1 GBP =93.80 INR                       

BREAKING NEWS

കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊന്ന ശേഷം കുഞ്ഞിനെ കാണാതായതിന് പിന്നില്‍ ഭര്‍ത്താവാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശരണ്യ ലക്ഷ്യമിട്ടു; കുഞ്ഞിനെ കൊന്നതിന്റെ തലേന്ന് അകന്നുകഴിയുന്ന ഭര്‍ത്താവിനെ ശരണ്യ വീട്ടില്‍ വിളിച്ചു വരുത്തി; കുഞ്ഞിന്റെ മൃതശരീരം കടലില്‍നിന്ന് കിട്ടിയതോടെ പദ്ധതി പാളി; കടലിലെറിഞ്ഞ കുഞ്ഞ് മരിച്ചില്ലെന്ന് കരുതി ശരണ്യ രണ്ടാമതും എറിഞ്ഞു; കടല്‍ഭിത്തിയില്‍ ശരണ്യയുടെ ചെരുപ്പ് കുടുങ്ങിപ്പോയത് പ്രധാന തെളിവായി; അമ്മയെയും കാമുകനെയും പ്രതികളാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

Britishmalayali
kz´wteJI³

കണ്ണൂര്‍: കണ്ണൂര്‍ തയ്യിലില്‍ ഒന്നര വയസുകാരനെ കടലില്‍ എറിഞ്ഞു കൊന്ന കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അമ്മയെയും കാമുകനെയും ഒന്നും രണ്ടും പ്രതികളാക്കിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചരിക്കുന്നത്. കണ്ണൂര്‍ തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ (22), കാമുകന്‍ വലിയന്നൂര്‍ സ്വദേശി നിധിന്‍ (28) എന്നിവരാണ് കേസിലെ പ്രതികള്‍. 88 പേജും അനുബന്ധമായി 116 പേജുകളുമുള്ളതാണ് കുറ്റപത്രം. ലോക്ക്ഡൗണിനിടയിലെ പ്രയാസങ്ങള്‍ മറികടന്നാണ് മൂന്നുമാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

കൊലക്കുറ്റം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ശരണ്യയുടെ പേരില്‍ ചുമത്തിയത്. കൊലപാതക പ്രേരണ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് നിധിന്റെ പേരിലുള്ളത്. തിങ്കളാഴ്ച കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ കണ്ണൂര്‍ സിറ്റി സിഐ. പി.ആര്‍.സതീഷാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകത്തിന് പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

ഫെബ്രുവരി 17-ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭര്‍ത്താവിനൊപ്പം കിടന്നുറങ്ങുകയായിരുന്ന മകന്‍ വിയാനെ (ഒന്നര വയസ്സ്) എടുത്തുകൊണ്ടുപോയി ശരണ്യ വീടിനു സമീപത്തെ കടലില്‍ എറിയുകയായിരുന്നു. കാമുകന്‍ നിധിനൊപ്പം ജീവിക്കുന്നതിന് കുഞ്ഞ് തടസ്സമാകുമെന്നതിനാലാണ് കുട്ടിയെ കൊന്നതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കുഞ്ഞിനെ കാണാതായെന്നും അതിന്റെ പിന്നില്‍ ഭര്‍ത്താവാണെന്നും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമവും ശരണ്യ ലക്ഷ്യമിട്ടിരുന്നു. ഇതിനായി കുഞ്ഞിനെ കൊന്നതിന്റെ തലേന്ന് ശരണ്യ, താനുമായി അകന്നുകഴിയുന്ന ഭര്‍ത്താവ് പ്രണവിനെ വീട്ടില്‍ വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍ കുഞ്ഞിന്റെ മൃതശരീരം കടലില്‍നിന്ന് കിട്ടിയതോടെ പദ്ധതി പാളി.

കരിങ്കല്‍ഭിത്തിയില്‍ തലയിടിച്ചാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. കൊല നടന്ന അന്നുതന്നെ ശരണ്യയാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. രണ്ടുദിവസത്തിനുള്ളില്‍ കാമുകനും പിടിയിലായി. ശരണ്യയുടെ വസ്ത്രങ്ങളില്‍നിന്ന് കടല്‍വെള്ളത്തിന്റെ സാന്നിധ്യം ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കടലിലെറിഞ്ഞ കുഞ്ഞ് മരിച്ചില്ലെന്ന് കരുതി ശരണ്യ രണ്ടാമതും എറിഞ്ഞതായും പറയുന്നു. കടല്‍ഭിത്തിയില്‍ ശരണ്യയുടെ ചെരുപ്പ് കുടുങ്ങിപ്പോയിരുന്നു. ഇത് പ്രധാന തെളിവായി.

കേസില്‍ ശരണ്യയുടെ ഭര്‍ത്താവ് പ്രണവിനെ പ്രോസിക്യൂഷന്‍ സാക്ഷിയാക്കും. വിവാഹശേഷമാണ് ഭര്‍ത്താവിന്റെ സുഹൃത്തായ നിധിനുമായി ശരണ്യ അടുപ്പത്തിലാവുന്നത്. കുഞ്ഞിനെ കൊലപ്പെടുത്തുന്നതിന്റെ തലേദിവസം കാമുകന്‍ ശരണ്യയുടെ വീടിനുസമീപം എത്തിയതായി സാക്ഷിമൊഴിയുണ്ടായിരുന്നു. 90 ദിവസമായി ശരണ്യ കണ്ണൂര്‍ വനിതാ ജയിലിലും 82 ദിവസമായി നിധിന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category