1 GBP = 93.60 INR                       

BREAKING NEWS

ഹോസ്പിറ്റല്‍ ജോലി ഉപേക്ഷിച്ച് ഏറ്റെടുത്തത് അടച്ചു പൂട്ടലിന്റെ വക്കിലെത്തിയ നഴ്സിംഗ് ഹോം; 90 ദിവസം കൊണ്ട് നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ 400 നഴ്‌സിംഗ് ഹോമുകളെ മറികടന്ന് വിന്‍സി ജോഷി നേടിയത് നമ്പര്‍ വണ്‍ പദവി; കൊറോണയെ പരിസരത്തു പോലും എത്തിക്കാതെ വീണ്ടും മിടുക്ക് തെളിയിക്കുമ്പോള്‍ ചര്‍ച്ചയാകുന്നത് യുകെയിലെ മലയാളി നഴ്സിന്റെ ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥ

Britishmalayali
ഷാജി ലൂക്കോസ്

ബെല്‍ഫാസ്റ്റ്: രണ്ട് പതിറ്റാണ്ട് മുന്‍പ് യുകെയിലേയ്ക്ക് മലയാളി നഴ്‌സുമാര്‍ കൂട്ടത്തോടെ കുടിയേറിയപ്പോള്‍ ചിലരെങ്കിലും നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ എത്തപ്പെട്ടത് വേഗത്തില്‍ അഡാപ്‌റ്റേഷന്‍ കണ്ടുപിടിച്ച് ആദ്യ കടമ്പ കടക്കാം എന്നു കരുതി ആയിരുന്നു. ഒന്നോ രണ്ടോ വര്‍ഷം നഴ്‌സിംഗ് ഹോമികളില്‍ ജോലി ചെയ്ത് അഡാപ്‌റ്റേഷന്‍ പൂര്‍ത്തിയാക്കി നേരെ മെയിന്‍ലാന്‍ഡ് ഇംഗ്ലണ്ടിലേയ്ക്ക് വച്ച് പിടിക്കുക ആയിരുന്നു അന്നെല്ലാവരും. ചിലരെങ്കിലും അമേരിക്കയിലേയ്ക്കും ആസ്‌ട്രേലിയയിലേയ്ക്കും പോകാനുള്ള പാലമായി നോര്‍ത്തേണ്‍ അയര്‍ലണ്ടിനെ കണ്ടു. എന്നാല്‍ അവര്‍ക്കിടയില്‍ ചിലര്‍ ഈ നാടിനെ സ്‌നേഹിച്ച് ഇവിടെ സംഘടനകള്‍ ഉണ്ടാക്കി ഇവിടെ തന്നെ ജീവിച്ചു. അങ്ങനെയാണ് നോര്‍ത്തേണ്‍ അയര്‍ലന്റും യുകെ മലയാളി കുടിയേറ്റ ഭൂമിയില്‍ ഇടം പിടിക്കുന്നത്.

ഒരു പരിധിവരെ ഒതുങ്ങിക്കൂടി കഴിഞ്ഞിരുന്ന ഐറിഷ് സമൂഹത്തിലേയ്ക്ക് വന്നിറങ്ങി ജോലിയും ജീവിതവും പെട്ടെന്ന് വഴങ്ങാത്ത ഐറിഷ് ഇംഗ്ലീഷും ദുര്‍ഘടകാലാവസ്ഥയുമൊക്കെയായി ജോലിയും ജീവിതവുമൊക്കെ കെട്ടിപ്പടുക്കുവാന്‍ ആദ്യകാല കുടിയേറ്റ മലയാളികള്‍ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. 'നോര്‍ത്തേണ്‍ അയര്‍ലണ്ട് ട്രബിള്‍സ്' എന്നറിയപ്പെടുന്ന കാത്തലിക് പ്രൊട്ടസ്റ്റന്റ് സംഘടനങ്ങള്‍ ഗുഡ് ഫ്രൈഡേ എഗ്രിമെന്റ് എന്ന സമാധാന ഉടമ്പടി വഴി ഇരുകൂട്ടരും അംഗീകരിച്ച് സമാധാനത്തിന്റെ പാതയിലേക്ക് നടന്നു തുടങ്ങിയ കാലം കൂടിയുമായിരുന്നു അത്. പോളണ്ട് അടക്കമുള്ള യൂറോപ്യന്‍സ് വരുന്നതിനു മുമ്പേയുള്ള നാളുകളില്‍ വിദേശികള്‍ പൊതുവെ കുറവായിരുന്നതുമായ ഒരു സമൂഹത്തില്‍ വന്നു സെറ്റില്‍ ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ലായിരുന്നു.

ഈയൊരു സാഹചര്യത്തിലാണ് വയനാട് സ്വദേശി വിന്‍സി ബെല്‍ഫാസ്റ്റില്‍ വന്നെത്തുന്നത്. മറ്റെല്ലാവരെയും പോലെ തന്നെ 2002ല്‍ യുകെയിലെത്തി ബെല്‍ഫാസ്റ്റിലെ ക്ലൊണ്ടാര ലിമിറ്റഡ് നഴ്സിംഗ് ഹോം ഗ്രൂപ്പില്‍ ചേര്‍ന്ന് ഗ്ലെന്റോഡിലുള്ള കോളിന്‍ വെയില്‍ കോര്‍ട്ട് നഴ്സിംഗ് ഹോമില്‍ ഡെപ്യൂട്ടി മാനേജരായി. 2012ല്‍ ബെല്‍ഫാസ്റ്റിലെ റോയല്‍ ഹോസ്പിറ്റലിലേയ്ക്ക് ജോലി മാറുമ്പോള്‍ താന്‍ പഠിച്ച ക്ലിനിക്കല്‍/ ഹോസ്പിറ്റല്‍ പരിചയം നിലനിര്‍ത്തുക എന്നത് മാത്രമായിരുന്നു വിന്‍സിയുടെ ലക്ഷ്യം.

വിന്‍സി പുതിയ ജോലിയില്‍ പ്രവേശിച്ചുവെങ്കിലും തന്റെ യുകെയിലെ ആദ്യ ജോലിദാതാവായ കോളിന്‍ വെയിലിന്റെ മാനേജ്മെന്റുമായി നല്ല സുഹൃദ്ബന്ധം തുടര്‍ന്നിരുന്നു. ഇതിനിടയില്‍ കോളിന്‍വെയില്‍ ഹോമില്‍ നിരവധി പ്രശ്നങ്ങള്‍ ഉടലെടുക്കുകയും ക്വാളിറ്റി ഇന്‍സ്പക്ഷന്‍ ബോര്‍ഡിന്റെ തുടര്‍ച്ചയായ പരിശോധനകളില്‍ പരാജയപ്പെട്ട് ഹോം അടച്ചുപൂട്ടാനുള്ള നിര്‍ദേശം ലഭിക്കുകയും ചെയ്തു. മൂന്നു മാസത്തിനുശേഷമുള്ള അവസാന പരിശോധനയില്‍ പരാജയപ്പെട്ടാല്‍ അടച്ചുപൂട്ടുക എന്നതല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ലെന്ന് ഹോമിന്റെ മാനേജ്മെന്റിന് ഉറപ്പായിരുന്നു.

വിന്‍സിയ്ക്ക് മാത്രമേ ഹോമിനെ രക്ഷിക്കുവാന്‍ സാധിക്കുകയുള്ളുവെന്ന് അറിയാമായിരുന്ന അവര്‍ തുടര്‍ന്ന് വിന്‍സിയുടെ സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട് സമീപിച്ചു. തന്റെ പിന്‍നമ്പരടക്കമുള്ളവയെ ബാധിക്കാന്‍ സാധ്യതയുണ്ടന്നറിഞ്ഞിട്ടും തനിക്ക് ജോലി നല്‍കിയ മാനേജ്മെന്റിനോടുള്ള ബഹുമാനവും അവര്‍ക്ക് ഒരത്യാവശ്യം ഉണ്ടായപ്പോള്‍ സഹായിക്കുക എന്ന ലക്ഷ്യവും മുന്‍നിര്‍ത്തി തല്‍ക്കാലം ഹോസ്പിറ്റല്‍ ജോലി ഉപേക്ഷിച്ച് വീണ്ടും കോളിന്‍ വെയിലിലേയ്ക്ക് വിന്‍സി തിരിച്ചെത്തുകയായിരുന്നു.

ഭര്‍ത്താവ് ജോഷി പിന്തുണയുമായി കൂടെയുണ്ടായിരുന്നു. നഴ്സിംഗ് ഹോമിലെ കാര്യങ്ങള്‍ ശരിയായാല്‍ വീണ്ടും തിരിച്ചു ഹോസ്പിറ്റല്‍ ജോലിയില്‍ പ്രവേശിക്കുവാനും ആലോചിച്ചിരുന്നുവെങ്കിലും മാനേജര്‍ എന്ന ഒറ്റയാള്‍ പോരാട്ടത്തില്‍ ദിവസങ്ങള്‍ കൊണ്ട് പുതിയ ജോലിയില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു. ഹോമിലെ താമസക്കാരുടെ ഫാമിലികളുടെയും ജീവനക്കാരുടെയും പ്രശ്നങ്ങളടക്കം നിരവധി കടമ്പകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇന്‍സ്പെക്ഷന്‍ ഏജന്‍സി നല്‍കിയ 90 ദിവസത്തിനുള്ളില്‍ ഡിമെന്‍ഷ്യ സ്പെഷ്യലൈസ്ഡ് ഹോമിലെ പോരായ്മകള്‍ പരിഹരിച്ച് സാധാരണ രീതിയില്‍ തിരിച്ചുകൊണ്ടുവരുവാനും വിന്‍സിയ്ക്ക് സാധിച്ചു.

2015ല്‍ മാനേജരായി കയറിയ വിന്‍സി നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഏറ്റവും മികച്ച നഴ്സിംഗ് ഹോമിനുള്ള അവാര്‍ഡ് കോളിന്‍ വെയില്‍ കോര്‍ട്ടിന് നേടികൊടുക്കുന്നത് ഇത് തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ്. നാനൂറില്‍ പരം നഴ്സിംഗ് ഹോമുകളുളള നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ കെയര്‍ഹോം ഡോട് യുകെ യുടെ ' ടോപ് ട്വന്റി' കാറ്റഗറിയില്‍ 10 പോയിന്റോടെ 40 റെസിഡന്റ്സുകളുള്ള കോളിന്‍ വെയില്‍ കോര്‍ട്ട് ഏറ്റവും മുന്നിലാണ്.

ഇന്‍സ്പക്ഷന്‍ റിപോര്‍ട്ടിന്റെയും റെസിഡന്റ്സിന്റെയും അവരുടെ ഫാമിലിയുടെയുമൊക്കെ അഭിപ്രായത്തിന്റെയും റിവ്യൂവിന്റെയുമൊക്കെ അടിസ്ഥാനത്തിലാണ് ഈ അവാര്‍ഡ് ലഭിക്കുന്നത്. ഒരു വ്യക്തിയോ കുടുംബമോ സാധാരണ കെയര്‍ ഹോം അഡ്മിഷന് അന്വേഷിക്കുമ്പോള്‍ ഗുണസേവന നിലവാരങ്ങള്‍ അറിയുവാന്‍ ആശ്രയിക്കുന്ന ഏജന്‍സിയാണ് കേയര്‍ഹോം.കോ.യുകെ. കൂടാതെ, വിന്‍സിയുടെ കാര്യക്ഷമത കൊറോണക്കാലത്തും വളരെ പ്രകടമാണ്. കെയര്‍ഹോമുകളെ കൂട്ടത്തോടെ പിടികൂടുന്ന കൊറോണയെ ഹോമിന്റെ പരിസരത്തുപോലും എത്തിക്കാതെ വിന്‍സിയും കൂടെയുള്ള സ്റ്റാഫും ചേര്‍ന്ന് പിടിച്ചു നിര്‍ത്തിയിരിക്കുകയാണ്.

1998ല്‍ നഴ്സിംഗ് പാസായതിന് ശേഷം അടിച്ചുഞ്ചനഗിരി കോളേജ് ഓഫ് നഴ്സിംഗ് മാണ്ഡ്യ, പി എസ് ജി കോളേജ് ഓഫ് നഴ്സിംഗ്, കോയമ്പത്തൂര്‍ എന്നിടവിങ്ങളില്‍ ലെക്ചറര്‍ ആയും സേവനം അനുഷ്ഠിച്ചു. തന്റെ എല്ലാ ജീവിത വിജയത്തിനും പിന്നില്‍ ദൈവത്തിന്റെ അനുഗ്രഹം മാത്രമാണെന്ന് വിശ്വസിക്കുന്ന വിന്‍സിയുടെ ഭര്‍ത്താവ് ജോഷി പീറ്റര്‍ ബെല്‍ഫാസ്റ്റില്‍ കാറ്ററിംഗ് ബിസിനസ്സ് നടത്തുന്നു. വയനാട് പുല്‍പ്പള്ളി കണ്ടംതുരുത്തില്‍ കുടുംബാംഗമാണ്. മൂത്ത മകള്‍ ജോവിന ജി.സി.എസ്.ഇയും ജോവിസ്, ഡേവിസ് എന്നിവര്‍ പ്രൈമറി സ്‌കൂളിലും പഠിക്കുന്നു. തൊടുപുഴ കൂടല്ലൂര്‍ വേങ്ങയില്‍ ഗ്രേസി വിന്‍സെന്റിന്റെയും പരേതനായ വിന്‍സെന്റിന്റെയും മകളാണ് വിന്‍സി വിന്‍സന്റ്. മാതാവ് ഗ്രേസി തൊടുപുഴ ആലക്കോട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category