1 GBP = 92.50 INR                       

BREAKING NEWS

ശുദ്ധമലയാളത്തില്‍ ഇന്ത്യയുടെയും കേരളത്തിന്റെയും ചരിത്രം പറഞ്ഞ് സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളി കുട്ടികള്‍; മികച്ച ലോക്ക് ഡൗണ്‍ അപാരതകള്‍ ഇങ്ങനെയും

Britishmalayali
ശ്രീകുമാര്‍ കല്ലിട്ടതില്‍

ടിക്ക് ടോക്കുകളും സംഗീത നൃത്ത പരിപാടികളും ലൈവ് ഷോകളും കൊണ്ട് നിറഞ്ഞതാണ് മലയാളികളുടെ ലോക്ക് ഡൗണ്‍. ഈ ലോക്ക് ഡൗണ്‍ അപരാതകള്‍ക്കിടയില്‍ വേറിട്ടൊരു കാഴ്ചാനുഭവം സമ്മാനിക്കുകയാണ് സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളി കുടുംബം. അറിവും വിജ്ഞാനവും പകരുന്ന ഈ വീഡിയോ മലയാളത്തെ സ്‌നേഹിക്കുന്നവര്‍ക്ക് ഏറെ സന്തോഷം നല്‍കുന്നതാണ്. പതിനൊന്നാം ക്ലാസുകാരിയായ സിജിന്‍ ജോസും സഹോദരന്‍ ജെറിന്‍ ജോസും ചേര്‍ന്നാണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്.

ലോകത്ത് എത്ര ഭൂഖണ്ഡങ്ങള്‍, എത്ര രാജ്യങ്ങള്‍, ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങള്‍, ആദ്യത്തെ ഇന്ത്യന്‍ പ്രധാന മന്ത്രി, ആദ്യത്തെ കേരള മന്ത്രിസഭ, കേരളത്തില്‍ ഏറ്റവും കൂടുതല്‍ വെളുത്തുള്ളി കൃഷി എവിടെ, കേരളത്തിലെ ഏറ്റവും വലിയ യേശുവിന്റെ പ്രതിമ ഇങ്ങനെ ഒരുപക്ഷെ, മുതിര്‍ന്നവര്‍ക്കു പോലും അറിയില്ലാത്ത നിരവധി അറിവുകളാണ് ഈ കുട്ടികള്‍ പങ്കുവെക്കുന്നത്. വിജ്ഞാനം നിറഞ്ഞ ഈ വീഡിയോയിലൂടെ കേരളത്തിലെ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളെയും സംസ്‌കാരത്തെയും ഒക്കെ പരാമര്‍ശിച്ചു കടന്നു പോകുന്നു.

ഈ കുട്ടി കുരുന്നുകളുടെ കഠിനമായ ശ്രമത്തിനൊപ്പം മാതാപിതാക്കളുടെ പ്രോത്സാഹനവും ശ്രദ്ധയും കൂടിചേര്‍ന്നപ്പോഴാണ് ഈ വീഡിയോ പുറത്തിറങ്ങിയത്. പതിനൊന്നാം ക്ലാസുകാരിയായ ചേച്ചിയുടെയും കുഞ്ഞനിയന്റെ മറുപടി ഒക്കെയായാണ് വീഡിയോ മുന്നേറുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ കേട്ടിരുന്നാലും യാതൊരു മടുപ്പും തോന്നാത്ത വിധത്തില്‍ അസാധാരണമായ ഒരു അവതരണ ശൈലി കൂടിയാണ് ഈ കുട്ടികള്‍ പങ്കുവെക്കുന്നത്.

സിജിന്‍ ജോസ് തന്നെയാണ് വീഡിയോ എഡിറ്റ് ചെയ്തതും യു ട്യൂബില്‍ വീഡിയോ അപ്ലോഡ് ലോഡ് ചെയ്തതും എല്ലാം. ഇയര്‍ 11നാണ് സിജിന്‍ ജോസ് പഠിക്കുന്നത്. ചേച്ചിക്ക് സഹായത്തിനായി ഒപ്പമുള്ള ജെറിന്‍ ജോസ് ഇയര്‍ 3യിലും പഠിക്കുന്നു. കുട്ടികള്‍ ചേര്‍ന്ന് ആദ്യമായി തയ്യാറാക്കിയ വീഡിയോ ആണിതെന്ന് കൂടി അറിയുമ്പോള്‍ കാഴ്ചക്കാര്‍ക്ക് ഒരു സല്യൂട്ട് നല്‍കാതിരിക്കുവാന്‍ കഴിയില്ലായെന്നു തീര്‍ച്ച. 

നാട്ടിലെ സാധാരണ കുടുംബജീവിതത്തില്‍നിന്നും യുകെയില്‍ എത്തപ്പെടുന്ന മലയാളികളെ പോലെ തന്നെയാണ് ജോസ് ആകശാലയും ഭാര്യ സിനിയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം. 2003ലാണ് യുകെയില്‍ എത്തിയത്. സ്റ്റോക്ക് ഓണ്‍ ട്രെന്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ജോസും സിനിയും 2009 മുതല്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി അസോസിയേഷനുകളിലെ പരിപാടികളില്‍ സജീവ സാന്നിധ്യമാണ്.

ആത്മീയ പ്രവര്‍ത്തനങ്ങളില്‍ പള്ളിയിലെ ഗായകസംഘത്തിലും സജീവമാണ്. ബൈബിള്‍ കലോത്സവത്തില്‍ ഫാമിലി ബൈബിള്‍ ക്വിസ്സിനും ഒന്നാം സമ്മാനും ഈ കുടുംബം നേടിയിട്ടുണ്ട്. ഭാര്യ സിനിയാണ് ജോസിനും മക്കള്‍ക്കും പൂര്‍ണ്ണപിന്തുണ. സ്റ്റോക് ഓണ്‍ ട്രെന്റില്‍ ഹാന്‍ഡ്ഫോര്‍ഡില്‍ ആണ് താമസം. നാട്ടില്‍ കോട്ടയത്തിനടുത്തുള്ള മുട്ടുച്ചിറയില്‍ ആണ് സ്വദേശം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category