1 GBP = 102.00 INR                       

BREAKING NEWS

ദിവസവും 7 ലക്ഷം പേര്‍വീതം മദ്യം വാങ്ങാന്‍ നിരത്തില്‍ ഇറങ്ങുമെന്ന് ഉറപ്പായിട്ടും ബിവറേജസ് ഔട്ട്ലെറ്റുകള്‍ തുറക്കുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് പള്ളികളും അമ്പലങ്ങളും തുറക്കുന്നില്ല? റംസാന്‍ കാലത്ത് നിസ്‌ക്കരിക്കാനുള്ള അവകാശത്തെക്കാള്‍ വലുതാണോ ഒരു മദ്യപാനിയുടേത്? ബാറുടമകള്‍ ചെയ്ത പോലെ പിരിച്ച് കാശു തരികയോ ആരാധനയ്ക്ക് നികുതി ഏര്‍പ്പാടാക്കുകയോ ചെയ്താല്‍ മതിയെങ്കില്‍ ഞങ്ങളും അതിന് ഒരുക്കമാണ് സാര്‍...

Britishmalayali
kz´wteJI³

കേരളത്തിലെ മദ്യപിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷത്തിന്റെ വാര്‍ത്തയുമായി സര്‍ക്കാര്‍ മറ്റന്നാള്‍(ബുധന്‍) മുതല്‍ മദ്യവില്‍പന ആരംഭിക്കുകയാണ്. ഇതുവരെ മദ്യം വാങ്ങണമെങ്കില്‍ ബിവറേജസ് കോര്‍പറേഷന്റേയും കണ്‍സ്യൂമര്‍ ഫെഡിന്റേയും ഔട്ട്ലെറ്റുകളില്‍ പോയി ക്യു നില്‍ക്കണമായിരുന്നെങ്കില്‍ ഇപ്പോള്‍ ഏതാണ്ട് 1200ലധികം ഇടങ്ങളാണ് അനുവദിച്ചിരിക്കുന്നത്.

ഈ ഔട്ട്ലെറ്റുകള്‍ക്ക് പുറമെ സംസ്ഥാനത്തെ മുഴുവന്‍ ബാറിലും ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളിലും ഇനി മുതല്‍ മദ്യം ലഭിക്കും. ഏതാണ്ട് 1300 നടത്ത് ഔട്ട്ലെറ്റുകളിലാണ് മദ്യം ലഭിക്കുക. അതേ സമയം ഇത്രയും കാലം ഇത് 350 ഔട്ട് ലെറ്റുകളിലായിരുന്നു. എന്നുവച്ചാല്‍ ആര്‍ക്കും എവിടെ ചെന്നാലും മദ്യം ലഭിക്കുന്ന സാഹചര്യം ഉണ്ടായിരിക്കുന്നു എന്നര്‍ത്ഥം. വെല്ലപ്പോഴും സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുന്ന വ്യക്തി എന്ന നിലയില്‍ എനിക്കും സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് ഇത്.

എന്നാല്‍ ഈ നാട്ടിലെ ഇപ്പോഴത്തെ രോഗത്തിന്റെ അവസ്ഥയും ജനങ്ങളുടെമൊത്തം മാനസികാവസ്ഥയും കണക്കിലെടുക്കുമ്പോള്‍ സര്‍ക്കാര്‍ കാണിക്കുന്ന ഈ ദൃതിയും എടുത്ത് ചാട്ടവും എന്തിന് വേണ്ടിയാണ് എന്ന ചോദ്യം ബാക്കിയാകുകയാണ്. സാമൂഹിക അകലം പാലിക്കാന്‍ വേണ്ടിയാണ് എന്ന് പറയുമ്പോഴും ബാറുകളിലേക്ക് അനുമതി കൊടുത്തുകൊണ്ട് സംസ്ഥാന ഖജനാവിലേക്ക് കിട്ടുന്ന പണം ഇല്ലാതാക്കുന്നതിനെതിരെ ശബ്ദം ഉയര്‍ത്തേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞിരിക്കുന്നു. ഒരാള്‍ മദ്യപിക്കേണ്ടത് അവന്റെ മൗലിക അവകാശമാണെന്ന് തിരിച്ചറിയുന്നു സര്‍ക്കാര്‍. അതിന് വേണ്ടി ലോക്ക് ഡൗണ്‍ നിയമങ്ങളെ മറികടക്കാന് ശ്രമിക്കുന്ന സര്‍ക്കാര്‍. എന്തുകൊണ്ടാണ് മദ്യപിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ആഗ്രഹിക്കുന്ന ആരാധനാലയങ്ങളിലെ സ്വാതന്ത്ര്യം നിഷേധിക്കുന്നത് എന്ന ചോദ്യം ഉയര്‍ത്തേണ്ട സമയമായിരിക്കുന്നു.

ഒരു വ്യക്തിയുടെ മൗലിക അവകാശമാണ് എന്ത് ഭക്ഷിക്കണം, എന്ത് കുടിക്കണം, എന്നത് ശരി വയ്ക്കുമ്പോള്‍ തന്നെ അവന്റെ അതിനേക്കാള്‍ പ്രധാനപ്പെട്ട മൗലിക അവകാശമാണ് പ്രാര്‍ത്ഥിക്കാനും ആരാധിക്കാനുമുള്ളത് എന്നത് സമ്മതിക്കാതിരിക്കാന്‍ കഴിയുമോ? എല്ലാ ഞായറാഴ്ചയും പള്ളിയില്‍ പോകുന്ന ഒരു ക്രൈസ്തവ വിശ്വാസിയാണ് ഞാന്‍. ഇപ്പോള്‍ ഞാന്‍ പള്ളിയില്‍ പോയിട്ട് രണ്ട് മാസത്തിലേറെയായിരിക്കുന്നു. പള്ളിയില്‍ പോകുവാനുള്ള എന്റെ മൗലികഅവകാശം വേണ്ടെന്ന് വച്ചത് ഈ രോഗത്തെ അതിജീവിക്കുന്നതിന് വേണ്ടി രാജ്യം ഒരുമിച്ച് നില്‍ക്കുമ്പോള്‍ അതോടൊപ്പം നില്‍ക്കേണ്ട ബാധ്യത പൗരനെന്ന നിലയില്‍ എനിക്കുള്ളതുകൊണ്ടാണ്.

എന്നാല്‍ മദ്യപാനിയുടെ അവകാശം സംരക്ഷിക്കുന്നതിന് വേണ്ടി ലോക്ക് ഡൗണ്‍ നിയമത്തില്‍ ഇളവ് വരുത്താമെങ്കില്‍ ആരാധിക്കുവാനുള്ള എന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയും ഇളവ് അനവുവദിച്ച് കൂടെ. വിശ്വാസിക്കില്ലാത്ത എന്ത് മേന്മയാണ് മദ്യപാനിക്കുള്ളത്. സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കുന്നതിന് വേണ്ടി 400 ഔട്ട് ലെറ്റുകള്‍ എന്നത് 1200 ആക്കിയെങ്കില്‍ അത്തരത്തിലുള്ള മാനദണ്ഡങ്ങള്‍ പള്ളികള്‍ക്കും അമ്പലങ്ങള്‍ക്കും ബാധകമല്ലേ. അമ്പലങ്ങളില്‍ ഒരു മീറ്റര്‍ അകലെ നിന്ന് തൊഴുക എന്ന നിയമം കൊണ്ടുവരികയും ആ നിയമം ലംഘിക്കുന്ന അമ്പലങ്ങള്‍ ്അടച്ചിടുകയും ചെയ്താല്‍ എന്താണ് കുഴപ്പം. പള്ളികളില്‍ 200-300 വിശ്വാസികള്‍ ഒരുമിച്ച് കുര്‍ബാന ചൊല്ലുന്ന സാഹചര്യം മാറ്റി വിവാഹത്തിന് ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന 50 പേര്‍ പോലെ ഒരുമീറ്റര്‍ അകലെ നിന്ന് വിശ്വാസികള്‍ക്ക് കുര്‍ബാന കാണാന്‍ എന്തുകൊണ്ട് അവസരം ഒരുക്കികൂടാ.

ഈ നോമ്പ് കാലത്ത് നിസ്‌കരിക്കുന്നതിനുള്ള അവകാശം ഒരു മുസല്‍മാന് നിഷേധിക്കാന്‍ എങ്ങനെയാണ് സര്‍ക്കാരിന് കഴിയുന്നത്. സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കാനാണെങ്കില്‍ അത് പാലിച്ച് കൊണ്ടുതന്നെ പള്ളിയിലും ക്ഷേത്രത്തിലും മസ്ജിദിലും പോകാനുള്ള അവകാശം സംരക്ഷിക്കേണ്ട സമയമായില്ലേ. അത് മറ്റെല്ലാ അവകാശങ്ങള്‍ പോലെ എടുത്ത് കളഞ്ഞതിനോട് വിയോജിപ്പില്ല. മദ്യപാനിക്ക് അവന്റെ അവകാശം സംരക്ഷിക്കാന്‍ അവകാശം കൊടുക്കുമ്പോള്‍ അതിനേക്കാള്‍ പ്രധാനമാണ് ആരാധിക്കാനുള്ള അവകാശം ഇല്ലാതാക്കുന്നത് എതിര്‍ക്കപ്പെടേണ്ടത്. ( ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് പൂര്‍ണരൂപം വീഡിയോ കാണാം).

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category