1 GBP = 92.70 INR                       

BREAKING NEWS

നിങ്ങള്‍ മരിച്ചാല്‍ മൃതദേഹം വിട്ടു തരിക അവയവങ്ങള്‍ എടുത്തു മാറ്റിയ ശേഷം മാത്രം; അല്ലെങ്കില്‍ മുന്‍കൂട്ടി എഴുതി നല്‍കണം; ഇന്ന് നടപ്പിലാകുന്ന മാക്സ് ആന്‍ഡ് കെയ്റാസ് ലോയെ അറിയാം

Britishmalayali
kz´wteJI³

ഇംഗ്ലണ്ടിലെ അവയവദാനപ്രക്രിയയെ വിപ്ലവകരമായ രീതിയില്‍ മാറ്റി മറിയ്ക്കുന്ന പുതിയ മാക്സ് ആന്‍ഡ് കെയ്റാസ് നിയമം ഇന്ന് മുതല്‍ നിലവില്‍ വരുന്നു. ഇത് പ്രകാരം നിങ്ങള്‍ മരിച്ചാല്‍ മൃതദേഹം വിട്ട് തരിക അവയവങ്ങള്‍ എടുത്ത് മാറ്റിയ ശേഷം മാത്രമായിരിക്കും. അതിന് സമ്മതമില്ലെങ്കില്‍ മുന്‍കൂട്ടി എഴുതി നല്‍കേണ്ടി വരും. മരണത്തെ മുഖാമുഖം കണ്ട് വിവിധ അവയവങ്ങള്‍ക്കായി കാത്തിരിക്കുന്ന നിരവധി പേര്‍ക്ക് ജീവന്‍ തിരിച്ച് നല്‍കാന്‍ പര്യാപ്തമായ നിയമമാണ് നടപ്പിലാകാന്‍ പോകുന്നത്. പുതിയ നിയമം അനുസരിച്ച് ഇംഗ്ലണ്ടില്‍ പ്രായപൂര്‍ത്തിയായ എല്ലാവരും സ്വാഭാവികമായി അവയവദാതാവായി മാറുകയും അത് വഴി അവയവ മാറ്റ ശസ്ത്രക്രിയക്കായി അവയവങ്ങള്‍ ലഭിക്കാത്ത അവസ്ഥ ഇല്ലാതാവുകയും ചെയ്യും.

ഇതിന് സമ്മതമില്ലാത്തവര്‍ നേരത്തെ ഇക്കാര്യം വ്യക്തമാക്കി അധികൃതര്‍ എഴുതി നല്‍കിയിരിക്കണം. ചില വിഭാഗങ്ങളെ ഈ നിയമത്തില്‍ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്. പുതിയ നിയമത്തിലൂടെ 2023 ഓടെ ഇംഗ്ലണ്ടില്‍ പ്രതിവര്‍ഷം അധികമായി 700 ട്രാന്‍സ്പ്ലാന്റുകളെങ്കിലും നിര്‍വഹിക്കാനാവുമെന്ന പ്രതീക്ഷയാണ് ശക്തമാകുന്നത്. ഒമ്പത് വയസുള്ള കെയ്റാ ബാള്‍ എന്ന കുട്ടി മരിക്കുകയും ആ കുട്ടിയുടെ അവയവങ്ങള്‍ ഉപയോഗിച്ച് ഒമ്പത് വയസുള്ള മാക്സ് ജോണ്‍സന്‍ എന്ന കുട്ടിയുടെയും മറ്റ് മൂന്ന് പേരുടെയും ജീവന്‍ രക്ഷിക്കാന്‍ സാധിക്കുകയും ചെയ്ത മഹാ സംഭവത്തിന്റെ ഓര്‍മക്കാണ് പുതിയ നിയമത്തിന് മാക്സ് ആന്‍ഡ് കെയ്റാസ് ലോ എന്ന് പേരിട്ടിരിക്കുന്നത്.

2017ലുണ്ടായ കാറപകടത്തില്‍ കെയ്റ മരിച്ചതിനെ തുടര്‍ന്ന് അവളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ പിതാവ് സമ്മതിക്കുകയായിരുന്നു. കൊറോണ പ്രതിസന്ധി കാരണമാണ് പുതിയ നിയമം നടപ്പിലാക്കാന്‍ വൈകിയിരിക്കുന്നതെന്നാണ് ഹെല്‍ത്ത് മിനിസ്റ്റര്‍ ലോര്‍ഡ് ബെതെല്‍ പറയുന്നത്. ഇന്ന് ഈ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് അദ്ദേഹം ഹൗസ് ഓഫ് ലോര്‍ഡ്സില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ കോവിഡ് 19 മായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍ ഇത് പൂര്‍ണമായ തോതില്‍ പ്രാവര്‍ത്തികമാക്കുന്നതിന്  ബുദ്ധിമുട്ടുകളുണ്ടെന്നും അദ്ദേഹം സമ്മതിക്കുന്നു.

കൊറോണ പ്രതിസന്ധി കാരണം മിക്ക ട്രാന്‍സ്പ്ലാന്റുകളും രോഗിയുടെ സുരക്ഷയെ കരുതിയുള്ള ആശങ്ക കാരണം മാറ്റി വയ്ക്കപ്പെടുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ഏപ്രിലില്‍ വെറും 99 ട്രാന്‍സ്പ്ലാന്‍ഡ് ഓപ്പറേഷനുകള്‍ മാത്രമാണ് നടന്നതെന്നാണ് എന്‍എച്ച്എസ് ബ്ലഡ് ആന്‍ഡ് ട്രാന്‍സ്പ്ലാന്‍ഡില്‍ നിന്നുള്ള കണക്കുകള്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ മാര്‍ച്ചില്‍ ഇത്തരം 244 ഓപ്പറേഷനുകളാണ് നടത്തിയിരുന്നത്.നിലവില്‍ അവയവങ്ങള്‍ ലഭിക്കാത്തതിനാല്‍ വര്‍ഷങ്ങളോളം ട്രാന്‍സ്പ്ലാന്റിനായി വേദന സഹിച്ച് മരണത്തെ മുഖാമുഖം കണ്ട് കാത്തിരിക്കുന്ന നിരവധി രോഗികളുണ്ട്. പുതിയ നിയമം അതിന്റെ പൂര്‍ണമായ അര്‍ത്ഥത്തില്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഇത്തരക്കാര്‍ക്ക് മോചനം ലഭിക്കുമെന്നുറപ്പാണ്.

മരിച്ച ശേഷമാണെങ്കിലും അവയവങ്ങള്‍ ദാനം ചെയ്യുന്നതിനോട് ചിലര്‍ക്ക് ഇപ്പോഴും സമ്മതക്കുറവുണ്ട്. മതവിശ്വസപരമായ പ്രശ്നങ്ങള്‍ ചിലരെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നുണ്ട്. നിമയത്തിലെ പഴുതുകള്‍ ഉപയോഗിച്ച് മരിച്ചയാളുടെ ബന്ധുക്കള്‍ അവയവങ്ങളെടുക്കാന്‍ സമ്മതിക്കാത്ത അവസ്ഥയുമുണ്ട്. എന്നാല്‍ എല്ലാവരെയും സ്വാഭാവികമായി ഡോണര്‍മാരാക്കുന്ന പുതിയ നിയമം നിലവില്‍ വന്നതോടെ ഈ പ്രശ്നങ്ങളൊഴിവാക്കി അവയവദാനം അനായാസമാക്കാനാവുമെന്ന പ്രതീക്ഷയാണ് കനക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category