1 GBP = 99.00INR                       

BREAKING NEWS

കോവിഡ് കാലത്തും പിന്മാറാതെ യുകെയിലെ ഉഴവൂര്‍ക്കാര്‍; ആകര്‍ഷകമായ സമ്മാനങ്ങളൊരുക്കി ഒന്നിക്കുന്നത് ജാഗ്രത ലോക് ഡൗണ്‍ ഫാമിലി ചലഞ്ചിലൂടെ

Britishmalayali
kz´wteJI³

സംഗമങ്ങളുടെ സംഗമമായ ഉഴവൂര്‍ സംഗമം എല്ലാ വര്‍ഷവും ജനശ്രദ്ധ ആകര്‍ഷിച്ച് മുന്നേറുമ്പോള്‍ ഈ വര്‍ഷവും ഒന്നിക്കുകയാണ്. കോവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ സംഘാടകരായ കെറ്ററിംങ് ഉഴവൂര്‍ക്കാര്‍ തളരാതെ എല്ലാ ഉഴവൂര്‍ക്കാരെയും മുറുകെ പിടിച്ച് മുന്നേറുകയാണ്. യുകെയിലെ എല്ലാ ഉഴവൂര്‍കാര്‍ക്കും വേണ്ടി സംഘടിപ്പിച്ച ജാഗ്രത ലോക്ഡൗണ്‍ ചലഞ്ചിലൂടെയാണ് എല്ലാ ഉഴവൂര്‍കാരും ഒന്നിക്കുന്നത്. ചലഞ്ച് എല്ലാവരും ഏറ്റെടുത്തു കഴിഞ്ഞു. മ്യൂസിക്, ടിക്ക് ടോക്ക്, ഫാമിലി ഫോട്ടോ ഷൂട്ട്, കുക്കറി ഷോ, ഷോര്‍ട്ട് ഫിലും എന്നിങ്ങനെ ആകര്‍ഷകമായ വിവിധ ഇനം കലാപരിപാടികള്‍ക്ക് യുകെയുടെ നാനാഭാഗത്തുനിന്നും ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ എല്ലാ ദിവസവും  ടെലിക്കാസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്ന ഈ ചലഞ്ചില്‍ ആകര്‍ഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ടീം കെറ്ററിങ്ങിന് വേണ്ടി ബിജു കൊച്ചികുന്നേല്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category