1 GBP =93.80 INR                       

BREAKING NEWS

ഹിന്ദു പുരാണത്തിലെ നരസിംഹാവതാരം; ഗ്രീക്ക് പുരാണത്തിലെ കൈമിറ; വൈവിധ്യമാര്‍ന്ന ശരീരഭാഗങ്ങളുമായി ജീവിച്ച കഥാപാത്രങ്ങള്‍ യഥാര്‍ത്ഥമായേക്കാവുന്ന കണ്ടുപിടുത്തം; ഭാവിയില്‍ മനുഷ്യാവയവങ്ങള്‍ സൃഷ്ടിച്ചെടുക്കാനും ഉതകിയേക്കും; ന്യൂയോര്‍ക്ക് സ്റ്റേറ്റ് യൂണിവേഴ്സിയിലെ ശാസ്ത്രജ്ഞര്‍ സൃഷ്ടിച്ച മനുഷ്യ എലിയെ കുറിച്ചറിയാം

Britishmalayali
kz´wteJI³

ര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങള്‍ക്കുമപ്പുറം സഞ്ചരിച്ചവയാണ് പുരാണങ്ങളും ഐതിഹ്യങ്ങളും. കടും നിറങ്ങളാര്‍ന്ന ഛായക്കൂട്ടില്‍ വരച്ചിട്ട ചിത്രങ്ങള്‍ എന്നും മനുഷ്യ മനസ്സിനെ ത്രസിപ്പിച്ചിരുന്നു. പാതി സിംഹത്തിന്റെ ശിരസ്സും മനുഷ്യ ഉടലുമായി ഇന്ത്യന്‍ സംസ്‌കാരത്തില്‍ പൗരുഷത്തിന്റെയും ധീരതയുടേയും പ്രതീകമായി നിറഞ്ഞു നില്‍ക്കുന്ന നരസിംഹാവതാരം മുതല്‍, സിംഹത്തിന്റെ ഉടലില്‍ നിന്നും പിന്നോട്ട് തിരിഞ്ഞുനോക്കുന്ന മാനിന്റെ തലയും, വാലിന്റെ സ്ഥാനത്ത് നാഗവുമായുള്ള ഗ്രീക്ക് പുരാണത്തിലെ കൈമിറ വരെ ഇക്കൂട്ടത്തില്‍ പെടും.

ഒരുപക്ഷെ, മനുഷ്യന്റെ സാമാന്യബുദ്ധിക്ക് നിരക്കാത്തതെന്ന് പറഞ്ഞ് യുക്തിവാദികള്‍ തള്ളിക്കളയുന്ന ഇവ ഓരോന്നും യാഥാര്‍ത്ഥ്യമാവുകയാണ്. അതിന്റെ ഏറ്റവും അവസാനത്തെ പടിയാണ് ന്യുയോര്‍ക്കിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ സൃഷ്ടിച്ചെടുത്ത മനുഷ്യ എലി. മനുഷ്യന്റെ സ്റ്റെം കോശങ്ങള്‍ എലിയുടെ ഭ്രൂണകോശങ്ങളുമായി സംയോജിപ്പിച്ചാണ് ശാസ്ത്രജ്ഞര്‍ ഈ നേട്ടം കൈവരിച്ചത്. മനുഷ്യകോശത്തിലെ എം ടി ഒ ആര്‍ എന്നറിയപ്പെടുന്ന പ്രോട്ടീന്‍ നിര്‍ജ്ജീവമാക്കിയ ശേഷമായിരുന്നു സംയോജനം നടത്തിയത്.

ഈ പ്രോട്ടീനാണ് കോശവളര്‍ച്ചയെ നിയന്ത്രിക്കുന്നത്. മണിക്കൂറുകളോളം ഈ പ്രോട്ടീന്‍ നിര്‍ജ്ജീവമായതോടെ മനുഷ്യ കോശം അതിന്റെ ശൈശവാവസ്ഥയില്‍ എത്തുന്നു. ഈ ഘട്ടത്തില്‍ നിന്നും ഈ കോശത്തിനെ വിവിധതരം കോശകലകളായോ അവയവങ്ങളായോ വളര്‍ത്തിയെടുക്കാനാകും. ഇത്തരം ശൈശവ ദശയിലുള്ള മനുഷ്യ സ്റ്റെം കോശങ്ങള്‍ എലികളുടെ ബ്രൂണകോശവുമായി സംയോജിപ്പിക്കുന്നതില്‍ വിജയിച്ചു എന്നാണ് സയന്‍സ് ന്യുസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇത്തരത്തില്‍ ശൈശവ ദശയിലുള്ള മനുഷ്യ സ്റ്റെം കോശങ്ങളുടെ 10 മുതല്‍ 12 വരെ ബാച്ചുകള്‍ എലികളുടെ ഭ്രൂണത്തിലേക്ക് കടത്തിവിട്ട് അത് വികസിക്കുവാനായി 17 ദിവസം കാത്തിരുന്നു. അതിനുശേഷം ഭ്രൂണം പരിശോധിച്ചപ്പോള്‍ അതിലെ മൊത്തം കോശങ്ങളില്‍ 0.1 മുതല്‍ 4 ശതമാനം വരെ മനുഷ്യകോശങ്ങളായിരുന്നു എന്നാണ് കണ്ടുപിടിച്ചത്. എലിയുടെ ഭ്രൂണത്തില്‍ 17 ദിവസം കൊണ്ട് വളര്‍ച്ചയെത്തിയ ഈ കോശങ്ങള്‍ ഒരു മനുഷ്യ ഭ്രൂണത്തില്‍ വളര്‍ച്ച പ്രാപിക്കുവാന്‍ മാസങ്ങള്‍ എടുക്കും.

ഭ്രൂണത്തിലൂടെ ചംക്രമണം ചെയ്യുന്ന അരുണ രക്തകോശങ്ങളിലാണ് മനുഷ്യ സ്റ്റെം കോശങ്ങള്‍ കൂടുതലായി കാണപ്പെട്ടത്. കരളിലെ കോശ കലയിലും ഹൃദയത്തിലും കണ്ണുകളിലും തലച്ചോറിലും വരെ ഇവയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. എന്നാല്‍ ഈ കോശങ്ങള്‍ കാണാന്‍ കഴിയാതിരുന്നത് പ്രത്യൂദ്പാദനാവയവങ്ങളില്‍ മാത്രമായിരുന്നു. അതായത് ഇത്തരം കൈമിറകള്‍ക്ക് സ്വയം പ്രത്യൂദ്പാദനം നടത്തുവാനുള്ള കഴിവ് ഉണ്ടായിരിക്കില്ല എന്നര്‍ത്ഥം. ഇത്തരത്തില്‍ ഒന്നിലധികം വ്യത്യസ്ത ഇനം ജീവികളുടെ സങ്കരത്തെയാണ് ഇപ്പോള്‍ ജനിതക ശാസ്ത്രത്തില്‍ കൈമിറ എന്ന് വിളിക്കുന്നത്. കൈമിറകളെ സൃഷ്ടിക്കുന്നതിലെ ധാര്‍മ്മികതയെ കുറിച്ച് ശാസ്ത്രകാരന്മാര്‍ക്കിടയില്‍ രണ്ടഭിപ്രായമാണുള്ളത്.

2019ല്‍ സമാനമായ ഒരു പരീക്ഷണത്തില്‍ പന്നിയുടെ ഭ്രൂണത്തെ മനുഷ്യ സ്റ്റെം കോശങ്ങളുമായി സംയോജിപ്പിക്കുവാനുള്ള ശ്രമം ചില ചൈനീസ് ശാസ്ത്രകാരന്മാര്‍ നടത്തിയിരുന്നു. അതില്‍ രണ്ട് പന്നി ഭ്രൂണങ്ങള്‍ പൂര്‍ണ്ണവളര്‍ച്ചയെത്തി ജന്മമെടുത്തെങ്കിലും ഒരാഴ്ച്ചയ്ക്കുള്ളില്‍ മരിക്കുകയാണ് ഉണ്ടായത്.

എന്നാല്‍ ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ ശാസ്ത്രത്തിന്റെ ധാര്‍മ്മികതയ്ക്ക് നിരക്കുന്നതല്ല എന്ന് വാദിക്കുന്ന ശാസ്ത്രകാരന്മാരുമുണ്ട്. ഇതിന്റെ പരിണിതഫലം ഒരു പക്ഷെ ശാസ്ത്രലോകത്തിന് പ്രവചിക്കുവാന്‍ കഴിയുന്നതിലും ഭീകരമായിരിക്കും എന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ജീവിതത്തിന്റെ സ്വാഭാവിക ഘടനയേയും ക്രമത്തേയും അസ്ഥിരപ്പെടുത്തുന്ന എന്തും, ഭൂമിയില്‍ ജീവന്റെ നാശത്തിലായിരിക്കും കലാശിക്കുക എന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category