീ./മണിക്കൂര്‍)-2019
2.ഗോനു (235 കി.മീ.)2007
3. ഒഡിഷ (260 കി.മീ.)1999
4. ബംഗ്ലാദേശ് (235 കി.മീ.)1991
5. ആന്ധ്രപ്രദേശ് (235 കി.മീ.)1990
6. ഗേ (230 കി.മീ.)1987
7. ആന്ധ്രാപ്രദേശ് (250 കി.മീ.)1977
8. രാമേശ്വരം (240 കി.മീ.)1964
9. ബംഗ്ലാദേശ് (240 കി.മീ.)1963
10. ഉംപുന്‍ (പ്രവചനം 265 കി.മീ.വരെ)-2020

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category