1 GBP = 92.70 INR                       

BREAKING NEWS

ജിഡിപി മൂന്നിലൊന്നായി താഴും; തൊഴിലില്ലായ്മ ഇരട്ട അക്കം തൊടും; സെല്‍ഫ് എംപ്ലോയ്മെന്റ് ചെയ്യുന്നവര്‍ക്കുള്ള സഹായം ഒരു മാസം കൂടി മാത്രം; ബ്രിട്ടന്‍ നേരിടുന്ന പ്രതിസന്ധി തുറന്ന് പറഞ്ഞ് ഋഷി സുനക്

Britishmalayali
kz´wteJI³

കൊറോണ വൈറസ് പ്രതിസന്ധിയെത്തുടര്‍ന്ന് യുകെ നേരിടാന്‍ പോകുന്ന സാമ്പത്തിക പ്രത്യാഘാതത്തിന്റെ ആഴത്തെക്കുറിച്ച് കടുത്ത മുന്നറിയിപ്പേകി ചാന്‍സലര്‍ ഋഷി സുനക് രംഗത്തെത്തി. ഇത് പ്രകാരം രാജ്യത്തിന്റെ ജിഡിപി മൂന്നിലൊന്നായി താഴുമെന്നും തൊഴിലില്ലായ്മ ഇരട്ട അക്കം തൊടുമെന്നും അദ്ദേഹം പ്രവചിക്കുന്നു. കൂടാതെ  സെല്‍ഫ് എംപ്ലോയ്മെന്റ് ചെയ്യുന്നവര്‍ക്കുള്ള സഹായം ഒരു മാസം  കൂടി മാത്രമേ ലഭിക്കുകയുള്ളുവെന്ന മുന്നറിയിപ്പും ശക്തമാണ്. ബ്രിട്ടന്‍ നേരിടുന്ന പ്രതിസന്ധി തുറന്ന് പറഞ്ഞ് ഋഷി സുനക് രംഗത്തെത്തിയതോടെ സാമ്പത്തിക രംഗത്ത് അനിശ്ചിതത്വം കനത്തിട്ടുമുണ്ട്.

കൊറോണ തീര്‍ത്ത പ്രതിസന്ധി പ്രതീക്ഷിച്ചതിനേക്കാള്‍ ഏറെക്കാലം രാജ്യത്തെ വട്ടം കറക്കുമെന്ന് ഇതോടെ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്.ഇതിനെ തുടര്‍ന്ന് കൊറോണക്ക് മുമ്പുള്ള ജീവിതം  തിരിച്ച് കിട്ടാന്‍ ബ്രിട്ടീഷുകാര്‍ ഏറെ കാത്തിരിക്കേണ്ടി വരുമെന്നും ചാന്‍സലര്‍ കടുത്ത മുന്നറിയിപ്പേകുന്നു.അതായത് കൊറോണ തീര്‍ത്ത സാമ്പത്തിക പ്രത്യാഘാതത്തില്‍ നിന്നും പെട്ടെന്നൊരു തിരിച്ച് പോക്ക് ആരും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് സുനക് പ്രവചിക്കുന്നത്.ഈ വര്‍ഷം അവസാനമാകുമ്പോഴേക്കുമായിരിക്കും രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഇരട്ട അക്കത്തിലെത്തുകയെന്നും ചാന്‍സലര്‍ ഓര്‍മിപ്പിക്കുന്നു.

ഇത് സംബന്ധിച്ച തെളിവുകള്‍ ലോര്‍ഡ്സ് എക്കണോമിക് അഫയേര്‍സ് കമ്മിറ്റിക്ക് മുമ്പില്‍ സുനക് സമര്‍പ്പിച്ചിട്ടുണ്ടുമുണ്ട്. കൊറോണയെ തുടര്‍ന്ന് യുകെ 300 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലേക്കാണ് കൂപ്പ് കുത്താന്‍ പോകുന്നതെന്ന മുന്നറിയിപ്പ് ബാങ്ക് ഓഫ് ഇംഗ്ലണ്ടും ഒബിആര്‍ വാച്ച്ഡോഗും ഉയര്‍ത്തി അധികം കഴിയുന്നതിന് മുമ്പാണ് ചാന്‍സലറും സമാനമായ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. കൊറോണയെ പിടിച്ച് കെട്ടുന്നതിനായി കര്‍ക്കശമായ ലോക്ക്ഡൗണും നിയന്ത്രണങ്ങളും നടപ്പിലാക്കിയതിനെ തുടര്‍ന്നാണ് ഈ ക്വാര്‍ട്ടറില്‍ ജിഡിപിയില്‍ മൂന്നിലൊന്ന് കുറവുണ്ടാകാന്‍ പോകുന്നതെന്ന് ചാന്‍സലര്‍ പറയുന്നു.

രാജ്യത്ത് തൊഴിലില്ലാത്തവരുടെ എണ്ണം കഴിഞ്ഞ മാസം എട്ട് ലക്ഷത്തിലധികമായെന്ന് ഔദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തിയത് വരാനിരിക്കുന്ന സാമ്പത്തിക പ്രത്യാഘാതത്തിന്റെ സൂചനയായി എടുത്ത് കാട്ടപ്പെടുന്നുണ്ട്. നിലവില്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ഇപ്പോഴും റീട്ടെയില്‍ അടക്കമുള്ള മേഖലകള്‍ പൂര്‍ണമായി തുറന്നിട്ടില്ലെന്ന കാര്യം സുനക് എടുത്ത് കാട്ടുന്നു. അവ ജൂണ്‍ ആദ്യം തുറന്നാല്‍ തന്നെ കടുത്ത നിയന്ത്രണങ്ങളോടെ മാത്രമേ പ്രവര്‍ത്തിക്കാനാവുകയുള്ളൂവെന്നും അതിനാല്‍ സാമ്പത്തിക പ്രത്യാഘാതം രൂക്ഷമാകുമെന്നും സുനക് പ്രവചിക്കുന്നു.

ലോക്ക്ഡൗണ്‍ കാരണം രാജ്യത്ത് മിക്ക ബിസിനസുകളും ഷോപ്പുകളും അടച്ച് പൂട്ടുകയും എട്ട് ദശലക്ഷത്തോളം തൊഴിലാളികള്‍ വീട്ടിലിരിക്കേണ്ട അവസ്ഥയുണ്ടാവുകയും അവരുടെ 80 ശതമാനത്തോളം ശമ്പളം ജോലിയെടുക്കാതെ നല്‍കേണ്ടി വരുകയും ചെയ്തത് സമ്പദ് വ്യവസ്ഥക്ക് കടുത്ത ആഘാതമുണ്ടാക്കിക്കൊണ്ടിരിക്കുന്നുവെന്നാണ് ചാന്‍സലര്‍ വിശദീകരിക്കുന്നത്. ഇത്തരക്കാര്‍ക്ക് ശമ്പളമേകുന്നതിനായി ഏര്‍പ്പെടുത്തിയ കൊറോണ വൈറസ് ജോബ് റിട്ടെന്‍ഷന്‍ സ്‌കീമീലൂടെ ഇതുവരെയായി 11.1 ബില്യണ്‍ പൗണ്ട് സര്‍ക്കാരിന് ചെലവാക്കേണ്ടി വന്നിരിക്കുന്നുവെന്നാണ് സുനക് വെളിപ്പെടുത്തിയിരിക്കുന്നത്.

കൂടാതെ കൊറോണ  പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിനായി രാജ്യത്തെ നിരവധി ബിസിനസുകള്‍ക്ക് 22 മില്യണ്‍ പൗണ്ടിന്റെ ഗവണ്‍മെന്റ് പിന്തുണയുള്ള ലോണുകള്‍ നല്‍കിയതും ഖജനാവിന് കടുത്ത ആഘാതമുണ്ടാക്കിയിരിക്കുന്നു. യുവജനങ്ങള്‍ക്കും സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കും തൊഴിലേകുന്ന നിരവധി ബിസിസനുകളെ പ്രതിസന്ധി രൂക്ഷമായി ബാധിച്ചിരിക്കുന്നത് സമൂഹത്തില്‍ കടുത്ത സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കുമെന്നും ചാന്‍സലര്‍ പ്രവചിക്കുന്നു. ഇത്തരത്തില്‍ ജോലി നഷ്ടപ്പെട്ടവരെ തിരിച്ച് ജോലിയിലേക്ക് കൊണ്ടു വരാത്തിടത്തോളം കാലം  സാമ്പത്തികവും സാമൂഹികവുമായ കടുത്ത വെല്ലുവിളിയാണ് നിലനില്‍ക്കുകയെന്നും ചാന്‍സലര്‍ മുന്നറിയിപ്പേകുന്നു. ഇന്നലെ ഡൗണിംഗ് സ്ട്രീറ്റിലെ പതിവ് കൊറോണ വൈറസ് ബ്രീഫിംഗിനിടെയാണ് സുനക് ഇക്കാര്യങ്ങള്‍ എടുത്ത് കാട്ടിയിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category