1 GBP = 98.50INR                       

BREAKING NEWS

ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന പെന്തക്കുസ്ത ഒരുക്ക ധ്യാനം ' ഹോളി ഫയര്‍ ' ഓണ്‍ലൈനില്‍ നാളെ മുതല്‍

Britishmalayali
ബാബു ജോസഫ്

നുകാലിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായിലും സഹ വൈദികരും ശുശ്രൂഷകരും നയിക്കുന്ന പെന്തക്കുസ്ത ഒരുക്ക ധ്യാനം 'ഹോളി ഫയര്‍ 'നാളെ വ്യാഴാഴ്ച മുതല്‍ ഈമാസം 30 വരെ പത്തു ദിവസത്തേക്ക് ഓണ്‍ലൈനില്‍ നടക്കും.

അഭിഷേകാഗ്‌നി മിനിസ്ട്രിയുടെ പ്രശസ്ത വചന പ്രഘോഷകരായ ഫാ.സോജി ഓലിക്കല്‍, ഫാ. സാജു ഇലഞ്ഞിയില്‍, ഫാ.റെനി പുല്ലുകാലായില്‍, ഫാ.സാംസണ്‍ മണ്ണൂര്‍, ഫാ. ജോയ് ചെമ്പകശ്ശേരില്‍, ഫാ. ഷൈജു നടുവത്താനിയില്‍, ഫാ.ഷിനോജ് കളരിക്കല്‍, ഫാ.നോബിള്‍ തോട്ടത്തില്‍, ഫാ.ക്രിസ്റ്റോ തെക്കനാത്ത്, സിസ്റ്റര്‍ എയ്മി എമ്മാനുവേല്‍ എന്നിവര്‍ വിവിധ ദിവസങ്ങളിലെ ശുശ്രൂഷകളില്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിനൊപ്പം പങ്കെടുക്കും.

AFCM GLOBAL MEDIA എന്ന യൂട്യൂബ് പേജിലും, ഫേസ് ബുക്ക് പേജിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.

മലയാളത്തിലുള്ള കണ്‍വെന്‍ഷന്‍ ഇന്ത്യന്‍ സമയം വൈകിട്ട് നാലു മുതല്‍ ആറു വരെയായിരിക്കും എല്ലാ ദിവസവും. യുകെ സമയം രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയും. ഇന്ത്യന്‍ സമയത്തിനു ആനുപാതികമായി വിവിധ രാജ്യങ്ങളില്‍ സമയക്രമം വ്യത്യസ്തമായിരിക്കും. വി. കുര്‍ബാന, വചന പ്രഘോഷണം, ആരാധന എന്നിവ ഉള്‍പ്പെടുന്ന ശുശ്രൂഷയിലേക്ക് അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി ഏവരെയും ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: സാജു വര്‍ഗീസ് 07809 827074

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category