1 GBP = 92.50 INR                       

BREAKING NEWS

തൊഴിലാളികള്‍ മടങ്ങിപ്പോയാല്‍ സംസ്ഥാനത്തെ കെട്ടിട നിര്‍മ്മാണവും മറ്റും പ്രതിസന്ധിയിലാവുമെന്ന നിലപാടില്‍ സംസ്ഥാനങ്ങള്‍ മൗനക്കളി തുടരുന്നു; കുടിയേറ്റ തൊഴിലാളികളെ മടക്കി അയയ്ക്കാനുള്ള ശ്രമിക് തീവണ്ടിക്ക് ഇനി സംസ്ഥാന അനുമതി വേണ്ട; രാജ്യമാകെ റോഡപകടങ്ങള്‍ ദുരന്തമാകുമ്പോള്‍ നിര്‍ണ്ണായക തീരുമാനവുമായി കേന്ദ്രം; ഇനി അതിഥി തൊഴിലാളികള്‍ക്ക് വേഗത്തില്‍ മടക്കം; യുപിയില്‍ ബിജെപി സര്‍ക്കാരിനെ പൊളിച്ച് കോണ്‍ഗ്രസ് ബസുകളും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: അതിഥി തൊഴിലാളികളുടെ പലായനം വര്‍ധിച്ചതോടെ കൂടുതല്‍ ശ്രമിക് തീവണ്ടികളും ബസുകളും സര്‍വീസിനിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. തൊഴിലാളികളെ എത്തിക്കാനുള്ള ശ്രമിക് തീവണ്ടികള്‍ക്ക്, സ്വീകരിക്കുന്ന സംസ്ഥാനങ്ങളുടെ അനുവാദം ആവശ്യമില്ല. ഏറെ നിര്‍ണ്ണായകമാണ് ഈ തീരുമാനം. ഇതോടെ അതിഥി തൊഴിലാളികളുടെ മടക്കം വേഗത്തിലാകും.

ലോക്ഡൗണിനെത്തുടര്‍ന്നുള്ള പലായനത്തിനിടെ രാജ്യത്ത് ഇന്നലെ 15 അതിഥിത്തൊഴിലാളികള്‍ക്കു ദാരുണാന്ത്യം സംഭവിച്ചിരുന്നു. ബിഹാറിലെ ഭഗല്‍പുരില്‍ 9 പേരും മഹാരാഷ്ട്രയിലെ യവത്മാള്‍, യുപിയിലെ മഹോബ എന്നിവിടങ്ങളില്‍ 3 പേര്‍ വീതവുമാണ് അപകടങ്ങളില്‍ മരിച്ചത്. ബംഗാളില്‍ നിന്നു ബിഹാറിലെ ചമ്പാരനിലേക്കു മടങ്ങിയ തൊഴിലാളികള്‍ സഞ്ചരിച്ച ലോറി ഭഗല്‍പുരില്‍ ബസുമായി കൂട്ടിയിടിച്ചു മറിയുകയായിരുന്നു. കൊല്‍ക്കത്തയില്‍ നിന്നു സൈക്കിളില്‍ പുറപ്പെട്ട തൊഴിലാളികള്‍ ഇടയ്ക്കാണു ലോറിയില്‍ കയറിയത്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ തീവണ്ടികള്‍ കേന്ദ്രം ഒരുക്കുന്നത്.

റെയില്‍വേ മന്ത്രാലയവുമായി ഏകോപനം നടത്തി സംസ്ഥാനങ്ങള്‍ ഇതിനുള്ള തയ്യാറെടുപ്പു നടത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചു. തൊഴിലാളികള്‍ ആരും റോഡുകളിലൂടെയും റെയില്‍പാതകളിലൂടെയും നടന്നുപോവുന്നില്ലെന്ന് ജില്ലാഭരണകൂടങ്ങള്‍ ഉറപ്പാക്കണം. നടന്നു പോവുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കി വിശ്രമകേന്ദ്രങ്ങളൊരുക്കണം. തുടര്‍ന്ന്, ഗതാഗതസൗകര്യമൊരുക്കി അവരെ അടുത്തുള്ള ബസ് ടെര്‍മിനലുകളിലോ റെയില്‍വേ സ്റ്റേഷനുകളിലോ എത്തിക്കണം - ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചു. അപകടങ്ങള്‍ കൂടുന്ന സാഹചര്യത്തിലാണ് ഇത്.

ആഭ്യന്തരമന്ത്രാലയവുമായി കൂടിയാലോചിച്ച് റെയില്‍വേ മന്ത്രാലയം ശ്രമിക് വണ്ടികള്‍ നിശ്ചയിക്കും. അതതിടങ്ങളില്‍ കുടുങ്ങിയവരെ തിരിച്ചയയ്ക്കാനും സ്വീകരിക്കാനുമുള്ള തയ്യാറെടുപ്പുകള്‍ക്കായി സംസ്ഥാനങ്ങളില്‍ നോഡല്‍ ഓഫീസര്‍മാരുണ്ടാവണം. സംസ്ഥാനങ്ങളുടെ ആവശ്യമനുസരിച്ച് സ്റ്റോപ്പുകള്‍ റെയില്‍വേ മന്ത്രാലയം തീരുമാനിക്കും. വണ്ടികളുടെ സമയം, യാത്രാനിര്‍ദേശങ്ങള്‍, കോച്ചുകളിലെ സേവനങ്ങള്‍ തുടങ്ങിയവയൊക്കെ റെയില്‍വേ പരസ്യപ്പെടുത്തും.

എല്ലാ യാത്രക്കാരെയും പരിശോധിച്ചുമാത്രമേ അയയ്ക്കൂവെന്ന് അതത് സംസ്ഥാനങ്ങള്‍ ഉറപ്പാക്കണം. രോഗലക്ഷണമുള്ളവരെ വണ്ടികളില്‍ അനുവദിച്ചു കൂടാ. യാത്രയില്‍ സാമൂഹികാകലം ഉറപ്പാക്കണം. ലക്ഷ്യസ്ഥാനത്തെത്തുന്നവര്‍ സംസ്ഥാനങ്ങളിലെ ആരോഗ്യസുരക്ഷാനിര്‍ദേശങ്ങള്‍ പാലിച്ചിരിക്കണം. തൊഴിലാളികളുടെ പേരും വിലാസവും ശേഖരിക്കണം.

ചില സംസ്ഥാനങ്ങള്‍ക്ക് താല്‍പര്യക്കുറവ്
തൊഴിലാളി ട്രെയിനുകള്‍ എത്തുന്നതിനോട് ബംഗാളും ബിഹാറും താല്‍പര്യക്കുറവു കാട്ടുന്നുവെന്ന വിലയിരുത്തലിലാണു സംസ്ഥാന അനുമതി വേണ്ടെന്നു വയ്ക്കുന്നത്. ബംഗാള്‍ സര്‍ക്കാര്‍ ട്രെയിനിന് അനുമതി നല്‍കാത്തതിനാല്‍ തൊഴിലാളികള്‍ പലയിടത്തും കുടുങ്ങിക്കിടക്കുന്നുവെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

നാട്ടിലെത്തിയ തൊഴിലാളികളില്‍ 8% കോവിഡ് പോസിറ്റീവ് ആയതാണ് ബിഹാര്‍ സര്‍ക്കാര്‍ പ്രതിസന്ധിയായി കാണുന്നത്. തൊഴിലാളികള്‍ മടങ്ങിപ്പോയാല്‍ സംസ്ഥാനത്തെ കെട്ടിട നിര്‍മ്മാണവും മറ്റും പ്രതിസന്ധിയിലാവുമെന്ന നിലപാടിലാണ് മഹാരാഷ്ട്രയും കര്‍ണാടകയും.

നിലവില്‍ കാല്‍നടയായി യാത്ര ചെയ്യുന്ന തൊഴിലാളികള്‍ക്കു വിശ്രമത്തിനും ഭക്ഷണത്തിനും സൗകര്യമൊരുക്കണം. ഇതിനു സന്നദ്ധ സംഘടനകളുടെ സേവനം പ്രയോജനപ്പെടുത്തണം. കൂടുതല്‍ ബസുകള്‍ ഏര്‍പ്പെടുത്തണം. ഇപ്പോഴത്തെ സ്ഥലത്തു തുടരാന്‍ തൊഴിലാളികള്‍ക്കു കൗണ്‍സലിങ് ലഭ്യമാക്കണമെന്നും ചീഫ് സെക്രട്ടറിമാര്‍ക്കുള്ള കത്തില്‍ പറയുന്നു.

യുപിയില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ തര്‍ക്കം
അതിഥിത്തൊഴിലാളികളുടെ യാത്രയെച്ചൊല്ലി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള യുപി സര്‍ക്കാരും തമ്മില്‍ രാഷ്ട്രീയപ്പോര് ശക്തമാകുന്നു. തൊഴിലാളികളെ കൊണ്ടുപോകാന്‍ പ്രിയങ്ക ഏര്‍പ്പാടാക്കിയ 1000 ബസുകള്‍ക്കു തിങ്കളാഴ്ച വൈകിട്ട് യാത്രാനുമതി നല്‍കിയ യുപി സര്‍ക്കാര്‍ റജിസ്ട്രേഷന്‍ നടപടിക്കായി അവ ലക്നൗവിലെത്തിക്കാന്‍ ആവശ്യപ്പെട്ടു.

ഡല്‍ഹി അതിര്‍ത്തിയിലുള്ള ബസുകള്‍ ലക്നൗവിലേക്കു കാലിയായി എത്തിക്കാന്‍ ആവശ്യപ്പെടുന്നതു മനുഷ്യത്വരഹിതവും സമയം പാഴാക്കലുമാണെന്ന് യുപി അഡീഷനല്‍ ചീഫ് സെക്രട്ടറിക്കയച്ച കത്തില്‍ പ്രിയങ്ക പറഞ്ഞു. തൊഴിലാളികളെ ആത്മാര്‍ഥമായി സഹായിക്കാന്‍ യോഗി ആദിത്യനാഥിന് താല്‍പര്യമില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. തുടര്‍ന്നു നിലപാടു മാറ്റിയ സര്‍ക്കാര്‍ ഡല്‍ഹി യുപി അതിര്‍ത്തിയിലുള്ള നോയിഡ, ഗസ്സിയാബാദ് എന്നിവിടങ്ങളിലേക്ക് 500 ബസുകള്‍ വീതം എത്തിക്കാന്‍ ആവശ്യപ്പെട്ടു. ബസുകള്‍ വൈകിട്ട് 5 മണിയോടെ എത്തിക്കാമെന്നു പ്രിയങ്കയുടെ ഓഫിസ് മറുപടി നല്‍കി.

ബസുകളുടേതെന്ന പേരില്‍ കൈമാറിയ റജിസ്ട്രേഷന്‍ നമ്പറുകളില്‍ ബൈക്കുകളും ഓട്ടോയും ചരക്കു വാഹനങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും കോണ്‍ഗ്രസിന്റെ തൊഴിലാളി സ്നേഹം തട്ടിപ്പാണെന്നും പിന്നാലെ യുപി മന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ് ആരോപിച്ചു. അതിര്‍ത്തിയിലെത്തിച്ച ബസുകള്‍ യുപി സര്‍ക്കാരിനു നേരിട്ടു പരിശോധിച്ചു ബോധ്യപ്പെടാമെന്നു കോണ്‍ഗ്രസ് തിരിച്ചടിച്ചു. വാഹനങ്ങളുടെ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി യുപി സര്‍ക്കാര്‍ ജനങ്ങളെ വഴിതെറ്റിക്കാന്‍ ശ്രമിക്കുകയാണെന്നും സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് അജയ് കുമാര്‍ ലല്ലു പറഞ്ഞു. ഇതിനു പിന്നാലെയാണ് ബിജെപിയെ പ്രതിരോധത്തിലാക്കുന്ന ഒരുപിടി വിഡിയോകള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടത്. ദുരിതങ്ങള്‍ക്കു കാരണം ബിജെപിയാണെന്നും കോണ്‍ഗ്രസാണു തങ്ങളെ രക്ഷിച്ചതെന്നും തൊഴിലാളികള്‍ പറയുന്നതാണു വിഡിയോയില്‍.

അതിഥിത്തൊഴിലാളികളെ ആകര്‍ഷിക്കാന്‍ ക്ഷേമനിധി
ദേശീയ തൊഴില്‍ നയവും അതിഥിത്തൊഴിലാളികള്‍ക്കു ക്ഷേമനിധിയും വേണമെന്നു മന്ത്രി തവര്‍ചന്ദ് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം ശുപാര്‍ശ ചെയ്തു. നാട്ടിലേക്കു മടങ്ങുന്നവരെ തൊഴില്‍ സ്ഥലങ്ങളില്‍ തിരികെയെത്താന്‍ പ്രേരിപ്പിക്കുകയെന്നതാണു ഉദ്ദേശ്യം.

അതിഥിത്തൊഴിലാളികള്‍ക്ക് ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ അംഗത്വം, മക്കള്‍ക്കു പഠനസഹായം, മാതൃസംസ്ഥാനവും ആതിഥേയ സംസ്ഥാനവും തൊഴിലാളിയും തൊഴിലുടമയും വിഹിതം നല്‍കുന്ന ക്ഷേമനിധി തുടങ്ങിയവയാണു ശുപാര്‍ശ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category